Wednesday, September 30, 2009
ഒരു കല്യാണാനുഭവം
ഇക്കഴിഞ്ഞ ഞായറാഴ്ച ഞാന്‍ ഒരു കല്യാണത്തിന് പോയി.വീട്ടില്‍ കല്യാണം കൂടുന്നത് ഔട്ട് ഓഫ്ഫാഷന്‍ ആയതിനാലും മാമാങ്ക കല്യാണമായതിനാലും കല്യാണമന്ഠപത്തില് വച്ചായിരുന്നുപരിപാടി.തലേ ദിവസം ഞങ്ങളുടെ നാട്ടിലെ തന്നെ ഒരു വന്‍ കല്യാണം ഭക്ഷണം തികയാതെഅലങ്കോലമായ അനുഭവം ഉള്ളതിനാല്‍ ക്ഷണിക്കപ്പെട്ടവര്‍ എല്ലാം നേരത്തെ തന്നെഹാജരായിരുന്നു.തലേ ദിവസത്തെ ദുരനുഭവം എനിക്ക് ഉണ്ടാകാത്തതിനാല്‍ ഞാന്‍ അല്പംവൈകിയാണ് പന്തലില്‍ എത്തിയത്.
ആരൊക്കെ വരുന്നു പോകുന്നു എന്നൊന്നും നോക്കാന്‍ കല്യാണം നടത്തിപ്പുകാര്‍ക്ക് സമയമോസൌകര്യമോ ഇല്ല എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു .എന്റെ ഭാര്യയുടെ അമ്മാവന്റെ മകനാണ്ഞങ്ങളെ സ്വാഗതം ചെയ്തത്.അവന്‍ എങ്ങനെ അവിടെ എത്തി എന്ന് എനിക്കും എന്റെ ഭാര്യക്കും ഒരെത്തും പിടിയുംകിട്ടിയിട്ടില്ല.
"ഭക്ഷണം കഴിച്ച്ചിട്ടില്ലെന്കില്‍ നേരെ അങ്ങോട്ട് നടന്നോളൂ" ഭക്ഷണത്തിനുള്ള ക്യൂ ചൂണ്ടിക്കാട്ടിഅവന്‍ പറഞ്ഞു.ആരും കൈ പിടിച്ച്ചുകുലുക്കാണോ കുശലം പറയാനോ ഓടി വരാഞ്ഞതിനാല്‍ ഞാന്‍അവന്‍ പറഞ്ഞ വഴിയെ നീങ്ങി.
ക്യൂവില്‍ ചെന്ന നിന്നപ്പോള്‍ എന്റെ രണ്ടാള്‍ മുമ്പിലായി ,ബാപ്പയുടെ അടുത്ത ചങ്ങാതിയായ അബ്ദുള്ളമാസ്റര്‍ പ്രയാസപ്പെട്ട് നില്ക്കുന്നു.തലകറക്കം കാരണം നടക്കാന്‍ പോലും പറ്റാത്ത, നാട്ടില്‍അറിയപ്പെടുന്ന അബ്ദുള്ള മാസ്റ്ററെ അവിടെ കൂടിയവര്‍ ആരും മനസ്സിലാക്കത്തതില് ഞാന്‍അത്ഭുതപ്പെട്ടു.
"മാഷ് അവിടെ ഇരുന്നോളൂ......ഞാന്‍ കൊണ്ടുവരാം..." ഞാന്‍ പറഞ്ഞതും മറ്റുള്ളവര്‍ അതേറ്റുപാടി.
"അതേ അതേ ....അവിടെ പോയി ഇരുന്നോളൂ...."
കേള്‍ക്കേണ്ട താമസം എഴുപത്തഞ്ച് കഴിഞ്ഞ അബ്ദുല്ല മാസ്റ്റര്‍ കസേരയില്‍ ചെന്നിരുന്നു. കുറേനേരം ക്യൂവില്‍ നിന്ന ശേഷമാണ് എനിക്ക് ഭക്ഷണം കിട്ടിയത്.അത്രയും നേരം ആ വന്ദ്യവയോധികനുംക്യൂവില്‍ നിന്നിരുന്നു എങ്കില്‍ സംഭവിക്കുമായിരുന്ന ദുരന്തം എന്നെ ഞെട്ടിപ്പിച്ചു. മാഷ് കസേരയില്‍ഇരുന്നതിന് ശേഷം പലരും അദ്ദേഹത്തെ തിരിച്ചറിഞ്ഞു!!!അപ്പോഴേക്കും ഞാന്‍ അദ്ദേഹത്തിനുംഎനിക്കുമുള്ള ഭക്ഷണം വാങ്ങിക്കഴിഞ്ഞിരുന്നു.
