Pages

Thursday, October 29, 2009

ഞാനും എന്റെ ഒരു വിദ്യാര്‍ത്ഥിയും

രണ്ട് ദിവസം മുമ്പ് ,ലഞ്ച്ബ്രേക്ക് കഴിഞ്ഞ് ഞാന്‍ ഇന്റെര്‍നെറ്റ് ലാബ് തുറക്കാന്‍ വരുമ്പോള്‍ ധാരാളം കുട്ടികള്‍ ലാബില്‍ പ്രവേശിക്കാന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.രണ്ട്മണി കൃത്യം (ലഞ്ച്ബ്രേക്ക് കഴിഞ്ഞ് ലാബ് തുറക്കുന്ന കൃത്യസമയം) ആയപ്പോഴാണ് ഞാന്‍ ലാബിന്റെ വാതിലില്‍ എത്തിയത്.അതേ സമയത്ത് ഓഫീസില്‍ നിന്നും ഫോണ്‍ വന്നതിനാല്‍ ലാബ് തുറന്ന്  വീണ്ടും അടച്ച് (!) പിള്ളേരെ കയറ്റാതെ ഞാന്‍ ഓഫീസിലേക്ക് പോയി.പതിനഞ്ച് മിനുട്ടിന് ശേഷം തിരിച്ചെത്തി ഞാന്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കി.


ഞാന്‍ ഈ കോളേജില്‍ വന്നതിന് ശേഷം ലാബില്‍ കയറാന്‍ കോളേജ് ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു.പഴയ കോളേജില്‍ പിന്തുടര്‍ന്നു പോന്ന നല്ല ഒരു പരിഷ്കാരം ഇവിടേയും നടപ്പിലാക്കിയതായിരുന്നു.ആദ്യമാദ്യം ഇതിന്റെ പേരില്‍ പലര്‍ക്കും ലാബില്‍ കയറാന്‍ പറ്റാതെ വന്നെങ്കിലും പിന്നീട് ഇതൊരു പെരുമാറ്റചട്ടമായി മാറി.



അന്ന് അകത്ത് കയറിയ ഒരു വിദ്യാര്‍ത്ഥി തന്റെ പേഴ്‌സ് കാണിച്ച് അതിനകത്ത് ഭദ്രമായി വച്ച ഐഡന്റിറ്റി കാര്‍ഡ്കാണിച്ചു.ഫോട്ടോ പതിക്കാത്ത ആ ഐഡന്റിറ്റി കാര്‍ഡ്(!) പുറത്തെടുക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു.അത് കീറിപ്പോയത് കാരണം എടുക്കാന്‍ പറ്റില്ല എന്നായിരുന്നു അവന്റെ മറുപടി.മുമ്പും ഇതേ നമ്പര്‍ എന്റെ അടുത്ത് ഇറക്കിയിട്ടുള്ളതിനാല്‍ ഞാന്‍ അവന് പ്രവേശനം അനുവദിച്ചില്ല.

“സാര്‍ ഇപ്പോള്‍ ലാബ് എത്ര മണിക്കാ തുറന്നത് ?” അവന്‍ എന്നെ ചോദ്യം ചെയ്തു.

“ലാബ് രണ്ട്മണി കൃത്യത്തിന് തന്നെ തുറന്നിട്ടുണ്ട്.“ ഞാന്‍ പറഞ്ഞു.

“സാര്‍ ഇപ്പോഴല്ലേ തുറന്നത് ?” അവന്‍ വിട്ടില്ല.

“അല്ല.ഞാന്‍ ലാബ് തുറന്നതിന് ശേഷം ഓഫീസില്‍ നിന്നും വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ അങ്ങോട്ട് പോയതാണ്.” ഞാന്‍ വിശദീകരിച്ച് തന്നെ പറഞ്ഞു.

“ഐഡന്റിറ്റി കാര്‍ഡ് ഉണ്ടായാല്‍ പോരേ.പുറത്ത് ഇംഗ്ലീഷിലിട്ട നിര്‍ദ്ദേശം അത്രയല്ലേ ഉള്ളൂ” അവന്‍ പിന്നേയും വാദിച്ചു.

