വളരെക്കാലത്തെ കാത്തിരിപ്പിന് ശേഷം ഇന്നലെ മക്കള്‍ക്കായി ഒരു ബൈസിക്ക്ള്‍ വാങ്ങി.ഇന്നലെ കുറേ നേരം അവരതിന്മേല്‍ തന്നെയായിരുന്നു.ഇന്നും രാവിലെ മുതല്‍ അതിന്മേലാണ്.സൈക്കിളില്‍ അവരുടെ പ്രകടനം കണ്ടപ്പോഴാണ് ഞാന്‍ സൈക്ലിംഗ് പഠിച്ച ആ കുട്ടിക്കാലം മനസ്സില്‍ വന്നത്.
എന്നേയും അനിയനേയും എല്ലാവിധത്തിലും നന്നായി ശ്രദ്ധിച്ചിരുന്ന ബാപ്പ തന്നെയാണ് ഞങ്ങളോട് സൈക്ലിംഗ് പഠിക്കാനും ഉപദേശിച്ചത്.പഠിക്കുമ്പോള്‍ വീഴും,മുറിവ് പറ്റും എന്നൊക്കെ മുന്നറിയിപ്പ് തന്നതും ബാപ്പ തന്നെ.നീന്തലും സൈക്ലിംഗും വശമില്ലാത്ത ബാപ്പ നേരിട്ട എന്തെങ്കിലും പ്രശ്നങ്ങളാകാം ഞങ്ങളെ അത് രണ്ടും പഠിപ്പിക്കാന്‍ ബാപ്പ കാട്ടിയ ഔല്‍സുക്യത്തിന്റെ പിന്നിലെ കാരണം.
ഞങ്ങളെ സൈക്ലിംഗ് പഠിപ്പിക്കാന്‍ തൊട്ടടുത്ത വീട്ടിലെ, മൂത്തുമ്മയുടെ മകന് റഹീമിനെയാണ് ബാപ്പ ഏല്പിച്ചത്.എന്നെക്കാളും മൂന്നോ നാലോ വയസ്സിന് മൂപ്പുള്ളതിനാല്‍ പറ്റിയ മാസ്റ്റര്‍ അവന് തന്നെയാണെന്ന് ബാപ്പ തീരുമാനിച്ചിരിക്കും.അങ്ങനെ റഹീമും ഞങ്ങളും സൈക്ലിംഗ് ഹരിശ്രീ കുറിക്കാന്‍ ഇറങ്ങിത്തിരിച്ചു.
അന്ന് ഞങ്ങളുടെ നാട്ടില്‍ കോരുക്കുട്ട്യേട്ടന്റെ കടയിലാണ് സൈക്ക്ള് വാടകക്ക് നല്‍കുന്നത്.പിന്നെ അങ്ങാടിയില്‍ ഒരു കടയിലും.പക്ഷേ റോട്ടിലെ വാഹനങ്ങളെ പേടിയുള്ളത് കാരണം അങ്ങാടിയിലെ കടയില്‍ നിന്ന് സൈക്കിള്‍ വാടകക്ക് എടുക്കാന്‍ ഞങ്ങള്‍ക്ക് പേടിയായിരുന്നു.