ആര്‍ഭാടകല്യാണങ്ങള്‍ നടത്തുന്നവര്‍ , ബഫറ്റ് (എണ്റ്റെ ഭാഷയില്‍ “ബക്കറ്റ്“ ലഞ്ച്,കാരണം കഴിക്കുന്നതിലേറെ വേസ്റ്റ്ബക്കറ്റില്‍ നിക്ഷേപ്പിക്കപ്പെടുന്നു) രീതിയില്‍ഭക്ഷണം നല്‍കുമ്പോള്‍ ആരും സഹായിക്കാനില്ലാത്ത വ്റ്‍ദ്ധരും രോഗികളും കുട്ടികളും സ്ത്രീകളുംഎല്ലാം ഉണ്ടാകുമെന്ന തിരിച്ചറിവ് എങ്കിലും ഉണ്ടായിരിക്കണം.അല്ലാത്തപക്ഷം എത്രയോ പേര്‍പലതരത്തിലുള്ള കഷ്ടപ്പാടുകളും സഹിക്കേണ്ടി വരും എന്ന് മാത്രമല്ല എന്നെന്നും അവരുടെ മനസ്സില്‍ഒരു മുറിവായി അത് നിലനില്‍ക്കുകയും ചെയ്യും. ഇവരെ ശ്രദ്ധിക്കാത്ത നമ്മുടെ സമൂഹത്തിണ്റ്റെപോക്ക് ഒട്ടും ഗുണകരമല്ല. '
Labels:
അനുഭവം,
പലവക,
പ്രതിവാരക്കുറിപ്പുകള്‍,
സാമൂഹികം
21 comments:
കേള്‍ക്കേണ്ട താമസം എഴുപത്തഞ്ച് കഴിഞ്ഞ അബ്ദുല്ല മാസ്റ്റര്‍ കസേരയില്‍ ചെന്നിരുന്നു. കുറേ നേരം ക്യൂവില്‍ നിന്ന ശേഷമാണ് എനിക്ക് ഭക്ഷണം കിട്ടിയത്.അത്രയും നേരം ആ വന്ദ്യവയോധികനും ക്യൂവില്‍ നിന്നിരുന്നു എങ്കില്‍ സംഭവിക്കുമായിരുന്ന ദുരന്തം എന്നെ ഞെട്ടിപ്പിച്ചു. മാഷ് കസേരയില്‍ ഇരുന്നതിന് ശേഷം പലരും അദ്ദേഹത്തെ തിരിച്ചറിഞ്ഞു!!!
ആരും സഹായിക്കാനില്ലാത്ത വൃദ്ധരും രോഗികളും കുട്ടികളും ഇന്നത്തെ വിവാഹാഘോഷങ്ങളിലെ ക്ഷണിക്കപ്പെട്ട രണ്ടാം തരക്കാര്‍ ആയതുകൊണ്ടാവാം ഇങ്ങനെ സംഭവിക്കുന്നത്. അല്ലെങ്കിലും, വിവാഹം പോലുള്ള പ്രഹസന രംഗങ്ങളില്‍ ഇത്തരക്കാര്‍ക്ക് എന്ത് കാര്യം?
സത്യത്തില്‍ ഇതുമാതിരി സല്‍ക്കാരങ്ങളില്‍ പങ്കെടുക്കാന്‍ നല്ല പ്രയാസമുണ്ട്
ലക്ഷങ്ങള്‍ മുടക്കി കല്യാണം നടത്തുന്നവര്‍ വിളിച്ചവരെ ഒന്ന് എതിരേറ്റു അവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ കൂടി ശ്രദ്ധിച്ചാല്‍ എത്ര നന്നായിരിക്കും!
