ഒരാഴ്ച മുമ്പ് യാദൃശ്ചികമായി ഒരു ഡോക്ടറുടെ കുടുംബത്തെ ഞാന്‍ സന്ദര്‍ശിച്ചു.മനുഷ്യര്‍ക്ക് എല്ലാവര്ക്കും പാഠമായ ആ ഡോക്ടറുടെ ഇന്നത്തെ അവസ്ഥ എന്റെ കരളലിയിപ്പിച്ചു.
വളരെ സമ്പന്നമായ ഒരു കുടുംബത്തില്‍ വടക്കന്‍ മലബാറില്‍ ആയിരുന്നു ഈ ഡോക്ടറുടെ ജനനം.ഡോക്ടര്‍ ആയതിന് ശേഷം എപ്പോഴോ മലപ്പുറം ജില്ലയിലെ ഒരു പ്രമുഖ പട്ടണത്തില്‍ പ്രാക്ടീസ് ആരംഭിച്ചു.പെട്ടെന്ന് തന്നെ അദ്ദേഹം വളരെ പ്രശസ്തനായി.ചികില്‍സയുടെ ഫലം കാരണം ഡോക്ടര്‍ക്ക് തിരക്കൊഴിഞ്ഞ സമയമില്ലാതായി.ഇതിനിടക്ക് അതേ നാട്ടിലെ ഒരു ഉന്നത കുടുംബത്തില്‍ നിന്നും കല്യാണവും കഴിച്ചു.നല്ല ഒരു പ്രാസംഗികന് കൂടിയായതിനാല്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പേരെടുക്കാനും അദ്ദേഹത്തിന് സാധിച്ചു.
പക്ഷേ കഥ മാറാന്‍ ദിവസങ്ങള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.കേട്ടറിഞ്ഞ ഈ വിവരങ്ങള്‍ക്കൊപ്പം അതും ഞാന്‍ ഇവിടെ പങ്കുവയ്ക്കട്ടെ.
പ്രാക്ടീസ് കൊടുമ്പിരി കൊണ്ടു നില്ക്കുന്ന സമയത്ത് സ്വന്തമായി ഒരു ആശുപത്രി തുടങ്ങാന്‍ അദ്ദേഹം ഭാര്യാ വീട്ടുകാരോട് പട്ടണമധ്യത്തില് അല്പം സ്ഥലം ആവശ്യപ്പെട്ടു.എന്തുകൊണ്ടോ അവര്‍ അത് നല്കാന് തയ്യാറായില്ല.അധികം കഴിയുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന് ഭാര്യയെ ഉപേക്ഷിക്കേണ്ടി വന്നു.പിന്നീട് ,ഇപ്പോള്‍ അദ്ദേഹത്തിന് താങ്ങുംതണലുമായി മാറിയ, സ്ത്രീയെ വിവാഹം ചെയ്തു.അതോടെ അവരും സ്വന്തം കുടുംബത്തില്‍ നിന്ന് അകറ്റപ്പെട്ടു.
ഈ പ്രശ്നങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും എന്തോ കാരണത്താല്‍ (അതോ അതേ പ്രശ്നത്താലോ ?) അദ്ദേഹത്തെ സംഘടനയില്‍ നിന്ന് പുറത്താക്കി.കുടുംബ പ്രശ്നവും സംഘടനാ പ്രശ്നവും കത്തിനില്‍ക്കേ അദ്ദേഹത്തിന്റെ ജ്യേഷ്ഠന് അസുഖബാധിതനായി.ദിവസങ്ങള്‍ക്കകം ജ്യേഷ്ഠ സഹോദരന് ഈ ലോകത്തോട് യാത്ര പറഞ്ഞു.തക്കസമയത്ത് ജ്യേഷ്ഠനെ പരിചരിക്കാന്‍ ഡോക്ടറായ അനിയന് എത്താത്തതിനാല്‍ ഉടപ്പിറപ്പുകളും അദ്ദേഹത്തെ ഉപേക്ഷിച്ചു.
സ്വന്തക്കാര് എല്ലാവരും ഉപേക്ഷിച്ചെങ്കിലും സ്റ്റെതസ്കോപ് കയ്യിലുള്ള ധൈര്യത്തില്‍ പ്രാക്ടീസ് തുടരുന്നതിനിടക്ക് ആറ് വര്‍ഷം മുമ്പ് ഡോക്ടര്‍ക്ക് മസ്തിഷ്കാഘാതം സംഭവിച്ചു.തല്‍ഫലമായി വലതു കയ്യിന്റെ സ്വാധീനശേഷിയും സംസാര ശേഷിയും നഷ്ടപ്പെട്ടു.അതോടെ മറ്റൊരു ജോലിയും വശമില്ലാത്ത അദ്ദേഹത്തിന്റെ ഭാര്യയും പറക്കമുറ്റാത്ത കുട്ടികളും തീര്‍ത്തും നിരാലംബരായി.
