വര്‍ഷങ്ങളുടെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം എന്റെ സന്തതസഹചാരി ഇന്ന് സര്‍വ്വീസില്‍ നിന്ന് വിരമിച്ചു.പ്രമുഖ സംഘടനകളിലൊന്നും തന്നെ മെംബര്‍ ആകാത്തതിനാല്‍ ഒരു അനുശോചന യോഗം സോറി യാത്രയയപ്പ് യോഗം പോലും ഉണ്ടായിരുന്നില്ല.സദാ കൂടെ ഉണ്ടായിരുന്ന ഞാനും അങ്ങിനെ ഒന്ന് സംഘടിപ്പിക്കാന്‍ ശ്രമിച്ചില്ല, കാരണം നിങ്ങള്‍ക്ക് പിന്നീട് മനസ്സിലാകും....
ഒട്ടേറെ സമരമുഖങ്ങളില്‍ എന്റെ സന്തതസഹചാരി എന്റെ കൂടെയുണ്ടായിരുന്നത് ഞാന്‍ ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു.എന്നും കല്ലും മുള്ളും നിറഞ്ഞതായിരുന്നു എന്റെ സഹചാരിയുടെ പാത.എന്നാലും ഒരു പരാതിയുമില്ലാതെ എന്റെ സഹചാരി സേവനം തുടര്‍ന്നു.സഹന സേവനത്തിന്റെ മായാമുദ്രകള്‍ എന്റെ സഹചാരിയുടെ മേലാസകലം കാണാമായിരുന്നു.നിങ്ങള്‍ ആരും ഞെട്ടരുത്....വിരമിക്കുമ്പോളും എന്റെ സഹചാരിയുടെ ദേഹത്ത് 25 തുന്നിക്കെട്ടും 2 പ്ലാസ്റ്റിക് സര്‍ജറിയും ഉണ്ടായിരുന്നു.അവസാനം ആ ചെരുപ്പിന്റെ വാറ് വീണ്ടും പൊട്ടിയപ്പോള്‍ എനിക്കവനെ എറിയുകയല്ലാതെ നിവൃത്തി ഇല്ലായിരുന്നു!!!!
12 comments:
അരീകോടുകാരാ ആബിദ്. ക്ലൈമാക്സ് അസ്സലായി.
മറന്നു സ്വഗതം കൂട്ടുകാരാ.
ഇതുതന്നെയല്ലേ ആബിദേ, നാം
വിരമിക്കുമ്പോഴും
എറിഞ്ഞുകള്യുന്നതിനു പകരം
കുഴിച്ചു മൂടുന്നു അല്ലെങ്കില്‍ കത്തിക്കുന്നു
ആബിദേ, അരീകോടിന്റെ സ്പെല്ലിംഗ് areacode എന്നാണോ? അത് “ഏര്യാ കോഡ് “ എന്നാ വായിക്കുന്നത്!
ചെരുപ്പ് പുരാണം കൊള്ളാം
കലേഷ്ജീ....
ഞങ്ങള്‍ അരീക്കോട്ടുകാര്‍ ഈ നാട് ഉണ്ടായത് മുതല്‍ അരീക്കോട് എന്ന് എഴുതുന്നത് ഇങ്ങിനെതന്നെയാ.....ഇന്നലത്തെ മഴക്ക് മുളച്ച തവരയായ ഞാന്‍ അത് മാറ്റണോ?
അരീക്കോടന്റെ കാടന്‍ കമണ്ട്
“ഇത്തിരിച്ചേട്ടാ....
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ പത്രത്തില്‍ പോസ്റ്റ് ചെയ്ത ഒരു മിഡില്‍പീസ് ഓര്‍മ്മയില്‍ വരുന്നു....
സമയം കിട്ടിയാല്‍ പോസ്റ്റ് ചെയ്യാ.....ം“
മറുപടി:-
വലിയ തെരക്കാണങ്കില് വേണ്ടാ..!
മുത്തശ്ശീ....
കമന്റും കാടന്‍ ആയിപ്പോയതില്‍ ഖേദിക്കുന്നു...ആ മിഡ്ല്‍ പീസ് നീളമേറിയതായതിനാലും ഞാന്‍ ടൈപിങ്ങില്‍ മോശമായതിനാലും ആണ് അങ്ങിനെപ്പറഞ്ഞത്.ജോലിക്കിടയില്‍ കിട്ടുന്ന സമയത്താണ് ഇതെല്ലാം റെഡി ആക്കുന്നത്... കാടന്‍ കമന്റില്‍ ക്ഷമ ചോദിക്കുന്നു....ക്ഷമിച്ചു എന്നൊരു വാക്ക്.....
കുഞു കഥ... നല്ല ആഖ്യാനം... നന്ദി.
നന്ദു. റിയാദ്.
കുഞു കഥ.. നല്ല അഖ്യാനം. നന്ദി.
നന്ദു. റിയാദ്.
അഹങ്കാരമേശാതെ എഴുതുക. അതു കണ്ടാല്‍ ഇവിടെ അണോനികള് കടിച്ചു കീറും.
പിന്നെ ഞാന്‍ അതിന്നായി അവതാരമെടുത്തതാ...
പേടിക്കണ്ടാട്ട്വോ.
ക്ഷമ ജഗതീഷരനോട് ചോദിക്കൂ കുമാരാ!
ആ വാറു പൊട്ടിയ ചെരുപ്പില്‍,നിങ്ങളുടെ സൌഹ്രുദം ആയിരുന്നോ,അതോ നിങ്ങള്‍ ഒരു പുതിയ ചെരുപ്പിടാന്‍ പഴയതു വലിച്ചെറിഞ്ഞതാണോ.ഇഷ്ടപ്പെട്ടു മനോഹരമായ അര്‍ഥതലങ്ങള്‍ .
ഭാര്യയുടെ പൊട്ടിയ ചെരുപ്പ് കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ ഈ ചിന്തയെ ഇത്ര അധികം പ്രോല്‍സാഹിപ്പിച്ച ഇത്തിരിച്ചേട്ടനും,ഭാരതാംബക്കും,കലേഷ്ജിക്കും,മുത്തശ്ശിക്കും,നന്ദുവിനും,വേണുജിക്കും നന്ദിയുടെ പൂച്ചെണ്ടുകള്‍......നന്ദി...നന്ദി...നന്ദി
Post a Comment
നന്ദി....വീണ്ടും വരിക