Pages

Saturday, September 15, 2007

ആന്തിയൂര്‍ കുന്നിലെ കാഴ്ചകള്

‍എന്റെ ഡിഗ്രി പഠനം ഫാറൂഖ്‌ കൊളേജില്‍ ആയിരുന്നതിനാല്‍ കോഴിക്കോട്‌ - പാലക്കാട്‌ ദേശീയപാതയില്‍ കൊണ്ടോട്ടിക്കും പുളിക്കലിനും ഇടയിലുള്ള ഒരു സ്ഥലമാണ്‌ കൊട്ടപ്പുറം എന്ന് എനിക്ക്‌ നല്ല വിവരമുണ്ടായിരുന്നു(ഞാനേതാ മോന്‍ അല്ലേ?).എന്നാല്‍ എന്റെ നല്ലപാതിക്ക്‌ സാമാന്യം നല്ല വലിയ പേരുള്ള Last Grade Servant എന്ന സര്‍ക്കാര്‍ ജോലിയിലേക്കുള്ള എഴുത്തുപരീക്ഷക്ക്‌ P S C അനുവദിച്ച സെന്റര്‍ - G H S S കൊട്ടപ്പുറം , ആന്തിയൂര്‍കുന്ന് - ഇത്രയും പ്രകൃതി രമണീയമായിരിക്കും എന്ന് ഞാന്‍ സ്വപ്നേപി നിനച്ചില്ല.എല്ലായിടത്തും എന്റെ സന്തതസഹചാരിയായി ഉണ്ടാകാറുള്ള ഡിജിറ്റല്‍ക്യാമറയും എന്റെ രണ്ട്‌ പ്രിയമക്കളെയും കൂടെ കൂട്ടാത്തതില്‍ എനിക്ക്‌ വളരെയധികം നിരാശ തോന്നി. മഴയൊഴിഞ്ഞ ഒരു സുന്ദര നിമിഷത്തില്‍ ഞാനും ഭാര്യയും ആന്തിയൂര്‍ കുന്നില്‍ വലതുകാല്‍ വച്ചിറങ്ങി.സ്കൂളിന്റെ ഗേറ്റ്‌ കണ്ടപ്പോള്‍ ഇതുവരെ ടെസ്റ്റുകള്‍ എഴുതാന്‍ പോയതില്‍ വച്ച്‌ ( ഏകദേശം അമ്പത്‌) ഏറ്റവും മോശം സ്കൂള്‍ എന്ന തോന്നല്‍ ഉണ്ടായി.പക്ഷേ എവിടെ നിന്നോ ഒരു കളകളാരവം എന്റെ ചെവിയില്‍ അലച്ചുകൊണ്ടിരുന്നു.സ്കൂള്‍ ഗേറ്റ്‌ കടന്ന ഉടനെ അമ്പത്‌ മീറ്റര്‍ അകലെ ഒരു വെള്ളിരേഖപോലെ താഴേക്ക്‌ കുത്തിയൊഴുകുന്ന തെളിനീര്‌!! അല്‍പം കൂടി മുന്നോട്ട്‌ നടന്നപ്പോള്‍ എന്റെ കാലിന്‌ തൊട്ട്‌ താഴെയുള്ള ചാലില്‍ കൂടിയാണ്‌ ഈ വെള്ളം ഒഴുകിപ്പോകുന്നത്‌ എന്ന് കണ്ടു. സ്കൂള്‍ കെട്ടിടത്തിനടുത്ത്‌ ബദാം,ഉങ്ങ്‌,ചീനി തുടങ്ങീ നാലഞ്ച്‌ തണല്‍മരങ്ങള്‍ മാത്രമേയുള്ളൂ.പക്ഷേ സ്കൂള്‍ മുറ്റത്തിന്റെ മധ്യഭാഗത്തുകൂടെ ഉരുളന്‍ കല്ലുകളോട്‌ കിന്നാരം തൂകി, മന്ദസ്മിതം പൊഴിച്ചുകൊണ്ട്‌ കുണുങ്ങി കുണുങ്ങി ഒഴുകുന്ന അരുവി ഏതൊരു പ്രകൃതിസ്നേഹിയെയും ഹഠാദാകര്‍ഷിക്കും.