ഇന്നലെ രാത്രി ഞാന്‍ വീട്ടില്‍ എത്തിയ ഉടനെ എന്റെ മൂത്ത മകള്‍ ചോദിച്ചു .
“ഉപ്പച്ചീ ഞാന്‍ മന്ത് ഗുളിക വാങ്ങണോ?”
എനിക്ക് ഒന്നും പിടികിട്ടിയില്ല.അപ്പോള്‍ അവള് ഒന്നു കൂടി വിശദീകരിച്ചു.
“സ്കൂളില്‍ നിന്ന് നാളെ മന്തുരോഗത്തിനുള്ള ഗുളിക വിതരണം ചെയ്യുന്നുണ്ട്.ഗുളിക വേണ്ടാത്തവര്‍ രക്ഷിതാവിന്റെ എഴുത്ത് നല്‍കണം....”
“ഹോമിയോ മരുന്നാണോ ?” ഞാന്‍ ചോദിച്ചു.
“അറിയില്ല...സുനുതാത്തക്ക്(എന്റെ സഹോദരിയുടെ മകള്‍) കിട്ടിയിട്ടുണ്ട്....”
“സുനൂ....എവിടെ ആ ഗുളിക ?”
അവള് എനിക്ക് ഗുളിക കാണിച്ചു തന്നു.മൂന്ന് ഗുളികകള്‍ നന്നായി പാക്ക് ചെയ്തും ഒന്ന് ഒരു മാസം പ്രായമായ കുട്ടിയെപ്പോലെ നഗ്നനായും...
“ഇത് എന്നൊക്കെ കഴിക്കാനാ ?”
“അത് എല്ലാം ഇന്ന് തന്നെ കഴിക്കാനാ പറഞ്ഞത്...ഞാന്‍ കഴിക്കുന്നില്ല...”
“എന്താ ഇപ്പോ ഒരു മന്തന് ഗുളിക,അതും നാലെണ്ണം“ എന്ന് ഞാന്‍ ഉറക്കെ ആലോചിച്ചു.എന്റെ മോളോട് അത് വാങ്ങേണ്ട എന്നും ഞാന്‍ പറഞ്ഞു.അവള് ചെറുപ്പം മുതലേ ഹോമിയോമരുന്ന് കഴിക്കുന്നവളായിരുന്നു.
“എങ്കില്‍ ഒരു കത്ത് നിര്‍ബന്ധമായും തരണം...” അവളും ശാഠ്യം പിടിച്ചു.
“ശരി...നാളെ തരാം..”
“ഉമ്മാ....ഉപ്പയോട് കത്ത് എഴുതി വക്കാന്‍ പറയണേ...” ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവള് വീണ്ടും പറഞ്ഞു.
ഇന്ന് രാവിലെ എണീറ്റ് മോള് എണീക്കുന്നതിന്റെ മുമ്പേ ഞാന്‍ കത്ത് എഴുതി വച്ചു.ശേഷം പത്രം എടുത്തു.ഒന്നാം പേജിലെ വാര്‍ത്ത “മന്തുരോഗ നിവാരണ ഗുളിക കഴിച്ചവര്‍ക്ക് ദേഹാസ്വസ്ഥ്യം”
ഞാന്‍ നന്നായി ഞെട്ടി.കാരണം ഗുളിക എന്റെ മുന്നില്‍ അപ്പോഴും എന്നെ നോക്കി ഇളിക്കുന്നുണ്ടായിരുന്നു.
സര്‍ക്കാര്‍ നടപ്പാക്കുന്ന മരുന്ന് വിതരണ പദ്ധതികള്‍ പലതും താളം തെറ്റുന്നു.ജനങ്ങളില്‍ ആശങ്കയും ഭീതിയും പടര്‍ത്താനേ ഇവ ഉപകരിക്കുന്നുള്ളൂ.അല്ലെങ്കില്‍ ഈ അവസരത്തില്‍ ഇങ്ങനെ ഒരു ഗുളിക സ്കൂളിലൂടെ വിതരണം ചെയ്യുന്നതിന്റെ പിന്നിലെ നീക്കം എന്ത് എന്ന് എല്ലാവര്ക്കും മനസ്സിലാവുന്ന ഭാഷയില്‍ വിശദീകരിക്കണം.ആദ്യം മരുന്നും പിന്നാലെ അസുഖവും വരും എന്ന സ്ഥിതി വിശേഷം ആരോഗ്യരംഗത്തെ മലീമസമാക്കുന്നു.
വാല്:ഇന്നലെ ഇതെഴുതി ഡ്രാഫ്റ്റ് ആക്കി വച്ചു.അല്പം കഴിഞ്ഞപ്പോള്‍ കോളേജിലെ ഒരു അറ്റന്റര്‍ വന്നു.
“സാര്‍...ഇതാ മന്ത് ഗുളിക,വാങ്ങണം...കഴിക്കണോ വേണ്ടയോ എന്ന് സാറിന് തീരുമാനിക്കാം.പിന്നെ ഈ നാലാം ഗുളിക (നഗ്നന്) നിങ്ങള്‍ വിചാരിക്കുന്ന പോലെ അല്ല,വിരയിളക്കാനാ...”
