അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് എന്നാണെന്റെ ഓര്‍മ്മ.എനിക്കാദ്യമായി ഒരു പാന്റ് തുന്നിച്ചു.ട്രൗസര്‍ പ്രായം കഴിഞ്ഞതിനാല്‍ എല്ലാവരും തുണി ഉടുക്കാന്‍ തുടങ്ങുന്ന കാലമായിരുന്നു അത്.തുണി ഉടുക്കാന്‍ അറിയാത്തതിനാലാണോ അതോ തുണിക്കടിയില്‍ കോണകം കൂടി കെട്ടണം എന്നതാണോ അതുമല്ല ധരിക്കാന്‍ എളുപ്പമാണ് എന്നതാണോ അതൊന്നുമല്ല ലേറ്റസ്റ്റ് സ്റ്റൈല്‍ ആയതിനാലാണോ ഈ 'കാല്‍സറായി' എന്ന പാന്റിനുള്ളില്‍ ഞാന്‍ ഇറക്കപ്പെട്ടത് എന്ന് എനിക്കറിയില്ല.ഏതായാലും ട്രൗസറും തുണിയും മാത്രം ധരിച്ചെത്തിയിരുന്ന എന്റെ സഹപാഠികള്‍ക്കിടയില്‍ കാല്‍സറായി ഇട്ട ഞാന്‍ താരമായി.പലരും ചാക്ക് പോലെ കട്ടിയുള്ള എന്റെ പാന്റില്‍ തൊട്ട് നോക്കി നിര്‍വൃതിയടഞ്ഞു.(അത് യഥാര്‍ത്ഥ പാന്റ് തുണി ആയിരുന്നില്ല എന്ന് എനിക്കിപ്പോള്‍ തോന്നുന്നു !!)
അന്ന് ഞങ്ങളുടെ പ്രധാന വിനോദങ്ങള്‍ രണ്ടെണ്ണമായിരുന്നു.ഒന്ന് കാല്പന്ത് കളി - അരീക്കോട്ടുകാരന്റെ രക്തത്തിലലിഞ്ഞ് ചേര്‍ന്ന കളി.രണ്ട് മണ്ണില്‍ ചെറിയ കുഴി കുഴിച്ച് ഗോലി ഉപയോഗിച്ചുള്ള ഒരു കളി - കുഴിക്കോട്ടിക്കളി (ഗോലിക്ക് ഞങ്ങള്‍ കോട്ടി എന്നാണ് പറയാറ്)
കാല്പന്ത് കളിക്ക് തടിമിടുക്കും തിണ്ണമിടുക്കും കൂടി ആവശ്യമുള്ളതിനാല്‍ പലപ്പോഴും എന്നെപ്പോലുള്ള എലുമ്പന്മാര് ടീമില്‍ എണ്ണം തികക്കാനുള്ള സ്റ്റെപ്പിനികളായിരുന്നു.എന്നാല്‍ കുഴിക്കോട്ടിക്കളിക്ക് രണ്ടോ മൂന്നോ പേര് മാത്രം മതി എന്നതിനാല്‍ കാല്പന്ത് കളി ടീമില്‍നിന്നും തഴയപ്പെട്ടവരുടെ ദേശീയവിനോദമായി അത് വളര്‍ന്നു.
ഉന്നം പിടിക്കുന്നതിലും മണ്ട പ്രയോഗിക്കുന്നതിലും പണ്ടേ കേമനായതിനാല്‍ കുഴിക്കോട്ടിക്കളിയില്‍ എന്നും ഞാന്‍ വിജയിച്ചു.ഉന്നമില്ലാത്ത പൊട്ടന് കരീമും മണ്ടയില്ലാത്ത ഉണ്ട ജാബിറും എന്നും തോല്‍ക്കുകയും ചെയ്തു.തോല്‍വിക്കുള്ള ശിക്ഷ ഗോലികൊണ്ട് ഗോലിക്ക് അടിയോ ഗോലികൊണ്ട് കൈക്ക് അടിയോ ആണ്.കളി എത്ര വേഗത്തില്‍ ജയിക്കുന്നു എന്നതിനനുസരിച്ച് തോല്‍ക്കുന്നവര്‍ക്കുള്ള ശിക്ഷയുടെ ഗ്രേഡ് കൂടും - 4 അടി, 2 അടി , 1 അടി എന്നിങ്ങനെ.അങ്ങനെ കരീമിന്റെയും ജാബിറിന്റെയും ഗോലികള്‍ പലതും എന്റെ കളിമിടുക്കില്‍ കാലപുരി കണ്ടു.
