Saturday, April 21, 2007
തീവണ്ടിപോലൊരു നമ്പര്‍
മൊബൈല്‍ഫോണ്‍ പ്രചാരത്തില്‍ വന്നുതുടങ്ങിയ കാലം.....രാമന്‍ നമ്പൂതിരി പഴയ സുഹ്രുത്ത് രവിയെ വളരെക്കാലങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി.കുറേനേരത്തെ സംസാരത്തിന് ശേഷം നമ്പൂരി പറഞ്ഞു.
"ശിവ ശിവാ.....നേരം പോയതറിഞ്ഞീല്ല്യാ....ഇരുട്ടുന്നേന് മുമ്പേ ഇല്ലത്തെത്തണം.....രവീടെ ഫോണ്‍നമ്പറിങ്ങട്ട് തരാ... "
"നയണ്‍ ഡബ്‌ള്‍ ഫോര്‍ സെവന്‍........ "
'ഗുരുവായുരപ്പാ.....ഇതെന്താ തീവണ്ടിപോലൊരു നമ്പര്‍....?' നമ്പൂരി മനസ്സില്‍ കരുതി. ആഴ്ചകള്‍ കഴിഞ്ഞു.
നമ്പൂരിക്ക് രവിയെ എന്തോ ആവശ്യത്തിന് വിളിക്കേണ്ടതായി വന്നു.നമ്പൂരി അന്നെഴുതിവച്ച കടലാസ്‌തുണ്ടെടുത്ത് ഫോണിനടുത്തെത്തി.
'ഒമ്പത്.....നാല്....നാല്....ഏഴ്......' ദീര്‍ഘനേരത്തെ ശ്രമത്തിന് ശേഷം നമ്പൂരി ഡയല്‍ ചെയ്തു.
"നിങ്ങള്‍ വിളിക്കുന്ന ആള്‍ പരിധിക്ക് പുറത്താണ്.....ദയവായി അല്‍പ സമയം കഴിഞ്ഞ് വിളിക്കുക.... " ഫോണില്‍ നിന്നുള്ള കിളിനാദം കേട്ടുകൊണ്ട് നമ്പൂരി പറഞ്ഞു
"ങാ...രവീടെ ഭാര്യ ആയിരിക്കും അല്ലേ......നോം ശല്ല്യം ചെയ്യ്ണ്‌ല്ല്യ....പറഞ്ഞപോലെ ശ്ശി കഴിഞ്ഞ് വിളിക്കാം... "
'ന്നാലും കാലം പോയൊരു കോലം....? രവീടെ മൊബൈലിലേക്ക് വിളിച്ചാല്‍ അവന്‍ പരിധിക്ക് പുറത്താന്ന് വീട്ടിലിരിക്കുന്ന ഭാര്യയുടെ മറുപടി.....ശിവ ശിവാ....!!' ആത്മഗതം ചെയ്തുകൊണ്ട് നമ്പൂരി റിസീവര്‍ താഴെവച്ചു.
Sunday, April 15, 2007
അയലത്തെ ഗര്‍ഭിണി
അയല്‍പക്കത്ത് പൂര്‍ണ്ണഗര്‍ഭിണിയായി , ഏത് സമയത്തും ഡൌണ്‍ലോഡ് ചെയ്യാം എന്ന അവസ്ഥയില്‍ ഒരുത്തി കിടക്കുന്നതിനാല്‍ , രണ്ട് "കത്രികാപ്രസവങ്ങള്‍ " കഴിഞ്ഞ എണ്റ്റെ നല്ലപാതിയുടെ ചെവി എപ്പോഴും , അവളുടെ വീട്ടില്‍ സ്ഥാപിച്ച ഡിഷ്‌ആണ്റ്റിന പോലെ വടക്ക് - കിഴക്ക് (?) ദിശയിലേക്ക് കൂര്‍പ്പിച്ച് ഫിറ്റ് ചെയ്തിരുന്നു.
