Pages

Monday, August 10, 2009

ഇവര്‍ വിവാഹിതരായാല്‍...

സിനിമാപോസ്റ്ററിലേക്ക്‌ നോക്കി ശൃംഗാരച്ചിരി ചിരിക്കുന്ന നമ്പൂരിയോട്‌ ഞാന്‍ ചോദിച്ചു: "എന്താ...തിരുമേനീ...പോസ്റ്ററില്‍ നോക്കി വല്ലാത്തൊരു ചിരി?" ഒന്നും പറയാതെ നമ്പൂരി അപ്പോഴും ചിരിച്ചു. "ഈ പോസ്റ്ററില്‍ ചിരിക്കാന്‍ മാത്രം എന്താ?" ഞാന്‍ വീണ്ടും ചോദിച്ചു. "തന്റെ കണ്ണ്‍ എവിട്യാ.?ഒന്നൂടെ വായിച്ചു നോക്ക്യേ?" "ഇവര്‍ വിവാഹിതരായാല്‍" "ങാ....അതിനടിയില്‍ എഴുതിയത്‌ കണ്ടില്ലേ?" ഞാന്‍ ഒന്നുകൂടി വായിച്ചു "ഇവര്‍ വിവാഹിതരായാല്‍ കൊണ്ടോട്ടി കവിതയില്‍ ദിവസേന മൂന്ന് കളികള്‍!!" (സിനിമാപേരിന്‌ തൊട്ടുതാഴെ കളിക്കുന്ന തിയേറ്ററിന്റെ പേര്‌ എഴുതിയ ഒരു ചെറുപോസ്റ്റര്‍ കൂടി ഒട്ടിച്ചിരുന്നു) എന്റെ മുഖത്തേക്ക്‌ നോക്കി നമ്പൂരി അപ്പോഴും ഒരു ഗൂഢച്ചിരി ചിരിക്കുന്നുണ്ടായിരുന്നു.

31 comments:

Areekkodan | അരീക്കോടന്‍ said...

"തന്റെ കണ്ണ്‍ എവിട്യാ.?ഒന്നൂടെ വായിച്ചു നോക്ക്യേ?"

"ഇവര്‍ വിവാഹിതരായാല്‍"

"ങാ....അതിനടിയില്‍ എഴുതിയത്‌ കണ്ടില്ലേ?"

Unknown said...

കൊള്ളാം അരിക്കോടൻ മാഷെ

അരുണ്‍ കരിമുട്ടം said...

എന്തുവാ മാഷേ?
എന്തിനാ നമ്പൂരി ചിരിച്ചേ??

Calvin H said...

:-)

നമ്പൂരി said...

വഷളൻ !!

ഷെരീഫ് കൊട്ടാരക്കര said...

ഇതു കലക്കി മാഷേ,ഉഗ്രൻ! ക്ഷാ യീ. എന്നാലും പാവം നമ്പൂതിരിയെ രംഗത്തിറക്കിയതെന്തിനു. നമുക്കു സ്വന്തമായി അങ്ങു തോന്നിയതാണെന്നു പറഞ്ഞൽ പോരെ. ഏതായാലും കണ്ണു ചെന്നു വീഴുന്നതു ഇതു പോലെയുള്ളതിൽ തന്നെ ആവണം. എന്നാലല്ലേ നമുക്കു ചിരിക്കാൻ സാധിക്കൂ.

മണ്ടന്‍ കുഞ്ചു. said...

കണ്ണുണ്ട‍ായാല്‍ പോരാ......

ആ നമ്പൂരീടെ പോലത്തെ കണ്ണു വേണം....

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹി...

Unknown said...

:)

Anil cheleri kumaran said...

ഹ ഹ ഹ... കലക്കി.. മാഷ്ക്ക് ഇതൊക്കെ വശംണ്ട് അല്ലേ..

ബീരാന്‍ കുട്ടി said...

മാഷെ,
ഹഹഹ

എന്നിട്ട് നമ്പൂതിരി മുന്ന് നേരവും കവിതയില്‍ വന്നിരുന്നോ? ഇനി ചിലപ്പോ ഉണ്ടെങ്കിലോ എന്ന ശങ്ക?

monutty said...

kalaki mashe aduthakalath
ithra chirikunnath
adyamayitta ashamsakal

ജിപ്പൂസ് said...

ഏഭ്യന്‍.ആവശ്യല്ലാത്ത്ടത്താ കണ്ണ് ല്ലേ...!

