ബൂത്ത് കൂടുതല്‍ വഷളാകുന്നതിന്
മുമ്പെ ഞാന്‍ സെക്ടര്‍ ഓഫീസറെ വിളിച്ചു.അല്പ സമയത്തിനകം തന്നെ സ്പെയര്‍ ബാലറ്റ് യൂണിറ്റും
കണ്‍ട്രോള്‍ യൂണിറ്റും എത്തി.മെഷീന്‍ മാറ്റുന്നതിന്
മുമ്പ് റിട്ടേണിംഗ് ഓഫീസറെ അറിയിക്കേണ്ടതുണ്ട്.സെക്ടര്‍ ഓഫീസര്‍ തന്നെ അദ്ദേഹത്തെ വിളിച്ച്
ഫോണ്‍ എനിക്ക് കൈമാറി.ഈ തിരക്കിനിടയില്‍ അദ്ദേഹത്തിന്റെ ഇംഗ്ലീഷിലുള്ള ചോദ്യങ്ങളും
കൂടി ആയതോടെ വീണ്ടും എന്റെ സമനില പോകാന്‍ തുടങ്ങി (തനി മലപ്പുറത്ത്കാരനായ ഒരു ഡെപ്യൂട്ടി
കളക്ടര്‍ ആയിരുന്നു ഈ “ഇംഗ്ലീഷ്കാരന്‍ സായ്പ്” എന്ന് വോട്ടിംഗ് സാമഗ്രികള്‍ തിരിച്ച്
കൊടുക്കുമ്പോള്‍ മനസ്സിലായി !) . പണിമുടക്കിയ സെറ്റ് അപ്പാടെ മാറ്റി പുതിയത് സ്ഥാപിച്ചു.എത്രയും
പെട്ടെന്ന് പുതിയ മോക്ക്പോള്‍ നടത്താന്‍ സെക്ടര്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു. അദ്ദേഹത്തിന്റെ
തിരക്ക് കണ്ടപ്പോള്‍ വേറെ എവിടെയോ കൂടി പ്രശ്നം ഉള്ളതായി എനിക്ക് സംശയം തോന്നി.
ഞാന്‍ മോക്ക്പോള്‍ നടത്തുന്നതിനിടക്ക്
മറ്റ് ഉദ്യോഗസ്ഥര്‍, പണിമുടക്കിയ യൂണിറ്റുകള്‍ പെട്ടിയിലാക്കി.അതിനിടക്ക് തന്നെ രണ്ടാം
പോളിംഗ് ഓഫീസറുടെ ചെവിയില്‍ സെക്ടര്‍ ഓഫീസര്‍ ഒരു സ്വകാര്യമോതി. വീണ്ടും വോട്ട് ചെയ്യണം
എന്ന് ശഠിച്ച് നില്‍ക്കുന്ന ആള്‍ക്ക് ഒരു കാരണവശാലും അത് അനുവദിച്ച് കൊടുക്കരുത് എന്നായിരുന്നു ആ സ്വകാര്യം.മോക്ക്പോള്‍ കഴിഞ്ഞ് വോട്ടിംഗ് പ്രക്രിയ വീണ്ടും തുടങ്ങി.നഷ്ടപ്പെട്ട
30 മിനുട്ടും കൂട്ടി ആറര വരെ പോളിംഗ് ഉണ്ടാകില്ലേ എന്ന് ഏജന്റുമാര്‍ സംശയമുന്നയിച്ചു.പെട്ടെന്നുള്ള ചോദ്യത്തില്‍ ഒന്നിടറിയെങ്കിലും ആറ് മണി വരെ മാത്രമേ ഉണ്ടാകൂ എന്നും അപ്പോഴും ക്യൂവിലുള്ളവരെ
മുഴുവന്‍ വോട്ട് ചെയ്യാന്‍ അനുവദിക്കും എന്നും അറിയിച്ചതോടെ അവര്‍ സീറ്റിലേക്ക് മടങ്ങി.
അപ്പോഴേക്കും പുറത്ത് ക്യൂവിലുള്ളവര്‍ ക്ഷമ കൈവിടാന്‍ തുടങ്ങിയിരുന്നു.
ഞാന്‍ തിരിച്ച് സീറ്റിലെത്തിയപ്പോള്‍
സെക്ടര്‍ ഓഫീസര്‍ എന്റെ അടുത്തെത്തി.ഈ മെഷീന്‍ പണിമുടക്കുകയാണെങ്കില്‍ ഉടന്‍ വിളിക്കണം
എന്ന് “ഉപദേശം” നല്‍കാനായിരുന്നു അദ്ദേഹം അപ്പോള്‍ വന്നത് !പുതിയ മെഷീനും എപ്പോള്‍
വേണമെങ്കിലും ചെങ്കൊടി പൊക്കും എന്ന സൂചന എന്നില്‍ വീണ്ടും സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിച്ചു.നിലവില്‍
പോളിംഗ് സമയം 20 മിനുട്ട് തടസ്സപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും അടുത്ത
തടസ്സപ്പെടല്‍ വന്നാല്‍ 40 മിനിട്ടിനകം പ്രശ്നം പരിഹരിച്ചിരിക്കണം എന്നും ഒരുമണിക്കൂറിലധികം
പോളിംഗ് തടസ്സപ്പെടുന്നത് റീപോളിംഗിന് ഇടയാക്കുമെന്നും അദ്ദേഹം അറിയിച്ചു.അപ്പോഴാണ്
തീക്കൊള്ളിയില്‍ ഓടുന്ന കല്‍ക്കുഞ്ഞനെപ്പോലെ അദ്ദേഹം തിരക്ക് കൂട്ടിയതിന്‍റ്റെ പൊരുള്‍
എനിക്ക് മനസ്സിലായത് (റീപോളിംഗ് എന്ന പൊല്ലാപ്പ് കൂടി ഉണ്ടായിരുന്നെങ്കില്‍ ഈ ഇലക്ഷന്‍
ഡ്യൂട്ടി ചരിത്രമായേനെ).
