Pages

Wednesday, November 18, 2009

ഒരു റാലിയും ചില ചിന്താശകലങ്ങളും.

ഇന്നലെ എസ്.എഫ്.ഐ യുടെ സംസ്ഥാന സമ്മേളനത്തോട്‌ അനുബന്ധിച്ച് കോഴിക്കോട് പട്ടണത്തില്‍ വിദ്യാര്‍ത്ഥിറാലി നടക്കുന്നതിനാല്‍ ഞാന്‍ കോല്ലേജില്‍ നിന്നും നേരത്തെ ഇറങ്ങി.ഗതാഗത നിയന്ത്രണം മുന്‍‌കൂട്ടി കണ്ടാണ് ഞാന്‍ ഇറങ്ങിയത്.പ്രതീക്ഷിച്ച് പോലെ ഒരു കിലോമീറ്റര്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ തന്നെ അത് സംഭവിച്ചു.


പിന്നെ ഏതൊക്കെയോ വഴിയിലൂടെ ബസ് ചുറ്റി സഞ്ചരിക്കാന്‍ തുടങ്ങി.അതിനിടക്ക് സ്ഥലം പരിചയമില്ലാത്ത ഒരു സ്ത്രീ കണ്ടക്റ്ററോട്‌ എന്തോ ചോദിച്ചു.


“നിങ്ങള്‍ ഇവിടെ ഇറങ്ങിക്കോളൂ...” കണ്ടക്റ്റര്‍ പറഞ്ഞു.


“അതെന്താ നിങ്ങള്‍ നേരത്തേ പറയാഞ്ഞത് ? എനിക്ക് സ്ഥലം പരിചയമില്ല...”

“സ്ഥലം പരിചയമില്ല എന്ന് നിങ്ങള്‍ പറയേണ്ടേ...മനസ്സില്‍ വച്ചിരുന്നാല്‍ ഞാന്‍ അറിയോ?”

ആ സ്ത്രീ അവിടെ ഇറങ്ങി.സംസാരത്തില്‍ നിന്നും, ബസ് റൂട്ട് തിരിച്ചു വിട്ട അവിടെ നിന്നും അടുത്ത സ്റ്റോപ് ആണ് ആ സ്ത്രീക്ക് ഇറങ്ങേണ്ടത് എന്ന് മനസ്സിലായി.രണ്ട് മിനുട്ട് നടക്കാനുള്ള ദൂരം.പക്ഷേ ഇപ്പോള്‍ ആ സ്ത്രീയെ ഇറക്കിവിട്ടത് ഏതോ ഒരു വഴിയിലും.ബസ് ജീവനക്കാര്‍, ബസ് ആ ട്രിപ്പില്‍ പോകാത്ത രണ്ട് സ്റ്റോപുകള്‍ പറഞ്ഞിരുന്നെങ്കിലും ആ സ്ത്രീക്ക് ഇറങ്ങേണ്ട സ്റ്റോപ് പറഞ്ഞിരുന്നില്ല.


ആ സ്ത്രീയും , ഈ ഗതാഗതകുരുക്കില്‍ പെട്ട വൃദ്ധജനങ്ങളും , ആശുപത്രിയിലേക്ക് കുതിച്ചുപായുന്ന രോഗികളും മറ്റ് ജനങ്ങളും ഈ ഒരു റാലി കൊണ്ട് എത്രമാത്രം കഷ്ടപ്പെട്ടിരിക്കും എന്ന് ഇതിന് നേതൃത്വം കൊടുക്കുന്ന ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകുമോ?


മത-രാഷ്ട്രീയ-സാംസ്കാരിക സംഘടനകളുടെ പ്രകടനങ്ങള്‍ മെയിന്‍ റോഡു വഴി പോകുന്നത് നിര്‍ബന്ധമായും തടയേണ്ടിയിരിക്കുന്നു.ജനങ്ങള്‍ കാണാനാണ് പ്രകടനം.പക്ഷേ ജനങ്ങള്‍ക്ക് ഇതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ലാതായിരിക്കുന്നു.പാര്‍ട്ടി അനുഭാവികള്‍ക്കും അല്ലാത്തവര്‍ക്കും ഒരു പോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഈ പരിപാടികള്‍ വല്ല മൈതാനത്തോ ബീച്ചിലോ കൂട്ടം കൂടി നിന്ന് നടത്തിയാലും പോരേ ? കാണാനും കേള്‍ക്കാനും താല്പര്യമുള്ളവര്‍ വല്ല വിധേനയും അങ്ങോട്ട് എത്തിക്കോളും.പിന്നെ എന്തിന് എല്ലാവരേയും ബുദ്ധിമുട്ടിക്കുന്ന ഈ കോപ്രായങ്ങള്‍?


