Pages

Wednesday, August 13, 2008

നനഞ്ഞൊലിച്ച്‌ ഒരു പെണ്‍കുട്ടി

ഒരു ദിവസം ഞാനും മകളും കൂടി സ്കൂളിലേക്ക്‌ നടന്നു പോവുകയായിരുന്നു.മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ഞങ്ങള്‍ രണ്ട്‌ പേരും കുട എടുത്തിരുന്നു.തണുപ്പില്‍ നിന്നും രക്ഷ നേടാന്‍ മോള്‍ സ്വറ്റര്‍ ധരിക്കുകയും ചെയ്തിരുന്നു.

വീട്ടില്‍ നിന്നും പുറപ്പെട്ട്‌ അല്‍പം കഴിഞ്ഞ ഉടന്‍ തന്നെ മഴ പെയ്യാന്‍ തുടങ്ങി.ശക്തിയായ മഴയില്‍ കുട എങ്ങനെ പിടിക്കണം എന്നറിയാതെ ഞങ്ങള്‍ രണ്ട്‌ പേരുംവിഷമിച്ചു.കാറ്റിലും മഴയിലും ഞങ്ങള്‍ കൂടുതല്‍ നനയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ മകളേയും കൂട്ടി അടുത്ത്‌ കണ്ട കടത്തിണ്ണയിലേക്ക്‌ കയറി.

ചറപറ പെയ്യുന്ന മഴയും നോക്കി ഞാനും മകളും അവിടെ നില്‍ക്കുന്നതിനിടെനനഞ്ഞൊലിച്ച്‌ ഒരു പെണ്‍കുട്ടി ഞങ്ങളുടെ മുമ്പിലൂടെ കടന്നു പോയി.യൂനിഫോം ധരിച്ചതിനാല്‍ ഏതോ സ്കൂളില്‍ പഠിക്കുന്ന കുട്ടിയാണ്‌ അതെന്ന്എനിക്ക്‌ ബോധ്യമായി.

കുട ഉണ്ടായിട്ടും നനഞ്ഞപ്പോള്‍ തണുത്ത്‌ വിറക്കുന്ന ഞാന്‍.... സ്വറ്റര്‍ ധരിച്ചിട്ടും വിറച്ചുകൊണ്ടിരിക്കുന്ന എന്റെ മകള്‍....അതേ സമയത്ത്‌ തന്നെ എന്റെ മുമ്പിലൂടെ നനഞ്ഞൊലിച്ച്‌ കടന്നു പോയ ആ പെണ്‍കുട്ടി.എന്റെ മനസ്സിലൂടെ ഒരു വെള്ളിടി പാഞ്ഞു.

മോളെ വിളിച്ച്‌ ഞാന്‍ ചോദിച്ചു."ലുലൂ (മോളുടെ വിളിപ്പേര്‌).....ആ കുട്ടിയെനീ ശ്രദ്ധിച്ചോ?"

"ഇല്ല....എന്താ?"

"ഇപ്പോള്‍ നമ്മുടെ മുമ്പിലൂടെ നനഞ്ഞൊലിച്ച്‌ ഒരു പെണ്‍കുട്ടി കടന്നു പോയി..."

"ഞാന്‍ കണ്ടില്ല...ആ കുട്ടിക്കെന്താ മഴയത്ത്‌ കുട എടുത്താല്‍?"

"ങാ...ശരിയാണ്‌.പക്ഷേ കുട ഇല്ലെങ്കില്‍ എന്ത്‌ ചെയ്യും? ആ കുട്ടിയെപ്പോലെഎത്രയോ കുട്ടികള്‍ സ്കൂളില്‍ പോകാന്‍ കുടയില്ലാതെ,ചെരുപ്പില്ലാതെ,ബാഗില്ലാതെ വിഷമിക്കുന്നു....അവരുടെ മാതാപിതാക്കള്‍ക്ക്‌ ഇതെല്ലാം കൂടി വാങ്ങിക്കൊടുക്കാനുള്ളകഴിവ്‌ ഉണ്ടാകില്ല.അപ്പോള്‍ അവര്‍ ഉള്ളതുകൊണ്ട്‌ തൃപ്തിപ്പെട്ട്‌ ജീവിക്കുന്നു"

"ങാ"

"ഇത്തരം കുട്ടികളെ കാണുമ്പോള്‍ നിനക്ക്‌ ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ചോര്‍ത്ത്‌ ദൈവത്തെ സ്തുതിക്കുക.അവ ലഭിക്കാത്തവരോട്‌ സഹാനുകമ്പ പ്രകടിപ്പിക്കുകയുംകഴിയുന്നവ പങ്ക്‌ വെക്കുകയും ചെയ്യുക.ഒരു പക്ഷേ നമുക്കും ഈ അവസ്ഥവന്നാലോ എന്ന് ആലോചിച്ചു നോക്കുക.അപ്പോഴേ മറ്റുള്ളവരെ സഹായിക്കാനുള്ളമന:സ്ഥിതി കൈ വരൂ".

