TSG 8683 എന്റെ ഉടമസ്ഥതയില്‍ വരുന്നതിന്ന് മുമ്പ് ഞാന്‍ സ്ഥിരം യാത്രചെയ്യാറുള്ള ബസായിരുന്നു കാര്വാന് - നിലമ്പൂരില്‍ നിന്നും മാനന്തവാടി വരെ പോകുന്ന ബസ്.കൊല്ലങ്ങളായി മുടങ്ങാതെ സര്‍വ്വീസ് നടത്തുന്ന അപൂര്‍വ്വംചില ബസ്സുകളില്‍ ഒന്നാണ് കാര്വാന്.രാവിലെ ഏഴരക്ക് മാനന്തവാടിയിലേക്കും വൈകിട്ട് ആറേകാലിന്തിരിച്ചും അരീക്കോട്ട് കൂടെ കടന്ന് പോകും.
പതിവ് പോലെ ഒരു ദിവസം പുറത്തിറങ്ങിയ ഞാന്‍ മൂത്താപ്പയുടെ മകന്ലുഖ്മാന്റെ മുമ്പില്‍ പെട്ടു."ഇന്നെന്താ ജയലളിതയുടെ കാര്‍ എടുക്കുന്നില്ലേ?"
"ഇന്ന് ഞാന്‍ എടുത്തില്ല..."
"അതെന്തേ.....നിനക്ക് ഉന്തിത്തള്ളല്‍ ശരിക്കും പ്രാക്ടീസ് ആയോ?"
"അതല്ല.."
"എങ്കില്‍ കാര്‍ എടുത്ത് വാ....നമുക്ക് ഒന്നോടിച്ച് നോക്കാം...."
"കാര്‍ ഇവിടെയില്ല...റഹീം കൊണ്ടു പോയിരിക്കുകയാ...."
"എങ്ങോട്ട്...?"
"വയനാട്ടിലേക്ക്..."
"യാ...ഖുദാ!!!! അപ്പോ ഇന്ന് കാര്വാന് ഇല്ലേ?"
"ഉണ്ടല്ലോ..."
"രാവിലെ നീ കണ്ടോ?"
"ആ...കൃത്യ സമയത്ത് തന്നെ പാസ് ചെയ്തിട്ടുണ്ട്..."
"എങ്കില്‍ ആറേകാലിന് സ്റ്റാന്റില്‍ പോയി നില്‍ക്കണം..."
"അതെന്തിനാ..?"
"അതോ......നിന്റെ കാറും അതിലേക്ക് ഡ്രൈവറായി റഹീമും....ചക്കിക്കൊത്ത ചങ്കരന്.."
"ങാ...ങാ.....അതിനെന്തിനാ ആറേകാലിന് സ്റ്റാന്റില്‍ പോകണം എന്ന് പറഞ്ഞത്?"
"അത് കാര്വാന് കൃത്യ സമയത്ത് തന്നെ തിരിച്ചെത്തുന്നുണ്ടോ എന്നറിയാന്‍...കൃത്യ സമയത്ത് എത്തുന്നില്ല എങ്കില്‍ നിന്റെ കാറും റഹീമും കൂടിചുരം ബ്ലോക്കാക്കി എന്ന് ഉറപ്പിക്കാമല്ലോ?"
തിരിച്ച് എന്ത് പറയണം എന്നറിയാതെ നില്ക്കുമ്പോള് ചിരിച്ചുകൊണ്ട്ലുഖ്മാന് നടന്നകന്നു.
16 comments:
"അത് കാര്വാന് കൃത്യ സമയത്ത് തന്നെ തിരിച്ചെത്തുന്നുണ്ടോ എന്നറിയാന്‍...കൃത്യ സമയത്ത് എത്തുന്നില്ല എങ്കില്‍ നിന്റെ കാറും റഹീമും കൂടിചുരം ബ്ലോക്കാക്കി എന്ന് ഉറപ്പിക്കാമല്ലോ?"
TSG 8683. വിൽകുന്നോ....
ചുമ്മാ ചോദിച്ചതാ..
നന്നായിരിക്കുന്നു
കാറും റഹീമും ശരിക്കും ചുരം ബ്ലോക് ചെയ്തോ?
:)
ഹഹ മാഷെ..
കണ്ടൊ റഹിമിനെപ്പറ്റിയുള്ള ലുക്മാന്റെ കാഴ്ചപ്പാട്.
ഈ ഡയലോഗ് മാഷെനെപറ്റിയും വീട്ടുകാര്‍ പറഞ്ഞിട്ടുണ്ടാകും, മാഷ് ആ കാറില്‍ പോയാല്‍ വീട്ടൂകാരുടെ ആധി, കാരവാന് കൃത്യസമയം പാലിക്കുന്നതിനാല്‍ വീട്ടൂകാരും നാട്ടുകാരും ഹാപ്പി.
