അയല്പക്കത്ത് പൂര്‍ണ്ണഗര്‍ഭിണിയായി , ഏത് സമയത്തും ഡൌണ്‍ലോഡ് ചെയ്യാം എന്ന അവസ്ഥയില്‍ ഒരുത്തി കിടക്കുന്നതിനാല്‍ , രണ്ട് "കത്രികാപ്രസവങ്ങള് " കഴിഞ്ഞ എണ്റ്റെ നല്ലപാതിയുടെ ചെവി എപ്പോഴും , അവളുടെ വീട്ടില്‍ സ്ഥാപിച്ച ഡിഷ്ആണ്റ്റിന പോലെ വടക്ക് - കിഴക്ക് (?) ദിശയിലേക്ക് കൂര്‍പ്പിച്ച് ഫിറ്റ് ചെയ്തിരുന്നു.
പതിവുപോലെ വീണ്ടും ഒരു പ്രഭാതം.ഒഴിവുദിനമായതിനാല്‍ കോളേജില്‍ പോകാതെ ഞാന്‍ മുറിയില്‍ എന്തോ ചിന്തയില്‍ മുഴുകി ഇരിക്കുകയായിരുന്നു.ഭാര്യ അടുക്കളയില്‍ (നളപാചകത്തിലെ) ഉപ്പുമാവിണ്റ്റെ ഗണിതസമവാക്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്ത് പുതിയ എന്തോ ഒരു വിഭവത്തിലെത്തിക്കൊണ്ടിരിക്കുന്നു.പെട്ടെന്നാണ് അയല്പക്കത്ത് നിന്നുള്ള ശബ്ദം എണ്റ്റെ ശ്രദ്ധയില്‍ പെട്ടത്.
"ആാാ..... !!"
ഞാന്‍ വേഗം അടുക്കളയിലെത്തി.പാലം കുലുങ്ങിയാലും കേളന് കുലുങ്ങില്ല എന്ന മട്ടില്‍ ഭാര്യ പുതിയ വിഭവത്തിണ്റ്റെ ഉപ്പും പുളിയും രുചിച്ചു നോക്കുന്നു!!! എണ്റ്റെ ആഗമനോദ്ദേശം മനസ്സിലായെന്ന മട്ടില്‍ ഒരു ചെറുപുഞ്ചിരിയോടെ അവള് വീണ്ടും അടുത്ത കലാപരിപാടിയിലേക്ക് തിരിഞ്ഞു.
"ങാ....ഇനിയും ആവര്‍ത്തിച്ചാല്‍ അന്വേഷിക്കാം..." ഞാന്‍ മനസ്സില്‍ കരുതി. ഞാനും എണ്റ്റേതായ ജോലികളില്‍ മുഴുകി.അരമണിക്കൂറ് കഴിഞ്ഞ് പെട്ടെന്നാണ് അയല്പക്കത്ത് നിന്നുള്ള അടുത്ത വിളി എണ്റ്റെ കര്‍ണ്ണപുടത്തില്‍ എത്തിയത്.
"യൂ........യൂൂൂൂൂൂൂ......... !!!!" ഇത്തവണ ഞാന്‍ ചാടിഎഴുന്നേറ്റ് അടുക്കളയിലെത്തി.ഭാര്യ അപ്പോഴും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടില്‍ അവളുടേതായ കര്‍മ്മങ്ങളില്‍ തന്നെ മുഴുകിയിരുന്നു.
" എന്താ എന്തുപറ്റി ?" ഇത്തവണ ഭാര്യ എണ്റ്റെ ഓടിവരവിണ്റ്റെ ഉദ്ദേശം ആരാഞ്ഞു.
"നിനക്കെന്താ ചെവിയില്ലേ ?"
"ങാ..ഉണ്ടല്ലോ..." കാതിലണിഞ്ഞ കമ്മല്‍ തപ്പിപിടിച്ചുകൊണ്ട് അവള് പറഞ്ഞു.
"എന്നിട്ട് നീ ഇതൊന്നും കേട്ടില്ലേ ?"
"ഏത് ?"
" നിണ്റ്റെ *%*%.... !! അര മണിക്കൂറ് മുമ്പ് ഞാന്‍ 'ആ....' എന്നൊരു വിളി കേട്ടു. ഇപ്പോള്‍ ' യൂൂ......' എന്നും ! നിണ്റ്റെ ചെവിയിലെന്താ പെരുച്ചാഴി കയറിയോ ?" ദ്വേഷ്യത്തോടെ ഞാന്‍ ചോദിച്ചു.
"ഹ....ഹ....ഹാ......ഹ....ഹ....ഹാ...... "
"ങേ ..!! എടീ.....നിന്നു കിലുങ്ങാതെ അവിടെ വല്ലതും സംഭവിച്ചോ എന്ന് തിരക്ക് വേഗം... "
"ഹ....ഹ....ഹാ......ഹ....ഹ....ഹാ......ഏ മനുഷ്യാ....അവിടെ ഒന്നും സംഭവിച്ചിട്ടില്ല....ആദ്യത്തേത് അവള് സ്വന്തം മകന് അല്‍ത്താഫിനെ വിളിച്ചതാ...'അല്‍ത്തൂ.......ആ.....' അതിണ്റ്റെ രണ്ടാം ഭാഗമാ നിങ്ങള്‍ കേട്ടത്... "
"ങേ...!!.... അപ്പോള്‍ രണ്ടാമത് വിളിച്ചത് ?"