14 comments:

Areekkodan | അരീക്കോടന്‍ said...

"ഇത്തരം കുട്ടികളെ കാണുമ്പോള്‍ നിനക്ക്‌ ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ചോര്‍ത്ത്‌
ദൈവത്തെ സ്തുതിക്കുക.അവ ലഭിക്കാത്തവരോട്‌ സഹാനുകമ്പ പ്രകടിപ്പിക്കുകയും
കഴിയുന്നവ പങ്ക്‌ വെക്കുകയും ചെയ്യുക.ഒരു പക്ഷേ നമുക്കും ഈ അവസ്ഥ
വന്നാലോ എന്ന് ആലോചിച്ചു നോക്കുക.അപ്പോഴേ മറ്റുള്ളവരെ സഹായിക്കാനുള്ള
മന:സ്ഥിതി കൈ വരൂ"




ടൈറ്റ്‌ല്‍ കണ്ട്‌ മറ്റ്‌ വല്ലതും പ്രതീക്ഷിച്ച്‌ വന്നവരോട്‌ സോറി പറയുന്നു.

Manoj | മനോജ്‌ said...

മകനും ഞാനും ഈയിടെ used items (ഉടുപ്പുകള്‍, വീട്ടു സാമാനങ്ങള്‍ തുടങ്ങിയവ) വില്‍ക്കുന്ന ഒരുകടയില്‍ ഈയിടെ പോയിരുന്നു. അപ്പോള്‍ അവനോടും ഇതേപൊലെ പറഞ്ഞതോര്‍ക്കുന്നു.

സുല്‍ |Sul said...

ഇത്തരം ചിന്തകള്‍ ഇന്നത്തെ കുട്ടികള്‍ക്ക് അന്യമായിക്കൊണ്ടിരിക്കുന്നു ആബിദ്.
-സുല്‍

കുഞ്ഞന്‍ said...

മാഷെ,

നല്ല ഉപദേശമാണ് മകളോട് പറഞ്ഞത്.

ഓ.ടോ.. ആ നനഞ്ഞു പോയ കുട്ടീടടുത്ത്, എന്തിനാ കുട്യേ എങ്ങനെ നനഞ്ഞ് പോകുന്നെതെന്ന് ചോദിച്ചാല്‍, അങ്കിള്‍.. ഞാന്‍ മഴ ആസ്വദിക്കുകയാണ് എന്നെങ്ങാനും പറഞ്ഞാല്‍..ഡിം

പ്രയാസി said...

ബൈക്കുണ്ടായിട്ടും കാറില്ലാത്തതിനെക്കുറിച്ചു വിശമിക്കാതെ സൈക്കിള്‍ പോലുമില്ലാത്തവനെക്കുറിച്ചു ചിന്തിച്ചാല്‍ ഖുഷി..! മനസ്സമാധാനം..!

കൊള്ളാം മാഷെ..:)

ജിജ സുബ്രഹ്മണ്യൻ said...

വളരെ നല്ല ഉപദേശമാണു മാഷേ നല്‍കിയത്..മറ്റുള്ളവരുടെ ഇല്ലായ്മകളും വല്ലായ്മകളും മനസ്സിലാക്കാനും അവ്ര്ക്കു പറ്റുന്ന സഹായം ചെയ്തു കൊടുക്കാനുമുള്ള മനസ്സ് നമ്മുടെ മക്കള്‍ക്ക് ഉണ്ടാക്കി കൊടുക്കണം..ഇന്നത്തെ ഒരു പത്ര വാര്‍ത്ത കണ്ടിരുന്നോ ?കുതിരവട്ടം മാനസിക രോഗാശുപത്രിയിലെ അന്തേവാസികള്‍ ഒരു പകല്‍ പട്ടിണി കിടന്ന വാര്‍ത്ത.. കണ്ണു നിറഞ്ഞു പോയി.. അവരെ പട്ടിണിക്കിട്ടിട്ട് ഉദ്യോഗസ്ഥര്‍ ഭകഷണം കഴിച്ചല്ലോ.. അവരുടെ വിഷമം മനസ്സിലാക്കാന്‍ മുതിര്‍ന്നവര്‍ക്കു പോലും കഴിഞ്ഞില്ലല്ലോ.

അനില്‍@ബ്ലോഗ് // anil said...

പലപ്പോഴും നമ്മള്‍ ഓര്‍ക്കാതെ പോകുന്ന ഒരു കാര്യം തന്നെ.
പിന്നെ കുഞ്ഞന്‍ പറഞ്ഞതും സംഭവിക്കാം,കാലം കലികാലമല്ലെ.

