Pages

Saturday, July 25, 2009

ബസ്‌യാത്ര

സാധാരണ ഞാനും സുഹൃത്ത്‌ നസ്രുള്ളയും കൂടിയാണ്‌ എന്നും ജോലിസ്ഥലമായ കോഴിക്കോട്ടേക്ക്‌ പോകുന്നത്‌.അവന്‍ നേരെത്തെ എത്തുന്ന ദിവസങ്ങളില്‍ എനിക്കും ഞാന്‍ നേരത്തെ ദിവസങ്ങളില്‍ അവനും സീറ്റ്‌ പിടിക്കും.രണ്ടാഴ്ച മുമ്പ്‌ ഞങ്ങള്‍ രണ്ട്‌ പേരും വൈകിയില്ല എങ്കിലും സീറ്റ്‌ ലഭിച്ചില്ല.നിന്ന് യാത്ര ചെയ്യുന്നതിന്റെ ബുദ്ധിമുട്ട്‌ അല്‍പം 'ആസ്വദിക്കാം' എന്ന് കരുതി.എന്നാല്‍ കുറച്ച്‌ സമയം കഴിഞ്ഞ്‌ ഞങ്ങള്‍ നില്‍ക്കുന്നിടത്തെ ഒരു സീറ്റ്‌ ഒഴിഞ്ഞു.സീറ്റില്‍ നസ്രുള്ള ഇരുന്നു.അഡ്‌ജസ്റ്റ്‌മെന്റോടെ ഞാനും മെല്ലെ ചന്തി വച്ചു. അന്ന് തന്നെ വൈകിട്ട്‌ തിരിച്ചു പോരുമ്പോള്‍ മറ്റൊരു കാരണത്താല്‍ ഞാന്‍ എന്റെ സീറ്റ്‌(റിസര്‍വ്വ്‌ഡ്‌ സീറ്റ്‌ ഒന്നും അല്ല) ഒരാള്‍ക്ക്‌ ഒഴിഞ്ഞുകൊടുത്തു.തുടര്‍ന്ന് നസ്രുള്ള ഇരുന്ന സ്ഥലത്ത്‌ നിന്നും അവനെ സൈഡിലേക്കാക്കി അഡ്‌ജസ്റ്റ്‌ ചെയ്തു.ബസ്‌ കുറേ ദൂരം മുന്നോട്ട്‌ നീങ്ങി.ഞാന്‍ വെറുതെ ഒന്ന് ബസാകെ കണ്ണോടിച്ചു.ഒട്ടേറെ പേര്‍ നിന്ന് യാത്ര ചെയ്യുന്നുണ്ടായിരുന്നു. നാലഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വരെ ബസില്‍ ഒരു സീറ്റില്‍ മൂന്ന് പേരെ അഡ്‌ജസ്റ്റ്‌ ചെയ്ത്‌ ഇരുത്തുമായിരുന്നു.അതിന്‌ ആരും പ്രത്യേകം ആവശ്യപ്പേടേണ്ടതില്ലായിരുന്നു.ഇന്ന് ബസുകളുടെ ആധിക്യം കാരണം, അവന്‌ അടുത്ത ബസില്‍ വന്നാല്‍ മതിയല്ലോ എന്നൊരു ചിന്ത ഇരിക്കുന്നവന്റെ മനസ്സില്‍ ഉടലെടുത്തത്‌ കാരണം ആരും അഡ്‌ജസ്റ്റ്‌ ചെയ്യുന്നില്ല.ഇനി ഒന്ന് അഡ്‌ജസ്റ്റ്‌ ചെയ്യാന്‍ ആവശ്യപ്പെട്ടാലോ അവനെ ഒന്നുഴിഞ്ഞു നോക്കി ഒരു പിറുപിറുക്കലോടെ നീങ്ങി തന്നാലായി എന്ന് മാത്രം. വൃദ്ധന്മാരും രോഗികളും സ്ത്രീകളും കൈകുഞ്ഞുകളെ എടുത്ത സ്ത്രീകളും ബസില്‍ തൂങ്ങിപിടിച്ച്‌ യാത്ര ചെയ്യുന്ന കാഴ്ച ഇപ്പോള്‍ സുലഭമാണ്‌.പണ്ട്‌ നാമെല്ലാവരും അവര്‍ക്ക്‌ സീറ്റ്‌ ഒഴിഞ്ഞു കൊടുത്തിരുന്നുവെങ്കില്‍ ഇന്ന് ആരും അവരെ പരിഗണിക്കുന്നില്ല എന്നത്‌ ദു:ഖകരമാണ്‌.കാലത്തിനനുസരിച്ച്‌ നമ്മുടെ മനസ്സ്‌ ദുഷിച്ചു പോയതിന്റെ പരിണത ഫലമാണ്‌ ഈ മനംമാറ്റം. ചുരുങ്ങിയത്‌ വൃദ്ധന്മാര്‍ക്കെങ്കിലും സീറ്റ്‌ ഒഴിഞ്ഞു കൊടുക്കുന്നില്ലെങ്കിലും ഒന്ന് അഡ്‌ജസ്റ്റ്‌ ചെയ്ത്‌ കൊടുക്കാന്‍ യാത്രക്കാരായ നാമെല്ലാവരും സന്മനസ്സ്‌ കാട്ടേണ്ടിയിരിക്കുന്നു.ബുദ്ധിമുട്ടുന്ന ആ വൃദ്ധന്റെ സ്ഥാനത്ത്‌ നമ്മുടെ മാതാപിതാക്കള്‍ ആയിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ചിന്തിച്ചു നോക്കുക.

