Tuesday, July 24, 2007
മൃഗവകുപ്പിലെ ഒരു മൃഗീയാനുഭവം ( സര്‍വീസ് കഥകള്‍ - 4 )
ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ എന്ന ഗമണ്ടന്‍ പേരിലും കമ്മോണ്ടര്‍ എന്ന നാട്ടുപേരിലും മ്ര്ഗഡോക്ടര്‍ എന്ന വിളിപ്പേരിലുമായി ജോലിചെയ്തിരുന്ന കാലം.പരിശീലനം എന്ന പേരില്‍ ലഭിച്ചതും യാഥാര്ത്ഥ്യ്വും തമ്മില്‍ പുലബന്ധം പോലും ഇല്ലാത്തതിനാല്‍ ജോലി എനിക്ക് ഭാരമായി അനുഭവപ്പെട്ടു.വെറ്റിനറി സര്ജന് (യഥാര്‍ത്ഥ മ്ര്ഗഡോക്ടര്‍) ഇല്ലാത്ത ദിവസങ്ങളില്‍ ആശുപത്രി മുറ്റത്ത് ആളനക്കം കണ്ടാല്‍ എന്റെ മനസ്സില്‍ ആധി പടരുമായിരുന്നു.
അങ്ങനെയിരിക്കെ ജോലിയില്‍ താല്പര്യമുള്ള ഇതേ ഡിപ്പാര്‍ട്ട്മെന്റിലെ എന്റെ ഒരു സുഹ്രുത്തിന്റെ ആവശ്യപ്രകാരം ഞങ്ങള്‍ മ്യൂച്ചല്‍ ട്രാന്‍സ്ഫര്‍ വാങ്ങി.അങ്ങിനെ മറ്റാരും നിയന്ത്രിക്കാനില്ലാത്ത മരുന്നും മന്ത്രവും ഇല്ലാത്ത ഒരു കന്നുകാലി പ്രജനന ഉപകേന്ദ്രത്തിലേക്ക് ഞാനെത്തി.എനിക്കിരിക്കാനുള്ള ഒരു കസേരയും ഉറക്കം വരുമ്പോള്‍ തല ചായ്ക്കാനുള്ള മേശയും മാത്രമുള്ള ഒരു സര്‍ക്കാര്‍വിലാസം സുഖവാസ കേന്ദ്രത്തില്‍ ഞാന്‍ ദിവസങ്ങള്‍ തള്ളി നീക്കി.
ഒരു പഴയ ബില്‍ഡിങ്ങിന്റെ ഒന്നാം നിലയിലായിരുന്നു എന്റെ കുടുസ്സ് മുറി.തൊട്ടടുത്ത മുറിയില്‍ ഒരു തയ്യല്‍ക്കാരനും.ആ നാട്ടുകാരന് തന്നെ ആയതിനാല്‍ അദ്ദേഹത്തിന് ധാരാളം സന്ദര്‍ശകര്‍ ഉണ്ടായിരുന്നു.അവരാരെങ്കിലും എന്റെ മുറിയിലേക്ക് വെറുതെ വലിഞ്ഞ് കയറുമോ എന്നായിരുന്നു എന്റെ ഭയം.
അങ്ങിനെ ഒരു ദിവസം ഒരു ചെറുപ്പക്കാരന് എന്റെ ഈ 'ആശുപത്രിയില്‍' കയറി വന്നു.ആഗതര്‍ക്ക് ഇരിക്കാന്‍ പോയിട്ട് നില്ക്കാന് പോലും സ്ഥലം ഇല്ലാത്തതിനാല്‍ വന്ന പാടേ ചോദ്യഭാവത്തില്‍ ഞാന്‍ അയാളെ നോക്കി.
അയാള്‍ പറഞ്ഞത് ഞാന്‍ കേട്ടത് ഇങ്ങിനെയായിരുന്നു - "ആടിന്റെ ചെവിയില്‍ ഒരു തീപ്പെട്ടിക്കമ്പ് പോയി ! ഇപ്പോള്‍ വേദന തോന്നുന്നു...ചെവി ഇട്ടടിക്കുമ്പോളും തല ചരിക്കുമ്പോളും സുഖം തോന്നുന്നു...!!"
ചികിത്സ അറിയില്ലെങ്കിലും ഒരാടിന്റെ വേദനയും സുഖവും ഈ മനുഷ്യന് ഇത്ര കൃത്യമായി അറിയുന്നതെങ്ങനെ എന്ന അത്ഭുതത്തോടെ ഞാന്‍ ചോദിച്ചു.
" എന്നിട്ട് എവിടെ ?"
"ഇതാ ഈ ചെവിയില്‍...!!" എന്ന് പറഞ്ഞുകൊണ്ട് അവന് അവന്റെ ചെവി കാണിച്ചു തന്നു !!
"ങേ!! നിന്റെ ചെവിയിലോ? ഞാന്‍ ആടിന്റെ ചെവിയാ ചോദിച്ചത്..?" ഞെട്ടലോടെ ഞാന്‍ പറഞ്ഞു.
"അപ്പോള്‍ നിങ്ങള്‍..." ബാക്കി പറയാതെ ആഗതന് നേരെ തയ്യല്‍ക്കാരന്റെ അടുത്തെത്തി.
"എടോ ്*%+* , അയാള്‍ മ്ര്ഗഡോക്ടറാണല്ലേ... %^&*$്? " ശേഷം തയ്യല്‍ക്കാരനെ തെറിയില്‍ മുക്കിക്കൊന്ന് അയാള്‍ കടന്നുപോയപ്പോള്‍ ഞാന്‍ ശ്വാസം നേരെ വിട്ടു.
5 comments:
"എടോ ്*%+* , അയാള്‍ മ്ര്ഗഡോക്ടറാണല്ലേ... %^&*$്? " ശേഷം തയ്യല്‍ക്കാരനെ തെറിയില്‍ മുക്കിക്കൊന്ന് അയാള്‍ കടന്നുപോയപ്പോള്‍ ഞാന്‍ ശ്വാസം നേരെ വിട്ടു- സര്‍വീസ് കഥകള്‍
കൊള്ളാം...പക്ഷേ ആടിന്റെ ചെവിയില്‍ എന്നയാള്‍ പറഞ്ഞതെന്തിനായിരുന്നു?
ആടിന്റെ ചെവിയില്‍ എന്ന് നിങ്ങള്‍ എങ്ങനെ കേട്ടു. എങ്കിലും കേള്‍ക്കാം.ഇപ്പോ എവിടെയാണ് ജോലി.എന്റെ നാട്ടിലൊന്നും അല്ലല്ലോ.
എഴുത്തു നന്നായി...:)
സത്യത്തില്‍ എന്തായിരുന്നു അയാള്‍ പറഞ്ഞത്?
(അല്ല മാഷെ, പോകും മുമ്പ് അയാള്‍ വേറെ വല്ലതും പറഞ്ഞാരുന്നോ...അതൊന്നും എഴുതിയിട്ടില്ല...)
അപ്പൂ,ശ്രീ....സത്യത്തില്‍ അയാള്‍ പറഞ്ഞത് എന്താണെന്ന് ആലോചിക്കാന്‍ പോലും എനിക്ക് കെല്പില്ലായിരുന്നു, ആ ഷോക്കില്‍...
വിനയാ...സ്വാഗതം,ഇപ്പോള്‍ ആ പണി നിര്‍ത്തി, കോളേജിലാ...
മനു.....
Post a Comment
നന്ദി....വീണ്ടും വരിക