രണ്ടാഴ്ച മുമ്പ് ഞങ്ങളുടെ കോളേജ് മാഗസിനില്‍ ഒരു ഇംഗ്ലീഷ് കവിത വായിച്ചു.അതിന്റെ രത്നചുരുക്കം ഇതായിരുന്നു.
എന്നും സ്കൂളിലേക്ക് പോകുന്ന മകളെ സ്നേഹചുംബനങ്ങള് അര്‍പ്പിച്ച് അയക്കുന്ന അമ്മ.അന്നും പതിവു പോലെ സ്കൂളിലേക്ക് അയക്കുമ്പോള്‍ മകള്‍ പറഞ്ഞു.
"അമ്മേ....എനിക്ക് ഇന്ന് അമ്മയുടെ സ്നേഹലാളനങ്ങള്‍ നഷ്ടപ്പെടുമോ എന്നൊരു ഭയം തോന്നുന്നു..."
"ഇല്ല മോളേ....ധൈര്യമായി പോയി വരൂ...." അമ്മ മകളെ ഒന്നു കൂടി കെട്ടിപ്പിടിച്ച് ചുംബിച്ച് യാത്രയാക്കി.
അന്ന് ഹിരോഷിമയില്‍ വീണ ആറ്റം ബോംബിന്റെ അഗ്നി ജ്വാലയില്‍ അനവധി നിരപരാധികളോടൊപ്പം ആ നിഷ്കളങ്ക ബാല്യവും എരിഞ്ഞൊടുങ്ങി.
ലോകം മുഴുവന്‍ ആ കറുത്ത ദിനത്തില്‍ കേഴുമ്പോള്‍ ഞാന്‍ എങ്ങനെ ജന്മദിനം ആഘോഷിക്കും ? മുപ്പത്തിയെട്ടാം ജന്മദിനവും കഴിഞ്ഞ മുപ്പത്തിയേഴെണ്ണത്തെപോലെ ആരവങ്ങളില്ലാതെ ആഘോഷങ്ങല്ലില്ലാതെ ശാന്തമായി കടന്നുപോകുന്നു.
5 comments:
ആരവങ്ങള്‍ വേണ്ടാ. ആശംസകള്‍ വേണ്ടാന്നു പറയില്ലല്ലോ.ഇതാ, സ്നേഹത്തിന്റെ ഒരു പിടി പൂക്കള്‍.
താങ്കള്‍ ഒരു ജപ്പാന് നിവാസിയാണെന്നു സങ്കല്‍പ്പിക്കൂ, മാഷെ.
ലോകത്തെല്ലാവരും “കറുത്ത ദിനത്തില്‍ ” കേഴുമ്പോല് ജപ്പാന് കാരന് അതു മറവിയുടെ ചവറ്റുകൊട്ടയില്‍ തള്ളിയിരിക്കുന്നു.
ആശംസകള്‍
ഹിരോഷിമയിലും,
നാഗസാക്കിയിലും
മരിച്ചുവീണ ലക്ഷകണക്കിനു
സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍
പട്ടിണികൊണ്ടുമരിക്കും കോടി കുട്ടികളലമുറകൊള്‍കെ...
കോടികള്‍ കൊണ്ട് ബോബുണ്ടാക്കാന്‍ കാടന്മാര്ക്കേ..കഴിയൂ
വേണ്ടാ ഇനിയൊരു യുദ്ധം വേണ്ടാ...
ഹിരോഷിമകള്‍ ഇനി വേണ്ടാ...
നാഗസാക്കികള്‍ ഇനി വേണ്ടാ...
ആശംസകള്‍ :)
typist....അതും വേണ്ട എന്ന് പറയണം എന്ന് കരുതിയതാ....നന്ദി
അനില്‍....അതു ശരിയല്ല.ജപ്പാനിലും അശ്രുപൂജകളും വിളക്ക് കത്തിക്കലും നടക്കുന്നുണ്ട്.
റഫീഖ്...സ്വാഗതം,അതേ അവ ഇനി ആവര്‍ത്തിക്കാതിരിക്കട്ടെ.
കോറോത്ത്....സ്വാഗതം.,നന്ദി
Post a Comment
നന്ദി....വീണ്ടും വരിക