"അതും....അത് തന്നെ...ഭര്‍ത്താവിനെ 'യൂസുഫ്ക്കാ....യൂൂൂ.....' എന്ന് വിളിച്ചു....നിങ്ങള്‍ അതിണ്റ്റെയും രണ്ടാം ഭാഗം മാത്രം കേട്ടു...ഹ....ഹ.... ഹാ"
അണ്ടിപോയ അണ്ണാനെപ്പോലെ ഇനി എന്ത് പറയണമെന്നറിയാതെ ഞാന്‍ പരുങ്ങുമ്പോള്‍ അയല്പക്കത്ത് നിന്നും വീണ്ടും വിളി ഉയര്‍ന്നു.....'അല്‍ത്തൂ.......ആ..... '
2 Comments:
At 1:21 AM, അരീക്കോടന്‍ said... അണ്ടിപോയ അണ്ണാനെപ്പോലെ ഇനി എന്ത് പറയണമെന്നറിയാതെ ഞാന്‍ പരുങ്ങുമ്പോള്‍ അയല്പക്കത്ത് നിന്നും വീണ്ടും വിളി ഉയര്‍ന്നു.....'അല്‍ത്തൂ.......ആ..... '
At 5:33 AM, സു Su said... ഹിഹിഹി. അരീക്കോടാ, ഇത് നന്നായി. എന്നിട്ട് ശരിക്ക് വിളിച്ചത്, കേട്ട സമയത്ത് ഭാര്യയെ വിളിക്കാതിരുന്നിട്ടുണ്ടാവും അല്ലേ?

12 comments:
അരിക്കോടോ...ഇതു കൊള്ളാം. ഇതും വായിച്ചു് ഞാനും?..നല്ല എഴുത്തു്.:)
അപ്പോ ഗര്‍ഭിണിയുടെ കാര്യമോ..? ഹ.ഹ.ആ...!
ഹഹ.
ഗര്‍ഭിണികളെ പരിഹസിക്കല്ലേട്ടോ, കണ് കുരു വരും (അപ്പോ ഇതു വായിച്ചു ചിരിച്ച എനിക്കും വരും, ഏതാ ഈ ഏരിയയിലെ കണ്ണു ഡോക്റ്റര്‍?)
നിത്യഗര്‍ഭിണി ആനയെയും എടുക്കും എന്നോ മറ്റോ ഇല്ലേ അല്ലേ.
അരീക്കോടാ, നല്ല നാടന്‍ ചിന്ത തന്നെ :)
അയല്പക്കത്തെ ഗറ്ഭിണിയും,അണ്ടിപോയ അണ്ണാനെപ്പോലെ പരുങ്ങുന്ന അയല്‍ വാസിയും.ഹഹ.
അരീക്കോടന്‍ മാഷേ.സലാമുണ്ട്.
ഹ ഹ ,കൊള്ളാം... അല്ല മാഷേ, ഒരു സംശയം! സത്യത്തില്‍ ചെവിയില്‍ ആന്റിന വച്ചുനിന്നത് ആരാ? മാഷല്ലേ?
ഇസ്മായിലി... :)
സു ചേച്ചീ, കിരണ്‍സ് .... പിന്നെ ഞാന്‍ അങ്ങോട്ട് ശ്രദ്ധിച്ചതേ ഇല്ല
വേണുജീ..... വേണ്ടാത്ത പൊല്ലാപ്പിനൊന്നും പോകല്ലേ !!!
ദേവാ.....അവര്‍ ഗര്‍ഭിണി എന്ന അവസ്ത്ഥ വിട്ടപ്പോളാണ് ഇത് പോസ്റ്റ് ചെയ്തത്. ഇനി കുരു വരോ ആവോ ?വക്കാരിച്ചേട്ടാ,പ്രമോദ്ജീ......സുസ്വാഗതം എണ്റ്റെ കാട്ടിലേക്ക്...സോറി... നാടന്‍ ചിന്തകളിലേക്ക്
ശ്രീ........ അടിസ്ത്ഥാനമുള്ള ആരോപണങ്ങള്‍ ഉന്നയിക്കരുത് !!!!
ഇത്തിരിച്ചേട്ടാ.... നന്ദി
ആ വിളി ഇഷ്ടപ്പെട്ടു, അരീക്കോടന്‍ :)
അരീക്കോടനെന്തിനാ അയലത്തെ വീട്ടിലെ പെണ്ണിന്റെ കരച്ചിലില്‍ ഇത്ര ഉത്കണ്ഠയെന്നാണെനിക്കു മനസ്സിലാവാത്തത് :)
-സുല്‍
അല്ലെങ്കിലും ഈ മലയാളികളുടെ ഒക്കെ കണ്ണും കാതും അയല്പക്കത്തേക്കാണല്ലോ...
യൂ....!!! എന്നു കേട്ടപ്പോള്‍ ഹിന്ദി സീരിയലുകളില്‍ ഓരോ സീനിന്റെ തുടക്കത്തിലും കാമറാമാന് നടീനടന്മാരുടെ മുഖത്തേയ്ക്ക് ഓടിക്കേറി ഷൂട്ട് ചെയ്തത് കാട്ടുമ്പോളുള്ള സ്പെഷ്യകല് ഇഫക്റ്റ് മ്യൂസിക് ആണെന്നു കരുതി.
പുള്ളി പറഞ്ഞതാ അതിന്റ്റെയൊരു ശരി...നമ്മുടെ റേഞ്ച് അയല്പക്കത്തോട്ട് അല്പം കൂടുതലാണല്ലോ.....
Post a Comment
നന്ദി....വീണ്ടും വരിക