കോരുക്കുട്ട്യേട്ടന്റെ കടയില്‍ ചെന്ന് നിര നിരയായി നിര്‍ത്തിയിട്ട സൈക്കിളുകളില്‍ ഞങ്ങള്‍ക്ക് പറ്റിയത് തെരഞ്ഞു പിടിക്കും. കാല്‍വണ്ടി, അരവണ്ടി,മുക്കാവണ്ടി, ഫുള്വണ്ടി എന്നിങ്ങനെയായിരുന്നു സൈക്കിളിന്റെ വലിപ്പത്തിനനുസരിച്ച് അന്നത്തെ ക്ലാസിഫിക്കേഷന്‍. ഞങ്ങള്‍ക്ക് അരവണ്ടിയേ പറ്റിയിരുന്നുള്ളൂ. പറ്റിയ വണ്ടിയുടെ ബെല്ലും ബ്രേക്കും കാറ്റും എല്ലാം റഹീം ചെക്ക് ചെയ്യും.ശേഷം കോരുക്കുട്ട്യേട്ടന് റിപ്പോര്‍ട്ട് നല്‍കും.ഏട്ടന് 'ഉം' മൂളി വണ്ടിയുടെ നമ്പര്‍(അതേ സൈക്കിളിന് കോരുക്കുട്ട്യേട്ടന്റെ വക ഒരു നമ്പറിംഗ് ഉണ്ടായിരുന്നു) എവിടെയോ കുറിക്കും.പിന്നെ റഹീം വണ്ടിയില്‍ ഒരു കയറ്റമാണ്.ഞങ്ങള്‍ പിന്നാലെ ഓട്ടവും.
ആ ഓട്ടം നിര്‍ത്തുന്നത് കൈപ്പകുളം പാടത്താണ്. അതായിരുന്നു ഞങ്ങളുടെ പരിശീലന ഗ്രൗണ്ട്.റഹീം സൈക്കിളില്‍ ഗ്രൗണ്ടില്‍ മൊത്തം ഒരു റൗണ്ടടിക്കും. പിന്നെ ഞങ്ങളെ പരിശീലിപ്പിക്കാന്‍ തുടങ്ങും. ഊരയുടെ ബാലന്‍സിംഗ് ആണ് സൈക്ലിംഗ് പഠനത്തിന്റെ പ്രഥമ പാഠം.അതു ശരിയായാല്‍ പിന്നെ വളവ് തിരിക്കുന്ന പാഠം.അതും കഴിഞ്ഞാല്‍ സൈക്കിളില്‍ കയറുന്നത് എങ്ങനെ എന്ന്(ആരാന്റെ മതില് പൊളിക്കുന്നത് എങ്ങനെ എന്നും ).അതും കഴിഞ്ഞ് പോലീസ് പിടിക്കുന്ന പരിപാടി എന്ന് പിന്നീട് മനസ്സിലായ ഓവര്‍ലോഡ് വയ്ക്കല്‍.ഏറ്റവും അവസാനം റോഡ് എങ്ങനെ ബ്ലോക്കാക്കാം എന്ന പാഠം.ഇങ്ങനെയൊക്കെയാണ് പഠിക്കേണ്ടതെങ്കിലും ഞാന്‍ അങ്ങിനെയൊക്കെതന്നെയാണോ പഠിച്ചത് എന്നോര്‍മ്മയില്ല.
ഞങ്ങളുടെ പഠനം കോരുക്കുട്ട്യേട്ടന്റെ സൈക്കിളുകളുടെ നടുവൊടിക്കാന്‍ അധികം താമസമുണ്ടായില്ല. പഠനത്തിന്റെ ആദ്യ കടമ്പയില്‍ തന്നെ ഞാനും അനിയനും തുടര്‍ച്ചയായി പരാജയപ്പെട്ടതിനാല്‍ ഐ.എം.വിജയനെ ഇംഗ്ലീഷ് പഠിപ്പിച്ച് പഠിപ്പിച്ച് മലയാളം പഠിക്കേണ്ടി വന്ന നൈജീരിയക്കാരന് ചീമഒക്കേരിയുടെ അവസ്ഥയിലായി റഹീം.അവസാനം ഗുരു, ശിഷ്യന്മാരെ ഇടവഴിയിലിട്ട്(പഠനം ഇടക്കാലത്ത് ഞങ്ങള്‍ ഗ്രൗണ്ടില്‍ നിന്നും ഇടവഴിയിലേക്ക് മാറ്റിയിരുന്നു) പോകുകയും ചെയ്തു.