Areekkodan | അരീക്കോടന്‍ said...

സ്വപ്നാടകാ....സ്വാഗതം.ഇക്കാലത്ത്‌ സ്പോട്ടില്‍ മക്കളെ ഉപദേശിച്ചാലേ അല്‍പമെങ്കിലും ഗുണം ചെയ്യൂ.നന്നായി ആ ഉപദേശം.
സുല്‍...അന്യമായിക്കൊണ്ടിരിക്കുന്നവ വീണ്ടെടുക്കാന്‍ ശ്രമിക്കാം.
കുഞ്ഞാ....അങ്ങനെ ചോദിച്ചാല്‍ അത്‌ മറ്റൊരു പോസ്റ്റ്‌...അല്ലാതെന്താ?
പ്രയാസി....സ്വാഗതം.അതെ മുകളിലോട്ട്‌ നോക്കാതെ തന്നെക്കാളും താഴെയുള്ളവരിലേക്ക്‌ നോക്കുക.മന:സമാധാനം കിട്ടും.
കാന്താരീ....ആ വാര്‍ത്ത കഷ്ടം തന്നെ.
അനില്‍....എന്തും സംഭവിക്കാം.

Typist | എഴുത്തുകാരി said...

അതെന്തായാലും മോളെ അപ്പോള്‍ തന്നെ പറഞ്ഞു മനസ്സിലാക്കിയതു നന്നായി. കുഞ്ഞന്‍ പറഞ്ഞതുപോലെയും സംഭവിച്ചുകൂടായ്കയില്ല.

ബഷീർ said...

ഇങ്ങിനെയുള്ള ഉപദേശങ്ങള്‍ വിരളമായതിനാല്‍ ഇല്ലാത്തവന്റെ വേദനയില്‍ അലിയുന്ന മനസ്സുകള്‍ കുറയുകയാണ്. നന്നായി മാഷേ..

ഈ കുഞ്ഞന്റെ ഒരു കാര്യം.. ഇനി അങ്ങിനെ ആവുമോ ?

smitha adharsh said...

കുഞ്ഞുങ്ങളെ നല്ലത് ചൊല്ലി വളര്‍ത്തണം.. നല്ലത് ചൊല്ലി കൊടുത്തു നോക്കാം..കേട്ടാലായി..ഇപ്പോഴത്തെ കുട്ടികളല്ലേ..!!
നല്ല പോസ്റ്റ്..

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"ദൈവത്തെ സ്തുതിക്കുക" എന്നത്‌ വായിച്ചപ്പോള്‍ ഇത്‌ഇവിടെ എഴുതണം എന്നു തോന്നുന്നു. ഇന്നു വൈകുന്നേരം ൫. ൩൦ - സ്ഥലം: ഇന്ത്യയുടെ തലസ്ഥാനത്തിണ്റ്റെ ഹൃദയഭാഗംകൊണോട്ട്‌ പ്ളേസിലെ ബാരഖംബാ റോഡ്‌ ഡിവൈഡര്‍. ഒരു വയസുള്ള ഒരു കുട്ടി (വസ്ത്രമായി ഒരു ബനിയന്‍ മാത്രം) ഒരുഅലൂമിനിയം പാത്രം കടിച്ചും കുത്തിയും ഇരിക്കുന്നു. ആ കുട്ടിയുടെ "നോക്കമ്മ" മൂന്നു വയസിലേറെ പ്രായമില്ലാത്ത ഒരു മെലിഞ്ഞ പെണ്‍കുട്ടി ഡിവൈഡറില്‍ പ്രാക്റ്റീസ്‌ ചെയ്യുന്നു, നാളത്തെ അന്നത്തിനുള്ള കോപ്രാട്ടികള്‍ (കൈകുത്തി നില്‍ക്കല്‍, തലകുത്തിനില്‍ക്കല്‍, വട്ടം മറിയല്‍, അങ്ങിനെ പലതും. ) അവരുടെ മറ്റാരും ആപരിസരത്തൊന്നുമില്ല. ഇരുവശവും ചീറിപ്പായുന്ന വാഹനങ്ങളും എണ്ണമറ്റ പോലീസുകാരും (ആഗസ്റ്റ്‌ ൧൫ വക) എന്നേപ്പോലെ വീട്ടിലേക്കുപായുന്ന കുറേപ്പേരും. കണ്ണു നനഞ്ഞു പോയി. എങ്ങിനെയാണ്‌ ആ ദൈവ(ചെകുത്താനെ) സ്തുതിക്കുക? കൊണാട്ട്‌ സര്‍ക്കിളില്‍ എപ്പോള്‍ കയറിയാലും കന്‍ജാവു വലിച്ചു നടക്കുന്ന (പ്രാഞ്ചുന്ന എന്നാവും കൂടുതല്‍ ശരി) പത്തിരുപത്‌കുട്ടികളേയെങ്കിലും കാണാം. വള്ളിനിക്കറുമിട്ട്‌ ആക്രി പെറുക്കിനടക്കുന്നവര്‍. (വള്ളിയില്ലാത്ത ട്രൌസര്‍ ഒരിക്കലും അവരുടെവയറില്‍ നില്‍ക്കില്ല). ചെറുപ്പക്കാരെപ്പോലും അവര്‍ക്കിടയില്‍ കാണാനാകാത്തത്‌ അപ്രായത്തിനു മുന്‍പേ അവര്‍ എരിഞ്ഞടങ്ങുന്നുഎന്നതു കൊണ്ടാകണം.