സത്യമാണ് മാഷേ. ഇത്തരം ഒരു രീതി വന്നത് ഏറ്റവും കഷ്ടപ്പെടുത്തുന്നത് പ്രായമായവരെയും സ്ത്രീകളെയുമാണ്. കഴിയ്ക്കാനെത്തുന്നവരെ ശ്രദ്ധിയ്ക്കാന്‍ ഒരാള്‍ പോലും ഉണ്ടാകില്ല.
സത്യം..!!
ഇപ്പോഴുള്ള കല്യാണങ്ങൾക്കുള്ളൊരു ന്യൂനതയാണിത്. വിളിച്ചുവരുത്തിയ അതിഥികളെ ശ്രദ്ധിക്കാതിരിക്കുക, അവർക്കു സമയത്തിനു ഭക്ഷണം അതും സംതൃപ്തകരമായ രീതിയിൽ ലഭിച്ചുവോ എന്നുപോലൂം ആതിഥേയർ ശ്രദ്ധിക്കണ്ടിരിക്കുക എന്നതൊക്കെ..
കഴിഞ്ഞ മാസം എനിക്കും ഇതുപോലൊരു സമാന അനുഭവമുണ്ടായി.
കാറ്റെറിങ്ങ് കാർക്ക് ഏൽപ്പിച്ചു കൊടുത്താൽ എല്ലാമായി എന്നാണു ചിലരുടെ വിചാരം..
അതുമൂലം എനിക്കു ചോറു കിട്ടിയില്ല..
ഫേവറിറ്റായ പാലടപ്രഥമൻ കിട്ടിയില്ല..
എന്നിട്ടും നാണം കെട്ട് കിട്ടുമോ എന്നു വായുമ്പൊളിച്ചു നോക്കിയിരുന്നു..
അവസാനം സങ്കടം വന്നു..
വയറു നിറഞ്ഞില്ല എന്നതു പോകട്ടെ; പായസം പോലും തരാത്ത സദ്യയുണ്ണാൻ എന്തിനു നമ്മളെ അവർ ക്ഷണിക്കുന്നു..
ദ്വേഷ്യവും കലിയും വന്നു..
ആരോടും മിണ്ടാതെ ഇറങ്ങിപ്പോന്നു..
ഹോട്ടെലിൽ കയറി ഒന്നുകൂടി കഴിച്ചു സങ്കടം തീർത്തു..
ഇവിടെ തെറ്റുകാർ ആരെന്നറിയുമോ; നമ്മളെ ക്ഷണിച്ചവർ തന്നെ..
തീർച്ചയായും വിളിച്ചിട്ടു ഉണ്ണാൻ വന്നവരുടെ സംതൃപ്തി അവർ അന്വോഷിക്കുകതന്നെ വേണം..
:)
ഇങ്ങനെയുള്ള കല്ല്യാണത്തിന് യാ നഫ്സീ എന്ന് പറഞ്ഞ് ക്യൂ വിൽ നിൽക്കുമ്പോൾ എന്തോന്ന് മാഷും വയസ്സായോരും...
“ക്ഷണിച്ചാൽ ഞാൻ വരും.വന്നാൽ എന്നെ നല്ല നിലയിൽ സ്വീകരിക്കണം. എനിക്കറിയാം തിരക്കിൽ കുശലങ്ങൾ ചോദിക്കാൻ നിങ്ങൾക്ക് സമയം ഇല്ലെന്ന്. എങ്കിലും ആ ചുണ്ടത്ത് ഒരു പുഞ്ചിരിയോടെ വരൂ ഇരിക്കൂ എന്നെങ്കിലും പറയണം.
പിന്നെ ഒഴിവിനനുസരിച്ച് വിളിച്ച് ഭക്ഷണം തരാനും മറ്റും ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. അതിന് കഴിയില്ലെങ്കിൽ നിങ്ങൾ എന്നെ കഷണിക്കാതിക്കുക“
ഇതു പോലുള്ള കല്ല്യാണത്തിന് വലിയ വലിയ ആൾക്കാർ രണ്ട് വറ്റ് കിട്ടാൻ തിരക്കുന്നത് കണ്ട് ഞാൻ ചിരിച്ചിട്ടുണ്ട്/പരാതിയില്ലാതെ ഇറങ്ങി പോന്നിട്ടുണ്ട്.
