Wednesday, January 23, 2008
ബൂലോക സൗഹൃദത്തിന്റെ തീവ്രത
ഡിസം:22 , രാത്രി 9 മണി.എന്റെ മൊബൈലില്‍ ഒരജ്ഞാത നമ്പര്‍ മിന്നിമറയാന്‍ തുടങ്ങി.പുലര്‍ച്ചെ 2 മണിക്ക് ഹൈദരാബാദ് ടൂര്‍ പുറപ്പെടാന്‍ വേണ്ടി അത്താഴം കഴിക്കുമ്പോഴാണ് ഈ വിളി എത്തിയത്.ഞാന്‍ ഫോണെടുത്തു.
"സാര്‍...ഞാന്‍ സതീശാണ്...ഹൈദരാബാദില്‍ നിന്ന്..!!!"
"മൈ ഗോഡ്!!!" സന്തോഷം കൊണ്ട് എന്ത് പറയണമെന്നറിയാതെ ഞാന്‍ സ്തബ്ധനായി.
ബൂലോകത്തെ പോസ്റ്റുകളിലൂടെ പരിചയപ്പെട്ട് , മെയിലുകളിലൂടെ സൗഹൃദം പുതുക്കി , ഫോണിലൂടെ ഊട്ടിയുറപ്പിക്കാനൊരു വിളി - അതും നേരിട്ട് ഇതുവരെ കാണാത്തവര്‍.മൂന്ന് മാസം മുമ്പ് ഒരു നട്ടുച്ച നേരത്ത് അപ്രതീക്ഷിതമായി ഏറനാടന്‍ വിളിച്ചപ്പോഴുണ്ടായ അതേ സന്തോഷവും അമ്പരപ്പും കൊണ്ട് ഞാന്‍ വീര്‍പ്പുമുട്ടി.
"സാര്‍ ....ഞാന്‍ മെയില്‍ ഇന്നാണ് ചെക്ക് ചെയ്തത്....സാര്‍ പുറപ്പെട്ടോ?" നല്ല പേള്‍സ് വാങ്ങി വെയ്ക്കണം എന്ന എന്റെ ഒരു നേരമ്പോക്ക് മെയിലിനെപ്പറ്റി സതീശ് സൂചിപ്പിച്ചു.
അല്പ നേരത്തെ സംസാരത്തിന് ശേഷം സതീശ് പറഞ്ഞു .
"O K സാര്‍...വെല്‍കം ടു ഹൈദരാബാദ്....ഇനി ഇവിടെ വച്ച് കാണാം..."
ഫോണ്‍ വച്ചതിന് ശേഷവും വിശ്വാസം വരാതെ ഞാന്‍ മൊബൈലിലേക്ക് തന്നെ നോക്കി ഇരുന്നു.
* * * * * * *
ഡിസം:24 , രാവിലെ 9 മണി.ഞങ്ങള്‍ ഹൈദരാബാദില്‍ വണ്ടി ഇറങ്ങി.ഉടന്‍ ഞാന്‍ സതീശിനെ വിളിച്ചു.
"സാര്‍ എത്തിയോ?" സന്തോഷത്തോടെ സതീശ് ചോദിച്ചു.
"അതേ..ഇപ്പോള്‍ എത്തി.."
യാത്രയെപ്പറ്റിയും മറ്റും അന്വേഷിച്ചതിന് ശേഷം സതീശ് പറഞ്ഞു .
"രാത്രി ഞാന്‍ സാര്‍ താമസിക്കുന്നിടത്ത് വരാം.." വീണ്ടും ഞാന്‍ അല്‍ഭുതസ്തബ്ധനായിപ്പോയി.എന്നെ സ്നേഹം കൊണ്ട് ഇങ്ങനെ വീര്‍പ്പുമുട്ടിക്കാന്‍ , ഇന്നത്തെ സൈബര്‍ യുഗത്തില്‍ , ഞാനിതുവരെ കാണാത്ത ഒരു സുഹൃത്ത്!!!
അന്നത്തെ കറക്കം കഴിഞ്ഞ് രാത്രി 9 മണിക്ക് ഹോട്ടല്‍ ലോബിയില്‍ ഇരിക്കുമ്പോള്‍ സതീശ് വീണ്ടും വിളിച്ചു.