പതിവുപോലെ വീണ്ടും ഒരു പ്രഭാതം.ഒഴിവുദിനമായതിനാല്‍ കോളേജില്‍ പോകാതെ ഞാന്‍ മുറിയില്‍ എന്തോ ചിന്തയില്‍ മുഴുകി ഇരിക്കുകയായിരുന്നു.ഭാര്യ അടുക്കളയില്‍ (നളപാചകത്തിലെ) ഉപ്പുമാവിണ്റ്റെ ഗണിതസമവാക്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്ത് പുതിയ എന്തോ ഒരു വിഭവത്തിലെത്തിക്കൊണ്ടിരിക്കുന്നു.പെട്ടെന്നാണ് അയല്‍പക്കത്ത് നിന്നുള്ള ശബ്ദം എണ്റ്റെ ശ്രദ്ധയില്‍ പെട്ടത്.
"ആാാ..... !!"
ഞാന്‍ വേഗം അടുക്കളയിലെത്തി.പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന മട്ടില്‍ ഭാര്യ പുതിയ വിഭവത്തിണ്റ്റെ ഉപ്പും പുളിയും രുചിച്ചു നോക്കുന്നു!!! എണ്റ്റെ ആഗമനോദ്ദേശം മനസ്സിലായെന്ന മട്ടില്‍ ഒരു ചെറുപുഞ്ചിരിയോടെ അവള്‍ വീണ്ടും അടുത്ത കലാപരിപാടിയിലേക്ക് തിരിഞ്ഞു.
"ങാ....ഇനിയും ആവര്‍ത്തിച്ചാല്‍ അന്വേഷിക്കാം..." ഞാന്‍ മനസ്സില്‍ കരുതി. ഞാനും എണ്റ്റേതായ ജോലികളില്‍ മുഴുകി.അരമണിക്കൂറ്‍ കഴിഞ്ഞ് പെട്ടെന്നാണ് അയല്‍പക്കത്ത് നിന്നുള്ള അടുത്ത വിളി എണ്റ്റെ കര്‍ണ്ണപുടത്തില്‍ എത്തിയത്.
"യൂ........യൂൂൂൂൂൂൂ......... !!!!" ഇത്തവണ ഞാന്‍ ചാടിഎഴുന്നേറ്റ് അടുക്കളയിലെത്തി.ഭാര്യ അപ്പോഴും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടില്‍ അവളുടേതായ കര്‍മ്മങ്ങളില്‍ തന്നെ മുഴുകിയിരുന്നു.
" എന്താ എന്തുപറ്റി ?" ഇത്തവണ ഭാര്യ എണ്റ്റെ ഓടിവരവിണ്റ്റെ ഉദ്ദേശം ആരാഞ്ഞു.
"നിനക്കെന്താ ചെവിയില്ലേ ?"
"ങാ..ഉണ്ടല്ലോ..." കാതിലണിഞ്ഞ കമ്മല്‍ തപ്പിപിടിച്ചുകൊണ്ട് അവള്‍ പറഞ്ഞു.
"എന്നിട്ട് നീ ഇതൊന്നും കേട്ടില്ലേ ?"
"ഏത് ?"
" നിണ്റ്റെ *%*%.... !! അര മണിക്കൂറ്‍ മുമ്പ് ഞാന്‍ 'ആ....' എന്നൊരു വിളി കേട്ടു. ഇപ്പോള്‍ ' യൂൂ......' എന്നും ! നിണ്റ്റെ ചെവിയിലെന്താ പെരുച്ചാഴി കയറിയോ ?" ദ്വേഷ്യത്തോടെ ഞാന്‍ ചോദിച്ചു.
"ഹ....ഹ....ഹാ......ഹ....ഹ....ഹാ...... "
"ങേ ..!! എടീ.....നിന്നു കിലുങ്ങാതെ അവിടെ വല്ലതും സംഭവിച്ചോ എന്ന് തിരക്ക് വേഗം... "
"ഹ....ഹ....ഹാ......ഹ....ഹ....ഹാ......ഏ മനുഷ്യാ....അവിടെ ഒന്നും സംഭവിച്ചിട്ടില്ല....ആദ്യത്തേത് അവള്‍ സ്വന്തം മകന്‍ അല്‍ത്താഫിനെ വിളിച്ചതാ...'അല്‍ത്തൂ.......ആ.....' അതിണ്റ്റെ രണ്ടാം ഭാഗമാ നിങ്ങള്‍ കേട്ടത്... "
"ങേ...!!.... അപ്പോള്‍ രണ്ടാമത് വിളിച്ചത് ?"