വളരെ നല്ല പോസ്റ്റ്.. പലപ്പോഴും ബുഫൈ പാര്‍ ട്ടികളില്‍ പോയി ക്യൂ നില്ക്കുമ്പോള്‍ ഞാനും ആലോചിച്ചിട്ടുണ്ട്.
ഹരീഷ് തൊടുപുഴയുടെ അഭിപ്രായം തന്നെയാണെനിക്കും പറയാനുള്ളത്.
പലയിടത്തും സിനിമാ തിയേറ്ററില്‍ ടിക്കറ്റെടുക്കാനെന്ന വണ്ണം ഇടിച്ച് കയറണം ഭക്ഷണം കഴിക്കാന്‍.
തന്നെയുമല്ല അവിടെ കല്യാണം നടത്തുന്ന വീട്ടുകാരുടെ ഒരു പ്രതീനിധിയെ പോലും കാണാനാവില്ല്ല.
ഇതിന് സമാനമായ ഒരു സംഭവം ഞാന്‍ “സ്വപനങ്ങള്‍” എന്ന എന്റെ ബ്ലൊഗിലെ ഒരു പോസ്റ്റില്‍ കൂടി അറിയിച്ചിരുന്നു..
താലപര്യമുള്ളവര്‍ക്ക് ലിങ്ക് അയക്കാവുന്നതാണ്.
കല്യാണം നടത്തുമ്പോള്‍ പലരും മറന്ന് പോകുന്ന കാര്യം. ഇപ്പോള്‍ എല്ലാം ഒരു ചടങ്ങല്ലേ. വേണേല്‍ കഴിക്കട്ടെ എന്ന രീതിയാണല്ലോ അന്ധമായ പാശ്ചാത്യ സംസ്കാരം അനുകരിക്കുന്നത് കൊണ്ട് സംജാതമാവുന്നത്.
നല്ല നിരീക്ഷണം മാഷേ!
നല്ലതെന്നോ ചീത്ത എന്നോ പറയുവാന്‍ കഴിയാറില്ല... ചിലപ്പോ പ്രായത്തിന്റെ ആവാം..
ഇഷ്ടം ഉള്ളത്ടൊക്കെ എടുത്തു ഇഷ്ടം ഉള്ളിടത്ത് പോയിരുന്നു കഴിക്കുന്നതിനു ഒരു സ്വാതന്ത്ര്യം ഉണ്ട്... പിന്നെ സെല്‍ഫ് ആയി സെര്‍വ് ചെയ്യുന്നതിന് ഒരു സുഖവും..
പക്ഷെ താങ്കള്‍ പറഞ്ഞ വസ്തുത ന്യായം തന്നെ ആണ്..
മാഷെ ,
നമ്മുടെ നാട്ടില്‍ (പ്രതേകിച്ചു മലപ്പുറം ജില്ലയില്‍ ) ഇത്തരം ആര്‍ഭാടങ്ങള്‍ ഇപ്പോള്‍ വളരെ കൂടുതലാണ്. പരിഷ്കാരത്തിന്റെ പേര് പറഞ്ഞു മനുഷ്യന്‍ അധപതിക്കുന്ന കാഴ്ച. അല്ലാതെ എന്ത് പറയാന്‍. കല്യാണ വീട്ടില്‍ ചെല്ലുമ്പോള്‍ വീട്ടുകാരന്‍ ചിരിച്ചുകൊണ്ട് സ്വീകരിക്കുന്ന , അഥിതിയുടെയും ആഥിതേയന്റെയും മനസ്കുളിര്കുന്ന , ആ അവസ്ഥ മാറികൊണ്ടിരിക്കുന്നു.. എല്ലാം ഒരു പ്രഹസനം മാത്രം. ഒട്ടക ബിരിയാണിയും , വെടികെട്ടും , വെള്ളമടി കൂതാട്ടവും ..എന്റെമ്മോ പരിഷ്കാരം..
സേതുലക്ഷ്മീ....സ്വാഗതം.ക്ഷണം സ്വീകരിക്കല്‍ മാനുഷിക കടമയാണ്.അശരണരേയും അവശരേയും ക്ഷണിക്കുമ്പോള്‍ അവര്‍ക്കുള്ള സൌകര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക എന്നത് ക്ഷണിക്കുന്നവന്റെ കടമയാണ്.