"സാര്‍....തിരിച്ചെത്തിയോ? എവിടെയെല്ലാം പോയി? ഞാനിപ്പഴാ കമ്പനിയില്‍ നിന്നും തിരിച്ചെത്തിയത്....ഇനി വരാന്‍ പറ്റും എന്ന് തോന്നുന്നില്ല....സാറും ക്ഷീണിച്ചിരിക്കുകയല്ലേ?"
"ഇല്ല എനിക്ക് പ്രശ്നമൊന്നുമില്ല... സതീശിന് സാധിക്കുമെങ്കില്‍ ഇന്ന് തന്നെ വാ...ആശയെയും കൂട്ടാന്‍ മറക്കരുത്..."
"സാര്‍ ഇന്ന് വിശ്രമിക്ക്...എന്റെ ഡ്രൈവര്‍ വെള്ളമടിച്ച് ഉറങ്ങിക്കഴിഞ്ഞു...നാളെ നമുക്ക് മീറ്റാം.."
"O K സതീശ്...ഗുഡ്നൈറ്റ്.." അല്പം നിരാശയോടെ ഞാന്‍ പറഞ്ഞു.
* * * * * * *
ഡിസം 25 : റാമോജി ഫിലിം സിറ്റിയിലും N T R ഗാര്‍ഡനിലും കറങ്ങി രാത്രി ഒരു പഞ്ചാബി ഹോട്ടലില്‍ തന്തൂരി ചിക്കനുമായി മല്ലിടുമ്പോള്‍ സതീശിന്റെ ഫോണെത്തി.
"സാര്‍....തിരിച്ചെത്തിയോ?"
"ങാ..എത്തി.....ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ്....സതീശ് എവിടെയാ ഉള്ളത്?"
"ഞങ്ങള്‍ അംബീസ് കഫെയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാ....സാര്‍ ഭക്ഷണം കഴിച്ച് സാവധാനം ഇറങ്ങിയാല്‍ മതി...ഞങ്ങള്‍ ലോഡ്ജില്‍ എത്താം..."
ഞങ്ങളുടെ ലോഡ്ജിന്റെ തൊട്ടടുത്ത ഹോട്ടലില്‍ അവരെത്തി എന്നറിഞ്ഞപ്പൊള്‍ മനസ്സ് സന്തോഷത്താല്‍ വീണ്ടും നിറഞ്ഞു.തന്തൂരി പെട്ടെന്ന് പൂര്‍ത്തിയാക്കി ഞാന്‍ ഗ്രൂപ്പിലെ മറ്റുള്ളവരോട് പറഞ്ഞു.
"ഹൈദരാബാദിലെ ഞാനിതുവരെ കാണാത്ത എന്റെ ഒരു സുഹൃത്ത് എത്ത്യിട്ടുണ്ട്....ഞാന്‍ ലോഡ്ജില്‍ പോയി നോക്കട്ടെ..."
"ഇതുവരെ കാണാത്ത സുഹൃത്തിനെ നീ എങ്ങനെ തിരിച്ചറിയും?" അവര്‍ക്കെല്ലാവര്‍ക്കും സംശയം.
"നോ പ്രോബ്ലം....എന്റെ കഷണ്ടിയില്‍ അവര്‍ എന്നെ തിരിച്ചറിയും!!"
ലോഡ്ജിന്റെ പോര്‍ച്ചിലേക്ക് ചാര നിറത്തിലുള്ള ഒരു മാരുതി കാര്‍ സാവധാനം കയറുന്നത് കണ്ടുകൊണ്ടാണ് ഞാന്‍ അവിടെ എത്തിയത്.കാറില്‍ നിന്നും പുഞ്ചിരിയോടെ പുറത്തിറങ്ങിയ ആളെ ഹസ്തദാനം ചെയ്തുകൊണ്ട് ഞാന്‍ പറഞ്ഞു."ഹലോ സതീശ്..."
"ഹലോ സാര്‍..." പുഞ്ചിരിയോടെ തന്നെ സതീശ് പ്രത്യഭിവാദ്യം ചെയ്തു.പിന്നാലെ കാറില്‍ നിന്നും ആശയും പുറത്തിറങ്ങി.ബൂലോകത്തെ രണ്ട് സഹയാത്രികരെ ആദ്യമായി നേരില്‍ കണ്ട നിര്‍വൃതിയില്‍ എന്ത് പറയണമെന്നറിയാതെ നില്ക്കുമ്പോള് സതീശ് പറഞ്ഞു.