രണ്ട് വര്‍ഷം മുമ്പാണ് ആ നാട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹ്യ സന്നദ്ധ സേവന സംഘം ഡോക്ടറേയും കുടുംബത്തേയും ജീവിക്കാന്‍ വഴിയില്ലാത്ത അവസ്ഥയില്‍ കരിപുരണ്ട ഒരു മുറിയില്‍ ഒതുങ്ങിക്കഴിയുന്നതായി കണ്ടെത്തിയത്.ഇന്ന് ആ സംഘത്തിന്റെ തണലില്‍ അത്യാവശ്യം സൗകര്യങ്ങളുള്ള ഒരു വീട്ടില്‍ ഡോക്ടറും ഭാര്യയും എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന മൂത്തമകന് മുതല്‍ യു.കെ.ജി.യില്‍ പഠിക്കുന്ന ഏറ്റവും ചെറിയവന് വരെയുള്ള നാല് ആണ്മക്കളും താമസിക്കുന്നു.ആ വീട്ടില്‍ അടുപ്പ് പുകയണമെങ്കില്‍, രണ്ടാഴ്ച കൂടുമ്പോള്‍ ഈ സേവനസംഘത്തിന്റെ സഹായം എത്തണം.
എല്ലാ മനുഷ്യര്‍ക്കും ഈ അനുഭവത്തില്‍ പാഠമുണ്ട്.പണവും സമ്പാദ്യവും ഉണ്ടായിരുന്ന കാലത്തെ , ഡോക്ടറുടെ ജീവിതശൈലിയാകാം ഇന്ന് അദ്ദേഹത്തെ ഈ നിലയില്‍ തകര്‍ത്തത്.അതെന്തെങ്കിലുമാകട്ടെ.പക്ഷേ ,പണവും പ്രതാപവും എന്നും നിലനില്‍ക്കില്ല എന്ന സത്യം തിരിച്ചറിയണം എന്ന് ഈ ജീവിതം നമ്മോട് വിളിച്ചു പറയുന്നു.
20 comments:
സ്വന്തക്കാര് എല്ലാവരും ഉപേക്ഷിച്ചെങ്കിലും സ്റ്റെതസ്കോപ് കയ്യിലുള്ള ധൈര്യത്തില്‍ പ്രാക്ടീസ് തുടരുന്നതിനിടക്ക് ആറ് വര്‍ഷം മുമ്പ് ഡോക്ടര്‍ക്ക് മസ്തിഷ്കാഘാതം സംഭവിച്ചു.തല്‍ഫലമായി വലതു കയ്യിന്റെ സ്വാധീനശേഷിയും സംസാര ശേഷിയും നഷ്ടപ്പെട്ടു.അതോടെ മറ്റൊരു ജോലിയും വശമില്ലാത്ത അദ്ദേഹത്തിന്റെ ഭാര്യയും പറക്കമുറ്റാത്ത കുട്ടികളും തീര്‍ത്തും നിരാലംബരായി
“...നിങ്ങൾക്ക് എല്ലാത്തിലും ദൃഷ്ടാന്തമുണ്ട് “ ശരീരം കൊണ്ടും പണം കൊണ്ടും നെഗളിച്ച് നടക്കുമ്പോൾ, പടച്ച തമ്പുരാൻ മനുഷ്യന് പാഠമുൾകൊള്ളാൻ വേണ്ടി ഓരോ തമാശകൾ കാണിക്കും. അത് കണ്ടറിഞ്ഞ് ജീവിക്കുന്നവന് തന്നെയാണ് വിജയം.
കണ്ണ് തുറപ്പിക്കാൻ ഉതകിയ പോസ്റ്റെഴുതിയതിന് നന്ദിയോടെ....
താങ്കൾ പറഞ്ഞതെത്ര ശരി..!!
നന്ദി... ആശംസകൾ !!
nalla post!
shariyaan.........ningale njan sambath kondum daridram kondum pareekshikkumenn allah paranjad nammil palarum orkkathe povunnu,daaridrathile pareekshanathil vijayikunnavarpolum sambathundaavumpol kaalidarunnu
DARIDRAR SAMPANNARKKU PAREEKSHANAMANU
ROGATHURAR AROGYAMULLAVARKKU PAREEKSHANAMANU
PAMARAR PANDITHARKKU PAREEKSHANAMANU
JANANGAL BHARANAKKODATHINU PAREEKSHANAMNU
'ക്ലിനിക്കില്‍ കാള്‍ഗേള്‍ ആയി' എന്ന് മാഷ് അറിഞ്ഞോണ്ട് പറഞ്ഞതോ? അതോ? ഇനി ക്ലിനിക്കിലും കാല്ഗേള്സ് ഉണ്ടോ?
