Pages

Monday, August 25, 2008

പന്ത്രണ്ടാം മാസത്തില്‍ പ്രസവിക്കപ്പെട്ടവന്‍ !!!

രാമന്‍: തിരുമേനി അറിഞ്ഞോ? നമ്പൂരി: എന്ത്‌? രാമന്‍:ആ....നമ്മളെ വടക്കേലെ പാറു പ്രസവിച്ചൂന്ന്... നമ്പൂരി:അതിന്‌ കാരണക്കാരന്‍ നോമല്ലല്ലോ? പിന്നെന്തിന്‌ നോമതറിയണം? രാമന്‍:അതല്ല തിരുമേനീ....അവള്‍ക്ക്‌ എട്ട്‌ മാസേ ഗര്‍ഭം ആയിട്ടൊള്ളൂ.... നമ്പൂരി:ശിവ ശിവാ....എട്ട്‌ മാസോ? രാമന്‍:ങാ....തികയാതെ പ്രസവിക്കപ്പെടുന്ന കുട്ടികള്‍ക്ക്‌ പൊതുവേ ആരോഗ്യംകൊറയും ന്നാ പറയുന്നേ......മാത്രല്ല ഉന്മേഷും പ്രസരിപ്പും ഒക്കെകൊറയും ത്രേ.... നമ്പൂരി:ങേ.....അങ്ങന്വേം ണ്ടോ? രാമന്‍:ആ....അങ്ങനേം ണ്ട്‌ നമ്പൂരി: അപ്പോ നോമിന്‌ ഒരു സംഗതി നിശ്ശം കിട്ടി. രാമന്‍: ങേ , അതെന്താ തിരുമേനീ? നമ്പൂരി:നമ്മടെ കോലോത്തെ ശങ്കരനില്ലേ....അവനെ പ്രസവിച്ചത്‌ അപ്പോപന്ത്രണ്ടാം മാസത്തിലായിരിക്കും....എന്താ അവന്റെ ഒരു പൊളപ്പും പ്രസരിപ്പും...!!!!

7 comments:

Areekkodan | അരീക്കോടന്‍ said...

രാമന്‍:ആ....നമ്മളെ വടക്കേലെ പാറു പ്രസവിച്ചൂന്ന്...


നമ്പൂരി:അതിന്‌ കാരണക്കാരന്‍ നോമല്ലല്ലോ? പിന്നെന്തിന്‌ നോമതറിയണം?

ജിജ സുബ്രഹ്മണ്യൻ said...

ഈ നമ്പൂരി ഫലിതം ഞാന്‍ മുന്‍പു കേട്ടിട്ടില്ലാരുന്നു.കൊള്ളാം ഇനിയും പോരട്ടെ ..

അനില്‍@ബ്ലോഗ് // anil said...

അനോണിമാഷുടെ ക്സാസ്സില്‍ നിന്നും പ്രചോദനം ഉള്‍ക്കോണ്ട് ഒരു തേങ്ങ ഉടക്കുന്നു.

കുഞ്ഞന്‍ said...

ഹഹ...

ആ കണ്ടു പിടുത്തം നന്നായി..!

Areekkodan | അരീക്കോടന്‍ said...

കാന്താരീ...കേള്‍ക്കാത്ത ആരും ഇതു വരെ പറയാത്ത നമ്പൂരി ഫലിതങ്ങള്‍ ആണ്‌ ഇവിടെ ഞാന്‍ ഇടുന്നത്‌.(നിത്യ ജീവിതത്തില്‍ നിന്നും കിട്ടുന്ന ചില തമാശകള്‍...പാവം ആ നമ്പൂരി!!!)
അനില്‍....തേങ്ങ പൊട്ടിയില്ല!!!
കുഞ്ഞാ....

Umesh::ഉമേഷ് said...

ഈ പന്ത്രണ്ടാം മാസത്തില്‍ ജനിച്ചവന്‍ സ്വന്തം തന്തയുടെയും ഗുരുവിന്റെയും നെഞ്ചത്തു കേറി പുലികളി നടത്തും എന്ന അര്‍ത്ഥമുള്ള ഒരു കുന്തം സ്കൂളില്‍ പഠിച്ചിരുന്നില്ലേ? - “പന്ത്രണ്ടാം മാസജം സ്വതന്ത ഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം” എന്നോ മറ്റോ?

വേറൊരു വിക്രീഡിതം ഇവിടെ.

Areekkodan | അരീക്കോടന്‍ said...

ഉമേഷ്‌.....സ്വാഗതം.ആ വിക്രീഡിതം എനിക്കങ്ങ്‌ മനസ്സിലായില്ലട്ടോ....

Post a Comment

നന്ദി....വീണ്ടും വരിക