ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകളെ കണക്ക് പഠിപ്പിക്കുകയായിരുന്നു എന്റെ ഭാര്യ.
“......ഉമ്മച്ചിയുടെ കയ്യില്‍ ഒമ്പത് പെന്സിലുകള് ഉണ്ട്.അത് പത്താക്കാന്‍ ഇനി എത്ര പെന്‍സില്‍ വേണം..?”
“ഹ്മ്....” മകള്‍ ഭാര്യയുടെ കയ്യിലേക്ക് നോക്കി.
“......ഉമ്മച്ചിയുടെ കയ്യില്‍ ഒമ്പത് പെന്സിലുകള് ഉണ്ട്.അത് പത്താക്കാന്‍ ഇനി എത്ര പെന്‍സില്‍ വേണം ന്ന്..?” ഭാര്യ ചോദ്യം ആവര്‍ത്തിച്ചു.
“...ആര് പറഞ്ഞു.....നിങ്ങളുടെ കയ്യില്‍ പുസ്തകമല്ലേ ഉള്ളത്...?” ഉത്തരം കിട്ടാത്തതിനാല്‍ അവള് തട്ടി.
“......ഓ.....എന്നാല്‍ ഉമ്മച്ചിയുടെ കയ്യില്‍ ഒമ്പത് പെന്സിലുകള് ഉണ്ട് എന്ന് കരുതുക.അത് പത്താക്കാന്‍ ഇനി എന്ത് വേണം..?”
“വണ്‍ മിനുട്ട്....കയ്യിലുള്ളത് കടലാസ് പെന്‍സിലോ സ്ലേറ്റ് പെന്‍സിലോ ...”
“അത് ഏതെങ്കിലും ആവട്ടെ..നീ ഉത്തരം പറ...”
“അതെങ്ങന്യാ....സ്ലേറ്റ് പെന്‍സില്‍ ആണെങ്കില്‍ ഉള്ളതിലൊന്ന് പൊട്ടിച്ചാ മതി,കടലാസ് പെന്‍സില്‍ ആണെങ്കില്‍ ഈ രാത്രി നേരത്ത് മയമാക്കാന്റെ പീട്യേ പോയി നോക്കണ്ടേ....തോട്ട് ലെസ് ക്വസ്റ്റിയന്‍...”
27 comments:
കുട്ടികളെ കണക്കെന്നല്ല എന്ത് പഠിപ്പിക്കുമ്പോളും ശ്രദ്ധിച്ച് പഠിപ്പിക്കുക.ഇല്ലെങ്കില്‍ ഇതുപോലെ....
gud!
ഉം, മാഷ്ടെയല്ലേ മോള്, അതു പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ.
(മാഷേ പിണങ്ങല്ലേ, തമാശക്കാണേ)
ഹ ഹ....
കൊച്ചു കുട്ടികള്‍ വികൃതി കളിക്കുമ്പോള്‍...
കോലുമുട്ടായി ഡായി ഡായി......
മോള് പറഞ്ഞതിലും കാര്യമില്ലാതില്ല
;)
പുതിയ കാലത്തെ കണക്കല്ലെ....??
മോളു പറഞ്ഞതാ ശരി....!!
കോമഡി കൊള്ളാം കേട്ടോ..
ആശംസകൾ !!
:)
ഹഹഹ.. ഇപ്പോഴത്തെ പിള്ളേരുടെ കാര്യം..
കൊള്ളാലോ മാഷേ...
:)
:)
പണ്ട് ആടുകച്ചവടക്കാരൻ ആടുമക്കാരിന്റെ മോനോട് ഉസ്കൂളിലെ കണക്കു മാഷ് ചോദിച്ചു.
“ ഡാ അവ്വക്കരേ.. ഒരാടിന് ആയിരം രൂപ.
അപ്പോ ഏഴാടിനു എത്രരൂപ? പറയ് “
അവ്വക്കര് ഉള്ള കാര്യം പറഞ്ഞു: “ ആടിനെക്കാണാതെ വില പറയാൻ പറ്റൂല!!..”
എന്നെക്കൊണ്ട് രണ്ടെഴുതാന് പഠിപ്പിച്ചതിന്റെ ആ കാലം ഓര്‍ത്ത് പോയി.
മാഷേ ....ഇനി മോള് ഇങ്ങനെ ബുധിമുട്ടിച്ചാ ....ഭൂതം പിടിക്കുമെന്ന് ഒരു കാച്ച് ...കാച്ചിക്കോ ......
നന്നായി അഴീക്കോടൻ മാഷെ.. സോറി അരീക്കൊടൻ മാഷേ..
ഓ ടോ: മാഷ്ടെ കഴിഞ്ഞ പോസ്റ്റ് ഞാനിപ്പഴാ കണ്ടതു്. മോള്‍ടെ ബ്ലോഗിലും പോയി. തീര്‍ച്ചയായും സന്തോഷിക്കേണ്ട കാര്യം തന്നെയാണു്. മോളോടും പറയണം.
ആരു? നമ്മുടെ ഐശു മോളാണോ പണി പറ്റിച്ചേ!
