Saturday, July 21, 2007
അര്മാന് മോല്യാര് കല്ലായിയില്‍
ബീപാത്തുവിനെ കല്ല്യാണം കഴിച്ച കല്ലായിക്കാരനായ അബുവിന്റെ ബാപ്പ, നാട്ടുനടപ്പനുസരിച്ച് പെണ്‍വീട്ടില്‍ താമസമാക്കിയതിനാലാണ് അരീക്കോട്ടെത്തിയത്.അര്മാന് മോല്യാര് കല്ലായിയില്‍ അബുവിന്റെ ബാപ്പയുടെ ജ്യേഷ്ഠന്മാരെ അന്വേഷിച്ച് നടന്നു.ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ഒരുജ്യേഷ്ഠനെ കണ്ടെത്തി.ചായ കുടിക്കുന്നതിനിടെ ഇതുവരെ നടന്ന സംഭവങ്ങളെല്ലാം അര്മാന് മോല്യാര് അയാളെ ധരിപ്പിച്ചു.
"ആ...പൂക്കോയ മര്ച്ചതില് പിന്നെ ഞാനങ്ങട്ട് പോയ്ട്ടേ ഇല്ല.....പത്ത് പതിമൂന്ന് കൊല്ലം കയ്ഞ്ഞ്ല്ലേ......ആ ചെക്കന്പ്പം ബാല്യേക്കാരനായ്ട്ട്ണ്ടാവും അല്ലേ...?"
"ആ....ന്നാലും ഞമ്മളെ ഓത്തള്ളീല് ബെര്ണ്ണ്ട്...."
"ആ...അത് നല്ലതാ..അല്ലേല്‍ ഈ ബാല്യേക്കാര് ചോര്മ്മക്കളി* കണ്ടും മുച്ചീട്ട്കളിച്ചും സമയം അങ്ങനണ്ട് കളയും.."
"ആ....പച്ചേങ്കില് ഞമ്മളെ നാട്ട്ല് അമ്മാതിരി കള്യേളൊന്നും ല്ല.."
"ആ നന്നായി.....ചെക്കന്പ്പം ബയസ്...?"
"പയിമൂന്നോ പയിനാലോ ആയ്ണ്ടാവും.."
"ആ...ഓല് എത്ര ഉറുപ്പ്യേന്റെ അറ*ണ്ടാക്കും..?"
"അറേ..?ങള് എത്താ പറ്യേണ.....ഞമ്മളെ നാട്ട്ല് അങ്ങനെത്തെ കുലുമാലോളൊന്നും ല്ല...പിന്നെ.."
"പിന്നെ...??"
"ഓന് ഓളോട് മൊഹബത്താ..അപ്പം ഓന്റെ ഇസ്ടത്തിന്ള്ള കെട്ടാ....സ്രീതനോം ക്ട്ട്ന്നും തോന്ന്ണ്ല്ല....പിന്നെ കെട്ട് പ്പം തെന്നെ ണ്ടാവൂല.....രണ്ടാം കൊല്ലം ബല്ല്യര്ന്നാള് കയ്ഞ്ഞ്ട്ട്..."
"ങേ!!!! അപ്പം പിന്നെ മോല്യാര് എന്ത്നാ ഇങ്ങട്ട് വന്ന?"
"തന്തല്ലാത്ത ചെക്കനല്ലേ...അപ്പം തന്തന്റെ ബാക്കിള്ളൊലോട് ഇപ്പം തന്നെ ബീരം പറ്യാന്ന് ബിചാരിച്ചാ..."
"ആ..എനെക്കൊന്നും കേക്കണ്ട...അറ്യേംല്ല ....സ്ത്രീധനോംല്ല...പിന്നെന്ത് കല്ല്യാണാ.??"
"ഞമ്മളെ നാട്ട്ലായതോണ്ടും പൂക്കോയ ഇന്റെ അട്ത്ത ലോഹ്യക്കാരനായതോണ്ടും* മാ ഞമ്മള് ഇത്ന് ബെന്നെ..."