മാളിക മുകളില്‍ ഏറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്
its the truth. good
ഒ.എ.ബി....അതേ ചിന്തിക്കുന്നവന് ദൃഷ്ടാന്തമായി കണ്മുന്നില് എത്ര എത്ര കാഴ്ചകള്‍.എന്നിട്ടും മനുഷ്യര്‍ ഇങ്ങനെ....
നളിനി....വായനക്ക് നന്ദി
രമണിക ചേട്ടാ....നന്ദി
kandaari.....അതേ പലരും സമ്പന്നരാവുമ്പോള്‍ കാലിടറുന്നു,വന്ന പാത മറക്കുന്നു.
koomz.....സ്വാഗതം.അത് പുതിയ ഒരു പ്രയോഗം നടത്തിയതാ.ഉദ്ദേശിച്ചത് രോഗികളുടെ ടോക്കണ്‍ നമ്പര്‍ വിളിക്കുന്ന പെണ്‍കുട്ടി എന്നാണ്.തെറ്റിദ്ധാരണ ഉണ്ടാക്കിയെങ്കില്‍ ക്ഷമിക്കുക.
Clipped in....ഞാന്‍ അത് എഴുതണം എന്ന് വിചാരിച്ചതാ.പക്ഷേ അവരുടെ മുന്‍ ചരിത്രം കൃത്യമായി അറിയാത്തതിനാല്‍ ഉപേക്ഷിച്ചു.
അനിത....സ്വാഗതം.സത്യം നഗ്നമാവുമ്പോള്‍ ചിലപ്പോള്‍ ക്രൂരവുമായിരിക്കും.
വളരെ ചിന്തനീയമായ വിഷയം !
നല്ല പോസ്റ്റ്. ഏതാണ്ട് ഇതേ അനുഭവമുള്ള ഒരാളെ എനിക്കും അറിയാം. പക്ഷേ പുള്ളിക്കാരന് ഡോക്ടറല്ല.
ആ സന്നദ്ധ സംഘടനയെങ്കിലുമുണ്ടായല്ലോ, അദ്ദേഹത്തെ സഹായിക്കാന്‍.
നന്ദി മാഷേ,
ഡോക്ടറുടെ അനുഭവം പറഞ്ഞതിലുപരി ഇതുപോലെ കഷ്ടപ്പെടുന്നവരെ സഹായിയ്ക്കാന്‍ നമുക്കു മനസ്സുവരാന് പാകത്തില്‍ ഇതു വിവരിച്ചതിന്. ഇതുപോലെ എല്ലയിടത്തും സന്നദ്ധസംഘടനകള്‍ ഉണ്ടായാല്‍ കുറച്ചുപേരുടെയെങ്കിലും വിഷമങ്ങള്‍ക്ക് അറുതി വരുത്താം.
വാഴക്കോടാ.....ചിന്തനീയം,പക്ഷേ ചിന്തയില്‍ മാത്രം ഒതുങ്ങിപ്പോകേണ്ടാത്തത്.
സേതുലക്ഷ്മി....അതേ,നമുക്ക് ചുറ്റും ഇത്തരം നിരവധി നിരവധി ആളുകള്‍ ,നമുക്ക് പരീക്ഷണമായി.
എഴുത്തുകാരി ചേച്ചീ....ആ ഡോക്ടര്‍ നല്ല നിലയില്‍ ജീവിച്ചിരുന്ന കാലത്തെ ഏതെങ്കിലും സുകൃതം ആയിരിക്കാം ഈ സന്നദ്ധസംഘടനയെ അവരുടെ അടുത്ത് എത്തിച്ചത്.
കൊട്ടോട്ടിക്കാരാ...താങ്കള്‍ പ്രത്യാശിക്കുന്ന പോലെ എല്ലായിടത്തും ഇത്തരം ചെറുസംഘങ്ങള്‍ ഉണ്ടാകട്ടെ.
ഖത്തറില്‍ ഹോട്ടല്‍ജോലി ചെയ്തു കൊണ്ടിരുന്ന ഒരാള്‍ക്ക് ഹോട്ടല്‍ ഉടമ മരണപ്പെട്ടത് കാരണം അവിചാരിതമായി ആ ഹോട്ടല്‍ ഏറ്റെടുത്ത് നടത്തേണ്ടി വന്നു.