രമണികചേട്ടാ....എന്റെ പിതാവ് ഇത്തരം കല്യാണങ്ങള്‍ക്ക് പോകാറില്ലായിരുന്നു.കാരണം വയസ്സന്മാരെ ആരും ശ്രദ്ധിക്കില്ല എന്നത് തന്നെ.
ശ്രീ...നന്ദി
ഹരീഷ്....കുട്ടിയായിരിക്കുമ്പോള്‍ എനിക്കും അനിയനും ഈ അവസ്ഥ ഉണ്ടായിട്ടുണ്ട്.ക്ഷണിക്കപ്പെട്ടവരെ തിരിച്ചറിയുന്നത് പോയിട്ട് ഒരു ആതിഥ്യമര്യാദ കാണിക്കാന്‍ പോലും തയ്യാറാകാത്ത കല്യാണങ്ങളാണ് ഇന്ന് പലതും.ഇത്രയും വിശദമായി തന്നെ പറഞ്ഞതില്‍ വളരെ നന്ദി
നിഷാര്‍....നന്ദി
ഒഎബി....പരാതിപറയാതെ ഇറങ്ങിപ്പോന്നിട്ടുണ്ട് എന്നല്ലേ ശരി,മനസ്സില്‍ ഒരു പരാതി കുറിച്ചിരുന്നില്ലേ?
കുമാരാ....നന്ദി
രഞ്ജിത്ത്.....അതേ,ഈ ക്യൂ നില്‍ക്കല്‍ വല്ലാത്തൊരു അനുഭവം തന്നെയാണ്
ജെ പി....സ്വാഗതം.സിനിമാടിക്കറ്റിന് നില്‍ക്കുന്നതിലും കഷ്ടമാണ് ക്ഷണിക്കപ്പെട്ട് വന്ന് ഭക്ഷണത്തിന് ഉന്തും തള്ളും കൂടുന്നത്
വാഴക്കോടാ....പാശ്ചാത്യന്‍ കയറി കയറി നമ്മുടെ എല്ലാ സംഗതികളും കുളമാക്കി കഴിഞ്ഞു.എന്നിട്ടും ഒരു തിരിച്ചറിവ് നമുക്കോ സമൂഹത്തിനോ വന്നിട്ടില്ല തന്നെ
കണ്ണനുണ്ണീ....സത്യസന്ധമായ അഭിപ്രായത്തിന് നന്ദി.എങ്കിലും ഒരു കാലത്ത് വയസ്സനായി ഭക്ഷണത്തിന് ക്യൂ നില്‍ക്കേണ്ട ഗതി ഒന്ന് ആലോചിച്ച് നോക്കൂ.അല്ലെങ്കില്‍ ഈ പരിപാടി തണ്ടും മിടുക്കുമുള്ള യുവാക്കള്‍ക്കും യുവതികള്‍ക്കുമായി നിജപ്പെടുത്തണം.
തിരൂര്‍കാരാ...പരിഷ്കാരം മനുഷ്യനെ അപരിഷ്ക്ര്‌തനാക്കുന്നു എന്ന് സാരം അല്ലേ?
പണ്ടത്തെ പോലുള്ള രസങ്ങളും ബഹളങ്ങലോന്നുമിലാതെ വേണ്ടവര്‍ വന്നു വേണ്ടവര്‍ കഴിച്ചു പോകട്ടെ എന്നെ മട്ടിലായിരിക്കുന്നു കല്യാണങ്ങള്‍.ചിന്തകള്‍ക്ക് ഇടം നല്കുന്ന വര്ത്തമാനം.