"കാര്‍ പാസ് ചെയ്തപ്പഴേ കഷണ്ടി ശ്രദ്ധിച്ച ഞാന്‍ ആശയോട് പറഞ്ഞു...അതായിരിക്കും അരീക്കോടന്‍ സാര്‍ !!!"
ശേഷം ഞങ്ങള്‍ റൂമിലെത്തി.എല്ലാവരും ഞങ്ങളുടെ അത്യപൂര്‍വ്വ സുഹൃദ്ബന്ധത്തില്‍ ആശ്ചര്യപ്പെട്ടു.സംസാരത്തിനിടെ "ഇതാ ഞങ്ങളുടെ പേള്‍സ്" എന്ന് പറഞ്ഞ് ചിരിക്കുന്ന മുഖത്തോടെ ആശ ഹൈദരാബാദി സ്വീറ്റ്സ് എന്റെ ഭാര്യ ലുബ്നക്ക് കൈമാറി.
ബൂലോകത്തെയും കേരളത്തിലെയും ഹൈദരാബാദിലെയും വിശേഷങ്ങള്‍ പങ്കുവച്ച് നേരം പോയതറിഞ്ഞില്ല."സാര്‍...ഇനി ഞങ്ങളിറങ്ങട്ടെ..." സതീശ് സൂചിപ്പിച്ചപ്പോള്‍ വിടപറയാന്‍ ദു:ഖം തോന്നി.അവര്‍ക്കായി ഞങ്ങള്‍ കരുതിയിരുന്ന കോഴിക്കോടന്‍ ഹല്‍വ കൈമാറിക്കൊണ്ട് ഞാന്‍ പറഞ്ഞു.
"ഇത് ഞങ്ങളുടെ നാടിന്റെ സ്പെഷ്യല്‍....ഇനി നാട്ടില്‍ വരുമ്പോള്‍ ഞങ്ങളുടെ വീട്ടില്‍ കൂടി വരണം..."
"ശരി സാര്‍....സമയമുണ്ടെങ്കില്‍ തീര്‍ച്ചയായും..." നിറപുഞ്ചിരിയോടെ ക്ഷണം സ്വീകരിച്ച് സതീശും ആശയും ഇറങ്ങിയപ്പോള്‍ മനസ്സില്‍ ഒരു നോവനുഭവപ്പെട്ടു.
ഹൈദരാബാദിലെ കാഴ്ചകളെക്കാളും പ്രസിദ്ധമായ ഹൈദരാബാദി ബിരിയാണിയുടെ രുചിയെക്കാളും എനിക്ക് ഹൃദ്യമായത്, പരസ്പരം അതുവരെ കണ്ടിട്ടുപോലുമില്ലാത്ത ഈ ബൂലോകസുഹൃത്തുക്കളുടെ സ്നേഹമസൃണമായ ആതിഥേയത്വമാണ്.ബൂലോക സൗഹൃദത്തിന്റെ തീവ്രമായ ഈ അനുഭവം ഹൈദരാബാദിനെക്കാളും എന്റെ ഓര്‍മ്മയില്‍ എന്നും തങ്ങി നില്ക്കും.സ്നേഹത്തിന്റെ ഇത്തരത്തിലുള്ള തുരുത്തുകള്‍ ബൂലോകത്തു നിന്നും അപ്രത്യക്ഷമാകാതിരിക്കട്ടെ.
35 comments:
ഹൈദരാബാദിലെ കാഴ്ചകളെക്കാളും പ്രസിദ്ധമായ ഹൈദരാബാദി ബിരിയാണിയുടെ രുചിയെക്കാളും എനിക്ക് ഹൃദ്യമായത്, പരസ്പരം അതുവരെ കണ്ടിട്ടുപോലുമില്ലാത്ത ഈ ബൂലോകസുഹൃത്തുക്കളുടെ സ്നേഹമസൃണമായ ആതിഥേയത്വമാണ്.ബൂലോക സൗഹൃദത്തിന്റെ തീവ്രമായ ഈ അനുഭവം ഹൈദരാബാദിനെക്കാളും എന്റെ ഓര്‍മ്മയില്‍ എന്നും തങ്ങി നില്ക്കും.സ്നേഹത്തിന്റെ ഇത്തരത്തിലുള്ള തുരുത്തുകള്‍ ബൂലോകത്തു നിന്നും അപ്രത്യക്ഷമാകാതിരിക്കട്ടെ.
