"Politics is the last refuge of a squanderer" എന്ന് പറഞ്ഞത് ആല്‍ബെര്‍ട്ട് ഐന്‍സ്റ്റൈനോഅല്ല മറ്റാരെങ്കിലുമാണോ എന്ന് എനിക്ക് ഇപ്പോള്‍ വലിയ പിടിപാടില്ല.എന്റെ മാതാപിതാക്കള്‍ക്ക്‌ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലാതിരുന്നതിനാല്‍ എനിക്കും രാഷ്ട്രീയത്തില്‍ഒരു താല്‍പര്യവും ഇല്ലായിരുന്നു.മാറിമാറി വരുന്ന അധികാരി ഭരണവര്‍ഗ്ഗവും പ്രതിപക്ഷവും പരസ്പരം പഴി ചാരാനും കുറ്റങ്ങള്‍ ചികഞ്ഞെടുക്കാനും മാത്രം സമയം കണ്ടെത്തുന്ന ഇന്നത്തെ അവസ്ഥയില്‍ രാഷ്ട്രീയം തികച്ചും വിഡ്ഢികള്‍ക്ക് മാത്രം ചേര്‍ന്നതാണ് എന്ന് തന്നെയേ ഞാന്‍ പറയൂ.
എന്നിട്ടും സര്‍ക്കാര്‍ സര്‍വ്വീസിലിരിക്കുമ്പോള്‍ എനിക്ക് പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെസര്‍വീസ് യൂണിയനില്‍ ചേരേണ്ടി വന്നു അഥവാ ചേരാന്‍ ഞാന്‍ നിര്‍ബന്ധിതനായി.പാര്‍ട്ടി ആശയങ്ങളോടും ആദര്‍ശങ്ങളോടും തികച്ചും വിഭിന്നമായ കാഴ്ചപ്പാടുള്ളഞാന്‍ അതേ പാര്‍ട്ടിയുടെ സര്‍വീസ് യൂണിയനില്‍ പത്ത് രൂപ അടച്ച് മെമ്പര്‍ ആയി.
സംഘടനയുടെ പല യോഗങ്ങള്‍ക്കും ജാഥകള്‍ക്കും ധര്‍ണ്ണകള്‍ക്കും രാഷ്ട്രീയ കോലംകെട്ടലുകള്‍ക്കും എന്നെ ക്ഷണിച്ചെങ്കിലും തന്ത്രപൂര്‍വ്വം ഞാന്‍ അവയില്‍നിന്നെല്ലാം ഒഴിഞ്ഞു മാറി.ആളെക്കൂട്ടി ബഹളം വയ്‌ക്കുകയും ഭരണകക്ഷി സ്വന്തം പാര്‍ട്ടിതന്നെയാണെങ്കില്‍ മറ്റേതെങ്കിലും സംസ്ഥാനത്തെയോ കേന്ദ്രത്തെയോ പഴി ചാരിതടിയൂരുകയും ചെയ്യുന്ന ഇവരുടെ ഈ തൊലിക്കട്ടി കാരണമാണ് ഞാന്‍ അവക്കൊന്നും പോകാതിരുന്നത്.
അങ്ങനെ ഒരു ദിവസം.യൂണിയന്‍ ജനറല്‍ ബോഡി യോഗം നടക്കുന്ന വിവരം യൂണിയന്‍നേതാവായ കോളേജിലെ തന്നെ ഒരു സാറ് എന്നെ അറിയിച്ചു.പ്രത്യേകിച്ച്‌ഒരു തടസ്സവുമില്ലാത്തതിനാല്‍ അന്ന് എനിക്ക് യോഗത്തിന് പോകേണ്ടി വന്നു.അങ്ങനെ ആദ്യമായി ഞാന്‍ ഒരു യൂണിയന്‍ മീറ്റിംഗില്‍ പങ്കെടുത്തു.
