Tuesday, April 22, 2008
ഭൂമിയുടെ അന്ത്യം എന്ന് ???
ഇന്ന് ലോക ഭൗമദിനം.ഭൂമി ഇനി എത്ര കാലം കൂടി നിലനില്ക്കും എന്ന ചോദ്യം നാം നമ്മോടും മറ്റുള്ളവരോടും ചോദിക്കാറുണ്ടെങ്കിലും ഒരു കൃത്യമായ ഉത്തരം കിട്ടാറില്ല.എന്നാല്‍ ഇംഗ്ലണ്ടിലെ സസ്സെക്സ് സര്‍വകലാശാലയിലെ വാനശാസ്ത്രജ്ഞനായ റോബര്‍ട്ട് സ്മിത്ത് നടത്തിയ ചില കണക്കുകൂട്ടലുകള്‍ നമുക്ക് പരിശോധിക്കാം.
അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ പ്രകാരം ഭൂമിക്ക് ഇനി വെറും 760 കോടി വര്‍ഷം മാത്രമേ നിലനില്‍പ്പുള്ളൂ.അതുകഴിഞ്ഞാല്‍...??? ഭൂമി സൂര്യനെ പ്രാപിക്കും !!!
ഞാന്‍ വിശദീകരിക്കാം.....
അണുസംയോജനം എന്ന പ്രക്രിയ വഴി ഹൈഡ്രജന്‍ ആറ്റങ്ങള്‍ കൂടിചേര്‍ന്ന് ഹീലിയം ആറ്റങ്ങള്‍ ഉണ്ടായി അതോടൊപ്പം ധാരാളം ഊര്‍ജ്ജവും പുറത്ത്വിടുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ സൂര്യനില്‍ നടക്കുന്നത്.ഏകദേശം 500 കോടി വര്‍ഷങ്ങളായി ഇതു തുടങ്ങിയിട്ട്.ഇനി ഒരു 500 കോടി വര്‍ഷം കൂടി ഇതു തുടരും.ഈ ഹൈഡ്രജന്‍ മുഴുവന്‍ എരിഞ്ഞ് തീരുന്നതോടെ സൂര്യന്റെ ആന്തരികഭാഗം ഗുരുത്വാകര്‍ഷണത്താല്‍ അതീവ സമ്മര്‍ദ്ദത്തിലാകും.അപ്പോള്‍ മേല്‍ പ്രവര്‍ത്തനം സൂര്യന്റെ ബാഹ്യപാളിയില്‍ നടക്കുകയും ബാഹ്യഭാഗം വികസിക്കാന്‍ തുടങ്ങുകയും ചെയ്യും.അങ്ങനെ സൂര്യന് വളരാന്‍ തുടങ്ങും!!!അത് അതിന്റെ സമീപമുള്ള ഗ്രഹങ്ങളുടെ ഭ്രമണപഥവും കടന്ന് വികാസം തുടരും.ചുമപ്പ്ഭീമന്‍ എന്ന ഈ അവസ്ഥയില്‍ സൂര്യന് ഇന്നത്തെ സൂര്യന്റെ 1000 മടങ്ങ് വലിപ്പമുണ്ടാകും.!!!
ചുമപ്പ് ഭീമന്റെ ചുറ്റുമുള്ള സാന്ദ്രത കുറഞ്ഞ വാതക ലോകത്ത് ഭൂമി അപ്പോഴും സൂര്യനെ പ്രദക്ഷിണം ചെയ്യും.എന്നാല്‍ സാന്ദ്രത കുറഞ്ഞ വാതകത്തിന്റെ ഘര്‍ഷണം കാരണം ഭൂമിയുടേ ഭ്രമണപഥം ചുരുങ്ങി വരും.അങ്ങിനെ 760 കോടി വര്‍ഷം കഴിയുമ്പോള്‍ ഭൂമി സൂര്യനില്‍ വിലയം പ്രാപിക്കും.
