"എന്തായി തിരുമേനീ മോളുടെ +1 പ്രവേശനം ?" നമ്പൂരിയോട് സുഹൃത്ത് ചോദിച്ചു.
"ഒന്നും പറയണ്ട.....ഇതുവരെ ഒരു വിവരോം ഇല്ല്യ...."
"ആര്‍ക്ക് ? അവര്‍ക്കോ അതോ തിരുമേനിക്കോ?"
"വിഡ്ഢി കൂശ്മാണ്ഠം !!! നിനക്കറിയോ ഇപ്പോ എല്ലാം ഏകജാലകത്തിലൂടെയാ...."
"ആ ...എന്നിട്ട്?"
"അപ്പോ നോം അപേക്ഷേം കൊണ്ട് ചെന്നപ്പോ....."
"ചെന്നപ്പോ..?"
"സ്കൂളിലുണ്ട് ഒരു ജനല്‍ മാത്രം തൊറന്നിട്ടിരിക്ക്ണു.....ആ ഏകജാലകത്തിലൂടെ നോം അപേക്ഷ അങ്ങ് അകത്തേക്കിട്ടു തിരിച്ചു പോന്നതാ....!!!പിന്നെ ഇതുവരെ ഒരു വിവരോം ഇല്ല....ശിവ ശിവാ..."
14 comments:
"സ്കൂളിലുണ്ട് ഒരു ജനല്‍ മാത്രം തൊറന്നിട്ടിരിക്ക്ണു.....ആ ഏകജാലകത്തിലൂടെ നോം അപേക്ഷ അങ്ങ് അകത്തേക്കിട്ടു തിരിച്ചു പോന്നതാ....!!!പിന്നെ ഇതുവരെ ഒരു വിവരോം ഇല്ല....ശിവ ശിവാ..."
നമ്പൂരിക്കഥകള്‍ തുടരുന്നു.
ഹ ഹ ഏകജാലകം കലക്കി
അല്ല നമ്പൂരി..സോറി..അരീക്കോടന്‍ മാഷേ.. ഇങ്ങളു സ്കൂള്‍ മാഷായിട്ടും ഇതിനെപറ്റിയൊന്നും ഒരു പിടിപാടു ഇല്ല്യാല്ലേ.. കഷ്ടം..
ഇങ്ങിനെയും സര്‍ക്കാരിനിട്ട് കൊട്ടാം അല്ലേ..
OT:
അസുഖമൊക്കെ ഭേതമായെന്ന് കരുതട്ടെ.
ശരിക്കും അത് തന്നെയാ കേരളത്തിലും നടന്നത്.
നല്ല സാമൂഹ്യ വിമര്‍ശനം തന്നെ...
ഹഹ..
അരീക്കോടന്‍ മാഷെ..
നല്ല ഫലിതം..!
എല്ലാം ഉഷാറായെന്ന് കരുതുന്നു.
ഒരല്‍പ്പം തെറ്റിദ്ധാരണാജനകമല്ലെ മാഷെ? നമ്പൂതിരി ഫലിതമാണെങ്കില്‍ കുഴപ്പമില്ല, ആസ്വദിക്കുന്നു.
സമ്മെയ്ച്ചു..
ഹ ഹ...നല്ല തമാശ...
കാലികപ്രസക്തിയുള്ള നമ്പൂരിഫലിതം.
രസികാ,കുഞ്ഞാ,oab,ശിവ,typist.....നന്ദി
ബഷീര്‍...അസുഖം സുഖമായി വരുന്നു.പിന്നെ ഞമ്മള് സ്കൂള്‍ മാഷല്ല.കോളേജ് മാഷാ.....എഞ്ചിനീയറിംഗ് കോളേജില്‍.
anuroop....സ്വാഗതം.എന്റെ അഭിപ്രായത്തില്‍ നല്ല ആശയം,പക്ഷേ പ്രയോഗത്തില്‍ പാളി.
അനില്‍.....സ്വാഗതം.എന്താ തെറ്റിദ്ധാരണ ജനകം?
ഇല്ല മാഷ്,
ഏകജാലകത്തെപ്പറ്റി വേണ്ടത്ര ബോധവല്‍ക്കരണം നടത്തിയിരുന്നില്ലെന്ന ഒരു പ്രചാരണം ഉണ്ടായിരുന്നു ആദ്യകാലം.അങ്ങിനെ വല്ല മുള്ളുമുണ്ടോ എന്നു സംശയിച്ചതാണു(വിട്ടേക്കണെ)
അനില്‍.....ഞാനും ആ അഭിപ്രായക്കാരനാ...SSLC പരീക്ഷ കഴിഞ്ഞ് ഇത്ര gap ഉണ്ടായിട്ടും ഈ പുതിയ സംവിധാനത്തെപ്പറ്റി രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും വേണ്ടത്ര ബോധവല്‍ക്കരണം നല്‍കാത്തതിന്റെ ഫലങ്ങളാണ് ഏകജാലകത്തിനെതിരെ ഇന്ന് നാം കേള്‍ക്കുന്ന പരാതികള്‍ക്ക് അടിസ്ഥാനം.Technology ക്ക് അനുസരിച്ച് നാം മാറണം..പക്ഷേ സൂക്ഷിച്ചാവുകയും വേണം.
കൊള്ളാം മാഷേ
:)
Post a Comment
നന്ദി....വീണ്ടും വരിക