സതീശിനും ആശക്കും സമര്‍പ്പിക്കുന്നു....
സൗഹൃദങ്ങള്‍ക്ക് മറ്റെന്തിനേക്കാളും തീവ്രത ഉണ്ടെന്ന് മനസ്സിലാകുന്ന സന്ദര്‍ഭങ്ങള്‍ .. അല്ലേ അരീക്കോടന്‍ മാഷേ ..
ഹൈദരാബാദ് വരെ വരാന്‍ ഇപ്പോള്‍ ഒരു മാര്‍ഗവും ഇല്ലല്ലോ സതീശേ... അല്ലെങ്കില്‍. !!!
സൌഹൃദങ്ങള്‍ എന്നുമെന്നും നിലനില്ക്കട്ടെ..!
അത് വിലമതിക്കാനാവാത്ത നിധിയായി കാത്തുസൂക്ഷിക്കാന്‍ കഴിയട്ടെ!!
നന്മകള് നേര്‍ന്നുകൊണ്ട്...
സൌഹൃദങ്ങള്‍, അതിന് നെറ്റെന്നോ നേരിട്ടെന്നോ ഉള്ള അതിരുകളൊന്നും ഇല്ല...!
സൌഹൃദങ്ങള്‍ വളര്‍ത്തിയെടുക്കല്‍ അത്ര നിസ്സാരമായ കാര്യവുമല്ല!
ഇത്തരം സൌഹൃദത്തിന്റെ തുരുത്തുകള്‍ നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കുക..
ചാത്തനേറ്: സൌഹൃദമൊക്കെ ഇഷ്ടപ്പെട്ടു എന്നാല്‍ അതിനെപ്പിടിച്ച് ഹൈദരാബാദി ബിരിയാണിയുടെ രുചിയോടുപമിച്ചത് -- ഛെ... നമ്മുടെ മലബാറി ബിരിയാണീടെ ഏഴയലത്ത് വരുമോ? :)
ഓടോ:ബാച്ചിലറായിരുന്നപ്പോള്‍ അങ്ങോട്ടൊക്കെ വരാമെന്ന് സതീശേട്ടനോടും ആശേച്ചിയോടും പറഞ്ഞിരുന്നതാ.. ഇനിയെപ്പോള്‍?
സൗഹൃദം ഒരു തണല്‍ മരമാണ്.
സങ്കടങ്ങളുടെ വെയില് കൊള്ളാതെ ഹൃദയത്തെ പൊതിയുന്ന സ്നേഹമാണത്, സൌഭാഗ്യങ്ങളുടെ സുവര്‍ണ്ണ സന്ധ്യകളില്‍ ആത്മാവിലൊരു തൂവല്‍ സ്പര്‍ശം പോലെ.. സ്വാന്ദനം പോലെ..
പിന്നെ പിന്നെ എന്തൊക്കയൊ പോലെ.
ഈ സൌഹൃദത്തിന്റെ ഇതളുകളില്‍ വിരിയുന്ന പനിനീര്‍പൂപോലെ..
നന്മകള് നേരുന്നൂ.
കാര്യങ്ങളൊക്കെ നന്നായി. പക്ഷെ ഇത് എഴുതിവന്നപ്പോള്‍ ഉണ്ടായ അതി ഭാവുകത്വം വായനയ്ക്കിടയില്‍ ശരിക്കും ബോറടിപ്പിച്ചു.
ജീവിതത്തില്‍ ആദ്യമായി കണ്ടുമുട്ടുന്ന സഹോദരങ്ങള്‍ എന്നനിലയിലെ ഹിന്ദി സിനിമാ നിലവാരം വായനയെ മടുപ്പിക്കും.
നല്ല അനുഭവം തന്നെ.....
ബൂലോഗ മീറ്റ് നടന്നിട്ട് പടങ്ങളൊന്നുമില്ലേ അരീക്കോടാ. ബ്ലൊഗില്‍ വന്നതിനു ശേഷം, സൌഹൃദത്തിന് എവിടെ ചെന്നാലും ഒരു മുട്ടുണ്ടാവില്ല. :)
-സുല്‍
നന്നായി മാഷേ...
