മുപ്പത് വർഷങ്ങൾക്ക് മുമ്പ് അരീക്കോട് ടൗണിൽ കപ്പ വാങ്ങാൻ കിട്ടിയിരുന്നത് ഉസ്മാൻക്കയുടെ പെട്ടിക്കൂട് പോലെയുളള ഒരു കടയിൽ മാത്രമായിരുന്നു. കപ്പ ആവശ്യാർത്ഥം അവിടെ ചെന്നാൽ പലപ്പോഴും നിരാശയായിരിക്കും ഫലം. മറ്റാരും കപ്പ വിൽക്കാത്തതിൻ്റെ പിന്നിലുള്ള രഹസ്യം എന്തെന്ന് അറിയില്ലായിരുന്നു. പിന്നീട് ചില പച്ചക്കറി കടകളിൽ കൂടി കപ്പ വിൽപനക്ക് വയ്ക്കാൻ തുടങ്ങി.
വിവാഹം കഴിച്ചതോടെ വീട്ടിൽ കപ്പ സുലഭമായി കിട്ടാൻ തുടങ്ങി. കാരണം ഭാര്യാപിതാവ് നല്ലൊരു കർഷകനായിരുന്നു. അതിൽ തന്നെ കപ്പയായിരുന്നു മുഖ്യ ഇനം. അങ്ങോട്ടുമിങ്ങോട്ടുമുള്ള വിരുന്നു പോക്കിൽ കപ്പയും മറ്റ് പച്ചക്കറികളും യഥേഷ്ടം വീട്ടിലെത്തി.
പച്ചക്കറികളിൽ പലതും എൻ്റെ കുട്ടിക്കാലം മുതലേ വീട്ടിൽ ഉണ്ടാക്കിയിരുന്നു. സ്വന്തമായി നട്ടു നനച്ചു വളർത്തിയ വാളൻ പയറിൽ ആദ്യത്തെ പൂ വിരിഞ്ഞപ്പോഴുള്ള സന്തോഷം ഇന്നും എൻ്റെ മനസ്സിൽ തങ്ങി നിൽക്കുന്നു. കൃഷി ഒരു ഹോബി പോലെ ഇന്നും എൻ്റെ കൂടെ കൊണ്ടു നടക്കാൻ സാധിച്ചത് കുടിക്കാലത്തെ ഇത്തരം പ്രവർത്തനങ്ങൾ തന്നെയാണ്.
2019 നവംബർ ഒന്നിന് , അതിൻ്റെ രണ്ട് മാസം മുമ്പ് മാത്രം രൂപീകൃതമായ ഞങ്ങളുടെ പത്താം ക്ലാസ് കൂട്ടായ്മയിൽ ഞാൻ ഒരു ആശയം പങ്ക് വച്ചു. എല്ലാ അംഗങ്ങളും സ്വന്തം വീട്ടിൽ ചുരുങ്ങിയത് അഞ്ച് ഗോബാഗിൽ എന്തെങ്കിലും കൃഷി നടത്തലായിരുന്നു അത്. എല്ലാവരും പങ്കെടുത്തില്ലെങ്കിലും പങ്കെടുത്തവർക്ക് ഗുണം കിട്ടി. കാരണം പച്ചക്കറി വിളവെടുക്കാൻ പാകമായത് , ജനങ്ങൾ പലതിനും നെട്ടോട്ടമോടിയ ലോക് ഡൗണിൻ്റെ ആരംഭ ദിനങ്ങളിലായിരുന്നു. എനിക്കാവശ്യമായ തക്കാളി, വഴുതന, പച്ചമുളക്, വെണ്ട , പയർ എന്നിവയെല്ലാം ഞാൻ അന്ന് വീട്ടുമുറ്റത്ത് നിന്ന് തന്നെ പറിച്ചെടുത്തു.
അന്ന് നാലഞ്ച് കപ്പക്കമ്പുകൾ കൂടി കുത്താൻ എൻ്റെ മനസ്സ് മന്ത്രിച്ചു. കപ്പ വച്ചാൽ എലി മാന്തി മറ്റ് പച്ചക്കറികൾക്ക് കുടി ശല്യമാവും എന്നായിരുന്നു പലരും പറഞ്ഞത്. ബട്ട്, എൻ്റെ കപ്പ മാന്താൻ ഒരു എലിയും വന്നില്ല. സഹപാഠിയും കപ്പ കൃഷി ചെയ്യുന്നവനുമായ ശൈഖ് മുജീബിൻ്റെ നിർദ്ദേശ പ്രകാരം കപ്പ വളരുന്നതിനനുസരിച്ച് വെണ്ണീരിട്ട് മണ്ണ് കൂട്ടിക്കൊടുത്തു. അങ്ങനെ കപ്പത്തണ്ട് രണ്ടാൾ പൊക്കത്തിൽ വരെ എത്തി. മുൻ പരിചയം ഇല്ലാത്തതിനാൽ വിളവെടുക്കേണ്ട സമയം കഴിഞ്ഞതറിഞ്ഞില്ല. ആറ് മാസമാണ് കാലാവധി. എൻ്റെത് ഏഴ് മാസമായി . കൃഷി വീട്ടുമുറ്റത്ത് തന്നെയായതിനാൽ മാന്തി എടുക്കാൻ അൽപം ബുദ്ധിമുട്ടി. സഹധർമ്മിണിയുടെ സഹായത്താൽ കിഴങ്ങിന് പരിക്കേൽക്കാതെ കുഴിച്ചെടുത്തു.