അരുവിക്ക്‌ തൊട്ടടുത്ത്‌ ഒരു ആല്‍മരത്തിന്‌ ചുറ്റുതറ കെട്ടി സംരക്ഷിച്ചിരിക്കുന്നു.മറ്റനേകം പേരുടെ കൂടെ അരുവിയിലേക്ക്‌ നോക്കിക്കൊണ്ട്‌ അതിന്റെ മനോഹാരിത ആസ്വദിച്ചുകൊണ്ട്‌ ഞാനും കുറേ നേരം ആ തറയില്‍ ഇരുന്നു. അല്‍പം കഴിഞ്ഞ്‌ ഒരു വിമാനത്തിന്റെ ശബ്ദം കേട്ടു.പണ്ട്‌ ഭൗതികശാസ്ത്രത്തില്‍ വരച്ച Velocity - Time Graph പോകുന്നപോലെ അനന്തവിഹായസ്സിനെ കീറിമുറിച്ച്‌ ഉയര്‍ന്ന് പൊങ്ങുന്ന ഒരു വിമാനം.മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചും വീണ്ടും തെളിഞ്ഞും വീണ്ടും മറഞ്ഞും പോകുമ്പോള്‍ മക്കളെ കൊണ്ടുവരാത്തതില്‍ വീണ്ടും നിരാശ തോന്നി.എന്റെ കുട്ടിക്കാലത്ത്‌ വഴിതെറ്റിവരുന്ന (?) അപൂര്‍വ്വം വിമാനങ്ങളേ കാണാറുണ്ടായിരുന്നുള്ളൂ.എന്നാല്‍ ഇപ്പോള്‍ അത്‌ സാധാരണ കാഴ്ചയാണെങ്കിലും ആന്തിയൂര്‍കുന്നില്‍ നിന്നുള്ള ഈ കാഴ്ച എനിക്ക്‌ ഏറെ ഇഷ്ടപ്പെട്ടു. ഏകദേശം 250 മീറ്ററോളം നീളത്തില്‍ കുത്തി ഒഴുകുന്ന അരുവി ഗ്രൗണ്ടിന്റെ ഒരു മൂലയിലൂടെ മറയുന്നത്‌ ഞാന്‍ കണ്ടു.ആ ഭാഗത്തേക്ക്‌ വെറുതേ നീങ്ങിയ ഞാന്‍ എത്തിയത്‌ വീണ്ടും ഒരു അല്‍ഭുതകാഴ്ചയിലേക്കായിരുന്നു.തൊട്ടടുത്ത കുന്നില്‍ ചെറിയ നാലഞ്ച്‌ കെട്ടിടങ്ങള്‍....കെട്ടിടങ്ങളുടെ ഒരറ്റത്ത്‌ ചിറക്‌ വിടര്‍ത്തി ഒരു വിമാനം! എന്റെ തല കറങ്ങുന്നതോ അതോ വിമാനം നീങ്ങിത്തുടങ്ങിയതോ...? പ്രശ്നം എന്റെ തലയുടേതല്ല, വിമാനം അതാ റണ്‍വേയിലൂടെ കുതിച്ചു പാഞ്ഞ്‌ നേരത്തെ പറഞ്ഞപോലെ 45 ഡിഗ്രിയില്‍ ആകാശത്തേക്ക്‌ പൊങ്ങുന്നു...മക്കളെ കൊണ്ടുവരാത്തതില്‍ വീണ്ടും ഞാന്‍ ഖേദിച്ചുപോയ സന്ദര്‍ഭം.ഞാന്‍ അവിടെ ചിലവഴിച്ച 2 മണിക്കൂര്‍ സമയത്തിനുള്ളില്‍ 6 വിമാനം വിഹായസ്സിലുയരുന്നത്‌ ഞാന്‍ കണ്ടു.