ഡയറി എഴുത്ത് എന്ന പരിപാടി കൃത്യം പത്ത് വര്‍ഷം മുമ്പാണ് ഞാന്‍ നിര്‍ത്തിയത് - വിവാഹം കഴിച്ചതോടെ.എന്നാല്‍ ആ ഡയറി എഴുത്ത് തുടര്‍ന്നിരുന്നുവെങ്കില്‍17/11/2008 ഞാന്‍ അതില്‍ തങ്കലിപികളില്‍ തന്നെ എഴുതുമായിരുന്നു.സിക്കിം സൂപ്പര്‍ ലൊട്ടോ അടിച്ചതുകൊണ്ടോ Cheverlot Spark കാര്‍ കിട്ടിയതുകൊണ്ടോ അല്ല അത്.(എനിക്ക് രണ്ടും കിട്ടിയിട്ടില്ലട്ടോ)
ഏതോ ഒരു നിമിത്തം കാരണം വീണുകിട്ടിയ കോളേജ് ഐ.ടി ക്ലബ്ബിന്റെ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ആയി നിയമിതനായ അന്നു മുതല്‍ എന്റെ മനസ്സിനെ മഥിക്കുന്നഒരു പ്രവര്‍ത്തനം.... പോരാ മഹത്തായ ഒരു സംരംഭത്തിന് ,അന്ന് തുടക്കം കുറിച്ചു.എന്റെ തലയില്‍ ഉദിച്ച ഒരാശയം ഐ.ടി ക്ലബ്ബിന്റേയും NSS-ന്റെയും സന്നദ്ധ സേവന തല്പരരായ അംഗങ്ങളിലൂടെ തവിഞ്ഞാല്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ ഒരു ബൃഹദ് പദ്ധതിയായി WE-STEP അന്ന് ഉത്ഘാടനം ചെയ്യപ്പെട്ടു.
WE-STEP എന്നാല്‍ Wayanad Engineering College Socio Technical Education program.
കാര്‍ഷിക ജില്ലയായ വയനാട്ടിലെ തികച്ചും സാധാരണ ജനങ്ങളായ,തോട്ടം തൊഴിലാളികളും ആദിവാസികളും കര്‍ഷകരും തിങ്ങി വസിക്കുന്നതവിഞ്ഞാല് എന്ന അതിബൃഹത്തായ ഒരു ഗ്രാമത്തെ കമ്പ്യൂട്ടര്‍ വിദ്യ അഭ്യസിപ്പിക്കുക എന്ന ദൗത്യമാണ് WE-STEP.പത്താം ക്ലാസ് പാസ്സായ നാല്പത് വയസ്സിന് താഴെയുള്ള തൊഴില്‍രഹിതരെ ഓഫീസ് ഓട്ടോമേഷന്‍ ആണ്പഠിപ്പിക്കുന്നത്.തികച്ചും സൗജന്യമായി കോളേജ് NSS യൂണിറ്റിലേയും ഐ.ടി ക്ലബ്ബിലേയും അംഗങ്ങള്സ്വമേധയാ മുന്നോട്ട് വന്ന് ചെയ്യുന്ന ഒരു സാമൂഹ്യ സേവന പ്രവര്‍ത്തനമാണ്WE-STEP.ഞാനടക്കമുള്ള കോളേജിലെ അധ്യാപക അനധ്യാപക സ്റ്റാഫ് പൂര്‍ണ്ണസഹകരണം നല്കുന്ന പദ്ധതിയില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നതും കോളേജിലെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ്.