"ആ...അയ്ക്കോട്ടെ.....ഞമ്മക്കത്ല് ഒര് താല്പര്യോംല്ല..."
"ന്നാലും ങള് മൊടക്കം പറ്യര്ത്.."
"ആ...ഞമ്മളത് അറ്ഞ്ഞ്ട്ടേ ല്ല..."
"പിന്നെ പൂക്കോയന്റെ ഒര് കാക്കിം* മ്പാടെ ണ്ടല്ലോ...മൂപ്പരെ ബീട് ബടെ അട്ത്താ..?"
"ആ...കോയ..ഓന്ക്ക് കച്ചോടാന്ന് കേട്ട്ട്ട്ണ്ട്..."
"ങ്ഹേ!! അപ്പം ങക്ക് ങളെ കൂടപ്പൊറപ്പ്ന്റെ ബീരം നിച്ചംല്ലാന്നോ...ബദ്രീങ്ങളേ..."
"ഓനും പണ്ടേ കല്ലായി വിട്ട്...ഇപ്പോ കോഴിക്കോട്ട് എവിട്യോ കച്ചോടം നടത്താണ്...പൂക്കോയ മര്ച്ചത് പോലും ഓന് അറിഞ്ഞോന്ന് സംശയാ.."
"എത്ത് കച്ചോടം?"
"ചായ മക്കാനി..."
"കോയ്ക്കോട്ട്ല് യൗട്യാ..?"
"അതറ്യേങ്കി ഞമ്മള് ങനെ പറ്യോ മോല്യാരെ..?"
"ആ...ന്നാല് ഞമ്മളെ പണി ഞമ്മള് മുയ്മനാക്കി...ഇങ്ങളെ ഞമ്മളറീച്ചി...കോയന്റെ ബീരം ഇച്ചുംല്ല ഇങ്ങക്കും ല്ല.....ഞി നാട്ട് ചെന്ന്ട്ട് ഞമ്മക്കൊര്പാട് പണിണ്ട്...ബെയ്ന്നാരത്തെ* ബണ്ടിക്ക് ഞമ്മക്ക് തിര്ച്ച് പോണം....ബെരട്ടേ....അസ്സലാമലൈക്കും..." അര്മാന് മോല്യാര് എണീറ്റു.
"വലൈകുമുസ്സലാം..." അയാള്‍ സലാം മടക്കി.
(തുടരും...)
**************************************
ചോര്മ്മക്കളി = സിനിമ
അറ = ഒരു വിവാഹാചാരം
ലോഹ്യക്കാരന്‍ = ചങ്ങാതി.
കാക്ക = ജ്യേഷ്ഠന്
ബെയ്ന്നാരം = വൈകുന്നേരം
3 comments:
"ആ...ന്നാല് ഞമ്മളെ പണി ഞമ്മള് മുയ്മനാക്കി...ഇങ്ങളെ ഞമ്മളറീച്ചി...കോയന്റെ ബീരം ഇച്ചുംല്ല ഇങ്ങക്കും ല്ല.....ഞി നാട്ട് ചെന്ന്ട്ട് ഞമ്മക്കൊര്പാട് പണിണ്ട്...ബെയ്ന്നാരത്തെ* ബണ്ടിക്ക് ഞമ്മക്ക് തിര്ച്ച് പോണം....ബെരട്ടേ....അസ്സലാമലൈക്കും..."
അല്ല മോല്യാര് കല്ലായി കടവു വരെ എത്തിയാ...
ഭാഷ പഠിച്ചു പഠിച്ചു അങ്ങു ഞാന്‍ ബല്യ ആളായി...:)
പറയാതെ നിവൃത്തിയില്ലപ്പാ...
http://mylbloginks.blogspot.com/2007/07/malayalam-blogs.html
Post a Comment
നന്ദി....വീണ്ടും വരിക