കരിപ്പൂര്‍ വിമാനത്താവളം ഇത്രയും തിരക്കേറിയതോ എന്ന സംശയവും എനിക്കുണ്ടായി. അല്‍പസമയത്തിനകം വിമാനത്താവളം അപ്രത്യക്ഷമായി!!കോടമഞ്ഞ്‌ മൂടിയപോലെ ശക്തമായ ഒരു മഴ പെയ്യാന്‍ തുടങ്ങി.അരുവിയുടെ കളകളാരവവും മഴയുടെ ചന്നം പിന്നവും ലോകത്തിലെ ഒരു സിംഫണി നിര്‍മ്മാതാവിനും ഒരു സംഗീതസംവിധായകനും ഇതുവരെ തരാനാകാത്ത ഒരു മ്യൂസിക്കല്‍ ഇല്ല്യൂഷന്‍ പ്രദാനം ചെയ്തു.എന്റെ കണ്ണുകള്‍ക്കും കാതുകള്‍ക്കും വിരുന്നൊരുക്കാന്‍ വേണ്ടി മാത്രം ദൈവം അയച്ചപോലെ രണ്ടോ മൂന്നോ മിനുട്ടിന്‌ ശേഷം ആ മഴ പെട്ടെന്ന് നിന്നു. അരുവിയിലെ ഒട്ടും വഴുതലില്ലാത്ത ചെങ്കല്ലിലൂടെ ഒഴുക്കിനെതിരെ , താഴെനിന്നും രണ്ട്‌ കുസൃതികള്‍ നടന്നുവരുന്നു.ഇടക്കിടെ ഒഴുക്കില്‍ ബാലന്‍സ്‌ തെറ്റി ട്രൗസര്‍ നനഞ്ഞിട്ടും U K G യില്‍ പഠിക്കുന്നതായി തോന്നിക്കുന്ന പയ്യന്‍ പിന്മാറുന്നില്ല.പ്രകൃതിയുടെ വരദാനം ആസ്വദിക്കുന്ന അവന്റെ ബാല്യം യൗവനത്തിന്‌ വഴി മാറുമ്പോള്‍ ഈ അരുവിയും വഴിമാറി ഒഴുകുമോ അതല്ല മനുഷ്യകയ്യേറ്റത്തില്‍ അസ്തമിക്കുമോ എന്നൊരു ചിന്ത മനസ്സില്‍ തികട്ടി വന്നു. പരീക്ഷ കഴിഞ്ഞ്‌ ആന്തിയൂര്‍ കുന്ന് തിരിച്ചിറങ്ങുമ്പോള്‍ ഈ മനോഹരതീരത്ത്‌ എന്നെ എത്തിച്ചതിന്‌ P S C യോട്‌ വളരെയധികം നന്ദി തോന്നി , ഒപ്പം ഒരു വ്യാമോഹവും മനസ്സില്‍ കുടിയേറി.ഈ സ്കൂളില്‍ ജോലി ലഭിക്കുകയാണെങ്കില്‍ കുടുംബസഹിതം ഒരു മഴക്കാലത്ത്‌ ആന്തിയൂര്‍കുന്നിന്റെ പ്രകൃതി രമണീയത മനം മറന്ന് വീണ്ടും ആസ്വദിക്കാമായിരുന്നു എന്ന മോഹം.തലതിരിഞ്ഞ നമ്മുടെ ടൂറിസം നയങ്ങള്‍ അതിനുമുമ്പ്‌ ഈ പ്രകൃതി രമണീയതയെ വിഴുങ്ങാതിരിക്കട്ടെ.(ഇതു വായിച്ച്‌ ആരും ഇപ്പോള്‍ തന്നെ ടാസ്കി പിടിച്ച്‌ അങ്ങോട്ട്‌ ഓടണ്ട എന്ന മുന്‍കൂര്‍ ജാമ്യത്തോടെ...)

