Thursday, August 20, 2009
തലോല്‍മ്പ്...നനച്ചുളി...മാസം കാണല്‍...
പുണ്യങ്ങളുടെ പൂക്കാലമായ റമദാന് മാസം പടിവാതില്‍ക്കലെത്തി.ഇസ്ളാമിണ്റ്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് റമദാന് മാസത്തിലെ വ്രതാനുഷ്ഠാനം.പ്രായപൂര്‍ത്തിയായ ബുദ്ധിസ്ഥിരതയുള്ള വിശ്വാസിയായ എല്ലാവര്ക്കും റമദാന് മാസത്തിലെ വ്രതാനുഷ്ഠാനം നിര്‍ബന്ധമാണ്.എന്നാല്‍ രോഗികള്‍ക്കും യാത്രക്കാര്‍ക്കും സ്ത്രീരോഗികള്ക്കും നോമ്പ് നിര്‍ബന്ധമില്ല.അവര്‍ പിന്നീട് നോറ്റ് വീട്ടിയാല്‍ മതി.
കുഞ്ഞുനാളിലേ നോമ്പ് അനുഷ്ടിക്കല്‍ എണ്റ്റെ ഒരു ശീലമായിരുന്നു.ഞാന്‍ ആറാം ക്ളാസ് വരെ പഠിച്ച സ്കൂള്‍ മാപ്പിളസ്കൂളായിരുന്നു.അതിനാല്‍ നോമ്പ് കാലത്ത് അവധിയായിരുന്നു എന്നാണ് എണ്റ്റെ ഓര്‍മ്മ.പക്ഷേ നോമ്പ് തുടങ്ങുന്നതിണ്റ്റെ തലേ ദിവസം സഹപാഠികളില്‍ ചിലര്‍ ഉപയോഗിക്കുന്ന ചില പദങ്ങള്‍ അപരിചിതങ്ങളായിരുന്നു.അവയില്‍ ചിലതിനെപ്പറ്റിയാണ് ഈ പോസ്റ്റ്.
ജാബിര്‍: ആബ്യേ....നാളെ തലോല്മ്പാ...
ഞാന്‍: തലോല്മ്പോ?അതെന്താ?
ജാബിര്‍: ആദ്യത്തെ നോമ്പ് അല്ലെങ്കില്‍ ഒന്നാം ദിവസത്തെ നോമ്പിനാ തലോല്‍മ്പ് എന്ന് പറയുന്നത്
(എനിക്ക് അത് മനസ്സിലായെങ്കിലും എന്തു കൊണ്ട് അങ്ങനെ പറയുന്നു എന്ന് മനസ്സിലായില്ല. ഇന്നും ആ പദത്തിണ്റ്റെ പൊരുള്‍ അറിയില്ല)
ഞാന്‍: ഓ...അത് ശരി...
ശരീഫ്: നിണ്റ്റെ വീട്ടില്‍ 'നനച്ചുളി' കഴിഞ്ഞോ?
ഞാന്‍: എന്ത്?
ശരീഫ്: 'നനച്ചുളി' ഒക്കെ കഴിഞ്ഞോന്ന്?
ഞാന്‍: അതെന്താ നനച്ചുളി?
ശരീഫ്: നോമ്പ് തുടങ്ങുന്നതിന് മുമ്പ് വീട് വ്റ്ത്തിയാക്കുന്ന പരിപാടി. കഴുകി വ്റ്ത്തിയാക്കാന് പറ്റുന്ന സാധനങ്ങളെല്ലാം അങ്ങിനെയും അല്ലാത്തവ അഴുക്ക് നീക്കിയും വ്റ്ത്തിയാക്കണം
ഞാന്‍: അതിന് 'നനച്ചുളി' എന്ന് പറയാന്‍ കാരണം?
ശരീഫ്: നനച്ചുകുളിപ്പിക്കുക എന്നതാണ് ചുരുങ്ങി ചുരുങ്ങി നനച്ചുളി ആയത്.
ഞാന്‍: ഓ... അത് ശരി
(റമദാനെ വരവേല്‍ക്കാന്‍ വിശ്വാസി എല്ലാ വിധത്തിലും ഒരുങ്ങുന്നു എന്നതിണ്റ്റെ സൊാചകം കൂടിയാണ് നനച്ചുകുളി. ഭൌതികമായും ആത്മീയമായും ശുദ്ധി കൈവരിക്കുന്ന ഒരു മാസമാണ് റമദാന്)
അസ്ളം:നനച്ചുളിക്കാന് മാസം കണ്ടോ?
ശരീഫ്: അത് ഇന്ന് കാണും
ഞാന്‍: എന്ത് കാണാ?
അസ്ളം:മാസം
ഞാന്‍: അതെന്താ?
അസ്ളം: റമദാന് മാസം തുടങ്ങി എന്നുറപ്പിക്കണമെങ്കില്‍ ചന്ദ്രനെ കാണണം.
ഞാന്‍:അത് രാത്രി നമ്മള് കാണുന്നതല്ലേ?
