തിങ്കള്‍ മുതല്‍ വെള്ളി വരെ കോളേജില്‍ വരുന്ന ദിവസങ്ങളില്‍ എല്ലാം, കോഴിക്കോട് മിഠായി തെരുവിലൂടെയാണ് രാവിലെ എന്റെ നടപ്പ്.കോഴിക്കോട് പനി പിടിച്ചു വിറക്കുന്നു എന്ന് പത്രങ്ങളും മാധ്യമങ്ങളും വിളിച്ചു കൂവിയ ദിവസങ്ങളില്‍, ദിവസം ആയിരത്തിലധികം പേര് കടന്നു പോകുന്ന മിഠായി തെരുവിലെ ഓടകളുടെ സ്ഥിതി കണ്ടിരുന്നെങ്കില്‍ അധികൃതരുടെ തിമിരം ശരിക്കും മനസ്സിലാകുമായിരുന്നു.ഇന്നും അതിലൂടെ നടക്കുമ്പോള്‍ കണ്ണും മൂക്കും പൊത്തിയാല്‍ നിങ്ങള്‍ക്ക് പല രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം.മൂക്കുപൊത്തിയല്ലാതെ ഞാന്‍ മിഠായി തെരുവിലൂടെ നടക്കാറില്ല.
പറഞ്ഞു വന്നത് നാം നമ്മുടെ പരിസ്ഥിതിയെ മലീമസമാക്കുന്ന ഭീകര കാഴ്ചകളെക്കുറിച്ചാണ്.സ്വന്തം കടയിലെ വേസ്റ്റുകള്‍ ഒരു സഞ്ചിയിലാക്കി രാത്രി കടയടക്കുമ്പോള്‍ പുറത്തേക്ക് എടുത്ത് വച്ചാല്‍ രാവിലെ കോര്പ്പറേഷന് ജീവനക്കാര്‍ അത് വണ്ടിയില്‍ കയറ്റി കൊണ്ടുപോകും.ഇത്രയും ചെറിയ ഒരു പണി ചെയ്യുന്നതിന് പകരം അത് നേരെ റോഡില്‍ കൊണ്ടിടുന്നു.ഫലമോ കാറ്റടിക്കുമ്പോഴും വാഹനം പോകുമ്പോഴും ഇവയെല്ലാം പറന്ന് സ്ലാബിടാത്ത അഴുക്കുചാലില്‍ വീഴുന്നു.പിന്നെ അതുവഴിയുള്ള മലിനജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നു.അങ്ങിനെ കെട്ടി നില്ക്കുന്ന വെള്ളം ദിവസങ്ങളോളം ദുര്‍ഗന്ധം പരത്തുന്നു.സ്വന്തം കടയുടെ മുമ്പില്‍ നാറ്റം ഉണ്ടായാല്‍ പോലും അത് പുറത്തല്ലേ ഞാന്‍ അകത്തല്ലേ എന്ന് സമാധാനിക്കുന്ന കടക്കാരന്.പുറത്ത് ഇത് സഹിച്ചും ക്ഷമിച്ചും കടന്നുപോകുന്ന വഴിയാത്രക്കാരും.
ദിവസവും നഗരം വൃത്തിയാക്കുന്ന തൊഴിലാളികള്‍ രണ്ടു ദിവസം അവരുടെ ജോലി ഒന്ന് നിര്‍ത്തിവച്ചാല്‍ ഈ തെരുവിന്റെ സ്ഥിതി എന്തായിരിക്കും?ആലോചിക്കാന്‍ പോലും വയ്യ.റോഡിലെ മാലിന്യങ്ങള്‍ മാത്രമാണ് അവര്‍ നീക്കുന്നത്.ഓടയില്‍ വീണവ എന്നും അവിടെ തന്നെ കിടയ്ക്കും.