“പോരാ...കാര്‍ഡ് ഇവിടെ വയ്ക്കുക തന്നെ വേണം.ഈ ലാബിലെ നിയമങ്ങള്‍ പാലിക്കാന്‍ പറ്റില്ലെങ്കില്‍ പുറത്ത് പൊയ്ക്കോളൂ...”

പിന്നേയും എന്തൊക്കെയോ പറഞ്ഞ് അവന്‍ പോയി.അല്പം കഴിഞ്ഞ് കീറിയ ആ ഐഡന്റിറ്റി കാര്‍ഡ് ഒട്ടിച്ച് വൃത്തിയാക്കി അവന്‍ തിരിച്ച് വന്ന് ലാബില്‍ കയറി.ആവശ്യമുള്ളത് ചെയ്ത് അവന്‍ പുറത്ത് പോകുകയും ചെയ്തു.

വൈകിട്ട് ഞാന്‍ ലാബ് അടച്ച് പോകാന്‍ ഒരുങ്ങുമ്പോള്‍അവന്‍ വീണ്ടും വന്നു.
“സാര്‍...നേരത്തെ ഞാന്‍ പെട്ടെന്നുള്ള കോപത്തില്‍ എന്തൊക്കെയോ പറഞ്ഞുപോയി.സോറി.അസൈന്മെന്റ് വയ്ക്കാത്തതിനാല്‍ ക്ലാസ്സില്‍ നിന്നും പുറത്താക്കി. ഇവിടെ വന്നപ്പോള്‍ ഇങ്ങിനേയും ആയിപ്പോയി.സാര്‍ കൃത്യസമയത്ത് ലാബ് തുറന്നതായി മറ്റുള്ളവര്‍ പറഞ്ഞു.ഇനി ആവര്‍ത്തിക്കില്ല....”


“ഓകെ.എനിക്ക് പ്രശ്നമൊന്നുമില്ല.” അവന്റെ മാനസികാവസ്ഥ മനസ്സിലാക്കി ,പുറത്ത് തട്ടിക്കൊണ്ട് ഞാന്‍ പറഞ്ഞു.ശേഷം ഒരു ഷേക്ക് ഹാന്റും നല്‍കി.പുഞ്ചിരിയോടെ അതിലേറെ സമാധാനത്തോടെ അവന്‍ ലാബില്‍ നിന്നും ഇറങ്ങിപ്പോകുന്നതും നോക്കി ഞാന്‍ നിന്നു.


മനോനിലയാണ് പലപ്പോഴും എല്ലാവരേയും കോപാന്ധരാക്കുന്നത്. ഒരിടത്തു നിന്നുള്ള ദുരനുഭവം മറ്റൊരിടത്ത് ദ്വേഷ്യത്തോടെ പെരുമാറാന്‍ നമ്മെ നിര്‍ബന്ധിതമാക്കുന്നു.മനസ്സിന്റെ ഈ അവസ്ഥയെ തരണം ചെയ്യാന്‍ സാധിക്കുന്നവനാണ് യഥാര്‍ത്ഥ വിജയി.പലപ്പോഴും ഇക്കാര്യത്തില്‍ ഞാന്‍ പൂര്‍ണ്ണ പരാജിതനാണ്.


20 comments:

Areekkodan | അരീക്കോടന്‍ said...

അവന്റെ മാനസികാവസ്ഥ മനസ്സിലാക്കി ,പുറത്ത് തട്ടിക്കൊണ്ട് ഞാന്‍ പറഞ്ഞു.ശേഷം ഒരു ഷേക്ക് ഹാന്റും നല്‍കി.പുഞ്ചിരിയോടെ അതിലേറെ സമാധാനത്തോടെ അവന്‍ ലാബില്‍ നിന്നും ഇറങ്ങിപ്പോകുന്നതും നോക്കി ഞാന്‍ നിന്നു.

രാജീവ്‌ .എ . കുറുപ്പ് said...