അസ്ളം:അതല്ല.പുതിയ ചന്ദ്രപ്പിറ കാണണം.അതിനാ മാസം കാണുക എന്ന് പറയുന്നത്.
ഞാന്‍: ഓഹോ...
(അറബിമാസങ്ങളില്‍ 29 അല്ലെങ്കില്‍ 30 ദിവസമാണ് സാധാരണ ഉണ്ടാകുക.29 ദിവസം കഴിഞ്ഞ് അന്ന് സന്ധ്യക്ക് ആകാശത്ത് പുതുചന്ദ്രപ്പിറവി ദ്റ്ശ്യമായാല് ആ മാസം അവസാനിച്ചു.ദ്റ്ശ്യമായില്ലെങ്കില് 30 ദിവസം പൂര്‍ത്തിയാക്കിയ ശേഷം അടുത്ത മാസം ആരംഭിക്കും.ചന്ദ്രപ്പിറവി അനുസരിച്ചാണ് അറബിമാസം മാറുന്നത്.അതിനാല്‍ തന്നെ എല്ലാ മാസങ്ങളും, നമുക്കനുഭവപ്പെടുന്ന എല്ലാ സീസണുകളിലും കടന്നുവരും.എണ്റ്റെ കുട്ടിക്കാലത്ത് റമദാന് വേനലില്‍ ആയിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. ഇന്നത് മഴക്കാലത്തായി)
ശുഹൈബ്: നിങ്ങള്‍ 'പെലച്ചക്ക്' എന്താ തിന്നാ?
ഞാന്‍: പെലച്ചക്കോ?
ശുഹൈബ്: ആ പെലച്ചക്ക്...
ഞാന്‍: അതെന്താ?
ശുഹൈബ്:നോമ്പ് നോല്ക്കാന് സുബൈണ്റ്റെ മുമ്പ് എന്തെങ്കിലും തിന്നണ്ടേ?
ഞാന്‍: എപ്പോള്‍?
ശുഹൈബ്: സുബൈണ്റ്റെ മുമ്പ്
ഞാന്‍: ങാ....
(പുലര്‍ച്ചേ സുബഹ് ബാങ്ക് വിളിക്കുന്നതിന് മുമ്പ് എന്തെങ്കിലും ഭക്ഷണം കഴിച്ചാണ് സാധാരണ നോമ്പ് തുടങ്ങുന്നത്.സുബഹ് ബാങ്ക് വിളിച്ച ശേഷം പിന്നെ സന്ധ്യക്ക് മഗ്രിബ് ബാങ്ക് വിളിക്കുന്നത് വരെ അന്നപാനീയങ്ങള്‍ ഒന്നും തന്നെ പാടില്ല. പുലര്‍ച്ചേ എന്നതിനാണ് 'പെലച്ചെക്ക്' എന്ന് പറയുന്നത്)
ഫസല്‍: നീ നോമ്പ് നോല്‍ക്കാറുണ്ടോ?
ഞാന്‍: നോമ്പ് നോല്‍ക്കുകയോ?
ഫസല്‍:ആ...
ഞാന്‍:അങ്ങനെ പറഞ്ഞാല്‍?
ഫസല്‍:എന്താ പറയാ.... നോമ്പ് അനുഷ്ഠിക്കുക
ഞാന്‍: ഓ...അതിനാ പറയുന്നതല്ലേ...
(വ്രതം അനുഷ്ഠിക്കുന്നതിന് നോമ്പ് നോല്ക്കുക,നോമ്പ് പിടിക്കുക,നോമ്പ് എടുക്കുക എന്നൊക്കെയാണ് പറയുക)
ഫായിസ്: എടാ.... വെള്ളം കുടിച്ചാല്‍ നോമ്പ് മുറിയോ?
ഞാന്‍:എന്താ ചോദിച്ചേ?
ഫായിസ്:വെള്ളം കുടിച്ചാല്‍ നോമ്പ് മുറിയോന്ന്?
ഞാന്‍: നോമ്പ് മുറിയേ?
ഫായിസ്: ആ....അതെന്നെ...
ഞാന്‍:എനിക്ക് മനസ്സിലായില്ല
(നോമ്പിന് പകല്‍ അന്നപാനീയങ്ങള്‍ അനുവദനീയമല്ല.അത് കഴിച്ചാല്‍ നോമ്പ് അസാധുവാകും.അങ്ങിനെ ഏതെങ്കിലും കാരണത്താല്‍ നോമ്പ് അസാധുവാകുന്നതിനെയാണ് നോമ്പ് മുറിയുക എന്ന് പറയുന്നത്. ആരെങ്കിലും മറന്ന് ഭക്ഷണം കഴിച്ചാല്‍ നോമ്പ് മുറിയുന്നതല്ല)
കുട്ടിക്കാലത്ത് നോമ്പുമായി ബന്ധപ്പെട്ട് എനിക്ക് പരിചയമില്ലാതിരുന്ന ഈ പദങ്ങള്‍ അമുസ്ളിം സുഹ്റ്ത്തുക്കള്ക്ക് കൂടി പരിചയപ്പെടുത്താന്‍ കൂടിയാണ് ഈ കുറിപ്പ്
14 comments:
കുട്ടിക്കാലത്ത് നോമ്പുമായി ബന്ധപ്പെട്ട് എനിക്ക് പരിചയമില്ലാതിരുന്ന ഈ പദങ്ങള്‍ അമുസ്ളിം സുഹ്റ്ത്തുക്കള്ക്ക് കൂടി പരിചയപ്പെടുത്താന്‍ കൂടിയാണ് ഈ കുറിപ്പ്
കോഴിബിരിയാണി വയ്ക്കുന്ന ദിവസം വിളിയ്ക്കണേ..., പത്തിരീം ഇറച്ചിക്കറീം മതിയാവില്ല.