10 comments:

Areekkodan | അരീക്കോടന്‍ said...

ഇതു വായിച്ച്‌ ആരും ഇപ്പോള്‍ തന്നെ ടാസ്കി പിടിച്ച്‌ അങ്ങോട്ട്‌ ഓടണ്ട എന്ന മുന്‍കൂര്‍ ജാമ്യത്തോടെ....

ബീരാന്‍ കുട്ടി said...

മാഷെ,
ഇതിനെക്കാള്‍ നല്ല വ്യൂ പുളിക്കള്‍ ഹൈസ്കുളില്‍ നിന്നും കിട്ടും. നാല്‌ ഭാഗവും കണെത്താ ദൂരം കുന്നും മലയും, കുടെ യുണിവേയ്സിറ്റിയുടെ ഒരു നല്ല വ്യൂ.
നോസ്റ്റാള്‍ജിയ.

പി.സി. പ്രദീപ്‌ said...

അരീക്കോടാ

ക്യാമറ എടുത്തില്ലെങ്കില്‍ എന്താ പ്രകൃതി രമണീയമായ കാഴ്ചകള്‍ ഡിജിറ്റല്‍ ക്യാമറയില്‍ പകര്‍ത്തിയതുപോലെ അല്ലെ വര്‍ണിച്ചിരിക്കുന്നത്.
സത്യത്തില്‍ കാഴ്ചകള്‍ വായിച്ചപ്പോള്‍ നേരില്‍ കണ്ട അനുഭൂതിയാണ്‍ ഉണ്ടായത്.

അഭിനന്ദനങ്ങള്‍.

Areekkodan | അരീക്കോടന്‍ said...

ബീരാനേ...അയ്ന്‌ PSC ഔടെ സെന്റര്‍ തരണ്ടേ പോയി നോക്കാന്‍.....
പ്രദീപ്‌......സ്വാഗതം.ഒപ്പം നല്ല വാക്കുകള്‍ക്ക്‌ നന്ദിയും.

ശ്രീ said...

എന്നാലും ചിത്രങ്ങളൊന്നും കിട്ടാതിരുന്നതു കഷ്ടമായിപ്പോയി.
എങ്കിലും നല്ല വിവരണം.
:)

കടവന്‍ said...

ബീരാന്റെ കമന്റ് വായിച്ച്പ്പൊ ഓര്‍മ്മ വന്നതാണ്..അന്ന് ഞമ്മള്‍ സൌദീല്‍ വന്ന കാലം...ബെല്യ ഒരാശയായിരുന്നു ഒരു സ്വന്തമാക്കാന്‍ അങ്ങനെ ഈ സാധനം എങ്ങൊട്ട് പൊവുമ്പോളൂം കയ്യിലുണ്ടാവും..നമ്മുടെ ഒറു നാട്ട്കാരന്റെ കാറീലാണ്‍ സവാരി,(അങ്ങെര്ക്കാണെങ്കില്‍ പൊവാം എന്നു പറന്ന്ജ്ഞാമതി എങ്ങൂടെന്നില്ല റേഡി. പെട്രൊലും അങ്ങേരടിക്കും) ഒര്‍ വഴിക്കു പോകവെ നല്ല അടിപൊളീ മസ്ര വിത് പഴയ ഒരു ഭാര്ഗവീ നിലയം, ചുറ്റും നീലാകാശം, മരുഭൂമിയിലെ സൂപ്പര്‍ പച്ച്വയലും, ആദ്യം ഞാനും പിന്നെ മറ്റ് കൂട്ടുകാരും പറഞ്ഞ് മുസ്തൂക്കാ വണ്ടീ നിര്ത് നല്ല അടീപൊളി സ്ഥലം എന്ന്...അപ്പൊളങ്ങീര്‍ പറയുവാ, ഇതെലും നല്ല മസ്ര വേറെ ഞാന്‍ കാണിച്ചു തരാം എന്ന്, എന്നിട്ട് കൊണ്ട് പോയത് ഒര്‍ ഈന്തപ്പന മസ്രയിലും...പച്ചവയലിന്നു പകരം ​ഈന്തപ്പനയെയ്.. അപ്പൊ പറഞ്ഞ് വന്നതു ഓരൊ കാഴ്ച്ചക്കും സഹ്രിദയന്‍ അതിന്റെതായ ഭംഗിയാണ്. ബസിന്റെ ബംഗിയല്ല കാറിന്റെത്. അണ്ക്ക് മന്സിലായൊ അലീ...ല്ല..ബീരാന്‍കുട്ടീഈഈഈ....