"സുഹൃത്തുക്കളേ......ഇന്ന് നമുക്ക് ചര്‍ച്ച ചെയ്യാനുള്ളത് പ്രധാനമായുംമുപ്പതാം തീയതിയിലെ ധര്‍ണ്ണയാണ്..."യൂണിയന്റെ ഏരിയാ ഭാരവാഹി പ്രസംഗിക്കാന്‍ തുടങ്ങി."ഡി.എ അടക്കമുള്ള ആവശ്യങ്ങളോടൊപ്പം സിവില്‍ സര്‍വ്വീസ്‌കാര്യക്ഷമമാക്കുക എന്ന ആവശ്യം കൂടി ഈ ധര്‍ണ്ണയില്‍ നാം ഉന്നയിക്കുന്നുണ്ട്.നിങ്ങള്‍ക്കറിയാം, ഇന്ന് പൊതുജനത്തിന് ഒരു ഓഫീസില്‍ നിന്നും അത്യാവശ്യമായ ഒരു സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്‍ ദിവസങ്ങള്‍ തന്നെ പിടിക്കുന്നുണ്ട്.ഒന്നുകില്‍ സെക്ഷനില്‍ക്ലര്‍ക്ക് ഉണ്ടാകില്ല അല്ലെങ്കില്‍ ഒപ്പിടാന്‍ ഓഫീസര്‍ ഉണ്ടാകില്ല അങ്ങനെ അങ്ങനെ പല പല കാരണങ്ങളും.ഇങ്ങനെയുള്ള അവസരങ്ങളില്‍ തൊട്ടടുത്ത ആളെയോ അല്ലെങ്കില്‍ മറ്റാരെങ്കിലെയുമോ ഈ ചുമതല ഏല്‍പിച്ച് പൊതുജനത്തിന് ഉണ്ടാകുന്നബുദ്ധിമുട്ട് ഒഴിവാക്കണം എന്നാണ് സിവില്‍ സര്‍വ്വീസ് കാര്യക്ഷമമാക്കുക എന്നതിലൂടെ നാം പ്രധാനമായും ആവശ്യപ്പെടുന്നത്..ഈ ധര്‍ണ്ണയുടെ വിജയത്തിനായിനാം സ്വീകരിക്കുന്ന പ്രചാരണ പരിപാടികള്‍ ജനറല്‍ സെക്രട്ടറി വിശദീകരിക്കുന്നതാണ്.
തുടര്‍ന്ന് ജനറല്‍ സെക്രട്ടറി പ്രസംഗം ആരംഭിച്ചു."ധര്‍ണ്ണ മുപ്പതാം തീയതിയാണ്.അപ്പോള്‍ അതിന് മുമ്പായി നാം എല്ലാ ഓഫീസര്‍മാരേയും നേരില്‍ കണ്ട് വിവരംഅറിയിക്കണം.അതിനായി അടുത്ത ആഴ്ചയില്‍ തന്നെ സ്ക്വാഡുകള്‍ നടത്തണം.ധര്‍ണ്ണയുടെ തൊട്ട്‌മുമ്പിലെ രണ്ട് ദിവസം നാം ലീവെടുത്ത് എല്ലാ ഓഫീസുകളിലുംഒന്ന് കൂടി കയറി ഇറങ്ങണം...."
തുടര്‍ന്ന് ജനറല്‍ സെക്രട്ടറി പ്രസംഗം ആരംഭിച്ചു."ധര്‍ണ്ണ മുപ്പതാം തീയതിയാണ്.അപ്പോള്‍ അതിന് മുമ്പായി നാം എല്ലാ ഓഫീസര്‍മാരേയും നേരില്‍ കണ്ട് വിവരംഅറിയിക്കണം.അതിനായി അടുത്ത ആഴ്ചയില്‍ തന്നെ സ്ക്വാഡുകള്‍ നടത്തണം.ധര്‍ണ്ണയുടെ തൊട്ട്‌മുമ്പിലെ രണ്ട് ദിവസം നാം ലീവെടുത്ത് എല്ലാ ഓഫീസുകളിലുംഒന്ന് കൂടി കയറി ഇറങ്ങണം...."
പിന്നെ ഈ നാടെങ്ങിനെ നന്നാകും???