സംഘടനകള്‍ ഈ വിഷയം ഗൌരവതരമായി കാണേണ്ടിയിരിക്കുന്നു.പോലീസും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.ജനങ്ങളും തങ്ങളുടെ പ്രതിഷേധം അറിയിക്കണം.സമീപഭാവിയിലെങ്കിലും നെടുനീളന്‍ റാലികള്‍ ഇല്ലാത്ത ഒരു കേരളം കാണാന്‍ സാധിക്കുമോ?ഇല്ലെങ്കില്‍ തെക്ക്-വടക്ക് പാത (എക്സ്പ്രെസ് പാത എന്ന് മറ്റവന്മാര്‍ വിളിച്ചതുകൊണ്ടും അതിനെ എതിര്‍ത്തത് കൊണ്ടും ഇനി ഇങ്ങനെയല്ലേ വിളിക്കാന്‍ പറ്റൂ) പോലെ ഒരു തെക്ക്-വടക്ക് പ്രകടന പാത കൂടി നിര്‍മ്മിക്കാനൊക്കുമോ ?




21 comments:

Areekkodan | അരീക്കോടന്‍ said...

സമീപഭാവിയിലെങ്കിലും നെടുനീളന്‍ റാലികള്‍ ഇല്ലാത്ത ഒരു കേരളം കാണാന്‍ സാധിക്കുമോ?ഇല്ലെങ്കില്‍ തെക്ക്-വടക്ക് പാത (എക്സ്പ്രെസ് പാത എന്ന് മറ്റവന്മാര്‍ വിളിച്ചതുകൊണ്ടും അതിനെ എതിര്‍ത്തത് കൊണ്ടും ഇനി ഇങ്ങനെയല്ലേ വിളിക്കാന്‍ പറ്റൂ) പോലെ ഒരു തെക്ക്-വടക്ക് പ്രകടന പാത കൂടി നിര്‍മ്മിക്കാനൊക്കുമോ ?

ഭായി said...

##ഒരു തെക്ക്-വടക്ക് പ്രകടന പാത കൂടി##

പതുക്കെ പറ മാഷേ..ലവന്മാര്‍ കേള്‍ക്കണ്ട!
ഇനി ഇത് വെണമെന്ന് പറഞ് പ്രകടനവും ബന്തും ഹര്‍ത്താലും നടത്തിക്കളയും!

ഡോക്ടര്‍ said...

മാഷേ അതിനുള്ള യോഗം ഉണ്ടാകുമെന്ന് തോന്നുന്നില്ല.... ജനങ്ങളെ ബുദ്ധിമുട്ടിച്ചാലെല്ലേ അതിനൊരു ഇത് ഒള്ളൂ... :)

Anonymous said...

:(

ഒരു നുറുങ്ങ് said...

മാഷേ,ഈ പ്രകടനമൊക്കെ പിന്നെന്തോന്നിനാ?
രാഷ്ട്രീയക്കാര്‍ക്കു ശക്തി,മതക്കാര്‍ക്ക് ഭക്തി നിരീശ്വരാദി
കള്‍ക്കു യുക്തിയെന്നിങ്ങനെ അവരുടെയൊക്കെ
ഉശിര് നാലാള്‍ടെ മുമ്പില്‍ പ്രകടിപ്പിച്ചില്ലെങ്കില്‍ മോശല്ലേ!
കാല്‍നൂറ്റാണ്ട്കാലം ഈ കോലാഹലങ്ങള്‍ക്കൊന്നും
സാക്ഷിയം വഹിക്കേണ്ടിവന്നിട്ടില്ലാത്ത ഈ നുറുങ്ങിന്‍റെ
പ്രവാസഘട്ടം ഓര്‍ത്തുപോയി! ഈമാതിരിപ്പെട്ട
ശക്തിഭക്തിയുക്തിയാദികളൊക്കെ,അവിടങ്ങളില്‍
നിഴല്‍പ്രകടനം പോലും നടത്താത്തതുകൊണ്ടാവുമോ
ആ നാടുകളൊക്കെ ഇങ്ങിനെ അഭിവൃദ്ധിപ്പെട്ടതു !