കുടുംബത്തിലെ എല്ലാവർക്കും കൃഷിക്ക് പ്രചോദനം നൽകാൻ 6 kg തൂക്കം വരുന്ന ഈ കപ്പ ഒരു നിമിത്തമായി. ഫലമോ, ആറ് ചാക്കിൽ മണ്ണും കരിയിലയും ഇന്നലെ തന്നെ നിറഞ്ഞു. ഇന്ന് ആറിലും ഓരോ കപ്പത്തണ്ട് വീതം വീട്ടിലെ ഓരോരുത്തരും ചേർന്ന് നട്ടു.

14 comments:
ഒരു അരീക്കോടൻ കപ്പ ഗാഥ
കപ്പലുകടന്ന് വന്ന കപ്പ മലയാളികളുടെ
പ്രിയ ഭക്ഷണം തന്നെയാണ് ഇപ്പോഴും...
കൃഷി ഏറ്റവും ആനന്ദവും ആരോഗ്യവും
നൽകുന്ന ഒരു ഹോബി തന്നെയാണ് ..
മുരളിയേട്ടാ..... കപ്പലിൽ കപ്പം കൊടുത്ത് കടത്തിയതു കൊണ്ടാണോ കപ്പ എന്ന പേര് വീണത്?
കൂട०കൂട്ടി കപ്പതണ്ടൂന്നിയിട്ടുണ്ടച്ഛൻ,
ഒപ്പ०
തണ്ടുപൊരിക്കാൻ വരണൊരു പന്നികുട്ടനുചെറിയൊരു വേലിയു०
ചെറുപ്പത്തിലേ, പഞ്ഞകാലത്തെ ഭക്ഷണം ആയിരുന്നു. പച്ചക്കപ്പയും ഉണക്കക്കപ്പയുമെല്ലാം.. ഇപ്പോഴും ഇഷ്ടമാണെങ്കിലും വയർ പണി മുടക്കും..രണ്ട് ദിവസം മുമ്പ് രണ്ടു കഷ്ണം കഴിച്ചതിന്റെ പൊല്ലാപ്പ് തീർന്നിട്ടില്ല...എന്തായാലും കപ്പ വിശേഷം അങ്ങിനെയല്ല..നല്ല സ്വാദ്..മനസ്സിന്..
അശ്വനീ... ഗദ്യത്തിന് പദ്യത്തിലുടെയുള്ള കമൻ്റ് ഇഷ്ടായി.
മുഹമ്മദ് ക്കാ ..കപ്പ എനിക്കന്നും ഇന്നും ഇഷ്ടാ... പ്രത്യേകിച്ച് കൊള്ളി ബിരിയാണി.
എലിക്ക് വരെ അരീക്കോടനെ പേടി.
നമ്മുടെ ജീവിതത്തിൻ്റെ സംസ്കാരത്തിൻ്റെ ഭാഗമായിരുന്ന കൃഷിയെ നമ്മൾ ഒഴിവാക്കി.
ഓരോ വിത്തും ചെടിയും വളരുന്നത് നോക്കിയിരിക്കുമ്പോൾ മനസ്സിൽ സ്നേഹം വാത്സല്യം ഒക്കെ വരും. അതൊക്കെ നമ്മൾ നഷ്ടപ്പെടുത്തി.
ഇനി അതിലേക്ക് നമുക്ക് തിരിച്ചു പോകാം.
Very good. അവനവന്റെ കൃഷിസ്ഥലത്തുനിന്നു നമ്മുടെ കൈകൊണ്ടു നട്ടു വളർത്തുന്ന പച്ചക്കറി . എത്ര സന്തോഷവും സംതൃപ്തിയും ആണ് നമുക്ക് ലഭിക്കുക. കപ്പ നല്ലോണം കിട്ടിയല്ലോ മാഷേ . പിന്നെ അതിന്റെ വിളവെടുപ്പിനു മറ്റു സമയക്രമങ്ങളുണ്ടെന്നു തോന്നുന്നു . നിങ്ങളുടെ അങ്ങോട്ടൊന്നും കപ്പ കൃഷി അധികമില്ലേ . അറിയില്ല എന്ന് മാഷ് പറഞ്ഞതുകൊണ്ട് ചോദിച്ചതാ .
ബിപിനേ ട്ടാ... സത്യം. നാം നട്ട ഒരു ചെടിയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ നോക്കി നിൽക്കുന്നത് വളരെ സന്തോഷ പ്രദം തന്നെ
ഗീതേച്ചി... കപ്പ കൃഷി ഇവിടെയും ഉണ്ട്. പക്ഷെ വീട്ടിൽ ചെയ്തപ്പോ പലരും പല അഭിപ്രായം പറഞ്ഞു. 4 മാസം / 6 മാസം / ഒരു വർഷം അങ്ങനെ.
ഞങ്ങളുടെ വീട്ടിലൊക്കെ കപ്പ നട്ടാൽ പെരുച്ചാഴി തിന്നിട്ട് ബാക്കി എന്തെങ്കിലും കിട്ടിയാലായി എന്നേ ഉള്ളൂ.
ഞങ്ങളുടെ നാട്ടിൽ കപ്പ ചീനി ആണ് ..വീട്ടിൽ അഞ്ചാറ് മൂട് ഉണ്ട് ..എഴുത്ത് രസകരം ..അഭിനന്ദനങ്ങൾ കൃഷിയ്ക്കും എഴുത്തിനും
ഞങ്ങളുടെ പ്രദേശാത്ത് കൊള്ളി,കൊള്ളിക്കിഴങ്ങ് എന്നൊക്കെയാണ് പറയുക..പട്ടിണിക്കാലത്തെ ഇഷ്ടഭോജ്യം!
ആശംസകൾ മാഷേ
Post a Comment
നന്ദി....വീണ്ടും വരിക