Pages

Tuesday, August 14, 2007

പൂച്ചകുഞ്ഞിന്റെ മരണം - ഒരന്വേഷണ ഗാഥ

അയല്‍പക്കത്തെ കുടിയേറ്റക്കാരന്‍ പൂച്ചകുഞ്ഞ്‌ ചത്തു.കുട്ടികള്‍ ചുറ്റും കൂടി.DPEP യുടെയും SSA യുടെയും അനന്തരഫലങ്ങള്‍ കുട്ടികളില്‍ നിന്നും പതഞ്ഞുപൊങ്ങാന്‍ തുടങ്ങി. "പൂച്ചമ്മ പാല്‌ കൊടുക്കാത്തത്‌ കൊണ്ടാ കുഞ്ഞ്‌ ചത്തത്‌..." അല്‍താഫ്‌ ആദ്യ മരണക്കുറിപ്പ്‌ ഇറക്കി. "പോടാ അതൊന്നുമല്ല..." ശഹാമ അല്‍താഫിനെ പിന്താങ്ങിയില്ല. "എങ്കി നീ പറ...എങ്ങനെയാ ചത്തതെന്ന്...." അല്‍താഫും വിട്ടില്ല. "അത്‌.....പൂച്ചകുഞ്ഞിന്‌ ആയുസ്സില്ലാത്തതുകൊണ്ട്‌..." ചിരിയുടെ അകമ്പടിയോടെ ശഹാമ പറഞ്ഞു. "പോടീ ....വിറ്റടിക്കാതെ..." ഉണ്ണി ഇടയില്‍ കയറി. "ആ...എങ്കില്‍ നീ പറയെടാ.....മരണകാരണം..."ശഹാമ ഉണ്ണിയുടെ നേരെ തിരിഞ്ഞു. "പൂച്ചകുഞ്ഞ്‌ മഴയത്ത്‌ ജോണ്‍സ്‌ കുട ചൂടാത്തത്‌കൊണ്ട്‌..." ഉണ്ണി തന്റെ സ്റ്റാന്റ്‌ അവതരിപ്പിച്ചു. "ഫൂ......ജഗദീശ്‌ ബിറ്റ്‌.....വളിപ്പ്‌...." ആരൊക്കെയോ വിളിച്ചു പറഞ്ഞു. അപ്പോഴേക്കും ലുലുവും ഫാത്തിമയും കുശുകുശുത്തു.ശേഷം അവര്‍ ഒരുമിച്ച്‌ പറഞ്ഞു. "ഞങ്ങള്‍ പറയാം..." "ഓ....കേള്‍ക്കട്ടെ....പെണ്ണുങ്ങളുടെ അഭിപ്രായം...." അല്‍താഫും ഉണ്ണിയും മൊഴിഞ്ഞു. "അതോ...അത്‌...കടക്കെണിമൂലം ആത്മഹത്യ ചെയ്തതാ...." ചിരിച്ചുകൊണ്ട്‌ ലുലുവും ഫാത്തിമയും പറഞ്ഞു. "കൂയ്‌..കൂയ്‌...അതൊന്നുമല്ല..." കൂട്ടത്തില്‍ ഏറ്റവും പയ്യനായ റയീസിന്റെ ശബ്ദമുയര്‍ന്നു. "ആ...എങ്കില്‍ നീ പറാ.." എല്ലാവരും റയീസിന്റെ നേരെ തിരിഞ്ഞു. "അതോ...പൂച്ചകുഞ്ഞ്‌ ചത്തത്‌ പുര്‍ക്ക* കടിച്ച്‌ 'മട്ടന്‍ കെനിയ' എന്ന സൊക്കേട്‌* പിടിച്ചാ!!! "****************************** പുര്‍ക്ക = കൊതുക്‌ സൊക്കേട്‌ = അസുഖം

4 comments:

Areekkodan | അരീക്കോടന്‍ said...

"അതോ...പൂച്ചകുഞ്ഞ്‌ ചത്തത്‌ പുര്‍ക്ക* കടിച്ച്‌ 'മട്ടന്‍ കെനിയ' എന്ന സൊക്കേട്‌* പിടിച്ചാ..."

ഇസാദ്‌ said...

ishtappettu :)

Sathees Makkoth | Asha Revamma said...

മാഷേ കൊള്ളാം:)

Unknown said...

റയീസിനോടു് ചോദിക്കുക!

പ്രിയ അരീക്കോടന്‍,
എപ്പോഴും കമന്റ് ഇടാറില്ലെങ്കിലും രചനകള്‍ എല്ലാം വായിക്കാറുണ്ടു്.
സ്വാതന്ത്ര്യദിനത്തില്‍ എല്ലാ മംഗളങ്ങളും നേരുന്നു.

Post a Comment

നന്ദി....വീണ്ടും വരിക