ബൂലോകത്തിലെ സൌഹൃദം ഭൂലോകത്തും നിലനിര്‍ത്താനാകട്ടെ, എല്ലാവര്ക്കും.
:)
എല്ലാ സൌഹൃദങ്ങളും എക്കാലവും നിലനില്ക്കട്ടെ.
തുടക്കം വായിച്ചപ്പോള്‍ ഞാന്‍ കരുതി വല്ല ഷാജി കൈലാസ് സിനിമ ആണ് എന്ന് . സൌഹൃദങ്ങള്‍ എന്നും എപ്പോളും വിലമതിക്കാന്‍ പറ്റാത്തത് ആണ് . പിന്നെ അന്നോണി കുട്ടി അവസാനം എന്തോ പറഞ്ഞല്ലോ അത് എനിക്ക് മനസിലായില്ല
സത്യം.ഒരു യാത്ര കഴിഞ്ഞ് തിരിച്ചെത്തീപ്പോഴാണ് ബൂലോകസൗഹൃദത്തിന്റെ വില ശരിക്കും മനസ്സിലായത്. യാത്രയുടെ പ്ലാനിംഗ് മുതല്‍ ഓരോ ഘട്ടത്തിലും, ഓരോ നാട്ടിലും എന്തു സഹായത്തിനും തയ്യാറായി ഒരു പാടു ബ്ലോഗര്‍-സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു.ഈ സൗഹൃദം എന്നെന്നും നിലനില്ക്കട്ടെ..
ബൂലോഗസൌഹൃദങ്ങള് വളരട്ടെ.
ഈ സ്നേഹത്തുരുത്തുകളല്ലേ അരീക്കോടന്‍ സാറെ നമ്മളെ ഇവിടെയൊക്കെത്തന്നെ പിടിച്ചു നിര്‍ത്തുന്നത്.. സതീഷേട്ടനും ആഷ ചേച്ചിയും ഒരു പ്രഭാതത്തില്‍ എന്റെ വീട്ടിലും വന്നിരുന്നു.. നിറഞ്ഞ ചിരിയും മനം നിറയെ സ്നേഹവുമായി.. ആശംസകള്‍.
അതെന്നെ അതന്നെ അരീക്കോടോ പറഞ് കൊട് എല്ലാര്ക്കും. ഞാനും കൊച്ചീ പോയപ്പോ ഇത് തന്ന്യേ ആയിരുന്നു സ്ഥിതി. പത്തും പതിമൂന്നും സ്ഥലത്തൊക്കെ ജോലിമൂലം മാറി മാറി താമസിച്ചിട്ടും കൂട്ടിപെടുക്കാനാവാത്ത ഒരു സൌഹൃദം തന്നെ ബ്ലൊഗിലൂടെ.അനിയന്മാര്ക്കൊക്കെ കുട്ടികളൊക്കെ ഉണ്ടാവുമ്പോഴ്, അവരൊക്കേനും ഫോണിലൂടെ ദേ അതുല്യാമ്മായീ വിളിയ്കുന്നു എന്നൊക്കെ കുട്ടികളോട് പറഞ് കൊടുക്കുമ്പോഴ് കുറെ സന്തോഷം തോന്നാറുണ്ട്. അത് പോലെ തന്നെ അവരുടെ ഒക്കെ ഫോട്ടം ഒക്കെ ഇടുമ്പോഴും. എനിക്ക് ഈ സ്നേഹം മതീ ബ്ലോഗിലൂടെ. സാഹിത്യം ഒട്ട് വരേമില്ല ഫു@! പൊട്ട് പുല്ല്.
ഹമ്പ@ ഇക്കാസിന്റെ വീട്ടി പോയോ നിങ്ങളു ആശേ?എന്നാ ഇപ്പഴേ പറഞേക്കാം, ഞാന്‍ കൊച്ചിയിലെത്തീയാല് ഒരാശ്ചയാ എന്റെ കൂടെ നിക്കാന്‍ പോണേ നിങ്ങള്‍.
സൌഹൃദങ്ങള്‍ എന്നുമെന്നും നിലനില്ക്കട്ടെ..!
ഓര്‍മ്മകളില്‍ എന്നും തങ്ങി നില്‍ക്കാനുതകുന്ന ഏതാനും നിമിഷങ്ങള്‍ നല്‍കിയതിന് വളരെയേറെ നന്ദി.