ഞാന്‍ ഓടി...........
അനുഭവം ഗുരു എന്നല്ലേ..
പാവം ചുരം.. : )
കാര്വാന് ഒരു ബസോ? കൊള്ളാം. എന്നിട്ട് കാര്‍ ചുരം ബ്ലോക്കാക്കിയോ? :-)
ഹ ഹ എന്നിട്ടു ചുരത്തിൽ വിലങ്ങനെ നിന്നു പണിമുടക്കിയോ നമ്മുടെ സാക്ഷാൽ ശ്രീമാൻ TSG 8683?
നരിക്കുന്നാ....സ്വാഗതം.മാരുതി കമ്പനിക്കാര് വന്ന് ചോദിച്ചിട്ടും ഞാനത് കൊടുത്തിട്ടില്ല.ചുമ്മാ ചോദ്യത്തിന് ചുമ്മാ പറഞ്ഞതാ.....പിന്നെ അന്ന് കാര്വാന് കൃത്യസമയത്ത് തിരിച്ചെത്തി.
ശ്രീ...
കുഞ്ഞാ.....പറഞ്ഞിട്ടുണ്ടാകും എന്നല്ല ....അല്ലെങ്കില്‍ ഞാനത് പറയുന്നില്ല.
ബഷീര്‍...അനുഭവം ഗുരു ....ഗുരു കുരു.എന്തിനാ ചുരത്തിനെ പാവമാക്കുന്നത്?
Bindhu...ഹ..ഹ..ഹാ....കാര്‍+വാന്‍=ബസ്.ഇതാണ് മാത്സ് അഥവാ സാമൂഹ്യപാഠം എന്ന് പറയുന്നത്.(ഏഴാം ക്ലാസ്സിലെ അല്ല)
രസികാ...ഇല്ല.അന്ന് കാര്വാന് കൃത്യസമയത്ത് തന്നെ തിരിച്ചെത്തി.
അതു കൊള്ളാല്ലോ.. നല്ല വണ്ടി..കാര്വാന് എത്തുന്നുണ്ടോ എന്നറിയാന്‍ വേണ്ടി രാവിലെ സ്റ്റാന്‍ഡില്‍ പോയി നില്ക്കാന് പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു ഹി ഹി ഹി
ഹമ്പട !!!
അതു കൊള്ളാം, മള്‍ട്ടിപര്‍പ്പസ് വണ്ടി !
കൊതുകിനെം ഓടികാം വഴീം തടയാം.
ആ സാധനം ഇപ്പോള്‍ താങ്കളുടെ കൈവശം ഉണ്ടോ. നാട്ടില്‍ വന്നിട്ട് ഒന്ന് തൊഴാനാ..
അതിനെ ചൂണ്ടി എത്ര പോസ്റ്റുകള്‍..ഭാഗ്യവാന്.
അയ്യയ്യോ..എന്നിട്ട് ബ്ലോക്ക് ആക്കിയോ?
കാര്‍ + വാന്‍ = കാര്വാന് അപ്പൊ ഇതു ബസ്സ് അന്നോ ??? അല്ലെ ?? ..... മൊത്തം പ്രോബ്ലം ആയല്ലോ ദൈവമെ .....
കഴിഞ്ഞ മാസം മലപ്പുറത്ത് വന്നപ്പോള്‍ ആ കാര്‍ കാണണമെന്നുണ്ടായിരുന്നു....
ആ കാര്‍ എന്റേതായിരുന്നെങ്കില്‍ ഞാന്‍ അതിനെ ഹെര്‍ബി ആക്കുമായിരുന്നു...സത്യം...
കാന്താരീ....അതല്ലാതെ വേറെ എന്താ മാര്‍ഗ്ഗം?
അനില്‍....ഇനി മള്ട്ടികളുടെ കാലമല്ലേ?
oab...തൊഴണ്ട....പിന്നെ അത് ഇപ്പോഴും ഇവിടുണ്ട്.
smitha...അന്ന് ചുരം രക്ഷപ്പെട്ടു.
നവരുചിയാ....ഇനി ഇങ്ങനെ എത്ര പ്രോബ്ലം വരാന്‍ കിടക്കുന്നു.
ശിവാ.....മലപ്പുറം വരെ വന്ന് ഇവിടന്ന് ചിക്കന്‍ ഗുനിയ അടിച്ചുമാറ്റി.ഇനി എന്റെ TSG യിലാ നോട്ടം അല്ലേ?
Post a Comment
നന്ദി....വീണ്ടും വരിക