"അതും....അത് തന്നെ...ഭര്‍ത്താവിനെ 'യൂസുഫ്ക്കാ....യൂൂൂ.....' എന്ന് വിളിച്ചു....നിങ്ങള്‍ അതിണ്റ്റെയും രണ്ടാം ഭാഗം മാത്രം കേട്ടു...ഹ....ഹ.... ഹാ"
അണ്ടിപോയ അണ്ണാനെപ്പോലെ ഇനി എന്ത് പറയണമെന്നറിയാതെ ഞാന്‍ പരുങ്ങുമ്പോള്‍ അയല്‍പക്കത്ത് നിന്നും വീണ്ടും വിളി ഉയര്‍ന്നു.....'അല്‍ത്തൂ.......ആ..... '
2 Comments:
At 1:21 AM, അരീക്കോടന്‍ said... അണ്ടിപോയ അണ്ണാനെപ്പോലെ ഇനി എന്ത് പറയണമെന്നറിയാതെ ഞാന്‍ പരുങ്ങുമ്പോള്‍ അയല്‍പക്കത്ത് നിന്നും വീണ്ടും വിളി ഉയര്‍ന്നു.....'അല്‍ത്തൂ.......ആ..... '
At 5:33 AM, സു Su said... ഹിഹിഹി. അരീക്കോടാ, ഇത് നന്നായി. എന്നിട്ട് ശരിക്ക് വിളിച്ചത്, കേട്ട സമയത്ത് ഭാര്യയെ വിളിക്കാതിരുന്നിട്ടുണ്ടാവും അല്ലേ?

Sunday, April 01, 2007
ബാല്യകാലസ്മരണകള്‍ - ആറ്
ബാല്യകാലസ്മരണകളില്‍ ഓടി വരുന്നത് പലതരം കളികളാണ്.കുഴിപ്പന്ത് ,ഗോട്ടികളി , സാറ്റ്‌വിളി , സിങ്ങ്.....അങ്ങനെ ആണും പെണ്ണും ഒന്നിച്ച് കളിക്കുന്ന എന്തെല്ലാംതരം കളികള്‍.കളിക്കിടയിലെ അമളികള്‍ പലതും ഇന്നോര്‍ക്കാനും രസകരം - അവയില്‍ ചിലത് ഇതാ.....
സിങ്ങ് കളി തകര്‍പ്പനായി നടക്കുന്നു. ആണും പെണ്ണും കൈകള്‍ ചങ്ങലയായി കോര്‍ത്ത് എതിര്‍ ടീമിലെ ഓരോരുത്തരെയും ആട്ടിയോടിച്ച് ദൂരെയുള്ള ലക്ഷ്യ്ത്തില്‍ ചെന്ന് തൊടുന്ന കളി.കൈ വിട്ടോടാന്‍ എനിക്ക് പലപ്പോഴും ധൈര്യം വരാറില്ല.അപ്പോഴാണ് എണ്റ്റെ ടീമിലെ മുതിര്‍ന്ന അംഗം അയല്‍വീട്ടിലെ പ്രസന്ന എണ്റ്റെ ചെവിയില്‍ മന്ത്രിച്ചത് - "അവസരം കിട്ടുമ്പോള്‍ ഓടിക്കോണ്ടൂ".കളി കഴിയുന്നത് വരെ ഞാന്‍ മാത്രം ഓടിയില്ല.കാരണം "അവസരം" എന്ന എന്തോ ഒരു സാധനം കയ്യില്‍ കിട്ടുന്നതും പ്രതീക്ഷിച്ച് ഞാന്‍ നിന്നു - ആര് തരാന്‍ ? അവസരം എന്ന് കേള്‍ക്കുമ്പോളെല്ലാം എണ്റ്റെ പഴയ അവസരം നഷ്ടപ്പെട്ട കഥ ഞാനിന്നും ചെറുചിരിയോടെ ഓര്‍ക്കുന്നു.