മാഷിനോട് മാപ്പ് പറയാന്‍ ഉള്ള വിവേകം കാണിച്ചില്ലേ, ഇന്നത്തെ തലമുറ ഇത് ചെയ്യുമോ എന്ന് സംശയം ആണ്.

ഭായി said...
This comment has been removed by the author.
വീകെ said...

നന്നായി മാഷെ...
അങ്ങനെ തന്നെയാണു വേണ്ടതും...

ആശംസകൾ..

രഘുനാഥന്‍ said...

ഗുരുത്വമുള്ള നല്ല കുട്ടികളും ഉണ്ടെന്നു നമുക്കാശ്വസിക്കാം അല്ലെ മാഷേ

നിഷാർ ആലാട്ട് said...

ചില നേരങ്ങളിൽ ചിലർ ഇങ്ങിനെയാന്ന്


പക്ഷെ ഇവൻ പിന്നീട് വന്നു മാപ്പു പറഞല്ലൊ


അത് മതി, അവൻ 101 ഗുരുത്വം കൊടുത്തോളൂ

മാഷേ

.

ഭായി said...

മാഷേ എന്റെ കയ്യില്‍ ഫോട്ടോയുണ്ട് പക്ഷെ...കാര്‍ഡ്..റേഷന്‍ കാര്‍ഡേയുള്ളൂ...ഇത് രണ്ടും കൂടി കാണിച്ചാല്‍ എന്നെയകത്ത് കയറ്റിവിടുമോ..? :-)

തെറ്റ്പറ്റുന്നവര്‍ അനേകം..
അതേറ്റ്പറയുന്നവര്‍ പിന്നോക്കം..

നല്ല വിദ്യാര്‍ത്ഥി!!

പാവത്താൻ said...

സ്കൂളില്‍ പലപ്പോഴും പല പ്രശ്നങ്ങളിലും തെറ്റ് അദ്ധ്യാപകരുടെ ഭാഗത്താണെന്ന് എനിക്കും തോന്നിയിട്ടുണ്ട്.അദ്ധ്യാപകന്‍ പറയുന്നതും ചെയ്യുന്നതും(ശിക്ഷിക്കുന്നതു പോലും) ശരിയാണെന്നു കുട്ടിയെ ബോധ്യപ്പെടുത്തിയാല്‍ അവര്‍ മാന്യമായിത്തന്നെ പ്രതികരിക്കും എന്നെനിക്കും അനുഭവങ്ങളുണ്ട്.
കുട്ടികള്‍ കുട്ടികളാണെന്ന ബോധം അദ്ധ്യാപക്ര്ക്കുണ്ടായിരിക്കണം.അവര്‍ ചിലപ്പോള്‍ നമ്മെ ചോദ്യം ചെയ്തെന്നിരിക്കും.അതു ഒരു ഈഗോ പ്രശ്നമായെടുക്കാതിരിക്കാനുള്ള പക്വത കാട്ടി എന്നതാണ് താങ്കളുടെ ഭാഗത്തു നിന്നുണ്ടായ മഹത്വം.അതു മനസ്സിലാക്കി ക്ഷമ പറഞ്ഞ കുട്ടിയും ആദരവര്‍ഹിക്കുന്നു.
ഒത്തിരി കാര്യങ്ങള്‍ പറയാന്‍ ഇനിയും വിങ്ങുന്നു. എങ്കിലും മുഷിപ്പിക്കുന്നില്ല. നല്ല അദ്ധ്യാപകനും കുട്ടിക്കും ആശംസകള്‍....

ramanika said...

നന്നായി മാഷെ..
ഒരു കുട്ടിയെ കൂടി ഡിസിപ്ലിന്‍ പാലിക്കാന്‍ കിട്ടിയല്ലോ !

Unknown said...

nannayi mashe. ithu vayichappol school kalam orthu poyi.

Anonymous said...

good boy, he deserves a pat on his back. I am sure he will be one of the best students. It is nice to know that students also will respond back if they think teachers are wrong and once when he realised the truth, he came back. This student really deserves an appreciation. also your approach was perfect towards him.keep up good work.