ആ ഹല്‍വ അടിപൊളിയായിരുന്നു. കേട്ടോ.
എല്ലാവരേയും ഞങ്ങളുടെ ക്ഷേമാന്വേഷണങ്ങള്‍ അറിയിക്കുക.
സൌഹൃദങ്ങള്‍ വളരട്ടെ
നന്നായി..മാഷെ
വെക്കേഷനു ഹൈദ്രാബാദിലോട്ടു വിടാം..
എവിടെ മാഷെ ഹല്‍വാ..:)
ബൂലോഗസൌഹൃദങ്ങള് ഇനിയും വളരട്ടെ.
അരീക്കോടനും അതുല്യക്കും ഒക്കെ എന്ത്വാവാമല്ലൊ !
എന്റെ ഈ -http://keralahahaha.blogspot.com/2007/12/8-12-2007.html - ഭയാനകമായ അനുഭവം കൂടി ഒന്നു വായിച്ചിട്ട് മതി വല്യ കാച്ചുകള്‍ !
ബൂലോകസൊഹൃദങ്ങള് എന്നെന്നും നിലനില്ക്കട്ടെ
ഹല്‍വ കൊടുത്തു അല്ലേ? ശോ..! ഞാന്‍ എങ്ങാനും ആയിരുന്നു എങ്കില്‍ ഒരു മുഴം കയര്‍ കൊടുക്കേണ്ടി വന്നേനേ... (ഞങ്ങളുടെ നാട്ടില്‍ സുലഭമായിട്ടുള്ള കയര്‍ :) )
അരീ.. നന്നായി..
ഹൈദരാബാദില്‍ എണ്ണപ്പാടമൊന്നും ഇല്ലാത്തത് മാക്കോത്ത് ഫാമിലിയുടെ നല്ലകാലം.
അല്ലെങ്കില്‍ കുറെ “പേള്‍സ്“ വസൂലാക്കാന്‍ ഈയുള്ളവനും അതിലെയൊക്കെ ഒന്ന് കറങ്ങിയേനേ!!!
ബൂലോകം നീണാള്‍ വാഴട്ടെ.
ബൂലോകസൌഹൃദം നീണാള്‍ വാഴട്ടെ.
തോന്ന്യാക്ഷരങ്ങള്‍ വായിക്കാന്‍ ആദ്യമായെത്തിയ അനില്‍ശ്രീ,അഭിലാഷങ്ങള്‍,ശ്രീവല്ലഭന്,കൊച്ചുത്രേസ്യ,അതുല്ല്യ,shaf,പ്രയാസി,cartoonist.......എല്ലാവര്ക്കും ഹൃദ്യമായ സ്വാഗതം.
സൗഹൃദത്തിന്റെ തീവ്രത ഇത്രയും കൂടുതലുണ്ടെന്ന് ഈ കമന്റുകളിലൂടെ ഞാന്‍ തിരിച്ചറിയുന്നു.ബൂലോകത്തെ ചില വേണ്ടാ വാഗ്വാദങ്ങള്‍ കണ്ടപ്പോള്‍ ഇവിടെയും നിര്‍ത്തിപ്പോയാലോ എന്ന് തോന്നിയുരുന്നു.അതേ ബൂലോകത്ത് നിന്ന് ഇത്രയും നല്ല ഒരു അനുഭവം ഉണ്ടായപ്പോള്‍ പങ്കു വക്കാതിരിക്കാന്‍ വയ്യാത്തതിനാലാണ് ഹൈദരാബാദ് കാഴ്ചകളെക്കാളും മുമ്പ് ഇത് പോസ്റ്റിയത്.അനൊാണി പറഞ്ഞ കാര്യം എനിക്കും മനസ്സിലായില്ല....സംഭവം മുഴുവന്‍ പറഞ്ഞില്ലെങ്കില്‍ എനിക്ക് ലഭിച്ചതിലും താഴെ പോകുമോ വിവരണം എന്നതിനാലാണ് മുഴുവന്‍ പറഞ്ഞത്.ബോറടിച്ചെങ്കില്‍ ക്ഷമിക്കുക.
ഇക്കാസ്ജീ....സതീശും ആശയും കൊച്ചിയില്‍ വന്ന വിവരം അവര്‍ പറഞ്ഞിരുന്നു...