ഈ കാഴ്ചകള്‍ കണ്ട് എന്റെ കോളേജിന്റെ ഗേറ്റില്‍ എത്തിയപ്പോള്‍, ലാബ് യൂണിഫോം ധരിച്ച മൂന്ന് ആണ്‍കുട്ടികള്‍ മൂന്ന് സൈക്കിളുകളിലായി എന്റെ മുമ്പിലൂടെ കടന്നുപോയി.പാര്‍ക്കിങ് ഏരിയയില്‍ സൈക്കിള്‍ നിര്‍ത്തി അവര്‍ ക്ലാസ്സുകളിലേക്ക് നീങ്ങി.എനിക്ക് വളരെ സന്തോഷം തോന്നി.ബൈക്ക് മാത്രം സ്വപ്നം കാണുന്ന ഇന്നത്തെ യുവത്വത്തിന്റെ മുന്നിലൂടെ അന്തരീക്ഷത്തിന് ഒരു കോട്ടവും ഏല്‍പ്പിക്കാത്ത സൈക്കിള്‍ ചവിട്ടി വന്ന ആ വിദ്യാര്‍ത്ഥികളെ ഞാന്‍ മനസാ അഭിനന്ദിച്ചു. ആര്‍ഭാടത്തിന്റേയും കാട്ടിക്കൂട്ടലുകളുടേയും ലോകമായ എഞ്ചിനീയറിങ് കോളേജിലേക്ക് തന്നെ സൈക്കിളില്‍ നെഞ്ചുവിരിച്ചു വരുന്ന ഈ യുവത്വം എല്ലാവരും മാതൃകയാക്കേണ്ടവര്‍ തന്നെ.നമ്മുടെ പരിസ്ഥിതിയെ ആവും വിധം സംരക്ഷിക്കാന്‍ നമുക്കും ശ്രമിക്കാം.
16 comments:
ആര്‍ഭാടത്തിന്റേയും കാട്ടിക്കൂട്ടലുകളുടേയും ലോകമായ എഞ്ചിനീയറിങ് കോളേജിലേക്ക് തന്നെ സൈക്കിളില്‍ നെഞ്ചുവിരിച്ചു വരുന്ന ഈ യുവത്വം എല്ലാവരും മാതൃകയാക്കേണ്ടവര്‍ തന്നെ.നമ്മുടെ പരിസ്ഥിതിയെ ആവും വിധം സംരക്ഷിക്കാന്‍ നമുക്കും ശ്രമിക്കാം.
വ്രിത്തിയുടെ കാര്യത്തില്‍ പേരു കേട്ടവരാണ് മലയാളികള്‍. പക്ഷെ മലയാളിയുടെ വ്രിത്തി സ്വന്തം ശരീരത്തിലും വസ്ത്രത്തിലുമായി ഒതുങുന്നു...
അതിനെ തന്റെ സമൂഹത്തിലേക്കു കൂടി വ്യാപിപ്പിക്കാന്‍ ഒരു പ്രത്യേക സര്‍വകലാശാല ആരംഭിക്കേണ്ടിയിരിക്കുന്നു എന്ന് തോനുന്നു...
തങളുടെ ഭാവി തലമുറയുടെ ജീവിതം കൂടി പരിഗണിക്കുന്ന മനുഷ്യ സ്നേഹികളായ നല്ലവരില്‍ നല്ലവരായ, വിവേകികളായ ആ വിദ്യാര്‍ത്തികള്‍ക്ക്
കൈമാറാന്‍ എന്റെ കയ്യില്‍ അഭിനന്ദനങളല്ലാതെ മറ്റൊന്നുമില്ല...!!!
മാഷെ,
പോസ്റ്റ് നന്നായി...സര്‍വ്വനാശത്തിനു വക്കിലെത്തിനില്ക്കുന്ന നമുക്കു,ഒരു തിരിച്ചുപോക്കു
സാദ്ധ്യത കാണിച്ചു തന്നു’ആ യുവാക്കള്‍‘!
യുവത്വം എവിടേയും,എല്ലായ്പോഴും പ്രതീക്ഷക്കു
വക നല്കുന്നു...
പരിസ്ഥിതി മലിനീകരണം,ഏറെക്കുറെ മനോമനിലീകരണവുമായി ബന്ധപ്പെട്ടതാണു.
ഇവ രണ്ടും,സന്തുലിതമായി ശുദ്ധീകരിച്ചെടുക്കാന്‍
പ്രത്യേക പരിപാടികള്‍ ആവിഷ്ക്കരിക്കേണ്ടി വരും!