ഈയിടെ ഞാനുമൊരു കല്യാണത്തിനു പോയി. ഒരുപാടു പ്രതീക്ഷകളോടെ പുതിയാപ്പിളയുടെ കൂടെ പെണ്ണിന്റെ വീട്ടില്‍ കയറിച്ചെന്നു.അവിടെ പെണ്ണിന്റെ ആങ്ങളയുടെ നിക്കാഹ് നടക്കുകയായിരുന്നു. അത് കൊണ്ട് കുറെ നേരം ഞങ്ങള്‍ക്ക് പുറത്തു വെയിറ്റ് ചെയ്യേണ്ടി വന്നു.എന്നാലും ചിക്കെനും മീന്‍ പൊരിചതുമൊക്കെ മനസ്സില്‍ തെളിഞ്ഞു വരാന്‍ തുടങ്ങിയപ്പോ കുറച്ചു നേരം കൂടെ സഹിച്ചു നിന്നു. ആരോ ഫുഡ് കഴിക്കാന്‍ വിള്ളിക്കുംബോലെ തോന്നിയതും വിശപ്പാല്‍ കൊടുമ്പിരി കൊള്ളുന്ന ഞങ്ങള്‍ ഓടിച്ചെന്നു. കുറെ നേരം ഇരുന്നിട്ടും വിളമ്പാനുള്ള പരിപാടിയൊന്നും കാണാനില്ല. ഒടുവില്‍ ഞങ്ങളില്‍ തന്നെ ചിലര്‍ കിചെനടുതെക്ക് മെല്ലെ ചെന്നു നോക്കിയപ്പോ അടുപ്പിലെന്തോ തിളച്ചു മറിയുന്നുണ്ട്.എല്ലാം(പ്രതീക്ഷകള്‍ തകര്‍ത്തു വെറും ചോറും കഷ്ണമിലാത്ത കോഴിക്കരിയുമായിരുന്നു) ആയിക്കഴിഞ്ഞപ്പോഴാകട്ടെ വിളമ്പാന്‍ അവിടെ ആരുമില്ല.ഒടുവില്‍ ഞങ്ങള്‍ തന്നെ മുന്നിട്ടിറങ്ങി -വിളമ്പലും കൊടുക്കലും തിന്നലും വെയിസ്റ്റ് കോരിയിടലുമൊക്കെ- ഈ അനുഭവം കഴിഞ്ഞപ്പോ എനിക്ക് തോന്നി-ഇങ്ങനെയുള്ളവര്‍ക്ക് ബുഫേ തന്നെ നല്ലതെന്ന്.
ക്ഷണിച്ചിട്ടു ചെല്ലുന്ന നമ്മളെ ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥ കഷ്ടം തന്നെ.
ഭാരതീയ സംസ്കാരം അതിഥി ദേവോ ഭവാ: എന്നാണു. വേണ്ടാത്തിടത്തും സായിപ്പിനെ കേറ്റി ഇരുത്തുന്നതു ദേ! അവിടെ ആലു കിളുക്കുന്നതും ഒരു ഫാഷനാണു എന്നു കരുതുന്നവരാണു. ഇങ്ങിനെ ഉള്ളിടത്തു നിന്നും ഞാൻ ആഹാരം കഴിക്കാറില്ല.
ആരും സഹായിക്കാനില്ലാത്ത വ്റ്‍ദ്ധരും രോഗികളും കുട്ടികളും സ്ത്രീകളുംഎല്ലാം ഉണ്ടാകുമെന്ന തിരിച്ചറിവ് എങ്കിലും ഉണ്ടായിരിക്കണം.
ശരിയാണ് മറന്നതോ മറക്കുന്നതോ ആയ ചില കാര്യങ്ങള്‍
ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ buffet ഒരു സൌകര്യമാണ്. കുറചു സ്ഥലത്തു ഒരുപാടു പേര്ക്കു ഭക്ഷണം കൊടുക്കാം. പക്ഷെ, വരുന്നവര്‍ ഭകഷണത്തിനു വേണ്ടി മാത്റമല്ല വരുന്നതു എന്ന തിരിച്ചറിവാണു പ്റധാനം.
"പിച്ചക്കാരെപ്പോലെ ഒരു പാത്റവും പിടിച്ചു നില്ക്കണം ചോറു കിട്ടാന്. നമ്മളെന്താ ചോരു കണ്ടിറ്റില്ലേ?" ഇതു താങ്കളുടെ ഒരു അയല്പ്റദേശമായ എന്റെ നാട്ടിലെ ഗ്രാമീണരുടെ പ്റതികരമാണു, അവര്‍ കണ്ട ആദ്യത്തെ buffet-യെക്കുറിച്ചു.
ആ dialog-ല്‍ തന്നെ ഉണ്ടെന്നു തോന്നുന്നു ഒരുപാടു അര്ത്ഥങ്ങള്‍. :-)
buffet is of course good and convienient.but nobody pays any attention to the invitees now a days.It was very difficult to digest earlier.now,it's also accepted as part of our society's change...just like many other things!