8 comments:

Areekkodan | അരീക്കോടന്‍ said...

വൃദ്ധന്മാരും രോഗികളും സ്ത്രീകളും കൈകുഞ്ഞുകളെ എടുത്ത സ്ത്രീകളും ബസില്‍ തൂങ്ങിപിടിച്ച്‌ യാത്ര ചെയ്യുന്ന കാഴ്ച ഇപ്പോള്‍ സുലഭമാണ്‌.പണ്ട്‌ നാമെല്ലാവരും അവര്‍ക്ക്‌ സീറ്റ്‌ ഒഴിഞ്ഞു കൊടുത്തിരുന്നുവെങ്കില്‍ ഇന്ന് ആരും അവരെ പരിഗണിക്കുന്നില്ല എന്നത്‌ ദു:ഖകരമാണ്‌.കാലത്തിനനുസരിച്ച്‌ നമ്മുടെ മനസ്സ്‌ ദുഷിച്ചു പോയതിന്റെ പരിണത ഫലമാണ്‌ ഈ മനംമാറ്റം.

ramanika said...

ഇതു പലപ്പോഴും തോന്നിട്ടുണ്ട്
പിന്നെ പ്രൈവറ്റ് ബസ്സില്‍ യാത്ര ചെയ്യുന്ന സ്കൂള്‍ കുട്ടികളുടെ കാര്യം വല്ലാത്ത കഴ്ട്ടപടാണ്
ഒരിക്കലും അവസാന മിനിട്ട് വരെ അവരെ കയറ്റില്ല തിരക്കുപിടിച്ചു കയറുന്ന കുട്ടികള്‍ പലരും വീഴും
ശരിക്കും ദുഖകരം കുട്ടികളുടെ അവസ്ഥ !

കുഞ്ഞായി | kunjai said...

ശെരിയാണ്.ഇന്നാരും അഡ്ജെസ്റ്റ് ചെയ്തുള്ള യാത്രക്കൊരുക്കമല്ല,മനസ്സിന്റെ വിശാലതയൊക്കെ എവിടെയോ നഷ്ടപ്പെട്ട് പോയിരിക്കുന്നു...

ടി. കെ. ഉണ്ണി said...

thankaLude abhipraayathodu nooRu Sathamaanavum yOjikkunnu....

ശ്രീ said...

നാളെ നമുക്കും ഈ അവസ്ഥ വന്നുകൂടായ്കയില്ലല്ലോ

കുട്ടി said...

രണ്ടു പേര്‍ക്കുള്ള സീറ്റില്‍ മൂന്ന് പേര്‍ ഇരിക്കുമ്പോള്‍ ആ മൂന്നു പേര്‍ക്കും ബുദ്ധിമുട്ടാവും. അതിനേക്കാള്‍ നല്ലത് രണ്ടുപേര്‍ സുഖമായി ഇരിക്കുന്നതാണ്.


നില്ക്കാന്‍ ബുദ്ധിമുട്ടു ഉള്ളവര്‍ക്കു വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുക്കാന്‍ സ്വയം തോന്നിയാലെ പറ്റൂ.

ബഷീർ said...

അഡ്ജസ്റ്റുമെന്റുകൾക്ക് ഇടമില്ലാത്ത ലോകത്തല്ലേ നമ്മളിപ്പോൾ

Areekkodan | അരീക്കോടന്‍ said...

ramaniga ചേട്ടാ...അതേ , പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ കാര്യം. അവര്‍ ഒരു ദിവസം സഹിക്കുന്ന തോണ്ടലുകള്‍ എത്ര എന്ന് അവര്‍ക്ക്‌ തന്നെയേ അറിയൂ
കുഞ്ഞായീ.... വിശാലമനസ്കന്‍ ബൂലോകത്താണ്‌!!!
ഉണ്ണിയേട്ടാ.... നന്ദി
ശ്രീ... നാളെയെപറ്റി ആരു ചിന്തിക്കുന്നു
കുട്ടി...സ്വാഗതം.ശരിയാണ്‌, എണീറ്റ്‌ കൊടുത്തിട്ട്‌ അവിടെ ഇരുത്തേണ്ടവരെ (വൃദ്ധര്‍,കുട്ടികളേയുമായി കയറുന്നവര്‍) അങ്ങിനെ തന്നെ ചെയ്യണം. അല്ലാത്തവര്‍ക്കും നമുക്ക്‌ അഡ്ജസ്റ്റ്‌ ചെയ്തു കൊടുത്തുകൂടേ?ബഷീര്‍...അത്‌ നമ്മുടെ സംസ്കാര വ്യ്തിയാനമാണ്‌ എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

Post a Comment

നന്ദി....വീണ്ടും വരിക