കോരുക്കുട്ട്യേട്ടന്റെ സൈക്കിളുകളുടെ നടുവൊടിഞ്ഞാലും ഞങ്ങളുടെ കാല്‍മുട്ടുകളുടെ പെയ്ന്റ് എത്ര പോയാലും ഇത് പഠിച്ചേ അടങ്ങൂ എന്ന വാശിയില്‍ ഞങ്ങള്‍ മറ്റൊരു ഗുരുവിനെത്തേടി അലഞ്ഞു.അങ്ങനെ മറ്റൊരു മൂത്തുമ്മയുടെ വീട്ടില്‍ സര്‍വ്വന്റായി നിന്നിരുന്ന വേലായുധനെ ഞങ്ങള്‍ ഗുരുവായി നിയമിച്ചു.എന്നും അഞ്ചുറൗണ്ട്(ഗ്രൗണ്ടില്‍ അഞ്ച് തവണ സൈക്കിളില്‍ ചുറ്റുക) അവന് കൊടുക്കണം എന്നതായിരുന്നു കണ്ടീഷന്‍ എന്ന് തോന്നുന്നു. ആ പഠനത്തിന്റെ അധോഗതി അടുത്ത പോസ്റ്റില്‍....

40 comments:
മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍ ഒരു റീപോസ്റ്റ് അടക്കം മുന്നൂറ്റിഒന്നാം എപിസോഡില്‍ എത്തിനില്‍ക്കുന്നു.ഞാന്‍ ബൂലോകത്ത് ഭൂജാതനായിട്ട് ഇന്ന് മൂന്ന് വര്‍ഷവും തികയുന്നു.ബൂലോകത്തും പുറത്തും പ്രോല്‍സാഹനം നല്കിയ എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.എന്റെയും നിങ്ങളുടേയും കുട്ടിക്കാലത്തേക്ക് നമുക്ക് ഒരു സൈക്കിള്‍ ഓടിക്കാം....വരൂ
pandu cycling padichathu orthu
post manoharam!
എന്റെ മോനു സൈക്കിൾ വാങ്ങിയപ്പോൾ അതിന്റെ സപ്പോർട്ടിംഗ് വീലും കൂടി വെച്ച്, സൈക്കിൾ പഠിക്കാൻ ഞാൻ കുറേ ശ്രമിച്ചതാ ! സപ്പോർട്ടിംഗ് വീൽ ഉണ്ടായിട്ടു പോലും ഞാൻ വീഴും.ഇപ്പോൾ മോൻ എന്നെ കളിയാക്കും ഈ അമ്മയ്ക്ക് ഒന്നുമറിയില്ല എന്നു പറഞ്ഞ്.എന്തായാലും സൈക്കിൾ പഠനത്തിന്റെ അടുത്ത എപ്പിഡോസിനായി കാത്തിരിക്കുന്നു.
മുന്നാം വാര്‍ഷികാശംസകള്‍,
ഒരു സംശയം മാഷെ, ഈ ബൂലോകം എങ്ങനെ മൂന്ന് വര്‍ഷം നിങ്ങളെ സഹിച്ചൂ?
കുഞ്ഞീബി 10-20 കൊല്ലായിട്ട് എന്നെ സഹിക്ക്ണ്ണ്ട്, പിന്നാല്ലെ അന്റെ 3-4 കൊല്ലം എന്ന് തിരിച്ച് പറയരുത്.
301ന് ആസംശകൾ നേർന്ന് കൊണ്ട്.
ഒരു ഇറക്കം വിട്ടതേ എനിക്കോർമയുള്ളു. മുട്ടിൻ കാലും/കയ്യും ഇളിച്ചു കാട്ടി. അങ്ങനെ അത് പഠിഞ്ഞു.ഇന്നും ഇപ്പഴും അതോട്ടാൻ ഒരു മടിയും ഇല്ല.
മൂന്നാം പിറന്നാളും മുന്നൂറ്റൊന്നാം പോസ്റ്റും..!!
ആശംസകള്‍...
ഹോ !!
സൈക്ലിങ് പഠനം ഒരു ചരിത്രമാണെനിക്ക്.