Typist | എഴുത്തുകാരി said...

നാലാളെ ബുദ്ധിമുട്ടിച്ചില്ലെങ്കില്‍ പിന്നെന്തു പ്രകടനം!

ശ്രദ്ധേയന്‍ | shradheyan said...

ഇതൊക്കെ അല്ലെ മാഷേ 'പ്രകടനം'..!!

തറവാടി said...

>>ഈ പരിപാടികള്‍ വല്ല മൈതാനത്തോ ബീച്ചിലോ കൂട്ടം കൂടി നിന്ന് നടത്തിയാലും പോരേ?<<

ഹഹ നല്ല കാര്യായി അപ്പോ ഇതൊക്കെ എന്തിനാ നടത്തുന്നെ?

എസ്.എഫ്.ഐ നേതാവിന്റെ ഘോര ഘോരമുള്ള പ്രസംഗം കേട്ടില്ലായിരുന്നോ, സമരത്തിനുള്ള പുതിയ രീതികളെപ്പറ്റി ചിന്തിച്ചു തീരുമാനിക്കേണ്ട സമയമായിരിക്കുന്നു എന്നുള്ളത്?

വാഴക്കോടന്‍ ‍// vazhakodan said...

ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരനു കഞ്ഞി കുമ്പിളില്‍ തന്നെ! ഇടതായാലും വലതായാലും തഥൈവ!

Akbar said...

അരീകോട് മാഷേ
ഭൂമിയുടെ അവകാശികള്‍ പലരുമാവാം. പക്ഷെ റോഡിന്‍റെ അവകാശികള്‍ എന്നും രാഷ്ട്രീയക്കാരാണ്. ഏത് നിമിഷവും അതവര്‍ സ്വന്തമാകാം. ഇടതനും വലതനും തര്‍കിക്കാത്ത ഒരേ ഒരു വിഷയം.

ramanika said...

പ്രകടനം നടത്തി പ്രകമ്പനം കൊണ്ട്ജനങ്ങളുടെ മനസ്സില്‍ നിന്നും പടിയിറങ്ങി പോരേ .......

നാട്ടുകാരന്‍ said...

ഇതാണ് “പ്രകടനം”
നമ്മുടെ നെഞ്ചത്തുകേറുന്ന “പ്രകടനം”

ഇതിനോടനുബന്ധിച്ച് ഇതൊന്നു വായിച്ച് നോക്കൂ..

താരകൻ said...

എല്ലാവരേയും ബുദ്ധിമുട്ടിക്കുന്ന ഈ കോപ്രായങ്ങള്‍?

വളരെ ന്യായമായ ചോദ്യം

Areekkodan | അരീക്കോടന്‍ said...

ഭായി..പറഞത് മെല്ലെ തന്നെയാണ്.പക്ഷേ കീബോഡില്‍ ചില അക്ഷരങ്ങള്‍ കിട്ടാന്‍ ആഞ്ഞ് കുത്തിയിട്ടുണ്ട്.

ഡോക്ടര്‍...യോഗം ഇല്ലെങ്കില്‍ ഒരു മീറ്റിംഗ് എങ്കിലും ???

കൊച്ചുതെമ്മാടി...ങും?

ഒരു നുറുങ്...ശക്തി-ഭക്തി-യുക്തി സിന്ദാബാദ് എന്ന് ഇനി ഞാനും വിളിക്കേണ്ടി വരുമോ?

എഴുത്തുകാരി ചേച്ചീ...എന്ന് അവരുടെ മനം,നമ്മുടെ മനമോ?

ശ്രദ്ധേയാ...അതേ,അത ന്നെ.

Areekkodan | അരീക്കോടന്‍ said...

