പതിനഞ്ച് വര്‍ഷം മുമ്പ്, PGDCA കഴിഞ്ഞ് ഞാന്‍ എന്റെ ബന്ധുവിന്റെ ഡാറ്റാപോയിന്റ് എന്ന കമ്പ്യൂട്ടര്‍ സെന്ററില്‍ ട്രെയ്നി ആയി പോയിരുന്ന കാലം.ഇന്‍സ്ട്രക്ടര്‍മാരായി വേറെ രണ്ട് പേരും കൂടിയുണ്ടായിരുന്നു സെന്ററില്‍.എന്റെ മൂത്തുമ്മയുടെ പേരക്കുട്ടിയായ റയീസും (ഇപ്പോള്‍ അമേരിക്കയില്‍ IT ഫീല്‍ഡില്‍ ജോലി ചെയ്യുന്നു)കമ്പ്യൂട്ടര്‍ പഠനം കഴിഞ്ഞ് നേരം പോക്കിനായി ഈ സെന്ററില്‍ വന്നിരുന്നു.
IT പഠനരംഗം ഇന്നത്തെപോലെ വികസിച്ചിരുന്നില്ല അന്ന്.ഫ്ലോപ്പിഡിസ്ക് ഉപയോഗിച്ചായിരുന്നു കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്തിരുന്നത്.മൗസും CD യും പ്രചാരത്തിലായിരുന്നില്ല. വൈറസ് എന്നൊരു ജന്തു (അത് ഒരു പ്രോഗ്രാമാണെന്ന് പിന്നീടാണ് മനസ്സിലായത്) കമ്പ്യൂട്ടറിനെ ആക്രമിച്ച് നാശനഷ്ടങ്ങള്‍ വരുത്തും എന്ന് കേട്ടിരുന്നു.
പതിവുപോലെ ആ ഏപ്രില്‍ ഒന്നിനും കമ്പ്യൂട്ടര്‍ സെന്റര്‍ തുറക്കപ്പെട്ടു.വിദ്യാര്‍ത്ഥികള്‍ ലാബില്‍ കയറിയതോടെ ആകെയുള്ള മൂന്ന് കമ്പ്യൂട്ടറുകളും ഓണാക്കി.ബൂട്ടിംഗ് എന്ന പ്രക്രിയ നടന്നു കഴിഞ്ഞ ഉടനെ എല്ലാവരെയും സ്തബ്ധരാക്കി കൊണ്ട് കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ഒരു സന്ദേസം മിന്നിമറയാന്‍ തുടങ്ങി - " V I R U S ! V I R U S !! Don't touch !!!"
ഇന്‍സ്ട്രക്ടര്‍മാര്‍ ഉടന്‍ മാനേജിംഗ് ഡയരക്ടറെ വിവരം ധരിപ്പിച്ചു.PGDCA കഴിഞ്ഞ് ജസ്റ്റ് ഇറങ്ങിയ സമയമായതിനാല്‍ ആ അടിയന്തരഘട്ടം നേരിടാന്‍ എംഡി എന്നെ തന്നെ നിയോഗിച്ചു.വൈറസിനെപ്പറ്റി ഒന്നും അറിയില്ലെങ്കിലും അതിനെ കാണാമല്ലോ എന്ന ധാരണയില്‍ ഞാന്‍ ലാബില്‍ കയറി.എന്റെ പിന്നാലെ എംഡിയും ലാബില്‍ എത്തി.ഒരു ഭീകരജീവിയെ കണ്ടപോലെ വിദ്യാര്‍ത്ഥികളും ഇന്‍സ്ട്രക്ടര്‍മാരും കമ്പ്യൂട്ടറില്‍ നിന്നും അകന്ന് മാറി നില്‍ക്കുകയാണ്.Don't touch എന്ന നിര്‍ദ്ദേശം കണ്ടതിനാല്‍ ഞാനും എന്ത് ചെയ്യണമെന്നറിയാതെ നിന്നു.
"ഈ വൈറസിനെപ്പറ്റി എനിക്കറിയില്ല" ഒരു വൈറസിനെപ്പറ്റിയും അറിയാത്ത ഞാന്‍ തടിയൂരാന്‍ വേണ്ടി എംഡിയോട് പറഞ്ഞു.
"എന്തെങ്കിലും ചെയ്തില്ലെങ്കില്‍ അവന് ആകെയുള്ള മൂന്ന് സിസ്റ്റവും കുളമാക്കും...റയീസിനെയാണെങ്കില്......................ഹ..ഹ..ഹാ" സിസ്റ്റത്തിലേക്ക് തന്നെ നോക്കി പറഞ്ഞുകൊണ്ടിരുന്ന എംഡി പെട്ടെന്ന് നിര്‍ത്തി പൊട്ടിച്ചിരിച്ചു.ഞങ്ങള്‍ എല്ലാവരും മോണിറ്ററിലേക്ക് നോക്കി.അതില്‍ ഇപ്രകാരം തെളിഞ്ഞിരുന്നു.
"K..O..O...Y..!K..O..O...Y..!! A P R I L F O O L !!!"
By Rayees
10 comments:
ബൂട്ടിംഗ് എന്ന പ്രക്രിയ നടന്നു കഴിഞ്ഞ ഉടനെ എല്ലാവരെയും സ്തബ്ധരാക്കി കൊണ്ട് കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ഒരു സന്ദേസം മിന്നിമറയാന്‍ തുടങ്ങി - " V I R U S ! V I R U S !! Don't touch !!!"
ഒരു ഏപ്രില്‍ ഫൂള്‍ ഓര്‍മ്മ
മാഷേ...കൊള്ളാം....... :-)
ഇതും നമ്മളെ ഫൂളാക്കിയതാണൊ മാഷെ...;)
ബൂട്ടിംഗ് എന്ന പ്രക്രിയ നടന്നു കഴിഞ്ഞ ഉടനെ എല്ലാവരെയും സ്തബ്ധരാക്കി കൊണ്ട് കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ഒരു സന്ദേസം മിന്നിമറയാന്‍ തുടങ്ങി
കേട്ടിട്ടുണ്ട് ഇങ്ങനത്തെ കഥകളൊക്കെ
മച്ചാനെ ഫൂളാക്കല്ലെ
Not bad! :)
ഹി...ഹി..അതു കലക്കീട്ടാ..:-)
ഇതു പണ്ട് എല്ലാ കമ്പ്യൂട്ടര്‍ സെന്ററുകളിലും പതിവായിരുന്നു.
നാസ്,റിയാദ്,rathisukam,അനൂപ്,മാണിക്യം,rare rose.... എല്ലാ പുതിയ വായനക്കാര്‍ക്കും സ്വാഗതം...
rathisukam....ഒരു ചെറിയ തെറ്റ്....ചൂണ്ടിക്കാണിച്ചതിന് നന്ദി
ജിഹേഷ്,വാല്മീകീ...ഇപ്പോള്‍ ഇത് പതിവാണ്.പക്ഷേ മുന്‍ കാലത്ത് ???
Post a Comment
നന്ദി....വീണ്ടും വരിക