Pages

Sunday, October 26, 2008

ഒരു സ്വപ്നത്തിന്റെ സാക്ഷാല്‍കാരം...

ദൈവത്തിന്‌ സ്തുതി.

ഇന്ന് എന്റെ സ്വന്തം വീടിന്റെ മെയിന്‍ സ്ലാബ്‌ വാര്‍ക്കല്‍ കഴിഞ്ഞു.വീടെന്ന സ്വപ്ന സാക്ഷാല്‍ക്കാരത്തിലേക്ക്‌ ഒരു പടി കയറിയ ഈ അപൂര്‍വ്വ ധന്യനിമിഷത്തിന്‌ സാക്ഷിയാവാന്‍ പ്രിയപ്പെട്ട ബാപ്പ ജീവിച്ചിരിപ്പുണ്ടായില്ല എന്ന ദു:ഖം ബാക്കി നില്‍ക്കുന്നു.

ഇത്രയും വരെ എത്തിക്കാന്‍ സഹായിച്ച എന്റെ രണ്ട്‌ സുഹൃത്തുക്കളോടുള്ള കടപ്പാട്‌ ഞാന്‍ മറച്ചു വക്കുന്നില്ല.ഒപ്പം ബന്ധുക്കളുടെ സഹായവും കൂടിയായപ്പോള്‍ താല്‍കാലിക സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും രക്ഷ കിട്ടി.

വീട്‌ പണി നടന്നുക്കൊണ്ടിരിക്കുന്ന ബൂലോക സുഹൃത്തുക്കള്‍ക്ക്‌ അത്‌ വേഗം തീര്‍ക്കാനുള്ള ശേഷി ഉണ്ടാവട്ടെ എന്നാശംസിച്ചുകൊണ്ട്‌.....

11 comments:

Areekkodan | അരീക്കോടന്‍ said...

ഇന്ന് എന്റെ സ്വന്തം വീടിന്റെ മെയിന്‍ സ്ലാബ്‌ വാര്‍ക്കല്‍ കഴിഞ്ഞു.വീടെന്ന സ്വപ്ന സാക്ഷാല്‍ക്കാരത്തിലേക്ക്‌ ഒരു പടി കയറിയ ഈ അപൂര്‍വ്വ ധന്യനിമിഷത്തിന്‌ സാക്ഷിയാവാന്‍ പ്രിയപ്പെട്ട ബാപ്പ ജീവിച്ചിരിപ്പുണ്ടായില്ല എന്ന ദു:ഖം ബാക്കി നില്‍ക്കുന്നു.

ജിജ സുബ്രഹ്മണ്യൻ said...

വീടു പണി എത്രയും വേഗം പൂര്‍ത്തിയാവട്ടെ എന്ന് ആശംസിക്കുന്നു..പുര വാസ്തുബലിയ്ക്ക് ഞങ്ങളെയും ക്ഷണിക്കുന്ന കാര്യം മറക്കരുത് എന്ന് ഓര്‍മ്മിപ്പിക്കുന്നു.

Areekkodan | അരീക്കോടന്‍ said...

കാന്താരീ...ബൂലോക മാമാങ്കം അന്ന് അരീക്കോട്ട്‌ വച്ച്‌ നടത്താനാണ്‌ ഉദ്ദേശിക്കുന്നത്‌.എല്ലാ ബൂലോകരും പങ്കെടുക്കുന്ന ഒരു മീറ്റ്‌.ഈ അടുത്ത കാലത്തൊന്നും നടക്കില്ലട്ടോ,ആദ്യം വീടു പണി മുഴുവനാക്കട്ടെ.

sv said...

നന്മകള്‍ നേരുന്നു

കുറ്റ്യാടിക്കാരന്‍|Suhair said...

റൂം മേറ്റിന്റെ വീടുപണി നടക്കുന്നുണ്ട്. അതിന്റെ ബുദ്ധിമുട്ടുകള്‍ ദിവസവും കേള്‍ക്കുന്നുണ്ട്.

വീടുപണി വേഗം പൂര്‍ത്തിയാവട്ടെ...

Areekkodan | അരീക്കോടന്‍ said...

sv....സ്വാഗതം.
കുറ്റ്യാടിക്കാരാ...അതേ,തുടങ്ങിയവര്‍ക്കറിയാം അതിന്റെ ബുദ്ധിമുട്ട്‌.നന്ദി.

മുസാഫിര്‍ said...

എല്ലാം ഭംഗിയായി കലാശിക്കട്ടെ.ഒരു വീട് വെച്ചാല്‍ പിന്നെ ഒരു വീടും കൂടി പണിയാനുള്ള അനുഭവമായീന്നാ പറയാറ്.പക്ഷെ സാധാരണ അധികം ആളുകള്‍ക്കും രണ്ടാമതൊരെണ്ണം പണിയേണ്ട ആവശ്യം വരാറില്ലല്ലോ.

Kiranz..!! said...

അഭിനന്ദനങ്ങൾ അരീക്കോടന്മാഷേ..ഈ സന്തോഷം കുട്ടിക്കാലത്തനുഭവിച്ചതോർക്കുന്നു.!

deepam said...

വീടുപണി പെട്ടെന്നു തീരാന്‍ പ്രാര്‍ത്ഥിക്കുന്നു.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ത്പ്പോ അരീക്കോട്ടാണോ അതോ വയനാട്ടിലോ? അരീക്കോട്ടണെങ്കില്‍ എവിടെയാ?
എന്തായലും പണി പുരോഗമിക്കട്ടേന്നാശംസിക്കുന്നൂ...

Areekkodan | അരീക്കോടന്‍ said...

മുസാഫിര്‍ക്കാ.....കുറേ നാളായല്ലോ ഇതുവഴി കണ്ടിട്ട്‌.നന്ദി
kiranz...അതേ,അത്‌ ഒരു ഒന്നന്നൊര സന്തോഷം തന്നെ അല്ലേ?പിന്നെ ഇപ്പോ പാട്ടൊന്നും ഇല്ലേ?ഇല്ലെങ്കില്‍ ഞാന്‍ പാടുംട്ടോ....
deepam....സ്വാഗതം.ഞാനും അത്‌ തന്നെ പ്രാര്‍ത്ഥിക്കുന്നു.
കുളത്തില്‍ കല്ലിട്ടവനേ....സ്വാഗതം.വീട്‌ അരീക്കോട്‌ തന്നെയാ.KSEB ഓഫീസിന്റെ അടുത്ത്‌.അറിയോ സ്ഥലം?

Post a Comment

നന്ദി....വീണ്ടും വരിക