സ്കൂളില്‍ നിന്ന് ചാടിപ്പോയ് പഠനം നടത്തിയ വകയില്‍ ഹെഡ്മാഷ് കൂടിയായ അച്ഛന്റേകയ്യില് നിന്നും സ്കൂള്‍ മുറ്റത്തിട്ട് തല്ലു വാങ്ങിയതാണ് അതില്‍ പ്രധാന സംഭവം.
എന്റെ മോളെ വളരെ ചെറുപ്പത്തിലെ സൈക്ക്ലിങ് പഠിപ്പിച്ചു, ഇനി നീന്തല്‍ കൂടി പഠിപ്പിക്കണം.
അതങ്ങിനെ നിക്കട്ടെ.
മൂന്നാം വാര്‍ഷികത്തിന് ആശംസകള്‍ എടുത്ത് വച്ചോ.
:)
ramanika ചേട്ടാ....എന്നിട്ട് ആ ഓര്‍മ്മ ഇവിടെ എവിടേയും കണ്ടില്ലല്ലോ?
മീര....മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.വലിയവര്‍ സപ്പോര്‍ട്ടിംഗ് വീല്‍ വച്ച് പഠിച്ചാല്‍ സൈക്കിളിന്റെ വില്ലൊടിയും,പഠിതാവിന്റെ എല്ലുമൊടിയും.പറഞ്ഞില്ലെന്ന് വേണ്ട...
ബീരാനേ....ഈ ന്യായമായ സംശയം ഞാനും എന്നോട് ചോദിച്ചിട്ടുണ്ട്.പിന്നെ ബീരാനെ സഹിക്കാമെങ്കില്‍ നൂറ് അരീക്കോടന്മാരെ ബൂലോകം സഹിക്കും!!!
OAB...നന്ദി...ആദ്യം തന്നെ ഇറക്കം വിടാന്‍ താമരശേരി ചുരത്തിലായിരുന്നോ സൈക്കിള്‍ പഠനം?
പൊറാടത്ത്....ആശംസകള്‍ക്ക് നന്ദി
അനില്‍ജീ...അതുകൊണ്ട് അതെന്നും ഓര്‍മ്മയില്‍ നില്ക്കുമല്ലോ....എനിക്കും മോളെ നീന്തല്‍ പഠിപ്പിക്കാനുണ്ട്.ആശംസകള്‍ക്ക് നന്ദി.
താങ്കളുടെ മൂന്നു വര്‍ഷത്തെ ബ്ലോഗിങ്ങ് സേവനത്തിനു ആശംസകള്‍.....
വീണ്ടും സൈക്കിള്‍ മുന്നോട്ടു മൂന്ന് മുപ്പതാകട്ടെ
ആശംസകള്‍
മൂന്നാം വാർഷികത്തിനും 301ആം പോസ്റ്റിനും ആശംസകൾ.......
എഴുത്ത് തുടരുക.....
അടുത്ത എപ്പിസോഡ് പോരട്ടെ....
മൂന്നാം വാർഷികത്തിനും 301ആം പോസ്റ്റിനും ആശംസകൾ.......
ഉണ്ണിയേട്ടാ,പാവപ്പെട്ടവന്,ചാണക്യന്,ഉറുമ്പ്.........
ആശംസകള്‍ക്കും ഇതുവരെ നല്കിയ പ്രൊല്സാഹനങ്ങള്ക്കും ഹൃദ്യമായ നന്ദി...
