സ്ഥലത്തെ പ്രധാന പയ്യന്‍സായിരുന്നു മാമുവും കോമുവും.അതിരാവിലെ തന്നെ ഐദര്‍മാന്റെ ചായമക്കാനിയെ സജീവമാക്കിയിരുന്നത് മാമു ആന്‍ഡ് കോമു കമ്പനി ആയിരുന്നു.അക്ഷരമാലയില്‍ "ക"യും "മ"യും നില്‍ക്കുന്നത് പോലെ ചര്‍ച്ചകളിലെല്ലാം മാമുവും കോമുവും രണ്ടറ്റത്തായിരുന്നു. അന്നും മാമു ആന്‍ഡ് കോമു കമ്പനി ഐദര്‍മാന്റെ ചായമക്കാനിയില്‍ കണ്ടുമുട്ടി.ആവി പറക്കുന്ന കട്ടനോടൊപ്പം അരങ്ങേറാന്‍ പോകുന്ന ചൂടന്‍ ചര്‍ച്ചകള്‍ക്കായി എല്ലാവരും കാതോര്‍ത്തു.
"പഞ്ഞമില്ല ...പഞ്ഞമില്ല...പഞ്ഞമില്ലാ കാലം..."മാമു ഒന്ന് മൂളിപ്പാടി.
"ഏത് മാവേലിയുടെ കാലത്തെയാ മാമൂ അയവിറക്കുന്നത്?" കോമു ചോദിച്ചു.
"മാബേലി അല്ല...ബയ്യാബേലി...അന്റെ ബയ്യാബേലി ഗേര്‍മന്റ്.."
"ങാ..അത് ശരിയാ...ശരിക്കും പഞ്ഞമില്ലാ കാലം തന്നെ....പിന്നെ 140-ല്‍ നൂറാ.....നീയൊക്കെ 5 കൊല്ലം പാടി തന്നെ തീര്‍ക്കേണ്ടി വരും....ഹ..ഹ...ഹാ..."കോമുവും സഹചായകുടിയന്മാരും ഒന്നിച്ച് ചിരിച്ചു.
"ആ..അയിനെന്ന്യാ മുറുഗീയ പൂരിപച്ചം ന്ന് പറേണത്....നല്ല ഒന്നാന്തരം കാട്ടോത്തേളും ബെട്ടോത്തേളും കൂട്യല്ലേ അന്റെ ആ നൂറ്..?"മാമുവും വിട്ടുകൊടുത്തില്ല.
"എന്നിട്ടെന്താ ഇപ്പൊ കൊഴപ്പം?"
"തേങ്ങ..!!!" മാമുവിന്ന് കലി കയറി തുടങ്ങി.
"ങാ...തേങ്ങാ....അടയ്ക്കാ...റബ്ബര്‍....അതിലൊന്നും തൊടരുത്....അതെല്ലാം കേന്ദ്രസര്‍ക്കാര്‍ സാധനങ്ങളാ...."
"സരി സരി..തേങ്ങിം അടയ്ക്കിം കേന്ദ്രസംവരണത്ത്ക്കാക്കി പാവം ക്രുസിക്കാരനെ ബൈജാദാരാക്കി.....സറണ്ടര്‍-മുരണ്ടല്‍-വരണ്ടല്‍ ഒക്കെ ബെട്ടിനെരത്തി ഉദ്യൊഗസ്തമ്മാരെ പെരുബജ്ജ്ലാക്കി...(നിയമന നിരോധത്തിലൂടെ ചെറുപ്പക്കാരെ മുഴുവന്‍ നിരാശയുടെ പടുകുഴിയിലാക്കി)...."മാമു വാ തോരാതെ പറഞ്ഞു.
"അതാ പറഞ്ഞത് തനിക്കൊന്നും ബുദ്ധിയില്ല എന്ന്....എടോ സാമ്രാജ്യത്വത്തിന്റെ മൃഷ്ടാന്നം തിന്ന് കൊഴുത്തവരാ ആ പറഞ്ഞതെല്ലാം....ശുദ്ധമായ ഭക്ഷണം കഴിച്ച് വളര്‍ന്ന് വരുന്ന ഒരു പുത്തന്‍ തലമുറയെ വാര്‍ത്തെടുത്ത് ഒരു മാറ്റം സൃഷ്ടിക്കാനാ സര്‍ക്കാര്‍ ശ്രമിക്കുന്നത്."കോമു ന്യായീകരിച്ചു.
"ങേ...അതെങ്ങന്യാ..?"മാമുവിന്റെ കലി അടങ്ങി.
"അതാണ് സര്‍ക്കാരിന്റെ പരിപാടി...ഒരു കപ്പ് പാലും ഷേക്ക്ഹാന്ഡും..."
"അല്ലല്ല..ഒരു ഗപ്പ് പാല്ന്റെബള്ളോൂം..ന്ന് തിര്‍ത്തി എയ്തണം"മാമുവും വിട്ടില്ല.