മറ്റൊരിക്കല്‍ "ഗെയിം" (ചട്ടിപ്പന്തേറ്) എന്ന കളി .എണ്റ്റെ കയ്യില്‍ പന്തിരിക്കുന്നു.ഞാന്‍ തിരിഞ്ഞ്നില്‍ക്കുന്ന ദിശക്ക് എതിര്‍ദിശയില്‍ അവസരം പാര്‍ത്ത് അമ്മാവണ്റ്റെ മകന്‍ ബാബു നില്‍ക്കുന്നു. ബാബുവിനെ ഒന്ന് കബളിപ്പിക്കാനായി ഞാന്‍ ൧൮൦ ഡിഗ്രിയില്‍ ഒരു വെട്ടിതിരിയല്‍....ശേഷം അവനെ എറിയുന്നതായി സര്‍വ്വ ശക്തിയില്‍ ഒരു ആക്ഷന്‍.ഒരു നിമിഷം !!!പന്ത് എണ്റ്റെ കയ്യില്‍ നിന്നും തെന്നിപ്പോയി.വരാന്തയില്‍ മകണ്റ്റെ പിഞ്ചുപൈതലിനെയും കൊണ്ട് ഇരിക്കുകയായിരുന്ന മൂത്തുമ്മയ്യുടെ കൈപടത്തില്‍ പന്ത് ശക്തിയായി ചെന്നിടിച്ചു.വേദനകൊണ്ട് മൂത്തുമ്മ കൈ കുടഞ്ഞു.ഭാഗ്യത്തിന് കുഞ്ഞിന് ഒന്നും പറ്റിയില്ല.പക്ഷെ ദൈവം ചെറുപ്രായത്തില്‍ തന്നെ ആ കുഞ്ഞിനെ തിരികെ വിളിച്ചു.ആ സംഭവം അതിനാല്‍ ഞാന്‍ വേദനയോടെ ഇന്നും ഓര്‍ക്കുന്നു.
മറ്റൊരു കളി....ഇത്താത്തയും കൂട്ടുകാരും കളിച്ചുകൊണ്ടിരിക്കുന്നു.ഇത്താത്തയാണ് നേതാവ്.മൂന്നോ നാലോ കുട്ടികള്‍ വീതം ഇരു ഭാഗങ്ങളില്‍ തോളില്‍ കയ്യിട്ട് നില്‍ക്കുന്നു.ശേഷം ഒരു ടീം മറ്റേ ടീമിണ്റ്റെ അടുത്തേക്ക് ഒന്നിച്ച് നീങ്ങി ചോദിക്കുന്നു - "പോരുന്നോ പോരുന്നോ അതിരാവിലെ ?" തുടര്‍ന്ന് മറ്റേ ടീം അതിന് മറുപടി നല്‍കുന്നു.ഞാന്‍ കളി സസൂക്ഷ്മം വീക്ഷിച്ചു.പിറ്റേന്ന് ഞാന്‍ എണ്റ്റെ സുഹ്രുത്തുക്കളെ വിളിച്ച് ഈ കളി ആരംഭിച്ചു.ആദ്യം ഞാന്‍ തന്നെ എതിര്‍ടീമിണ്റ്റെ അടുത്തേക്ക് ഇങ്ങിനെ പറഞ്ഞു കൊണ്ട് ചെന്നു ..."പോരുന്നോ പോരുന്നോ ആബിരാവിലെ ?" എല്ലാവരും പൊട്ടിച്ചിരിച്ചു.എനിക്ക് കാര്യം മനസ്സിലായില്ല.ഇത്താത്തയുടെ പേര് അദി എന്നായതിനാല്‍ അവള്‍ "പോരുന്നോ പോരുന്നോ 'അതി'രാവിലെ ?" എന്ന് ചോദിച്ചു. എണ്റ്റെ പേര് ആബി എന്നായതിനാല്‍ ഞാന്‍ ചോദിക്കേണ്ടത് "പോരുന്നോ പോരുന്നോ ആബിരാവിലെ ?" എന്നാണെന്ന് എണ്റ്റെ കൊച്ചുബുദ്ധി ഉപദേശിച്ചു!!