യു.പി സ്കൂള്‍ പഠന കാലത്ത് സ്കൂളില്‍ വച്ചും കൂട്ടുകാരോടൊത്തും കളിച്ചിരുന്ന ഒരു കളിയാണ് "മേപ്പട്ടേർ...പ്ലീസ്". ഉള്ളം കയ്യില്‍ കൊള്ളുന്ന ഒരു പന്താണ് ഇതിലെ പ്രധാന താരം. കളിക്കാരുടെ എണ്ണത്തില്‍ ഒരു പരിധിയും ഇല്ലാത്തതിനാല്‍ താല്പര്യമുള്ളവരെ മുഴുവന്‍ കളിക്ക് ചേര്‍ക്കാന്‍ സാധിക്കും എന്നതാണ് ഈ കളിയുടെ പ്രത്യേകത എന്ന് ഇന്ന് മനസ്സിലാക്കുന്നു.
ചെറിയ ഒരു റബ്ബര്‍ പന്ത് അല്ലെങ്കില്‍ കെട്ടിയുണ്ടാക്കിയ പന്ത് ഒരാള്‍ മേല്പോട്ട് എറിയും. എറിയുന്നതിന് മുമ്പ് അയാള്‍ "മേപ്പട്ടേർ" എന്ന് ഉറക്കെ വിളിച്ച് പറയും. ഉടന്‍ ബാക്കിയുള്ളവര്‍ "പ്ലീസ്" എന്ന് ഉത്തരം നല്‍കും. മേലോട്ട് എറിഞ്ഞ പന്ത് പിടിച്ചെടുക്കാന്‍ കയ്യൂക്കുള്ള പലരും ഓടി വരും. പന്ത് കയ്യില്‍ കിട്ടിയവന് തൊട്ടടുത്ത് നില്ക്കുന്നവന്റെ നടുപുറം ലക്ഷ്യമാക്കി ഒരേറ് കൊടുക്കും.ഏറ് കിട്ടാതെ ഓടി മാറാന്‍ സാധിച്ചാല്‍ രക്ഷപ്പെട്ടു! അങ്ങനെ ഏറ് കൊണ്ടും കൊടുത്തും കളി മുന്നേറും. എപ്പോഴെങ്കിലും പന്ത് ഗ്രൌണ്ടില് നിന്നും പുറത്ത് പോയാല്‍ വീണ്ടും "മേപ്പട്ടേർ...പ്ലീസ്" തുടങ്ങണം.
പന്ത് വാങ്ങാന്‍ കാശ് ഇല്ലാതിരുന്നതിനാല്‍ കടലാസും ചാക്ക് നൂലും ഉപയോഗിച്ച് പന്ത് കെട്ടിയുണ്ടാക്കി ആയിരുന്നു ഞങ്ങള്‍ കളിച്ചിരുന്നത്. ഇത്തരം പന്തിന് ഒരു കനം കിട്ടാന്‍ നെല്ലിക്ക വലിപ്പത്തിലുള്ള ഒരു കല്ല് ഏറ്റവും ഉള്ളില്‍ ഇട്ടാണ് പന്ത് കെട്ടാറ്. അതുകൊണ്ട് തന്നെ ഏറ് കിട്ടുമ്പോഴും നല്ല വേദനയുണ്ടാകും. എങ്കിലും ആര്‍ക്കും പരാതിയോ പരിഭവമോ ഉണ്ടാകാറില്ല.
അരീക്കോട് ജി.എം.യു.പി സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഞങ്ങളുടെ ഹെഡ്മാസ്റ്റര് ആയിരുന്ന വേലായുധന് മാഷ് ഒരു ദിവസം കളി നോക്കിനിന്നതും ഞങ്ങള്‍ക്ക് പന്ത് കെട്ടി തന്നതും ‘അബ്ദുള്ളയുടെ പുറത്ത് ഏറ് കിട്ടിയപ്പോള്‍ പഴം ചക്ക വീഴുന്ന ശബ്ദം പോലെ‘ എന്ന് അഭിപ്രായപ്പെട്ടതും ഇന്നും ഓര്‍മ്മയില്‍ നില്ക്കുന്നു (അബ്ദുള്ള ഒരു ജിന്നിനെ കണ്ട കഥ ഇവിടെയുണ്ട് 49).