അപ്പോള്‍ ഇത് എന്തിനൊക്കെയുള്ള പുറപ്പാടാണോ ആവോ?ഞാന്‍ ഗുളിക വാങ്ങി ,പക്ഷേ ഇതുവരെ കഴിച്ചില്ല.
17 comments:
“സാര്‍...ഇതാ മന്ത് ഗുളിക,വാങ്ങണം...കഴിക്കണോ വേണ്ടയോ എന്ന് സാറിന് തീരുമാനിക്കാം.പിന്നെ ഈ നാലാം ഗുളിക (നഗ്നന്) നിങ്ങള്‍ വിചാരിക്കുന്ന പോലെ അല്ല,വിരയിളക്കാനാ...”
ജനങ്ങള്‍ ആരോഗ്യവാന്മാരാവട്ടെ എന്നു വച്ചാല്‍ സമ്മതിക്കില്ല അല്ലേ മാഷേ?
ഇവിടെ എന്നെ നോക്കിയും ചിരിക്കുന്നു മൂന്നു ഉടുപ്പിട്ട ഗുളികകളും, ന്നഗ്നനായ നാലാമനും.
ലോകാരോഗ്യ സംഘടനയുടെ പദ്ധതിയുടെ ഭാഗമായി മന്തു രോഗത്തെ നാടുകടത്താനുള്ള തീവ്രയജ്ഞ പരിപാടിയാ ഇത്. മന്തില്ലാത്ത ഇന്ത്യ 2015 ഓടെ.
:)
1.മോള്‍ക്ക് ഗുളിക കൊടുക്കരുതെന്ന് എഴുതിക്കൊടുത്തു വിട്ടു.
2.വീട്ടില്‍ കൊണ്ടു വന്ന ഗുളികകള്‍ വാങ്ങി വച്ചു.
കാരണങ്ങള്‍:
1.സര്‍ക്കാര്‍ മരുന്നുകള്‍ ഏറെയും ചാത്തന്സാവാം.ആതിനാല്‍ തന്നെ മരുന്നിന്റെ ഗുണനിലവാരം, വയറിനും മറ്റും ഉണ്ടാക്കാവുന്ന പ്രശ്നങ്ങള്‍ എന്നിവ ഉറപ്പ് പറയാനാവില്ല.
2.ഡൈ ഈതൈല്‍ കാര്ബമസിന് എന്ന മരുന്ന് (കുപ്പായം ഉള്ളവര്‍)അത്ര അത്യാവശ്യപ്പെട്ട മരുന്നല്ല എന്ന് പറയപ്പെടുന്നു. കൂട്ടത്തില്‍ പറഞ്ഞ “നഗ്നന്” വിരയിളക്കാനുള്ളതാണെങ്കിലും ഇവിടെ അത് മന്തു രോഗ പ്രതിരോധത്തിനായ് കൊടുക്കുന്നതാണ്, അവന് മാത്രം ധാരാളം മതി.
3.ഈ നഗ്നനെ (ആല്ബന്റ്സോള്)സ്ഥിരമായി വര്‍ഷത്തിലൊരിക്കല്‍ വീട്ടില്‍ എല്ലാവരും കഴിച്ചു വരുന്നതാണ്.
2015 വരെയാണു,സര്വലോകമഹാമാരികൂരിയാദി
മാരകരോഗങ്ങള്ക്കൊക്കെ WHO വിസ അടിക്കുകയുള്ളു!
അതിനു ശേഷം ഒരു കാരണവശാലും 60 വയസ്സില്‍
കുറവുള്ള രോഗികള്‍ക്ക് രേഷന്‍ കാര്‍ഡ് പോലും അനുവദിക്കുന്നതല്ല!
മറന്നുപോയി,വയസ്സായില്ലേ!നാട്ടിലെ എല്ലാവിധ
ആശുപത്രികളും വിശിഷ്യാ മള്ട്ടീസ്പെഷ്യാലിറ്റികളും
പുരാവസ്തുവകുപ്പിനു കീഴില്‍ നോക്കുകുത്തിക്കും!
ഞാൻ എത്ര ഭാഗ്യവാൻ!!
ഇനി ഈ വഴിക്കെങ്ങാനും വരുമോ ആവോ..
മേലെ പറഞ്ഞ പോലെ ആശുപത്രികളൊക്കെ നോക്കുകുത്തികളാകുന്ന കാലം വിധൂരമല്ല.
മന്ത് ഗുളിക കിട്ടുന്നത് വാങ്ങാം കഴിക്കണോ വേണ്ടയോ എന്ന് പിന്നെ തീരുമാനിക്കാം,
എന്നു തീരുമാനിച്ചത് കൊണ്ട് ഒരു ലെറ്റര്‍ കൊടുക്കുന്നതില്‍ നിന്ന് ഞാനും തടി തപ്പി !!
എന്തായാലും ഈ മുന്നറിയിപ്പിന് നന്ദി.
അനിലിന്റെ കുറിപ്പിനും നന്ദി.