'ദിവസേന മൂന്നു കളികള്‍' ഹി ഹി ഹീ...

ടി. കെ. ഉണ്ണി said...

ഇവര്‍ വിവാഹിതരായാല്‍
ദിവസേന അഞ്ചു കളികള്‍
ഉള്ള സ്ഥലങ്ങളും ഉണ്ട് മാഷേ...!

smitha adharsh said...

അത് കലക്കി......

അപ്പൂട്ടൻ said...

അയ്യേ....മധുവിധു കാലം കഴിഞ്ഞില്ലേ, ഇതുവരെ "നൂൺഷോ" ആയില്ലേ?
മാഷേ... സൂക്ഷിച്ചോ, സെൻസർ ബോർഡ്‌ എപ്പഴാ ഇവിടേം കത്തിവെയ്ക്കുന്നതെന്നറിയില്ല.

Areekkodan | അരീക്കോടന്‍ said...

അനൂപ്‌...നന്ദി
അരുണ്‍...എന്തിനാണാവോ?
കാല്‍വിന്‍....നന്ദി
നമ്പൂരീ...സ്വാഗതം.നമ്പൂരിക്കഥകളില്‍ അതിലെ കഥാപാത്രം നേരിട്ട്‌ പ്രത്യക്ഷപ്പെട്‌ സ്വന്തം പേര്‌ വിളിച്ചു പറയുന്നത്‌ ആദ്യമായിട്ടാ!
ശരീഫ്ക്കാ....വളരെ ശരിയാണ്‌.എന്റെ നമ്പൂരിഫലിതങ്ങള്‍ എല്ലാം എനിക്ക്‌ തോന്നിയതും എന്റെ അനുഭവങ്ങളും മാത്രമാണ്‌.
മണ്ടന്‍ കുഞ്ചൂ....സ്വാഗതം.ഹ ഹ ഹാ അതു ശരിയാ...
ചാണക്യാ.....നന്ദി
ബൂലോകം ഓണ്‍ലൈന്‍...സ്വാഗതം.
കുമാരാ...വശം ഉണ്ട്‌,വശംവദന്‍ താഴെയുമുണ്ട്‌!!
വശംവദാ....നന്ദി
ബീരാനേ.....അത്‌ നമുക്ക്‌ അന്വേഷിക്കാം
പൊറാടത്ത്‌....നന്ദി
മോനുട്ടി....സ്വാഗതം.ഈ വഴിക്ക്‌ ആദ്യമായിട്ടാ അല്ലേ?നല്ല വാക്കുകള്‍ക്ക്‌ നന്ദി.
ജിപ്പൂസേ....അതാ പറഞ്ഞെ...കണ്ണുണ്ടായാല്‍ പോരാന്ന്..
ഉണ്ണിയേട്ടാ....അവിടെ കളിസമയം എഴുതുന്നത്‌ കൊണ്ട്‌ ഈ രസം കിട്ടുന്നില്ല
സ്മിത.....നന്ദി
അപ്പൂട്ടാ....മുട്ടേന്ന് വിരിയുന്നതിന്‌ മുമ്പ്‌ ഇതാ ചിന്ത അല്ലേ? സെന്‍സര്‍ ബോര്‍ഡല്ല ഇലക്റ്റ്രിസിറ്റി ബോര്‍ഡ്‌ വന്നാലും അരീക്കോടന്‍ കുലുങ്ങൂലാ(വിറക്കുകയേ ഉള്ളൂ).

OAB/ഒഎബി said...

ഇന്ന് നേരം വെളുത്ത് പണി തുടങ്ങി നല്ല മൂഡ് ഔട്ടിലായിരുന്നു ഇതു വരെയും...

ഒരു നിമിഷത്തെ കാഴ്ച/ചിന്ത വളരെ നന്നായി.
രാവിലെ എന്തെ ഇത് കാണാതെ പോയെ..

ഇത് വായിച്ച് ചിരിച്ച ശേഷം ഒരുന്മേഷമൊക്കെ വന്നു മാഷെ.

Areekkodan | അരീക്കോടന്‍ said...

സതീഷ്‌....നന്ദി,ഇപ്പോള്‍ ഈ വഴിയൊന്നും കാണുന്നേ ഇല്ലല്ലോ.
OAB...ഒരു കാജാ ബീഡി വലിച്ച പോലെ അല്ലേ?പിന്നെ ഉന്‍മേഷം തിരിച്ചുകിട്ടിയ വകയില്‍ ചെലവുണ്ട്‌,നാട്ടിലെത്തിയിട്ട്‌ മതി.