ഇതിനും’സൈക്കിളില്‍ നെഞ്ചുവിരിച്ചു വരുന്ന’യുവാ
ക്കളെ നമുക്കു ഉത്തരവാദപ്പെടുത്താം!
കോഴിക്കോട് മിഠായി തെരുവിന്റെ അവസ്ഥ നാട്ടില്‍ പലസ്ഥലത്തും ഉണ്ട്
ഇന്ന് ഗ്രാമങ്ങള്‍ പോലും വേസ്റ്റ് കളയുന്നതില്‍ നഗരങ്ങളെ മാതൃക ആക്കിയിരിക്കുകയാണ്
വീട്ടിലെ വേസ്റ്റ് സ്കുട്ടരില്, കാറില്‍, കൊണ്ട് ഒഴിഞ്ഞ മൂലയില്‍ ഉപ്കേഷിച്ചു ഞാന്‍ ഒന്നുമറിഞ്ഞില്ല രാമനാരായണ എന്ന് പോകുന്ന ആ സ്റ്റൈല്‍ ഒന്ന് കാണേണ്ടതാണ്!
പകര്‍ച്ച രോഗങ്ങള്‍ അതുമൂലമുള്ള മരണം ഒന്നും ആരുടേയും കണ്ണ് തുറപ്പിക്കുന്നില്ല ........
it is getting bad to worse
ആ യുവാക്കള്‍ പ്രതീക്ഷ തന്നെ മാഷെ..പക്ഷെ മാലിന്യം ആരും അറിയാതെ 'ചില സ്ഥലങ്ങളില്‍ ' നിക്ഷേപിക്കാന്‍ കരാറെടുത്ത് , സൈക്കിളില്‍ കൊണ്ട് പോയി ഇടുന്ന ചില യുവാക്കളും നാട്ടിലുണ്ട്.
ചെന്നൈയിലെ ചില തെരുവുകളുടെ അവസ്ഥ കണ്ടാല്‍ ഒരാഴ്ച ഒന്നും കഴിക്കാന്‍ തോന്നില്ല. :)
ഞങ്ങളുടെ വൃത്തി കണ്ടാൽ നിങ്ങൾ കേരളീയർ അന്തം വിട്ട് പോകും. റോഡിൽ തുപ്പൂല. കോല കുപ്പി/ ടീഷ്യൂ പേപ്പർ എറിയൂല. റോഡരികിൽ മൂത്രമൊഴിക്കൂല.
പിന്നെ ഞങ്ങൾ കേരളത്തിൽ വന്നാൽ? നിങ്ങളെ മാതൃകയാക്കും. ങും ഹല്ല പിന്നെ.
അല്ലെങ്കിൽ നിങ്ങൾ കളിയാക്കി പറയും ‘ഒരു ഗൾഫൻ വന്നിരിക്കുന്നു.അവന്റെയൊരു സ്റ്റൈലാക്കല്...‘
അത് ശരി മാഷ്ക്ക് എന്നെപോലെ ബൈക്കോടിക്കാൻ അറിയില്ല അല്ലേ. അതല്ലങ്കിലുംവല്യ പാടാ...
അകത്ത് ചീഞ്ഞ് നാറുമ്പോഴും പുറത്ത് പെർഫ്യൂം അടിച്ച് നടക്കുന്ന മലയാളിയുടെ രീതി ഇനി മാറില്ല.
:)
ഭായീ...അതേ.വൃത്തിയുടെ കാര്യത്തില്‍ മലയാളി എന്നും “സ്വയം പര്യാപ്തന്‍” ആണ് !!!
ഒരു നുറുങ്ങ്...പ്രതീക്ഷാനിര്‍ഭരമായ യുവത്വം എന്നും നമുക്കിടയില്‍ നിലനില്ക്കട്ടെ.
രമണിക ചേട്ടാ...മുന്‍ കമന്റില്‍ ഒരു നുറുങ്ങ് പറഞ്ഞ പോലെ ആദ്യം എല്ലാവരും സ്വന്തം മനസ്സിലെ മലിനീകരണം തടയണം.എങ്കിലേ നമ്മുടെ ലോകം രക്ഷപ്പെടൂ.