Areekkodan | അരീക്കോടന്‍ said...

കുറുപ്പേ...അതേ അതുകൊണ്ടാണ് ഞാന്‍ അവനെ പുറത്ത് തട്ടി സമാധാനിപ്പിച്ചതും ഷേക്ക് ഹാന്റ് നല്‍കിയതും.

വീ.കെ...നന്ദി

രഘുനാഥ്ജീ...ഉണ്ട്,നന്മയുടെ ചെറുകണികകള്‍ പലരിലും.

നിഷാര്‍...എന്തിനാ 101-ല്‍ ഒതുക്കിയത്?

ഭായി...കയറ്റും,ലാബിലേക്കല്ല...സപ്പ്ലൈ ഓഫീസിലേക്ക്!അതെ.തെറ്റ് ഏറ്റുപറയുന്നവനും സമ്മതിക്കുന്നവനും വളരെ വളരെ വിരളം തന്നെ.

പാവത്താനെ...ഒട്ടും മുഷിപ്പിച്ചില്ല.യഥാര്‍ത്ഥത്തില്‍ കുട്ടിയെ അറിഞ്ഞ് പെരുമാറേണ്ടത് അധ്യാപകന്റെ കടമയാണ്.അതിനല്ലേ അവനെ അധ്യാപകനാക്കിയത്.കുട്ടിയുടെ സുഹൃത്താണ് അധ്യാപകന്‍.

അരുണ്‍...നന്ദി

രമണിക ചേട്ടാ...നല്ല കുട്ടികളും ഉണ്ട് എന്ന് വീണ്ടും മനസ്സിലാക്കിത്തന്നു ഈ അനുഭവം.

ബഷീര്‍...സ്വാഗതം.ഇപ്പോള്‍ കാണാറേ ഇല്ലല്ലോ.

OAB/ഒഎബി said...

ഗുരുക്കന്മാരായാൽ ഇങ്ങനെയും
ശിഷ്യന്മാരായാൽ ഇത് പോലെയും
ആവണം. എല്ലാവരും ആവട്ടെ...

Anil cheleri kumaran said...

അവന്‍ നല്ല കുട്ടിയാണ്. മാഷ് നല്ല മാഷും.

യൂനുസ് വെളളികുളങ്ങര said...

എല്ലാവരും വാങ്ങുവാന്‍ നിര്‍ബന്ധരാണ്‌ (ഒരു പ്രത്യേക നിയമാവലിയില്‍) വാങ്ങിയാല്‍ തന്നെ ഉപയോഗിക്കാല്‍ താല്‍പര്യവുമില്ല കൂടുതല്‍ പേര്‍ക്കും സംഗതി എന്താണ്‌ ?



അതെന്താപ്പാ?





ഹെല്‍മറ്റ്‌

Areekkodan | അരീക്കോടന്‍ said...

ഒ.എ.ബി...ഗുരുക്കള്‍ അല്പം കൂടി നന്നായാല്‍ ശിഷ്യര്‍ അതിലേറെ നന്നാവും.

കുമാരാ...അവന്‍ നല്ലവനായിരിക്കും.പക്ഷേ ഞാന്‍ നല്ല മാഷ്?

യൂനുസ്...അതു ശരി,ഇഷ്ടപ്പെട്ടു.

Unknown said...

തെറ്റ്പറ്റുന്നവര്‍ ധാരാളം

അതേറ്റ്പറയുന്നവര്‍ ചുരുക്കം.

നല്ല വിദ്യാര്‍ത്ഥി!!

Areekkodan | അരീക്കോടന്‍ said...

തെച്ചിക്കോടന്‍...വളരെ വാസ്തവം

Nishima said...

Dear Areekkodan Mashe,

Your blog is so inspiring, though am a total failure in controlling my emotions, specially fighting back tears :-)

Areekkodan | അരീക്കോടന്‍ said...

വശംവദാ...നന്ദി

നിഷിമാ...നല്ല വാക്കുകള്‍ക്ക് നന്ദി.എന്താ പ്രശ്നം?

Post a Comment

നന്ദി....വീണ്ടും വരിക