സുല്ലേ....പടം ഉണ്ട്...പക്ഷേ എന്റെ വൈഫ് അതില്‍ ഉറങ്ങുകയാ!!!!
cartoonist...എനിക്ക് ബാങ്ങ്ലൂരില്‍ ഉണ്ടായ ഒരു അനുഭവം ഞാന്‍ പോസ്റ്റിയിരുന്നു.എല്ലാം നല്ല അനുഭവങ്ങള്‍ ആകണമെന്നില്ലല്ലോ?
സൗഹൃദങ്ങല്‍ ഇനിയും ഉണ്ടാവട്ടെ , വളരട്ടെ എന്ന് ആശംസിക്കുന്നു....
മാനന്തവാടിയിലോ,അരീക്കോട്ടോ വരുന്ന ബൂലോകത്തെ എല്ലാവര്ക്കും എന്റെ വീട്ടിലേക്ക് സ്വാഗതം!!!
സാര്‍, 17 വര്‍ഷമായി ഒരു സ്ഥിരം മാനന്തവാടി സന്ദര്‍ശകനാണ് ഈയുള്ളവന്. വയസ്സുകാലത്ത്, എന്നുവെച്ചാല്‍ റിട്ടയര്‍മെന്റ് കാലത്ത് അവിടെ വന്ന് സ്ഥിരതാമസമാക്കണമെന്ന ആഗ്രഹത്തോടേ കുറച്ച് സ്ഥലവും ഒരു കുന്നിന്റെ മുകളില്‍ വാങ്ങിയിട്ടിട്ടുണ്ട്.
ഇനി വരുമ്പോള്‍ സാറുമായി ബന്ധപ്പെടാം.
നിരക്ഷര,
മാനന്തവാടി വരുമ്പോള്‍ ബന്ധപ്പെടാം.
Mobile No : 9447842699
നല്ല കുറിറ്പ്പ്. ഇതു പോലൊരു സന്തോഷം എനിക്കും ഉണ്ടായെങ്കില്‍ എന്ന് ആശിക്കുന്നു....
അരീക്കോടാ, എന്റെ ചങ്ങാതീ,
അപ്പൊ നിങ്ങളെന്റെ ‘ഭയാനകാനുഭവ’ പോസ്റ്റ് വായിച്ചില്ലെന്നു സാരം. ഞാന്‍ സുല്ലിട്ടു.
ഇതാണു സാക്ഷാല്‍ ഭയാനകം !!!
Cartoonist....
You are right !!!
But it was because when I try to open that link "Error 404 Page not Found " comes. So I guessed that it wil be like that !! Now also that link does not work.Can u give me the new link ?
ശോ..
നവമ്പറില്‍ ഹൈദരാബാദില്‍ 2 ദിവസം ഉണ്ടായിരുന്നു. സതീശിനെ വിളിക്കാതിരുന്നത് നഷ്ടമായി .. ;)
തോന്ന്യാക്ഷരങ്ങളില്‍ ആദ്യമായെത്തുന്ന ഇടിവാളിന് സ്വാഗതം.ചെറിയ പരിചയം വലുതാക്കാന്‍ എപ്പോഴും ശ്രമിക്കുക സുഹൃത്തേ...
അരീക്കോടാ, സന്തോഷം! ഹല്‍വയൊക്കെ തീര്‍ന്നൂ :)
അതുല്യേച്ചി, ഇത്രയും വൈകി എഴുതുന്നതില്‍ ക്ഷമിക്കണേ. ഉപ്പില്ലാത്ത കഞ്ഞി പോലെ നെറ്റ് കണക്ഷനില്ലാതിരുന്ന ബ്ലോഗാവായി പോയി കുറച്ചു നാള്. ഈ സ്നേഹം കാണുമ്പോ ഒത്തിരിയൊത്തിരി സന്തോഷം! എന്നെങ്കിലും വരാന്‍ സാധിക്കുമെങ്കില്‍ തീര്‍ച്ചയായും വരാം കേട്ടോ.
പിന്നെ ആലപ്പുഴക്കാരനോട് ഒരു വാക്ക് ഞങ്ങളും ആലപ്പുഴക്കാരു തന്നാ അതു കൊണ്ട് കയറും കൊണ്ട് വന്നാ അങ്ങോട്ടും അതു തന്നെയാവും കിട്ടുക!!!
Post a Comment
നന്ദി....വീണ്ടും വരിക