ഈ കളിയുടെ മറ്റൊരു രൂപവും ഞങ്ങള്‍ പുറത്തിറക്കിയിരുന്നു. നിരവധി പന്തുകള്‍ ഉപയോഗിച്ചുള്ള ഒരു കളിയായിരുന്നു അത്.എറിഞ്ഞ പന്ത് കിട്ടിയവനില്‍ നിന്നും രക്ഷപ്പെടാന്‍ ഓടുന്നതിനിടക്ക് മറ്റാരുടെയെങ്കിലും കയ്യിലുള്ള പന്ത് കൊണ്ട് ഏറ് കിട്ടുന്ന കളി. പലരും കയ്യില്‍ ഒളിപ്പിച്ച് വച്ച പന്ത് ഈ സമയത്ത് പ്രയോഗിക്കുന്നതിനാല്‍ ഒരാള്‍ക്ക് തന്നെ ഒരേ സമയം നിരവധി ഏറ് കിട്ടും ! ഈ കളി അല്പം ഭീകരമായതിനാല് ഉടന്‍ തന്നെ നിര്‍ത്തി എന്ന് മാത്രമല്ല കളിയിലെ പന്തല്ലാതെ മറ്റേതെങ്കിലും പന്ത് ഉപയോഗിക്കുന്നവനെ പുറത്താക്കുന്ന നിയമവും നിലവില്‍ വന്നു !
ഇന്ന് ഈ കളി ഒരു സ്കൂളിലും ഉള്ളതായി എന്റെ അറിവില്‍ ഇല്ല. എവിടെ എങ്കിലും ഉണ്ടെങ്കില്‍ ഒന്ന് ഷെയര്‍ ചെയ്യണേ.

9 comments:
പന്ത് വാങ്ങാന്‍ കാശ് ഇല്ലാതിരുന്നതിനാല്‍ കടലാസും ചാക്ക് നൂലും ഉപയോഗിച്ച് പന്ത് കെട്ടിയുണ്ടാക്കി ആയിരുന്നു ഞങ്ങള്‍ കളിച്ചിരുന്നത്.
പണ്ടൊക്കെ ഏറുപന്ത് കളിയോർമ്മകൾ....
ആശംസകൾ
തങ്കപ്പേട്ടാ...അതെ,ഏറുപന്ത് കളി തന്നെ.
ഒരു പന്ത് കിട്ടാൻ എന്തെല്ലാം പങ്കപ്പാടായിരുന്നു ആ കാലത്ത്... കുട്ടികൾക്ക് ചിരിയാണ് അതെല്ലാം കേട്ടാൽ :)
മുബീ... അതെ, ഇന്ന് പന്ത് പോയിട്ട് ഒരു പൊതി കെട്ടാൻ പോലും കുട്ടികൾക്കറിയില്ല.
ആദ്യമായി കേൾക്കുവാണല്ലോ മാഷേ ഈ കളി.
Geethaji...ആൺകുട്ടികളുടെ കളി ആയതു കൊണ്ടായിരിക്കും കേൾക്കാതെ പോയത്.
കളിയോർമ്മകളിൽ ഉള്ള ഇക്കളിയെ
ഞങ്ങടെ നാട്ടിൽ ഏറ്പന്ത്കളി എന്നാണ് പറയുക ...!
മുരളിയേട്ടാ... ഞാനും ആ പേര് കേട്ടിട്ടുണ്ട്
Post a Comment
നന്ദി....വീണ്ടും വരിക