Pages

Monday, April 13, 2009

ഇന്ത്യ എത്ര സുന്ദരമാകുമായിരുന്നു

ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യ ഒരു പൊതുതിരഞ്ഞെടുപ്പിണ്റ്റെ ആദ്യ ഘട്ടത്തിണ്റ്റെ അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്‌.മുന്നണികള്‍ പലതും രൂപീകരിച്ചും മുന്നണിക്കുള്ളില്‍ മുന്നണി ഉണ്ടാക്കിയുമുള്ള രാഷ്ട്രീയ നാടകങ്ങള്‍ എല്ലാ തിരഞ്ഞെടുപ്പിലേയും പോലെ ഇത്തവണയും ഉണ്ട്‌.സ്വന്തം പാര്‍ട്ടി സീറ്റ്‌ നല്‍കാതിരുന്നപ്പോള്‍ മറുകണ്ടം ചാടി ഭാഗ്യപരീക്ഷണം നടത്തുന്നവരും ഇത്തവണ കുറവല്ല.ഒരേ മുന്നണിയില്‍ തന്നെ രണ്ടാഴ്ച മുമ്പ്‌ വരെ നേതാക്കള്‍ പരസ്പരം പോരടിച്ചതും ഇപ്പോള്‍ പരസ്പരം ഒന്നുമുരിയാടാതെ ഇരിക്കുന്നതും പ്രബുദ്ധരായ കേരളത്തിലെ വോട്ടര്‍മാര്‍ക്ക്‌ മുമ്പിലാണ്‌.മാസങ്ങള്‍ക്ക്‌ മുമ്പ്‌ വരെ സ്വന്തം മുന്നണിയിലെ ഒരു പാര്‍ട്ടി വര്‍ഗ്ഗീയകക്ഷിയാണെന്ന്‌ വിളിച്ചു കൂവിക്കൊണ്ട്‌ നടന്ന ഒരു നേതാവ്‌ അതേ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന്‌ നാട്‌ തെണ്ടുന്ന കാഴ്ചയും മലയാളികള്‍ കാണുന്നു.വര്‍ഗ്ഗീയ-ഫാഷിസ്റ്റ്‌ കക്ഷികളുടെ സ്ഥാനാര്‍ഥികളായി മുമ്പ്‌ മത്സരിച്ചിരുന്ന ചിലര്‍ക്ക്‌ 'മനം മാറ്റം' വന്നതും ഈ തെരഞ്ഞെടുപ്പോട്‌ കൂടി തന്നെയാണ്‌.ഒരു മുന്നണിയിലും എടുക്കാതെ ഗതികിട്ടാതായപ്പോള്‍ ഇരുപത്‌ സീറ്റിലും മത്സരിക്കും എന്ന്‌ വീമ്പിളക്കി നാലിലൊന്ന്‌ സീറ്റില്‍ മാത്രം സ്ഥാനാര്‍ഥികളെ നിര്‍ത്തി ഒരു പാര്‍ട്ടിക്ക്‌ സ്വയം ഒതുങ്ങേണ്ടി വന്നതും നമ്മുടെ കണ്‍മുമ്പിലാണ്‌. ഒരു സീറ്റിന്‌ വേണ്ടി അഥവാ അധികാരത്തിണ്റ്റെ അപ്പക്കഷ്ണത്തിന്‌ വേണ്ടി, താന്‍ ഇതുവരെ പിന്തുടര്‍ന്ന്‌ വന്നിരുന്ന ആദര്‍ശവും നയവും വലിച്ചെറിഞ്ഞ്‌ നേരെ എതിര്‍പാളയത്തില്‍ അഭയം പ്രാപിക്കുന്ന ഈ കപടമുഖങ്ങളെ നാം ഇനിയും എന്ത്‌ കൊണ്ട്‌ തിരിച്ചറിയുന്നില്ല?ഇത്തരം കപടനേതാക്കളെ ജനങ്ങള്‍ക്ക്‌ മുമ്പില്‍ വീര നേതാവായി എഴുന്നള്ളിപ്പിക്കുന്ന മുന്നണികളെ(അവരെ ഏത്‌ പേരില്‍ വിളിച്ചാലും)യും നാം എന്തുകൊണ്ട്‌ വിമര്‍ശിക്കുന്നില്ല?തെരഞ്ഞെടുപ്പിന്‌ ശേഷം തൂക്കുമന്ത്രിസഭ വന്നാല്‍ സ്വന്തം ലാഭത്തിന്‌ വേണ്ടി കളം മാറുന്ന, സ്വന്തം തന്ത്രങ്ങളുള്ള 'സ്വതന്ത്രന്‍മാര്‍'ക്ക്‌ മൂക്കുകയറിടാന്‍ നാം എന്തുകൊണ്ട്‌ ശ്രമിക്കുന്നില്ല? നാം തിരഞ്ഞെടുത്ത്‌ വിട്ട നേതാവിണ്റ്റെ പ്രവര്‍ത്തനം ഒന്നോ രണ്ടോ വര്‍ഷത്തിലൊരിക്കല്‍ വിലയിരുത്തി അവരെ തിരിച്ചുവിളിക്കാനുള്ള അധികാരം കൂടി ജനങ്ങള്‍ക്ക്‌ ഉണ്ടായിരുന്നുവെങ്കില്‍ ഇന്ത്യ എത്ര സുന്ദരമാകുമായിരുന്നു?

5 comments:

Areekkodan | അരീക്കോടന്‍ said...

നാം തിരഞ്ഞെടുത്ത്‌ വിട്ട നേതാവിണ്റ്റെ പ്രവര്‍ത്തനം ഒന്നോ രണ്ടോ വര്‍ഷത്തിലൊരിക്കല്‍ വിലയിരുത്തി അവരെ തിരിച്ചുവിളിക്കാനുള്ള അധികാരം കൂടി ജനങ്ങള്‍ക്ക്‌ ഉണ്ടായിരുന്നുവെങ്കില്‍ ഇന്ത്യ എത്ര സുന്ദരമാകുമായിരുന്നു?

പാവപ്പെട്ടവൻ said...

നാം തിരഞ്ഞെടുത്ത്‌ വിട്ട നേതാവിണ്റ്റെ പ്രവര്‍ത്തനം ഒന്നോ രണ്ടോ വര്‍ഷത്തിലൊരിക്കല്‍ വിലയിരുത്തി അവരെ തിരിച്ചുവിളിക്കാനുള്ള അധികാരം കൂടി ജനങ്ങള്‍ക്ക്‌ ഉണ്ടായിരുന്നുവെങ്കില്‍ ഇന്ത്യ എത്ര സുന്ദരമാകുമായിരുന്നു
വളരെ ശരിയായ ഒരു അഭിപ്രായമാണ് ഇത് . ജനങ്ങള്‍ക്ക്‌ ഉപകാരിയല്ലങ്കില്‍ തിരസ്കരിക്കുക.ആശംസകള്‍

മുക്കുവന്‍ said...

isn;t the same as election? if you are not happy with a elected candidate throw him out in next :)

so the problem lays with us!

നാട്ടുകാരന്‍ said...

ലെവന്മാര്‍ ഇങ്ങനെയൊരു അധികാരം തന്നത് തന്നെ !

Areekkodan | അരീക്കോടന്‍ said...

പാവപ്പെട്ടവന്‍....ആശംസകള്‍ക്കും അഭിപ്രായത്തിനും നന്ദി
മുക്കുവന്‍....അതെ പ്രശ്നം നാം തന്നെ!!
നാട്ടുകാരാ...സ്വാഗതം

Post a Comment

നന്ദി....വീണ്ടും വരിക