പാവപ്പെട്ടവൻ said...

വഷളന്‍ അരികോടന്‍

ഉണ്ണിച്ചന്‍| Rajeesh Raveendran said...

നര്‍മ്മം അസ്സലായിട്ടുണ്ട്..

ബിനോയ്//HariNav said...

മാഷേ ഡോണ്ഡൂ.. ഡോണ്ഡൂ :)))

അനില്‍@ബ്ലോഗ് // anil said...

ഹോ ഹോ !!!
:)

Rakesh R (വേദവ്യാസൻ) said...

:) ഹി ഹി :)

കണ്ണനുണ്ണി said...

ഈ പോസ്റ്റ്‌ ഇടുന്നതിനു മുന്‍പത്തെ ദിവസങ്ങളില്‍ മാഷിനെ കവിതയുടെ മുന്നില്‍ കണ്ടവരുണ്ട് ...ഹി ഹി

മുസാഫിര്‍ said...

മോണിങ്ങ് ഷോ ഇല്ല അല്ലെ ?

മുസാഫിര്‍ said...

മോണിങ്ങ് ഷോ ഇല്ല അല്ലെ ?

Areekkodan | അരീക്കോടന്‍ said...

പാവപ്പെട്ടവനേ..... നന്ദി

ഉണ്ണിച്ചാ.... സ്വാഗതം,ഇനിയും വരണേ

ബിനോയ്‌.... എന്താ പറഞ്ഞെ?

അനില്‍ജീ..... ഇതെന്താ ചിരി വെടിയോ?

വേദവ്യാസാ.... നന്ദി

കണ്ണനുണ്ണീ..... അപ്പോ താങ്കളും ഈ പോസ്റ്റര്‍ കണ്ട്‌ കവിതയില്‍ വന്നു അല്ലേ?

മുസാഫിര്‍ക്കാ.... എന്തിനാ ഇനി ഒരു മോണിംങ്ങ്‌ ഷൊ കൂടി?

വാഴക്കോടന്‍ ‍// vazhakodan said...

നോം ഇത്രയ്ക്കങ്ങട്ട് നിരീച്ചില്ലാ, മാഷ്‌ ആള് കേമന്‍ തന്നെ ട്ടോ :) നന്നായിരിക്കുണൂ.....വഷളത്തരം ശ്ശി കൂടനുണ്ട് :) അപ്പൊ കളി എപ്പഴാ ന്നാ പറഞ്ഞെ? :)

o.ടോ:പിന്നെ മീറ്റും ലീവും കഴിഞ്ഞു ഞാന്‍ ഇങ്ങ് എത്തി കേട്ടോ!ഇനി ഞാനും പോസ്റ്റാന്‍ തുടങ്ങട്ടെ :)

OAB/ഒഎബി said...

ചോദിച്ചോളൂ.എന്താണ് വേണ്ടതെന്ന്.ഇങ്ങനെ ചിരിപ്പിക്കാൻ കഴിഞ്ഞാൽ ഇവിടെന്ന് എന്തു
വേണേലും( പെട്ടിയിൽ കൊള്ളുന്നതും പോക്കറ്റിന് താങ്ങാവുന്നതും)കൊണ്ടുവരാം.


നിങ്ങളുടെ നാടുമായി എനിക്കുള്ള ബന്ധം വച്ച്, കഴിഞ്ഞ പ്രാവശ്യം നാട്ടിലെത്തിയപ്പോൾ താങ്കളെ വന്ന് കാണണമെന്ന് കരുതിയതാ. സാധിച്ചില്ല. അല്ല, എന്റെ മടി തന്നെയാണതിന് കാരണം.
നന്ദി..

Areekkodan | അരീക്കോടന്‍ said...

വാഴക്കോടാ....വഷളത്തരം കൂടി കൂടി വാഴയെ വെട്ടുന്ന ലക്ഷണം ഉണ്ട്‌ അല്ലേ? നിര്‍ത്താണ്‌
OAB....ഇനി നാട്ടില്‍ വരുമ്പോള്‍ വിളിക്കുക(9447842699),വരിക.

Post a Comment

നന്ദി....വീണ്ടും വരിക