ഹരീഷ് തൊടുപുഴയോടു പൂർണ്ണമായി യോജിക്കാനാവില്ല.
കല്യാണം വിളിക്കുന്നത് ഒരു പക്ഷേ വീട്ടിലെ മുതിർന്നവർ ആരെങ്കിലുമാവാം. അവർ കല്യാണ ദിവസത്തിൽ വന്നെത്തുന്ന ആയിരം പേരിൽ ആരെയൊക്കെ നോക്കും. മുതിർന്ന ആളുകൾ എന്ന നിലയിൽ കല്യാണത്തിന്റെ മറ്റു തിരക്കുകൾ ഉണ്ടാവില്ലേ അവർക്ക്? എന്തായാലും അത്രടം വന്നു അയാൾ കല്യാണം വിളിച്ച സ്ഥിതിക്ക് നമ്മോട് അയാൾക്ക് വിരോധമൊന്നും ഉണ്ടാവാനും വഴിയില്ല. കല്യാണം നടത്തിപ്പുകാർ ചെറുപ്പക്കാരാണെങ്കിൽ ഒരു പക്ഷേ എല്ലാവരേയും അറിഞ്ഞുകൊള്ളണമെന്നില്ല. അപ്പോൾ സദ്യക്കു പോയിട്ട് പായസം കിട്ടിയില്ല, പഴം കിട്ടിയില്ല എന്നൊക്കെ പറയുന്നത് അത്ര ശരിയല്ല.
നമ്മൾ പരിഗണന അർഹിക്കുന്നു. പക്ഷേ അവസ്ഥയും അന്തരീക്ഷവും നല്ലതല്ലാത്തതിനാൽ അതുണ്ടാവുന്നില്ല എന്നേയുള്ളൂ. കല്യാണം കൂടുക. ഭക്ഷണം കഴിക്കുക. ദമ്പതിമാരെ അങ്ങോട്ടു ചെന്നു കണ്ട് ആശീർവദിക്കുക. ഭക്ഷണത്തിലെ കുറവുകളൊക്കെ ഒരു കുറവാണോ?
പിന്നെ ബൊഫേ ആണെങ്കിൽ ഞാനും ഞങ്ങടെ ഉപ്പാപ്പായും വരുന്നില്ല. അത്രേ ഉള്ളൂ.
മുഫാദ്...പുതിയാപ്പിളയുടെ കൂടെ പോയി പുതിയോട്ടിയുടെ വീട്ടിലെ വിളംബുകാരന്‍ ആകണമെങ്കില്‍ സുകൃതം ചെയ്യണം...നല്ല അനുഭവം.
എഴുത്തുകാരി ചേച്ചീ...അതിനാണ് ക്ഷണനം എന്ന് പറയുന്നത്!!!
ശരീഫ്ക്കാ....അതീഥി ദേവോ ഭവ പണ്ട്,ഇന്ന് അതിഥി പോവോ സൊഹ...
പാവപ്പെട്ടവന്‍...സൌകര്യപൂര്‍വ്വം മറക്കുന്ന കാര്യങള്‍ എന്നല്ലേ കൂടുതല്‍ ശരി?
മൌനി....അതേ ആ നിഷ്കളങ്ക ഗ്രാമീണപ്രതികരണത്തില്‍ ഒരു പാട് സംഗതികള്‍ അടങിയിരിക്കുന്നു.
മൈത്രേയി....സ്വാഗതം.പരിഷ്കാരം സൌകര്യമായി വിവരിക്കപ്പെടുമ്പോള്‍ എല്ലാം മാറോടണക്കുകയേ നമുക്ക് നിര്‍വ്വാഹമുള്ളൂ...
പള്ളിക്കുളം....താങ്കളുടെ അഭിപ്രായത്തിന്‍ നന്ദി.പക്ഷേ എനിക്കതിനോട് യോജിപ്പില്ല.ക്ഷണിക്കപ്പെട്ടവരെ സ്വീകരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ അവിടെ ഉണ്ടായിരിക്കണം.അത് വലിയവര്‍ ക്ഷണിച്ചതായാലും ചെറിയവര്‍ ക്ഷണിച്ചതായാലും ശരി.
Post a Comment
നന്ദി....വീണ്ടും വരിക