പതിവ് പോലെ ഞാന്‍ പാന്റിട്ട് സ്കൂളില്‍ പോയ ഒരു ദിവസം.(പാന്റ് ധരിച്ചാല്‍ അതിന്റെ അടിയില്‍ ഷഡി ധരിക്കണം എന്ന നിയമം അന്ന് ഗവണ്മന്റ് പാസാക്കിയിരുന്നില്ല !!)അന്നും കുഴിക്കോട്ടിക്കളിയില്‍ ഞാന്‍ വിജയത്തിന്റെ വക്കിലെത്തി നില്ക്കുന്നു.കരീം തോല്‍വിയുടെ വക്കിലും.കരീമിന്റെ ഗോലിക്ക് നേരെ വിന്നിംഗ്ഷോട്ട് പായിക്കാനായി ഞാന്‍ നട വിരിച്ച് കാലില്‍ കുത്തി ഇരുന്നു.ഒരു നിമിഷം!കരീം പൊട്ടിച്ചിരിച്ചു!!പൊട്ടന് കരീമിന്റെ പൊട്ടിച്ചിരിയില്‍ പന്തികേട് തോന്നുമ്പോഴേക്കും എന്റെ കാല്സറായിക്കകത്തേക്ക് കാറ്റ് കയറുന്നത് ഞാനറിഞ്ഞു.ഗോലി താഴെ വച്ച് ഞാന്‍ കൈ കൊണ്ട് പാന്റിന്റെ മൂട് തപ്പിനോക്കി.ദൈവമേ!!! മിസൈല്‍ വീണ ബാഗ്ദാദ് പോലെ പാന്റിന്റെ നടയില്‍ ഒന്നാന്തരമൊരു ദ്വാരം!!ആമ തലനീട്ടുന്നതു പോലെ ദ്വാരത്തിലൂടെ ഒരാള്‍ ഇങ്ക്വിലാബ് സിന്ദാബാദും വിളിക്കുന്നു !!!!!
16 comments:
തുണി ഉടുക്കാന്‍ അറിയാത്തതിനാലാണോ അതോ തുണിക്കടിയില്‍ കോണകം കൂടി കെട്ടണം എന്നതാണോ അതുമല്ല ധരിക്കാന്‍ എളുപ്പമാണ് എന്നതാണോ അതൊന്നുമല്ല ലേറ്റസ്റ്റ് സ്റ്റൈല്‍ ആയതിനാലാണോ ഈ 'കാല്‍സറായി' എന്ന പാന്റിനുള്ളില്‍ ഞാന്‍ ഇറക്കപ്പെട്ടത് എന്ന് എനിക്കറിയില്ല - സ്മരണകള്‍
അപ്പൊ കാറ്റടിച്ചാലേ വിവരം അറിയൂ അല്ലെ, അതോടെയാകും സര്‍ക്കാര്‍ പാന്റിനടിയില്‍ ഷഢി ധരിക്കണമെന്ന നിയമം പാസ്സാക്കിയിട്ടുണ്ടാവുക. :)
:)
സിന്ദാബാദ് വിളി കലക്കി :)
മാഷെ,
സിന്ദാബാദ് വിളിക്കുന്ന സമയത്ത് ഏതെങ്കിലും ഒരു കൊടി ഉയര്‍ത്തിയിരുന്നെങ്കില്‍ ഓന് ഇങ്ങനെ ചിരിക്കില്ലല്ലോ.
എന്തായാലും മൂപ്പര് സിന്ദാബാദ് വിലിക്കാന്‍ അന്നെ തുടങ്ങിയല്ലെ.
ഞനോടി...
Make money from your Website or Blog with BidVertiser, Click here to start
കൊള്ളാം...
ആശംസകള്‍
ഹഹ..
ആ സിന്ദാബാദ് മുഴങ്ങിയത് സ്വാതിന്ത്ര്യത്തിന്റെ കാറ്റു കൊള്ളാനായിരുന്നു..!
കാറ്റടിച്ചൂ കൊടുങ്കാറ്റടിച്ചൂ..
എന്ന ഗാനം ഡെഡിക്കേറ്റുന്നു ചെങ്ങായീ.. ഹഹഹ എനിക്കാ രംഗം ഓര്‍ക്കാന്‍ വെയ്യാ..:)
വല്ലപ്പോഴുംകാറ്റടിക്കുന്നതു കൊണ്ട് അങ്ങനെ ചില ഗുണങ്ങളൊക്കെയുണ്ടല്ലെ
ഹ ഹ. കൊള്ളാം.
കുഞ്ഞന്‍ ചേട്ടന്റെ കമന്റും.
അപ്പോ കാറ്റടിച്ചാല്‍ വിവരമറിയും അല്ലേ മാഷെ
കണ്ണൂരാന്‍....ആ നിയമം പാസ്സായത് കണ്ണൂരിലെ ചിലര്‍ മുണ്ട് പൊക്കി കാണിക്കാന്‍ തുടങ്ങിയപ്പോളാണ് എന്നാണ് ഞാന്‍ കേട്ടത്.....
വഴിപോക്കന്,ശ്രീലാല്‍,ദ്രൗപദി....ഇങ്ങോട്ട് സ്വാഗതം
ബീരാനേ....അന്നെ ഞാന്‍ ണ്ടല്ലോ????
കുഞ്ഞാ...ഇങ്ങനെ സ്വാതന്ത്ര്യം പ്രഖ്യാപ്പിക്കാന്‍ തുടങ്ങിയാല്‍ ഞമ്മളെ ട്രൗസറൂരില്ലേ..??
ഏറനാടാ.....ഡെഡികേഷന് സ്വീകരിച്ചു...ചിരിയും....
അനൂപേ....ഇനി കാറ്റടിക്കുമ്പോള്‍ സിബ്ബ് ഇട്ടിട്ടുണ്ടോ എന്നും ശ്രദ്ധിക്കണേ....
ശ്രീ.....നന്ദി
Hi
Actualy i dont know how to type malayalam.(ithu thanne valare kashta petta).Njanum padikum???????.
Enik oru pad ishtamayi. ee sadanam.bcoz i like our old memmories. Thank you
അപ്പോ ആ സര്‍ക്കാര്‍ നിയമത്തിന് പിന്നില്‍ ഇങ്ങനെ ഒരു കഥയുണ്ടല്ലേ...
ha ha.. ith ippozhaanu kandath..
Post a Comment
നന്ദി....വീണ്ടും വരിക