ഞാന്‍ MSc രണ്ടാം വര്‍ഷത്തിന് പൊന്നാനിയില്‍ പഠിക്കുന്ന സമയം.ഹോസ്റ്റലില്‍ കൂടുതലും മുസ്ലിം സുഹൃത്തുക്കളായിരുന്നു.ഹിന്ദു സഹോദരങ്ങളും ഇല്ലാതില്ല.
പെരുന്നാള്‍ തലേന്ന് യൂനിവേഴ്സിറ്റി പരീക്ഷ ആയതിനാല്‍ നോമ്പും നോറ്റ് അത് അറ്റെന്റ് ചെയ്യേണ്ടി വന്നു.PG ക്ക് മാത്രമല്ല Degree ക്കാര്‍ക്കും അന്ന് പരീക്ഷ ഉണ്ടായിരുന്നു.അതിനാല്‍ ഹോസ്റ്റലിലെ എല്ലാവരും പെരുന്നാള്‍ തലേന്ന് കോളേജില്‍ ഒത്തു കൂടി.
പരീക്ഷ കഴിഞ്ഞ് എല്ലാവരും വേഗം വീടണയാനുള്ള തിരക്കിലായിരുന്നു.പരീക്ഷ ഉച്ചക്ക് ശേഷമായിരുന്നതിനാല്‍ ആര്‍ക്കും വീട്ടിലെത്തി നോമ്പ് തുറക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.
പൊന്നാനിയില്‍ നിന്നും മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താലേ എനിക്ക് വീട്ടിലെത്താന്‍ പറ്റൂ.അതിനാല്‍ നോമ്പ് തുറക്കാനുള്ള ഈത്തപഴവും കരുതിയാണ് പരീക്ഷക്ക് ശേഷം ഞാന്‍ അന്ന് ബസ്സ് കയറിയത്.
ഹോസ്റ്റലില്‍ എന്റെ അടുത്ത റൂമില്‍ താമസിക്കുന്ന കോമുവും എന്റെ അതേ റൂട്ടില്‍ കുറ്റിപ്പുറം വരെ ഞാന്‍ കയറിയ ബസ്സില്‍ കയറി.ആശയപരമായി ഞാനും കോമുവും രണ്ട് തട്ടിലായിരുന്നു.അതിനാല്‍ തന്നെ പല കാര്യത്തിലും ഞങ്ങള്‍ക്കിടയില്‍ ഭിന്നത പതിവായിരുന്നു.
അന്ന് ബസ്സില്‍ വച്ചുണ്ടായ സംസാരത്തില്‍ നിന്ന് ഞാന്‍ നോമ്പ് നോറ്റതായും ബസ്സില്‍ വച്ച് തന്നെ നോമ്പ് തുറക്കേണ്ടി വരും എന്നും കോമു മനസ്സിലാക്കി.അതുപ്രകാരം അവന് എന്നോട് ചോദിച്ചു.
"എന്നിട്ട് നോമ്പ് തുറക്കാന്‍ നീ ഒന്നും കരുതിയില്ലേ?"
"ങാ....എന്റെ കയ്യില്‍ ഈത്തപഴം ഉണ്ട്.."
"ഈത്തപഴം മാത്രമോ?"
"അതേ..."
ബസ്സ് കുറ്റിപ്പുറം എത്തിയതും കോമു ധൃതിയില്‍ ചാടിയിറങ്ങി(കോമുവിന് ഇറങ്ങേണ്ടത് അവിടെ തന്നെയായിരുന്നു).അടുത്ത് കണ്ട കടയിലേക്ക് അവന് ഓടി .ഒരു ഫ്രൂട്ടി ജൂസ് പാക്കുമായി അവന് തിരിച്ചു വന്ന് എന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
"ഇതാ ഇതു വച്ചോ.....നോമ്പ് നോറ്റവനെ നോമ്പ് തുറപ്പിക്കുന്നതും നോമ്പ് പോലെ പുണ്യം ലഭിക്കുന്ന കര്‍മ്മമാണ്"
ആശയപരമായി രണ്ട് ധ്രുവങ്ങളിലായിട്ടും നോമ്പ് നോറ്റവനെ ആദരിച്ച കോമുവിന്റെ ആ മനസ്സ് എന്നെ ആകര്‍ഷിച്ചു.
ആശയങ്ങളും അഭിപ്രായങ്ങളും ഭിന്നമായിരിക്കാം.എങ്കിലും മുസ്ലിം സമുദായം ഒന്നിച്ച് ഒരു ഈദുല്‍ഫിത്വര്‍ ആഘോഷിക്കുന്ന ഈ വേള വളരെ സന്തോഷകരമാണ്.ഈ ഐക്യം എന്നെന്നും കാത്തു സൂക്ഷിക്കാനും സഹോദരസമുദായങ്ങളിലേക്കും ഈ സാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കാനും നമുക്ക് സാധിക്കട്ടെ.ഇങ്ങനെ സ്നേഹവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതാവട്ടെ നമ്മുടെ ഈ വര്‍ഷത്തെ ഈദ് ആഘോഷം.
ബൂലോകര്‍ക്ക് മുഴുവന്‍ ഈദാശംസകള്‍ നേരുന്നു.
3 comments:
ആശയങ്ങളും അഭിപ്രായങ്ങളും ഭിന്നമായിരിക്കാം.എങ്കിലും മുസ്ലിം സമുദായം ഒന്നിച്ച് ഒരു ഈദുല്‍ഫിത്വര്‍ ആഘോഷിക്കുന്ന ഈ വേള വളരെ സന്തോഷകരമാണ്.ഈ ഐക്യം എന്നെന്നും കാത്തു സൂക്ഷിക്കാനും സഹോദരസമുദായങ്ങളിലേക്കും ഈ സാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കാനും നമുക്ക് സാധിക്കട്ടെ.ഇങ്ങനെ സ്നേഹവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതാവട്ടെ നമ്മുടെ ഈ വര്‍ഷത്തെ ഈദ് ആഘോഷം.
ബൂലോകര്‍ക്ക് മുഴുവന്‍ ഈദാശംസകള്‍ നേരുന്നു.
ആബിദ്ക്കാക്കും ഈദാശംസകള്‍
വൈകിയാണെങ്കിലും അരീക്കോടന്മാഷിനും കുടുംബത്തിനും ഈദ് ആശംസകൾ
Post a Comment
നന്ദി....വീണ്ടും വരിക