നല്ല തിരക്കുള്ള ഒരു ദിവസം കട പൂട്ടാന്‍ നേരം കാശ് എണ്ണി ക്കൊണ്ടിരിക്കുന്ന തിനിടയില്‍ അല്പം അഹങ്കാരത്തോട് കൂടി ഇയാള്‍ പറഞ്ഞ ചില വാക്കുകള്‍ :
" ഞാന്‍ സ്വപ്രയത്നം കൊണ്ടാണ് ഈ നിലയില്‍ എത്തിയത് ,മൂന്നാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ
എങ്കിലും എന്റെ എഴുത്ത് കണ്ടാല്‍ -BA- ക്കാരനാണെന്നു കരുതും, മക്കളെ പഠിപ്പിച്ചിട്ടു വലിയ കാര്യ മൊന്നുമില്ല ഞാന്‍ പഠിച്ചിട്ടാണോ ഈ നിലയിലെത്തിയത് ?"
ഒരു ചെറിയ വാചകമടി വലിയ അഹന്കാരമായി ചിത്രീകരിക്കുകയല്ല ഞാന്‍, മറിച്ച് വിധിയുടെ വിളയാട്ടം കൊണ്ട് മാത്രം ലഭിച്ച ചില സൗഭാഗ്യങ്ങള്‍ സ്വന്തം കഴിവ് കൊണ്ടാണെന്ന് ചിലര്‍ തെറ്റായി ധരിക്കുന്നു .എന്ന് സൂചിപ്പിക്കുക മാത്രം, ഇയാള്‍ ജീവിതത്തില്‍ നിന്ന് എന്തെങ്കിലും പാഠം പഠിക്കുന്നതിനു മുന്‍പ് ഇയാളുടെ മക്കളുടെ വിദ്യാഭ്യാസ കാലം കഴിഞ്ഞു പോയിട്ടുണ്ടാവും, അതോര്‍ത്തിട്ടാണ് എനിക്ക് സങ്കടം.ഈ രീതിയില്‍ സംസാരിക്കുന്ന ഒരുപാടു ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട് .
പോസ്റ്റ് ഗംഭീരമായി അഭിനന്ദന്‍സ് ........
"എല്ലാ മനുഷ്യര്‍ക്കും ഈ അനുഭവത്തില്‍ പാഠമുണ്ട്.പണവും സമ്പാദ്യവും ഉണ്ടായിരുന്ന കാലത്തെ , ഡോക്ടറുടെ ജീവിതശൈലിയാകാം ഇന്ന് അദ്ദേഹത്തെ ഈ നിലയില്‍ തകര്‍ത്തത്.അതെന്തെങ്കിലുമാകട്ടെ.പക്ഷേ ,പണവും പ്രതാപവും എന്നും നിലനില്‍ക്കില്ല എന്ന സത്യം തിരിച്ചറിയണം എന്ന് ഈ ജീവിതം നമ്മോട് വിളിച്ചു പറയുന്നു." തികച്ചും ശരിയാ ...അരീക്കോടന്‍ മാഷേ ....എന്നിട്ടും മനുഷ്യനുണ്ടോ പഠിക്കുന്നു ...
ഭൂലോകജാലകം.....അനുഭവം പങ്കുവച്ചതിന് നന്ദി.നടന്നുകയറിയ മലമ്പാതകള്‍ തിരിഞ്ഞുനോക്കാത്തവര്‍ ഒരു കാലിടര്‍ച്ചയില്‍ മൂക്കുകുത്തും എന്നത് പ്രകൃതി നിയമം.കാത്തിരുന്ന് കാണാം ആ സുഹൃത്തിന്റെ വിധി.
ഭൂതത്താന്‍.....ഞാന്‍ പഠിച്ചു.ഈ പോസ്റ്റ് വായിച്ച ആരെങ്കിലും ഒരാളെങ്കിലും പഠിച്ചെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനുമായി.
സൌകര്യങ്ങള്‍ കൂടുകയും ബന്ധങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാതിരിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം സംഭവങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ കണ്ണ് തുറക്കാന്‍ കാരണമാകട്ടെ..
മുഫാദ്.....നമ്മുടെ സമൂഹത്തിന്റെ മാത്രമല്ല,എല്ലാ മനുഷ്യരുടേയും കണ്ണ് തുറപ്പിക്കട്ടെ എന്നാണ് എന്റെ അഭ്യര്‍ത്ഥന.
Post a Comment
നന്ദി....വീണ്ടും വരിക