തറവാടീ...ബീച്ചില്‍ വെറുതേ സമയം കൊല്ലാന്‍ വരുന്ന കുറേ ജനം ഉണ്ടാകും.സമയമില്ലാത്ത ജനങളുടെ മുമ്പില്‍ നടത്തുന്നതിനെക്കാളും ഭേദം അവര്‍ക്കു മുമ്പില്‍ നടാത്തുന്നതല്ലേ?വന്‍ ജനക്കൂട്ടം ദൃക്‌സാക്ഷിയായി എന്ന് തട്ടി വിടുകയും ചെയ്യാം!

വാഴക്കോടാ...കഞ്ഞി കുമ്പിളില്‍ ആണെങ്കില്‍ കുടിയന്‍ കോരന്‍ തന്നെ എന്ന പോലെ പ്രകടനം ഉണ്ടെങ്കില്‍ അത് രാജവീഥിയില്‍ തന്നെ.

അക്ബര്‍...സ്വാഗതം.പക്ഷേ റോഡിന് ടാക്സ് കൊടുക്കുന്നത് അവരല്ല.

രമണിക ചേട്ടാ...നന്ദി

കുമാരാ...നന്ദി

നാട്ടുകാരാ...കണ്ടാമൃഗം പോലും ലജ്ജിച്ച് തല താഴ്ത്തും ഇവര്‍ക്ക് മുമ്പില്‍.

താരകാ...സ്വാഗതം.

Unknown said...

എല്ലാം വെറും പ്രകടനം മാത്രമായിരിക്കുന്നു.

'തെക്ക്-വടക്ക് പ്രകടന പാത', അതൊരു നല്ല ആശയമാണ്

OAB/ഒഎബി said...

കാല്‍ നടപ്പാതപോലുമില്ലാത്ത നമ്മുടെ റോഡില്‍ ഇനിയൊരു തെക്ക് വടക്ക് പ്രപാത..:)
എങ്കില്‍ ആപാത ചെരങ്ങും ചൊറിയും പിടിച്ച് കിടക്കുന്നതിനെതിരെ കേരളമൊട്ടുക്കെ ഞങ്ങള്‍ റോഡ് തടയല്‍ റിലേ സമരം നടത്തും. നിങ്ങള്‍ ആശുപത്രീക്കും മറ്റും പോണത് ഒന്ന് കാണട്ടെ..

കണ്ണനുണ്ണി said...

മാഷെ, ഇതും ജനാധിപത്യത്തിനു നാം കൊടുക്കേണ്ടി വരുന്ന വിലയായി കണക്കാക്കിയാല്‍ മതി..

ഒരു രണ്ടു മാസം മുന്‍പ് രാവിലെ ഓഫീസില്‍ പോവാന്‍ ഇറങ്ങിയപ്പോള്‍ റോഡില്‍ റാലി, അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാതെ കിടന്നു പോയി ശിവാജി നഗറില്‍ ഒരു മണിക്കൂറോളം. അവിടെ കുടുങ്ങിയ എല്ല്ലാവരുടെയും ഒരു ഓഫീസ് ദിവസത്തിലെ ഒരു മണിക്കൂര്‍
പക്ഷെ ആരോട് പറയാന്‍.

Areekkodan | അരീക്കോടന്‍ said...

തെച്ചിക്കോടാ...നന്ദി

ഒ.എ.ബി...അത് ഒരിക്കലും ചോറി പിടിക്കില്ല.കാരണം ദിവസവും രണ്ട് പ്രകടനങ്ങള്‍ എങ്കിലും അതുവഴി കടന്നു പോയിരിക്കും

കണ്ണനുണ്ണീ...അതേ,സഹിക്കുക തന്നെ.അപ്പോ ഈ പരിപാടി കേരളത്തില്‍ മാത്രമല്ല അല്ലേ?

OAB/ഒഎബി said...

ഞാൻ ഉദ്ദേശിച്ചത്, ആ പാതയിലൂടെ പ്രകടനം ഒരിക്കലും കടന്ന്(കരുതിക്കൂട്ടി)പോവില്ല. അതിനാൽ ചൊറി പിടിക്കുമെന്നാണ്.

Areekkodan | അരീക്കോടന്‍ said...

ഒഎബി...ഹ ഹ... ഞാന്‍ അത്ര കടന്ന് ചിന്തിചില്ല,ഇരുന്ന് ചിന്തിച്ചു.

Post a Comment

നന്ദി....വീണ്ടും വരിക