എനിക്കും സൈക്കിള്‍ പഠനം ഒരു നല്ല ഓര്‍മയാണ്.എന്നെ സൈക്കിളിംഗ് പഠിപ്പിക്കാന്‍ (ഡ്രൈവിംഗും) എന്റെ രണ്ട് ഏട്ടന്മാര്ക്കും ഒത്തിരി ഇഷ്ടമായിരുന്നു. എനിക്കാണേല്‍ താല്പര്യവുമില്ല, പേടിയുമാണ്. പാവം, സൈഡില്‍ പിടിച്ച്, അവരെന്നോട് 'നേരെ നോക്കി പോടീ' ന്ന് പറയും ഞാന്‍ വീലില്‍ നോക്കി സൈക്കിളും ഞാനും കൂടെ അവരുടെ മേല്ക്ക് വീഴും. അവസാനം മടുത്ത് അവര്‍ ആ മോഹം ഉപേക്ഷിച്ചു. (പിന്നെ കുറെക്കാലത്തിനു ശേഷം ഒരു കൈനെറ്റിക് കൊണ്ട് പിന്നെം വന്നെങ്കിലും :)
അവര്‍ ജോലിക്കായി, നാട്ടിന്നു പോയപ്പോള്‍ ആകെ ഒരു മിസ്സിംഗ് ഫീലിങ്ങ്. അപ്പോള്‍ ആ പഴയ ബി എസ് എ സൈക്കിള്‍ എടുത്ത് ഞാന്‍ തന്നെ പഠിച്ചു. ഒത്തിരി ഉരുണ്ട് വീണ്, മതിലില്‍ കൊണ്ട് ഇടിച്ച്, ലോറിക്ക് ഊടു വക്കാന്‍ പോയ്, അങ്ങനെ അങ്ങനെ.
അരീക്കോടന്‍ മാഷിനും ആ മനോരാജ്യത്തിലെ ഈ തോന്ന്യാക്ഷരങ്ങള്ക്കും വാര്‍ഷികാശംസകള്‍ !!!
മുന്നാം വാര്‍ഷികാശംസകള്‍,
ഇപ്പോ നാട്ടില്‍ സൈക്കിള്‍ വാടകക്ക് കൊടുക്കുന്ന കടകളൊക്കെ കുറഞ്ഞൂന്ന് തോന്നുന്നു അല്ലേ..
പോസ്റ്റ് നന്നായിട്ടുണ്ട്..തുടരുക
Rasakaram mashe...! Cheruppathil, Oru ona vacation samayathu Cycle padichu, veenu kalodinjathu ormma varunnu.
Ashamsakal...!!!
Areekkodan, Njangalude sneham niranja Pirannal ashamsakal...! Manassil thankalkkayi madhuram vilampunnu...!
മൂന്നാം വാർഷികത്തിനു ആശംസകള്‍...
മുന്നൂറില്‍ നിന്ന് ലക്ഷങ്ങളിലേക്കും, മൂന്നില്‍ നിന്ന് മുന്നൂറീലേക്കും ഈ ബ്ലോഗ് വളരട്ടെ
ആശംസകള്‍
എന്റമ്മേയ് മുന്നൂറ്റൊന്നോ!ഞാന്‍ ജീവിതം മുഴുവന്‍ പോസ്റ്റിയാലും അത്രക്കെത്തില്ല.
അഭിനന്ദനം, ആശംസ, സ്നേഹം എല്ലാം ഇതാ തരുന്നു. സന്തോഷത്തോടെ സ്വീകരിച്ചാലും!
അരീക്കോടന്‍ മാഷെ, അഭിനന്ദനങ്ങള്‍, സൈക്കിള്‍ പഠനം എന്തായി...വല്ലതും നടക്കുമോ??
മാഷിന്റെ നിഷ്കലങ്കമായ ചില പോസ്റ്റുകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. മാഷ്ക്ക് ഇനിയും അനവധി പോസ്റ്റുകള്‍ ഇട്ട് ഈ ഭൂലോകത്തെ ഒരു നിറസാനിദ്ധ്യമായി എന്നും നിറഞ്ഞു നില്ക്കട്ടെ എന്നു ആശംസിക്കുന്നു.
ആറാം ക്ലാസ്സിലെ വല്യപരീക്ഷ ക്ഴിഞ്ഞ അവധിക്കാലത്താണ് സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചത്
എന്നു വച്ചാല്‍ നന്നായി പഠിഞ്ഞു..