പോസ്റ്റു നന്നായി...
ഞങ്ങള്‍ടെ ഗ്രാമത്തില്‍ ‘മാപ്ലാര്’ കൊറവായിരുന്നിട്ടും, ക്ലാസില്‍ അടുത്തിരുന്നിരുന്ന അബ്ദുള്‍ മജീദ് പറഞ്ഞ് കുറെയേറെ വാക്കുകള്‍ എനിക്ക് പരിചിതമായിരുന്നു, അരീക്കോടാ...
വീണ്ടുമൊരു റമദാന് മാസം...
പുണ്യങ്ങളുടെ പൂക്കാലത്തിന് ഒരിക്കല്‍ക്കൂടി സ്വാഗതം
റമദാന് മുബാറക്ക്!
വളരെ ഉപകാരം.അറീഞ്ഞിരിക്കാമല്ലോ?
തലോല്മ്പാ...
'നനച്ചുളി
'പെലച്ചക്ക്'
സുബൈണ്റ്റെ
ഈ പ്രയോഗങ്ങള്‍ ആദ്യം കേള്‍ക്കുകയാണ്
പോസ്റ്റ് വളരെ informative!
അപ്പോ നനച്ചുളിക്ക് റെഡിയായി ഇരുന്നോ അരീക്കോടന്ക്കാ...
മറ്റന്നാള്‍ നോമ്പ് ഉറപ്പാക്കീരിക്ക്ണൂ...
റമളാന്‍ അനുകൂലമായി സാക്ഷി നില്ക്കുന്നവരുടെ കൂട്ടത്തില്‍ കരുണാമയന്‍ നമ്മെയെല്ലാവരേയും കൂട്ടട്ടെ..
അപ്പോള്‍ ഇനി പുണ്യ മാസത്തിലേക്ക്..
ജിപ്പുസിന്റെ ദുആക്ക് ഒരു ആമീന്‍..
കൊള്ളാം മാഷെ നല്ല പോസ്റ്റ്..
നോമ്പുമായി ബന്ധപ്പെട്ട പദങ്ങൾ പരിചയപ്പെടുത്തിയതിനു നന്ദി....
ആശംസകൾ.....
ഇത് ആബിയുടെ വിരലിനാൽ പതിഞ്ഞതല്ല/ എവിടെയോ ഒരു സ്പെല്ലിങ്ങ് മിസ്റ്റേക്ക് ഇല്ലേ എന്നൊരു സംശയം...
ങാ എന്തോ ആട്ടെ.
റമളാൻ മുബാറക്...
റമദാന് മുബാറക്ക്!
തലോല്‍മ്പ് - തലനോമ്പ് ആകാനാണു് സാധ്യതയെന്നു തോന്നുന്നു, നോമ്പിന്റെ തലഭാഗം, അഥവാ തുടക്കം...
റമദാന് മുബാറക് :)
കൊട്ടോട്ടീ....കോഴി ബിരിയാണി ഞങ്ങള്‍ നോമ്പിന് വയ്ക്കാറില്ല...
കൈതമുള്ള്...അതേതായാലും നന്നായി
വാഴക്കോടാ....റമദാന് മുബാറക്ക്
അരുണ്‍,എഴുത്തുകാരി ചേച്ചീ,രമണിക ചേട്ടാ.......നന്ദി
ജിപ്പൂസ്...ആമീന്‍....പ്രാര്‍ത്ഥനക്ക് നന്ദി
ജുനൈദ്....ആമീന്‍
ചാണക്യന്....നന്ദി
OAB....എന്താ ഒരു സംശയം?പതിവ് ശൈലി തെറ്റിച്ചതുകൊണ്ടാണോ?അത് വരുന്നുണ്ട്...
വശംവദാ...റമദാന് മുബാറക്ക്
കുഞ്ഞന്‍സ്....തലയാണോ തുടക്കം?പങ്കുവച്ചതിന് നന്ദി..റമദാന് മുബാറക്ക്
വായിച്ച് അഭിപ്രായമിടാത്തവര്ക്കും റമദാന് മുബാറക്ക്...
Post a Comment
നന്ദി....വീണ്ടും വരിക