ഇല്ലാത്തവരുടെ വയറ്റില്‍ ജനിച്ചത്‌ അവരുടെ തെറ്റാണോ?????സര്‍ക്കാരിനു ഇതിലൊന്നും ചെയ്യാനില്ലേ. ആനയെ ചൂടത്തു നിര്‍ത്തിയാല്‍ ചൂടാകുന്ന, കുരങ്ങനെയോ പട്ടിയെയോ കൊന്നാല്‍ വാളെടുക്കുന്ന ആമിണ്ടാപ്രാണി സംരക്ഷകര്‍ക്കു പോലും വേണ്ടാത്തവര്‍.... എന്തു പരിഷ്കൃത സമൂഹം നമ്മുടെ!!

കമണ്റ്റു ബോക്സില്‍ ഇത്‌ അധികപറ്റാകില്ലെന്നു കരുതുന്നു. അണെങ്കില്‍ഡിലീറ്റിക്കോളു. "ദൈവത്തെ സ്തുതിക്കൂ" എന്നു കേട്ടപ്പോള്‍ തോന്നിയത്‌എഴുതി അത്രമാത്രം. (ഞാനൊരു നിരീശ്വരവാദിയൊന്നുമല്ല, പക്ഷേ കുട്ടികളുടെ വേദനകള്‍.. )

ബിന്ദു കെ പി said...

കുട്ടികളില്‍ കുറച്ച് നന്മ വളര്‍ത്തിയെടുക്കുന്നത് ചില്ലറ കാര്യമൊന്നുമല്ല. മകള്‍ക്ക് കൊടുത്തത് നല്ല ഉപദേശം.
ജിതേന്ദ്രകുമാറിന്റെ കമന്റ് ചിന്തിപ്പിക്കുന്നതാണ്

Areekkodan | അരീക്കോടന്‍ said...

typist.....അവസരം കിട്ടുമ്പോള്‍ ഉപയോഗിക്കുക.'കാറ്റുള്ളപ്പോള്‍ തൂറ്റുക' എന്നല്ലേ ചൊല്ല്.
ബഷീര്‍.... അന്യനെ ശ്രദ്ധിക്കാന്‍ ആര്‍ക്കും സമയമില്ല പോലും.എന്താ ചെയ്യുക?
smitha....അതേ,നല്ലതു ചൊല്ലാം.അനുസരിച്ചാല്‍ നാം വിജയിച്ചു.
ജിതേന്ദ്ര....സ്വാഗതം.ആ കുഞ്ഞുങ്ങളെ കണ്ടപ്പോള്‍ താങ്കളുടെ മനസ്സിലേറ്റ മുറിവ്‌ മനസ്സിലാക്കുന്നു.മിണ്ടാപ്രാണികള്‍ക്ക്‌ വേണ്ടി വാദിക്കുന്നവര്‍ ചെയ്യുന്നത്‌ നല്ലത്‌ തന്നെ.പക്ഷേ അതിലും വലിയ ഈ ദുരന്തം കണ്ടില്ലെന്ന് നടിക്കുന്നത്‌ ആഭാസവും.
ചിന്തനീയമായതിനാലും കമന്റ്‌ എന്ത്‌ തന്നെയായാലും ഡെലീറ്റുന്ന പതിവ്‌ ഇല്ലാത്തതിനാലും അത്‌ അവിടെ തന്നെ കിടക്കട്ടെ.
ബിന്ദു....സ്വാഗതം.ഇക്കാലത്ത്‌ നന്മ ആദ്യമേ ഉപദേശിച്ചില്ലെങ്കില്‍ എവിടെ എത്തും എന്ന് പറയാന്‍ പറ്റില്ല(ഉപദേശിച്ചാലും ഒരു പക്ഷേ ഗതി മാറിയേക്കും,എന്നാലും ശ്രമിക്കാം)

Post a Comment

നന്ദി....വീണ്ടും വരിക