ഇങ്ങനെ സ്കൂള്‍ കോളേജ് വഴിയൊക്കെ ഇവ വിതരണം ചെയ്യുമ്പോള്‍ ആകെ കണ്ഫ്യൂഷന് ആണ്. കഴിക്കണോ, ഇനി കഴിക്കാതിരുന്നാല്‍ പ്രശ്നമാകുമോ എന്നൊക്കെ.
ഞാന്‍ സ്റ്റഡി ടൂറിലായിരുന്നതുകൊണ്ട് കഴിക്കേണ്ടി വന്നില്ല. അന്നു രാത്രി ടീവീയില്‍ പേടിപ്പിക്കുന്ന പല വാര്‍ത്തകളും കേട്ടു താനും! ഏതായാലും കോളേജില്‍ ഗുളിക കഴിച്ച എന്റെ ഒരു ശിഷ്യ കുറെ ചര്‍ദ്ദിച്ചു. അത്രയൊക്കെ ഭീകരമായ ഒരു രോഗമാണോ ഈ മന്ത്? നേരത്തേ കണ്ടെത്തിയാല്‍ വളരെ നിസ്സാരമായി ചികില്‍സിച്ചു മാറ്റാവുന്നതേയുള്ളൂ എന്നാണറിവ്. ആര്‍ക്കു വേണ്ടിയാണോ ഈ മഹാമഹം?!
മരുന്നിനേം സൂക്ഷിക്കണം ഇപ്പോള്‍...:)
എനിച്ചു മാത്രം കിട്ടീലാ.........
എന്റെ മാഷേ...
അതൊന്നും എടുത്ത് കഴിച്ചേക്കല്ലേ...
മനോരാജ്യത്ത് ഇനിയും തോന്ന്യാസങള്‍ കാണിക്കാനുള്ളതാണ്.!!!!
ചേച്ചീ...അതങനെ കൊണ്ടു നടക്കണ്ട.ആരെങ്കിലും കണ്ടാല്‍ ‘ലവള് കൊള്ളാലോ’ എന്ന നോട്ടം സഹിക്കേണ്ടി വരും
അനില്‍ജീ...അപ്പോള്‍ ആ നഗ്നന് മാത്രം അകത്തേക്ക്...മറ്റവന്മാര് ഞാന്‍ പറയുന്നില്ല.
ഒരു നുറുങ്...2012-ല്‍ ലോകം അവസാനിക്കും പോലും!!!പിന്നെയല്ലേ 2015
ഒ.എ.ബി...പ്രവാസികള്‍ക്ക് പാര്‍സലായി എത്തിക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ട്.ആ മന്ത്രിക്ക് വേറെ പണി ഒന്നുമില്ലല്ലോ?
രമണിക ചേട്ടാ...നല്ല ‘പുത്തി’
ഗീതേ...ആരോഗ്യ വകുപ്പുകാര്‍ വീട് കയറിയും വിതരണം ചെയ്യുന്നുണ്ട്.പുറത്ത് മന്ത് ഗുളിക എന്ന ലേബലോട് കൂടി ഒരു കുട്ട വയ്ക്കാം.
പുല്ചാടീ...സ്വാഗതം.ഒരു വര്‍ഷം പൊന്നാനി കടപ്പുറത്ത് എം.ഇ.എസിന്റെ ഹോസ്റ്റലില്‍ മന്തും പേടിച്ച് താമസിച്ചപ്പോള്‍ ഒരു മന്തനും ഈ സാധനം തന്നില്ല.എന്നിട്ട് ഇപ്പോള്‍ കൊണ്ടു വന്നിരിക്കുന്നു കോന്തന്മാര്...
തെച്ചിക്കോടാ...സത്യമായും സൂക്ഷിക്കണം
പ്രവീണ്‍...താമസിയാതെ അവര്‍ വീട്ടില്‍ വരും.
ഭായീ...തോന്ന്യാസങള്‍ അല്ല തോന്ന്യാക്ഷരങ്ങള്‍ എഴുതുകയാണ്.
യഥാര്‍ഥത്തില്‍ മന്തുഗുളികയല്ല 'വായുഗുളിക' യായിരുന്നു എല്ലാവര്ക്കും വിതരണം ചെയ്യേണ്ടിയിരുന്നത് !
NB:രോഗം കാരണമല്ല, മരുന്ന് കാരണമാണ് വൈദ്യന്റെ മകന് മരിക്കുക.(പഴമൊഴി)
വീട്ടിലും കൊണ്ടുവന്നിരുന്നു. പക്ഷേ വാങ്ങിയില്ല...
എന്റെ ഒരു സുഹൃത്തിനും കിട്ടി ഒരു പണി ......അവന് കിട്ടിയ ഗുളിക എല്ലാം ഒറ്റയടിക്ക് വിഴുങ്ങി .....
പിന്നെ ഒന്നും പറയണ്ട നിക്കാനും വയ്യ.... ഇരിക്കാനും വയ്യ ..........അന്ന് രാത്രി അവന് ഉറങ്ങിയില്ല ......
ഓരോ പണി വരുന്ന വഴിയെ..........
Post a Comment
നന്ദി....വീണ്ടും വരിക