ക്യൂ ഒരിക്കലും മുറിയാതെ
പുറത്ത് നീണ്ടു കൊണ്ടേ ഇരുന്നു.കണ്ണ് കാണുന്നവരും അത്യാവശ്യം ആരോഗ്യമുള്ളവരും എല്ലാം
, മെഷീനില്‍ വോട്ട് ചെയ്യാനുള്ള പേടി കാരണവും ഉറച്ച വോട്ടുകള്‍ മാറിപ്പോകാതിരിക്കാനും
കണ്ണ് കാണാത്തതായും അവശതയുള്ളതായും അഭിനയിച്ചു.ആദ്യമാദ്യം സാമ്പിള്‍ ബാലറ്റ് യൂണിറ്റ്
കാണിച്ച് പരീക്ഷിച്ചെങ്കിലും അതിലെ ചിഹ്നങ്ങള്‍ കണ്ണ് കാണുന്നവന് തന്നെ മനസ്സിലാകാത്തതായതിനാല്‍
ആ ശ്രമം ഞാന്‍ ഉപേക്ഷിച്ചു.എങ്കിലും ചിലരെ കാണുമ്പോള്‍ സ്വയം സമാധാനിക്കാന്‍ ഞാന്‍ ഒരു കണ്ണ്
ഡോക്ടറായി.പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പോലെ അന്ധരും അവശരും കുത്തിയൊഴുകുമോ എന്ന് പേടിച്ചെങ്കിലും
അത്രത്തോളം എത്തിയില്ല.
കണ്ണൂര്‍ ജില്ലയില്‍ ഈ
ഓപ്പണ്‍ കള്ളവോട്ട് തടയാന്‍ നേരത്തെ പരിശോധന നടത്തി ആറായിരത്തില്പരം മാത്രം യഥാര്‍ത്ഥ
അന്ധ-അവശ വോട്ടര്‍മാരെ കണ്ടെത്തിയതായി വാര്‍ത്ത കണ്ടു.പക്ഷെ നാല്പതിനായിരത്തില്പരം
ഓപണ്‍ വോട്ട് ആണ് അവിടെ പോള്‍ ചെയ്യപ്പെട്ടത് എന്നത് എന്നെപ്പോലുള്ള ഒരു പ്രിസൈഡിംഗ്
ഓഫീസറുടെ നിസ്സഹായത വെളിവാക്കുന്നു. നേരിന്റെ രാഷ്ട്രീയത്തിന് പകരം നെറികേടിന്റെ രാഷ്ട്രീയം
പ്രയോഗിക്കുന്ന എല്ലാ അനുയായികളെയും പാര്‍ട്ടി നേതൃത്വം തന്നെ തിരുത്തണം.
7 comments:
നേരിന്റെ രാഷ്ട്രീയത്തിന് പകരം നെറികേടിന്റെ രാഷ്ട്രീയം പ്രയോഗിക്കുന്ന എല്ലാ അനുയായികളെയും പാര്‍ട്ടി നേതൃത്വം തന്നെ തിരുത്തണം.
ശ്വാസമടക്കിപ്പിടിച്ച് വായിച്ചു.
ഓപ്പൺ വോട്ട് അത്രയധികമോ??വെറുതെയല്ലാ എല്ലാം ശരിയായത്???????
ഇത്രയധികം സംഭവങ്ങളുണ്ടോ ഇതിനു പിന്നിൽ!!!
സുധീ...ഞാന്‍ ശ്വാസമടക്കിപ്പിടിച്ച് ചെയ്തത് നിങ്ങള്‍ ശ്വാസമടക്കിപ്പിടിച്ച് വായിച്ചു !!ഓപണ്‍ വോട്ട് “ടൈ” വന്നാലേ എണ്ണൂ എന്ന നിയമം വന്നാല്‍ ഇതിനെല്ലാം മിക്കവാറും തീരുമാനമാകും.
അജിത്തേട്ടാ...ഇപ്പറഞ്ഞത് അതിന്റെ മൂന്നിലൊന്ന് പോലും ആയിട്ടില്ല !!
ഹൊ...! തെരഞ്ഞെടുപ്പ് ഒരു സംഭവം തന്നെ...
വിനുവേട്ടാ...ഇന്ത്യാ മഹാരാജ്യത്തെ തെരഞ്ഞെടുപ്പ് ഒരു സംഭവം തന്ന്യാ.
വോട്ടിംഗ് യന്ത്രത്തിന്‍റെ മുമ്പിലെത്തുമ്പോള്‍മാത്രം പേടിച്ചുവിറക്കൊള്ളുന്ന വീരശൂരപരാക്രമികള്‍!
ആശംസകള്‍ മാഷെ
Post a Comment
നന്ദി....വീണ്ടും വരിക