"ങാ...ചിലേടത്തൊക്കെ പാലില്‍ വെള്ളം ചേരും..."
"എന്ന്ട്ടാര്ക്കാ ഈ പാലും കേക്കും കൊടുക്ക്ണത്?" മാമു ചോദിച്ചു.
"ദാരിദ്ര്യരേഖക്ക് താഴെയുള്ള ആറു മാസം മുതല്‍ പ്രൈമറിതലം വരെയുള്ള കുട്ടികള്‍ക്ക്..."
"അപ്പം ഇന്റെ നാലെണ്ണത്തിനും സര്‍ക്കാര്‍ ബക പാലുംബള്ളും സോക്ക്ട്രീറ്റ്മെന്റും ക്ട്ടും...നല്ല ബരിപാടി" മാമു സര്‍ക്കാരിനെ അഭിനന്ദിച്ചു.
"നിന്റെ നാലിനും എന്റെ 1...2...3...4...5...6....ആറെണ്ണത്തിനും...പക്ഷേ..."കോമു ഒന്ന് നിര്‍ത്തി.
"എത്ത് പച്ചെ...?"മാമുവിന്ന് ആകാംക്ഷയായി.
"ദാരിദ്ര്യരേഖ...???"
"അത് ബെരക്കാനാ ഇത്തിര ബെസമം...ഒര്ത്തനെ ചോര്മ്മെ ചാരി നിര്‍ത്തി ചെവിക്കുറ്റിമ്മെ അണ്ട് പുട്ച്ചി ഓന്റെ തലന്റെ മോള്ക്കൂടെ ഒറ്റ ബര.....കയ്ഞ്ഞിലേ പ്രസനം...?"
"കറക്റ്റ്...നല്ല ഐഡിയ....അപ്പോ തൂക്കം?" കൊമു അടുത്ത ഉടക്കിട്ടു.
"തൂക്കോ...കെട്ടിത്തൂക്കോ കോയിത്തൂക്കോ" മാമുവിന്ന് മനസ്സിലായില്ല.
"അതൊന്നുമല്ല....കുട്ടിയുടെ കനം കൂട്യാല് പാലില്ല..."
"ആ....അയ്നാപ്പം ...ആര് തൂങ്ങ്യാലും 10 കിലോ കാണ്‍ച്ച്ണ നല്ല ഒന്നാം നമ്പറൊരു സാനം ഞമ്മളട്ത്ത്ണ്ട്....ഞമ്മക്കൈമെ തൂക്കാം.."മാമു അതും പരിഹരിച്ചു..
"വെരിഗുഡ്....അപ്പോള്‍?"മാമു പിന്നെയും സംശയിച്ചു.
"ഇഞ്ഞും എത്താ പ്രസനം..?"
"പാല് കൊടുക്കാന്‍ ഗ്ലാസ്സ്..?"
"അ അ ആ...അത്പ്പം ഒരു പ്രസനാ....??? ഐദര്‍മാന്റെ ഈ മക്കാനീല് ബരെ ഇമ്പോസ്സിബ്ല് അല്ലേ ക്ലാസ്...."
"ok..ok..അതും ക്ലിയര്‍...പിന്നെ...പിന്നെ?"കൊമു വീണ്ടും തല ചൊറിഞ്ഞു.
"ങേ....ഇഞ്ഞും കൊയപ്പോ...?"മാമുവിന് പാല് കിട്ടാന്‍ തിരക്കായി.
"ഇനിയല്ലേ..യഥാര്‍ത്ഥ പ്രശ്നം........സാമ്പത്തിക പ്രതിസന്ധി..."കോമു അവസാനത്തെ വെടി പൊട്ടിച്ചു.
"പ്ഫൂ....അപ്പം കായില്ലാന്ന്ല്ലേ...പിന്നെ എത്ത് മണ്ണാങ്കട്ടേ അന്റെ ഗേര്‍മന്റ് കൊട്ക്കാ...???" മാമുവിന്ന് വീണ്ടും കലി കയറി.
"ഒരു ഫ്രീ ഷേക്ക്ഹാന്‍ഡ്.....!!!!"മാമു പറഞ്ഞ് നിര്‍ത്തി.
****************************
2 comments:
വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ നാട്ടില്‍ നടന്നിരിക്കാവുന്ന(!?!) ഒരു സംഭാഷണം....
"അത് ബെരക്കാനാ ഇത്തിര ബെസമം...ഒര്ത്തനെ ചോര്മ്മെ ചാരി നിര്‍ത്തി ചെവിക്കുറ്റിമ്മെ അണ്ട് പുട്ച്ചി ഓന്റെ തലന്റെ മോള്ക്കൂടെ ഒറ്റ ബര.....കയ്ഞ്ഞിലേ പ്രസനം...?"
ചിന്തകള്‍ കാടുകയറിയോ അതൊ കോടു (അരീ) കയറിയോ.
ഇഷ്ടായി.
Post a Comment
നന്ദി....വീണ്ടും വരിക