ആദര്‍ശ്...അത്തരം യുവാക്കളെ പിടിച്ച് കൈകാര്യം ചെയ്യാനും യുവതയെ ഏല്‍പ്പിക്കുകയേ നിര്‍വ്വാഹമുള്ളൂ.
സേതുലക്ഷ്മീ...’ചെ’ന്നൈ എന്ന് പറയുമ്പോഴേ ഒരു നീരസം നാവില്‍ വരുന്നോ?
ഒഎബി...അതും മലയാളി മനസ്സിന്റെ കുഴപ്പമാണ്.ഒരുത്തന് സ്വയം നന്നാവാന്‍ തീരുമാനിച്ചാല്‍ ‘ഓ...നീയൊരു പുണ്യാളന് വന്നിരിക്കുന്നു’ എന്ന് പറഞുകൊണ്ടുള്ള ഒരു കളിയാക്കല്‍.എല്ലാം സഹിക്കുക തന്നെ.
നരിക്കുന്നാ...എനിക്ക് ബൈക്ക് ഓടിക്കാന്‍ അറിയില്ല.(നരിക്കുന്നന്‍ എന്റെ പോലെ ബൈക്ക് ഓടിക്കാന്‍ അറിയാത്തവന് എന്നോ അതല്ല താങ്കള്‍ ഓടിക്കുന്നപോലെ ബൈക്ക് ഓടിക്കാന്‍ കഴിവില്ലാത്തവന് ഞാന്‍ എന്നോ എന്താ ഉദ്ദേശിച്ചത്?)പെര്‍ഫ്യൂം കമ്പനികള്‍ ഉള്ളിടത്തോളം കാലം മലയാളിക്ക് നാറ്റം പ്രശ്നമല്ല!!!
നമത് വാഴ്വും കാലവും...സ്വാഗതം.
സ്വന്തം കടയിലെ വേസ്റ്റുകള്‍ ഒരു സഞ്ചിയിലാക്കി രാത്രി കടയടക്കുമ്പോള്‍ പുറത്തേക്ക് എടുത്ത് വച്ചാല്‍ രാവിലെ കോര്പ്പറേഷന് ജീവനക്കാര്‍ അത് വണ്ടിയില്‍ കയറ്റി കൊണ്ടുപോകും.ഇത്രയും ചെറിയ ഒരു പണി ചെയ്തൂടെ?
എന്നു എനിക്കും ചോദിക്കാന്‍ തോന്നിയിട്ടുണ്ട്.
നീയൊരു ഗള്ഫന് അല്പ്പന് എന്ന കമന്റു കേള്‍ക്കാന്‍ ഇഷ്ടാപ്പെടാത്തതിനാല് ചോദിച്ചില്ലന്നു മാത്രം!
:)
കരീം മാഷ്...ഇത് തന്നെയാണ് എല്ലാവരുടേയും പ്രശ്നം.പക്ഷേ ഒന്നോ രണ്ടോ പേര് അങ്ങനെ ചോദിച്ചാല്‍ പിന്നെ ഒരു മാറ്റം പ്രതീക്ഷിക്കാം.
സീമ മേനോന്....സ്വാഗതം
കാന്താരി...നന്ദി
മാഷെ ,
നല്ല ബോധവൽക്കരണമാണു ഇതിനു പ്രതിവിധി എന്നാനു എന്റ്റെ അഭിപ്രായം
നമ്മൾ ഒരോർത്തരും സ്വന്തം വീട്ടിൽ നിന്നു തുടങ്ങണം ശുദ്ധികലശം .
പിന്നെ പിന്നെ നാട്ടിലെ അവസ്ഥക്ക്കു മാറ്റംവരും
സ്വന്തം വീട് ശുദ്ധിയായി സൂക്ഷിക്കുന്നവനെ ഇങ്ങിനെ യുള്ളത് കണ്ടാൽ ധാർമിക രോഷം വരൂ
നല്ല ലേഖനം
നിഷാര്‍...അഭിപ്രായം പങ്കുവച്ചതിന് നന്ദി
അരുണ്‍...നന്ദി
Post a Comment
നന്ദി....വീണ്ടും വരിക