അങ്ങനെ ഉമ്മ പുതിയൊരു കണക്ക് പഠിച്ചു.
നല്ല കണക്കി.
maashinte anubhavam enne orupaadu purakilekku sancharippikkunnu... aashamsakal.
കേള്‍ക്കണോ വേരൊരു കഥ..? എന്റെ മകന് ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നു. ടീച്ചര്‍ കുട്ടികളെ 'റ' എന്നെഴുതി പഠിപ്പിക്കുവാന്‍ ശ്രമിക്കുകയാണു. ബോര്‍ഡില്‍ അവര്‍ 'വള'പോലെ ഒരു വളയം വരച്ചു.എന്നിട്ടു കുട്ടികളോട് ചോദിച്ചു:'ഇതെന്താണെന്നു അറിയുമോ..?. വള പോലെയില്ലേ..?' കുട്ടികള്‍ ഒന്നടങ്കം'വള...വള..'എന്നു ഒച്ചയിട്ടു. ടീച്ചര്‍ വളയത്തിന്റെ മധ്യം വെച്ചു അടി ഭാഗം മായ്ച്ചു.{അപ്പോല്‍ അത് 'റ' ആകുമല്ലൊ}. എന്നിട്ടു ചോദിച്ചു:'ഇപ്പോള്‍ ഇത് എന്താണെന്നു പറയാമോ..?' എന്റെ മകനു ഒരു സംശയവും ഉണ്ടായില്ല. അവന് എല്ലാവരിലും മുമ്പേ ഉറക്കെ വിളിച്ചു പറഞ്ഞു:'പൊട്ടിയ വള..'.
മിടുമിടുക്കി മോള് !
ആദ്യം ക്ഷമാപണം - പനി കാരണം കമന്റുകള്‍ക്ക് മറുപടി ഇടാന്‍ വൈകി.
രമണിക ചേട്ടാ....നന്ദി
എഴുത്തുകാരി ചേച്ചീ....ഉം..പഴയ പോസ്റ്റിലും കയറിയതിന് നന്ദി.
കൊച്ചുതെമ്മാടി....സ്വാഗതം.ഇതെന്തു പാട്ടാ?
ശ്രീ.....അതേ
വീ.കെ.....അതിനാല്‍ ഞാന്‍ ഒന്നും പറഞ്ഞില്ല.ഫലിതം ആസ്വദിച്ചു ചിരിച്ചു.
നളിനി.....നന്ദി
വശംവദാ....നന്ദി
കുമാരാ....അതേ,പിള്ളേര് പിള്ളമാരായിത്തുടങ്ങി!!!
നിഷാര്‍....കൊള്ളുക തന്നെ!!!
പള്ളിക്കുളം....അത് നല്ല തമാശ.
കുക്കു....ഉം?
യൂസുഫ്പ....നന്ദി
ഭൂതത്താനേ....ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഭൂതത്തെയൊന്നും ഒരു പേടിയും ഇല്ല.അപ്പോ എന്ത് ചെയ്യും?
ദീപു....അഴീക്കോടന്‍ ഹാങോവര്‍ വിട്ടില്ല അല്ലേ?
ജെന്ഷിയ....സ്വാഗതം
ശരീഫ്ക്കാ....അല്ല.ഇത് ചെറിയവളാ.
ഒഎബി.....അതേ.പുതിയ കണക്കും പുതിയ തന്ത്രങ്ങളും
നരിക്കുന്നാ.....നന്ദി
അനിത.....നന്ദി
ഖാദര്‍....ഹ ഹ ഹാ.അല്ലെങ്കിലും ടീച്ചര്മാര് ഓരോന്ന് ചോദിക്കും.കുട്ടികള്‍ അവരുടെ ഭാവനക്കനുസരിച്ച് ഉത്തരം പറയുകയും ചെയ്യും.മകന് എന്റെ വക ഒരു ഷേക്ക് ഹാന്റ്.
ഗീത....നന്ദി
അരിമാഷേ ഈ മോളിപ്പൊള് എവിടെയാ ഉള്ളത്..
ഒരു ഗുരു ദക്ഷിണ ശ്ശെ അല്ലെങ്കില്‍ അതു വേണ്ട..
ഒരു ചാന്‍സിലര്‍ ദക്ഷിണ കൊടുത്ത് ശിക്ഷിയത്തം സ്വീകരിക്കാനാ..ഒന്നില്‍ പടിക്കുംബോഴേ എന്തൊരു കോമഡി..
പിള്ളമനസ്സിൽ കള്ളമില്ല..കേട്ടൊ
ഭായീ.....മോള് എന്റെ അടുത്ത് തന്നെയാ.ഗുരുദക്ഷിണ മടിക്കാതെ അയച്ചോളൂ.വാങ്ങാന്‍ ഞാന്‍ അവളെ ഹെല്പ് ചെയ്യാം!!!
ബിലാത്തിചേട്ടാ.....ശരിയാ.
:)
സേതുലക്ഷ്മീ...നന്ദി
Post a Comment
നന്ദി....വീണ്ടും വരിക