കടവന്‍ said...

ബീരാന്റെ കമന്റ് വായിച്ച്പ്പൊ ഓര്‍മ്മ വന്നതാണ്..അന്ന് ഞമ്മള്‍ സൌദീല്‍ വന്ന കാലം...ബെല്യ ഒരാശയായിരുന്നു ഒരു SLR camera സ്വന്തമാക്കാന്‍ അങ്ങനെ ഈ സാധനം എങ്ങൊട്ട് പൊവുമ്പോളൂം കയ്യിലുണ്ടാവും..നമ്മുടെ ഒറു നാട്ട്കാരന്റെ കാറീലാണ്‍ സവാരി,(അങ്ങെര്ക്കാണെങ്കില്‍ പൊവാം എന്നു പറന്ന്ജ്ഞാമതി എങ്ങൂടെന്നില്ല റേഡി. പെട്രൊലും അങ്ങേരടിക്കും) ഒര്‍ വഴിക്കു പോകവെ നല്ല അടിപൊളീ മസ്ര വിത് പഴയ ഒരു ഭാര്ഗവീ നിലയം, ചുറ്റും നീലാകാശം, മരുഭൂമിയിലെ സൂപ്പര്‍ പച്ച്വയലും, ആദ്യം ഞാനും പിന്നെ മറ്റ് കൂട്ടുകാരും പറഞ്ഞ് മുസ്തൂക്കാ വണ്ടീ നിര്ത് നല്ല അടീപൊളി സ്ഥലം എന്ന്...അപ്പൊളങ്ങീര്‍ പറയുവാ, ഇതെലും നല്ല മസ്ര വേറെ ഞാന്‍ കാണിച്ചു തരാം എന്ന്, എന്നിട്ട് കൊണ്ട് പോയത് ഒര്‍ ഈന്തപ്പന മസ്രയിലും...പച്ചവയലിന്നു പകരം ​ഈന്തപ്പനയെയ്.. അപ്പൊ പറഞ്ഞ് വന്നതു ഓരൊ കാഴ്ച്ചക്കും സഹ്രിദയന്‍ അതിന്റെതായ ഭംഗിയാണ്. ബസിന്റെ ബംഗിയല്ല കാറിന്റെത്. അണ്ക്ക് മന്സിലായൊ അലീ...ല്ല..ബീരാന്‍കുട്ടീഈഈഈ....

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആ സ്ക്കൂളിലെ പിള്ളേരുടെ ഭാഗ്യം..ഇപ്പോള്‍ അവര്‍ക്കതൊന്നും മനസ്സിലാവില്ലെങ്കിലും...

Areekkodan | അരീക്കോടന്‍ said...

ശ്രീ....ഇനി പോകുമ്പോള്‍ ക്യാമറ എടുക്കാന്‍ മറക്കില്ല.
കടവന്‍....സ്വാഗതം....മിസ്ര എന്താന്ന് മനസ്സിലായില്ല.
ചാത്താ....അവര്‍ക്ക്‌ അത്‌ ആസ്വദിക്കാന്‍ നേരം കിട്ടുന്നുണ്ടോന്നാ എന്റെ സംശയം.

സമീര്‍ ചെറുതുരുത്തി said...

അടിപൊളി

Post a Comment

നന്ദി....വീണ്ടും വരിക