അച്ഛനായിരുന്നു ഗുരു
ആ അവധിക്ക് കൈമുട്ടും കാലും കാദറിക്കാന്റെ കടയില്‍ തൂക്കിയിട്ട ആട്ടിന്റെ കാലും കുറവും പോലാരുന്നു.തൊലി ഇല്ല ചുവന്ന്.എത്ര വീണിട്ടും പഠിച്ചേ നിര്ത്തിയുള്ളു ഇനും ആ വിദ്യ മറന്നിട്ടില്ലാ
:)
അപ്പോ ഒരു മൂന്ന് കതിനാവെടിയും
301 ഓലപടക്കവും എന്റെ വക
മുന്നാം വാര്‍ഷികാശംസകള്‍
പ്രിയ...അങ്ങനെ ഒറ്റക്ക് പഠിക്കാനായിരുന്നു യോഗം എന്ന് ചുരുക്കം അല്ലേ?ലോറിക്ക് ഊട് വച്ചിട്ട് എന്തായി എന്നറിയാന്‍ മോഹമുണ്ട്.... നന്ദി
കുഞ്ഞായീ..ഇപ്പോ ബൈക്കും കാറും അല്ലേ വാടകക്ക് കൊടുക്കുന്നത്.... ആര്‍ക്ക് വേണം സൈക്കിള്‍?
സുരേഷ്....അപ്പോ ഓണം കാലൊടിഞ്ഞതിണ്റ്റെ വാര്‍ഷികം കൂടി ആണല്ലേ?എല്ലാ മധുരവും സ്വീകരിക്കുന്നു.... നൊമ്പ് ആയതിനാല്‍ സന്ധ്യക്ക് ശേഷമേ കഴിക്കൂ!!!
ഫൈസല്‍.... നന്ദി
അരുണ്‍....ലക്ഷങ്ങളിലേക്കോ... ?ബ്ളോഗറ് സ്ഥലമില്ലാ എന്ന് പറഞ്ഞ് VRS തരും!!!ആശംസകള്‍ക്ക് നന്ദി
എഴുത്തുകാരി ചേച്ചീ....എല്ലാം സ്വീകരിച്ചിരിക്കുന്നു.പോസ്റ്റ് തുടങ്ങുമ്പോള്‍ ഇത്രയും എത്തും എന്ന് ഞാനും പ്രതീക്ഷിച്ചതല്ല. അതുകൊണ്ട് ചേച്ചിയുടെ 'പേടി' അസ്ഥാനത്താണ്!!
കൂട്ടുകാരാ....നന്ദി. സൈക്കിള്‍ പഠനം തുടരുന്നു
വാഴക്കോടാ...ആശംസകള്‍ക്ക് നന്ദി.
മാണിക്യം....ആറാം ക്ളാസ്സിലെ വല്യ പരീക്ഷ?അപ്പോ അരക്കൊല്ലം,കാകൊല്ലം,കൊല്ലം പരീക്ഷകള്‍ക്ക് പുറമേ വല്യത്,ചെറുത് ഇങ്ങനേം പരീക്ഷകളുണ്ടായിരുന്നോ?സൈക്കിള്‍ ഗുരു അച്ഛനായതിനാല്‍ ചന്തിയിലെ തോലും പോയിട്ടുണ്ടാവുമല്ലോ?പിന്നെ മൂന്ന് കതിനാവെടി,301ഓലപ്പടക്കം....മലിനീകരണ നിയന്ത്രണ ബോഡീന്ന് അനുവാദം വാങ്ങീട്ട് പൊട്ടിച്ചാ മതിട്ടോ?അല്ലെങ്കി അവര്‍ ഈ 'തോന്ന്യാക്ഷരം' നേരെയാക്കും...
വശംവദാ.... നന്ദി
മൂന്നു വര്‍ഷം തികച്ചതിന് ആശംസകള്‍!