പക്ഷേ......ആ അന്ത്യനിമിഷം ക്യാമറയില്‍ പകര്‍ത്താനോ റിപ്പോര്‍ട്ട് ചെയ്യാനോ ഒരു ജീവിയും ഭൂമിയില്‍ ഉണ്ടാവില്ല!!!കാരണം...???വളരെ ലളിതം.ഇനി ഒരു 100 കോടി വര്‍ഷം കഴിയുമ്പോള്‍ തന്നെ സൂര്യന് വികാസം ആരംഭിക്കും.ഭൂമിയില്‍ അത്യുഷ്ണം കാരണം സമുദ്രങ്ങള്‍ വറ്റിത്തീരും.അന്തരീക്ഷം മുഴുവന്‍ നീരാവി പടരും.ശക്തമായ ഹരിതഗ്രഹവാതകമായ നീരാവിയുടെ സാനിദ്ധ്യം ഭൂമിയെ വീണ്ടും ചൂട്പിടിപ്പിക്കും.അതിമാരകമായ ആഗോളതാപനത്തില്‍ ജീവന്റെ എല്ലാ തുടിപ്പുകളും നിലച്ചുപോകും.
നമുക്കോ നമ്മുടെ അടുത്ത തലമുറകള്‍ക്കോ ഈ ഗതി വരില്ല എന്ന് ആശ്വസിച്ചിരിക്കേണ്ട.ഈ ഭൗമദിനത്തില്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ചും പ്ലാസ്റ്റിക് ഉപയോഗം കുറച്ചും നമുക്ക് നമ്മുടെ ഈ ഭൂമിയെ ഹരിതാഭമായി നിലനിര്‍ത്താന്‍ പ്രയ്ത്നിക്കാം.
8 comments:
പക്ഷേ......ആ അന്ത്യനിമിഷം ക്യാമറയില്‍ പകര്‍ത്താനോ റിപ്പോര്‍ട്ട് ചെയ്യാനോ ഒരു ജീവിയും ഭൂമിയില്‍ ഉണ്ടാവില്ല!!!കാരണം...???വളരെ ലളിതം.ഇനി ഒരു 100 കോടി വര്‍ഷം കഴിയുമ്പോള്‍ തന്നെ സൂര്യന് വികാസം ആരംഭിക്കും.ഭൂമിയില്‍ അത്യുഷ്ണം കാരണം സമുദ്രങ്ങള്‍ വറ്റിത്തീരും.അന്തരീക്ഷം മുഴുവന്‍ നീരാവി പടരും.ശക്തമായ ഹരിതഗ്രഹവാതകമായ നീരാവിയുടെ സാനിദ്ധ്യം ഭൂമിയെ വീണ്ടും ചൂട്പിടിപ്പിക്കും.അതിമാരകമായ ആഗോളതാപനത്തില്‍ ജീവന്റെ എല്ലാ തുടിപ്പുകളും നിലച്ചുപോകും........ഒരു ഭൗമദിന ചിന്ത
നല്ല ലേഖനം.....
:)
ഈ അറിവ് പകര്‍ന്നതിന് നന്ദി.
കലികാലത്തില്‍ ആകാശത്തുനിന്ന് തീമഴയുണ്ടാകുമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഇപ്പറഞ്ഞത് പ്രകാരം അത് സംഭവിക്കും അല്ലേ ?
നല്ല പോസ്റ്റ്.
അറിവ് പകര്‍ന്നതിനു നന്ദി.
എല്ലാ പ്രയത്നങ്ങളും ഒരുദിവസം വിഭലമാകില്ലെ മാഷെ..
ബാജി,തറവാടി,നിരക്ഷരന്,പൊന്നമ്പലം,മിന്നാമിനുങ്ങുകള്‍......ഭൗമ ദിനത്തില്‍ ഇതുവഴി വന്ന് ഈ ആശങ്ക പങ്കുവച്ചതിന് നന്ദി.
(ഓടോ:ഭൂമിയെപറ്റിയും പരിസ്ഥിതിയെപറ്റിയും ചിന്തിക്കാന്‍ ബൂലോകത്ത് ഇത്ര കുറച്ച് പേരേ ഉള്ളോ?കഷ്ടം)
അന്ത്യ ദിനം എന്നാണെന്ന് പടച്ചവന് മാത്രമെ അറിയൂ..
Post a Comment
നന്ദി....വീണ്ടും വരിക