ഇരുപത്തൊന്ന് വാര്‍ഡുകള്‍ ഉള്ള തവിഞ്ഞാല്‍ പഞ്ചായത്തില്‍ ഈ പദ്ധതി ലക്ഷ്യംകാണാന്‍ ഏകദേശം അഞ്ചു വര്‍ഷം തന്നെ വേണ്ടി വരും എന്നാണ് പ്രതീക്ഷിക്കുന്നത്.ഒരു പഞ്ചായത്തിലെ അഭ്യസ്തവിദ്യരായ മുഴുവന്‍ ജനതക്കും വിവരസാങ്കേതികവിദ്യ കൂടി പകര്‍ന്നു നല്കാന് ഒരു പ്രൊഫഷണല്‍ കോളേജിലെ വിദ്യാര്‍ത്ഥീ സമൂഹം മുന്നിട്ടിറങ്ങുന്നത് കേരളത്തില്‍ തന്നെ ആദ്യമായാണ്.ഈ മാതൃകമറ്റുള്ളവരും പിന്തുടര്ന്നു കൊണ്ട് കേരള ജനതയെ മുഴുവന്‍ വിവരസാങ്കേതികവിദ്യയുടെ അത്ഭുത ലോകത്തേക്ക് താമസിയാതെ എത്തിക്കും എന്നാണ് ഈഎളിയ തുടക്കത്തിന് നാന്ദി കുറിച്ച ഞങ്ങളുടെ പ്രതീക്ഷ.
9 comments:
ഒരു പഞ്ചായത്തിലെ അഭ്യസ്തവിദ്യരായ മുഴുവന്‍ ജനതക്കും വിവരസാങ്കേതിക
വിദ്യ കൂടി പകര്‍ന്നു നല്കാന് ഒരു പ്രൊഫഷണല്‍ കോളേജിലെ വിദ്യാര്‍ത്ഥീ
സമൂഹം മുന്നിട്ടിറങ്ങുന്നത് കേരളത്തില്‍ തന്നെ ആദ്യമായാണ്.ഈ മാതൃക
മറ്റുള്ളവരും പിന്തുടര്ന്നു കൊണ്ട് കേരള ജനതയെ മുഴുവന്‍ വിവരസാങ്കേതിക
വിദ്യയുടെ അത്ഭുത ലോകത്തേക്ക് താമസിയാതെ എത്തിക്കും എന്നാണ് ഈ
എളിയ തുടക്കത്തിന് നാന്ദി കുറിച്ച ഞങ്ങളുടെ പ്രതീക്ഷ.
എല്ലാ സംരംഭങ്ങളും വിജയിക്കട്ടെ..ആശംസകള്‍..
ഡയറി എഴുത്ത് നിര്‍ത്തിയാലെന്താ ബ്ലോഗെഴുത്ത് തുടങ്ങിയല്ലോ..നന്നായി.
sv....നന്ദി
smitha.....ബ്ലോഗെഴുത്ത് തുടങ്ങിയിട്ട് രണ്ട് വര്‍ഷമേ ആയിട്ടുള്ളൂ.നന്ദി
തോന്ന്യാക്ഷരങ്ങൾ എന്ന വാക്കിന്റെ അറ്ഥമെന്താണ്?
മാഷെ,
ചില കാര്യങ്ങൾക്ക് ഒരു തുടക്കകാരനാവുകയെന്നത് വലിയോരു ബഹുമതിയാണ്.
വരും തലമുറ, മാഷിന്റെ പ്രവർത്തനങ്ങൾ എറ്റ്പിടിക്കുക തന്നെ ചെയ്യും.
ആശംസകൾ.
മാഷെ നന്നായി... കുട്ട്യോക്കും അഭിനന്ദനങ്ങള്‍
ആശംസകള്‍!
മാഷെ,
മാഷിനും കുട്ടികൾക്കും ആശംസകൾ.
ഹംസ കോയ.....സ്വാഗതം.തുടക്കകാരനാവുക ബഹുമതി തന്നെ.പക്ഷേ തുടങ്ങിയ ദൗത്യം പൂര്‍ത്തിയാക്കുന്നതാണ് ഞാന്‍ ബഹുമതിയായി കാണുന്നത്.
കാപ്പിലാന്,കു.ക.കു.കെ,ശ്രീവല്ലഭന്,ബീരാന്......എല്ലാവര്ക്കും നന്ദി.
Post a Comment
നന്ദി....വീണ്ടും വരിക