മാഷെ ചെലവുണ്ട്ട്ടാ. ആശംസകള്‍ :)
പെഡല്‍ ഊരി മാറ്റിയിട്ടു കൊടുത്താല്‍ ഈസി ആയി പഠിക്കും കുട്ട്യോള് . ഇരുന്നു ബാലന്‍സ് ചെയ്തു .
നോട്ട് ദ പോയിന്റ് " No pedal and No training wheel " . 2 വീക്ക്
കഴിഞ്ഞു ഇനി പെഡല്‍ വച്ചു താ എന്ന് പറയും .അപ്പോള്‍ തിരിച്ചു ഫിറ്റ് ചെയ്തു കൊടുക്കണം .
എന്റെ അനുഭവം ആണേ .....
തേജസ്സിന്റെ അമ്മ
പണ്ട് സൈക്കിള്‍ ചവിട്ടാന്‍ പഠിക്കാന്‍ പോയത് ഓര്മ വന്നു ഈ പോസ്റ്റ് വായിച്ചപ്പോള്‍...നന്നായി!
ശ്രീ.... നന്ദി
ബിനോയ്....ശരിയാ....ഇണ്റ്റര്നെറ്റ്നൊക്കെ എന്താ ഇപ്പോ വില.... എങ്ങന്യാ ജീവിച്ചു പോകാ അല്ലേ?ആശംസകള്‍ക്ക് നന്ദി
തേജസിനും അമ്മക്കും സ്വാഗതം...എണ്റ്റെ മൂത്ത മോള് പഠിച്ചു കഴിഞ്ഞു.ഇനി ചെറിയവളെ ഈ രീതിയില്‍ പരിശീലിപ്പിച്ചു നോക്കട്ടെ.ഉപദേശത്തിന് നന്ദി.തേജസിണ്റ്റെ ബ്ളോഗ് കണ്ടു.Pop up കമണ്റ്റ് വിണ്റ്റൊ അല്ലാത്തതിനാല്‍ കമണ്റ്റ് ചെയ്യാന്‍ കഴിയുന്നില്ല.
കൊറ്റായി.... പഠിക്കാന്‍ പോയിട്ട് പഠിച്ചോ?അതോ എണ്റ്റെ അവസ്ഥ തന്നെ ആയോ?
ഐ.എം.വിജയനെ ഇംഗ്ലീഷ് പഠിപ്പിച്ച് പഠിപ്പിച്ച് മലയാളം പഠിക്കേണ്ടി വന്ന നൈജീരിയക്കാരന് ചീമഒക്കേരിയുടെ അവസ്ഥയിലായി റഹീം
കൊള്ളാം... നല്ല പ്രയോഗം..
ഉണ്ണിച്ചാ.....സ്വാഗതം.ഇനിയും വരണേ...
വാര്‍ഷികാശംസകള്‍
തറവാടി/വല്യമ്മായി
തറവാടി/വല്ല്യമ്മായീ....നന്ദി
ഈ സൈക്കിള്‍ വിശേഷങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരില്ല മാഷെ..
മുന്നൂറിന് ആശംസകള്‍..
ranjith.....സ്വാഗതം.അതേ ഓരോരുത്തര്‍ക്കും പറയാന്‍ അനവധി വിശേഷങ്ങള്‍...
ആശംസകള്‍ക്ക് നന്ദി.
ആശംസകള്‍.... :-)
സൂര്യോദയം.... നന്ദി
“ബുദ്ധിപൂര്‍വ്വം പദം മാറ്റിയിരിയ്ക്കുന്നു”
അരീക്കോടന്‍ മാഷിന്റെ ഓരോ പോസ്റ്റും വായിക്കാന്‍ സുഖമുള്ളതാണ്. ചിലതാകട്ടെ ഹൃദയസ്പര്‍ശിയും...
ആശംസകള്‍...
കൊട്ടോട്ടിക്കാരാ.....അഭിപ്രായത്തിന് വളരെ നന്ദി
Post a Comment
നന്ദി....വീണ്ടും വരിക