ഒഴിവ് ദിനത്തില്‍ ഭാര്യയുടെ വക രുചികരമായ ഒരു ഊണും കഴിഞ്ഞ് സുഖമായി ഒന്ന് മയങ്ങുമ്പോഴാണ് മൊബൈല്‍ റിംഗ് ചെയ്തത്. വീട്ടില്‍ വച്ച് മൊബൈല്‍ റിംഗ് ചെയ്താല്‍ അത് എടുത്തുകൊണ്ടു വരല്‍ രണ്ടാമത്തെ മകളുടെ ഡ്യൂട്ടിയായി ഒരു അലിഖിത നിയമം ഉള്ളതിനാല്‍ അവള്‍ അതെടുത്ത് എന്റെ ചെവിയുടെ അടുത്ത് തന്നെ കൊണ്ടു വച്ചു.ഓല്‍ഡ് ഇസ് ഗോള്‍ഡ് എന്നത് വേണ്ടിടത്തൊക്കെ പയറ്റുന്ന എന്റെ മൊബൈല്‍ ഫോണ്‍ ചെവിക്കടുത്ത് കിടന്ന് അലറി ...ര്‍ണിം ര്‍ണിം...ര്‍ണിമ്മ്മ്മ്മ്മ്മ്മ്മ്മ്മ്.........(എണീക്ക് എണീക്ക്ന്ന്....)
“ഹലോ..” ഉറക്കത്തില്‍ നിന്നും ഞെട്ടി എണീറ്റ് ഞാന്‍ ഫോണ്‍ എടുത്തു.
“മാഷേ അസ്സലാമു അലൈക്കും...ഇത് ഞാനാ...”
“വ അലൈകുമുസ്സലാം.... ഏത് ഞാന്‍??”
“ഫൈസല്‍...”
“ഓ ലുട്ടാപ്പിയോ....ലണ്ടനില്‍ നിന്ന് എത്തീട്ട് ഒരു കൊല്ലം കഴിഞ്ഞിട്ട് ഈ നേരത്ത് തന്നെ വിളിക്കാന്‍ നിനക്ക് ബോധോദയം എങ്ങനെ വന്നെടാ ബഡ്ക്കൂസേ...” ഡിഗ്രിക്ക് ഒപ്പം പഠിച്ച ഫൈസല്‍ ആണെന്ന് കരുതി ഞാന്‍ പറഞ്ഞു.
“മണ്ടനോ...ഇത് ആ ഫൈസല്‍ അല്ല...”
“പിന്നേത് ഫൈസലാ...?”
“ഗള്‍ഫ് ഫൈസല്‍...”
“ഓ....ഓളെ മൂത്താപ്പയുടെ മകന്‍ ഫൈസല്‍....കല്യാണത്തിന് വന്നതോ അതോ നിതാഖാത്തില്‍ നീയും കുടുങ്ങിയോ ?”
“ങേ...മാഷേ ഞാന്‍ ബ്ലോഗര്‍ ഫൈസലാ....”
“യാ കുദാ.....ഫൈസല്‍ കൊണ്ടോട്ടീ.....എത്ര കാലായി ഈ ഒച്ച കേട്ടിട്ട്.....എന്നെത്തി നാട്ടില്‍?”
“മാഷേ.....പിന്നെയും തെറ്റി.....ഫൈസല്‍ ബാബു ഊര്‍ക്കടവ്....”
“അള്ളാ പടച്ചോനെ....കൊറച്ച് ദീസം മുമ്പല്ലേ ഞമ്മള് തമ്മില് കണ്ടത്....അപ്പം നിതാഖാത്ത് ങളുമായും മുലാക്കാത്ത് ആയി അല്ലേ.....സാരംല്ല....എന്നേ ബെന്നെ...?”
“ഏയ്....ഞമ്മള്‍ ഗള്‍ഫി ന്ന് തെന്ന്യാ....സുഖം തെന്ന്യല്ലേ...?”
“ആ ...സുഖായി ഒറങ്ങെയ്നി....അയിന്റെടേലാ അന്റെ ബിളി....”
“ആ....അത് നന്നായി...ഞാന്‍ വിളിച്ചത്....ഇപ്രാവശ്യം ഉരുളക്കുപ്പേരി തരുന്നത് മാഷാണ്....”
“ഓ...ശര്‍ക്കരയുപ്പേരി എനിക്ക് പണ്ടേ നല്ല ഇഷ്ടാ....പക്ഷേ ഗള്‍ഫില്‍ നിന്ന് ഇങ്ങോട്ട് ശര്‍ക്കരയുപ്പേരി..???” ഉറക്കത്തില്‍ ഞാന്‍ കേട്ടതും ഫൈസല്‍ പറഞ്ഞതും രണ്ടായിരുന്നു.
“ശര്‍ക്കരയുപ്പേരി അല്ല മാഷേ....മഴവില്ല് ഇ-മാഗസിനിലെ ഉരുളക്കുപ്പേരി....ഇപ്പോള്‍ മാഷ് ഉറങ്ങിക്കോ....ചോദ്യങ്ങള്‍ ഞാന്‍ പിന്നെ മെയില്‍ ചെയ്യാം...” ഫൈസല്‍ ഫോണ്‍ കട്ട് ചെയ്തു.
ഒരു സ്വപ്നം കണ്ട പോലെ ഞാന്‍ തിരിഞ്ഞു കിടന്നു.അല്പ ദിവസം കഴിഞ്ഞ് ചോദ്യങ്ങള്‍ മെയിലില്‍ എത്തി.ഉത്തരങ്ങളും മെയിലില്‍ തിരിച്ചുപോയി. ഇപ്പോള്‍ അവ രണ്ടും കൂടി ഇ-മഷി പുരണ്ട് ലോകത്തെല്ലാം കറങ്ങി നടക്കുന്നു.ഇതാ ഫൈസലിന്റെ വക ഇവിടെയും ഒറിജിനല്‍ ആയി ഇവിടെയും ഉണ്ട്.വായിക്കുക , വരിക്കാരാവുക.