Pages

Monday, December 07, 2009

കേരള പൊല്ലിസ്...

“ഹ ഹ ഹാ....ഹ ഹ ഹാ....“ പത്രവും പൊക്കിപ്പിടിച്ച് പൊട്ടിച്ചിരിച്ചുകൊണ്ട് വരുന്ന മകളെ നോക്കി ഞാന്‍ അന്തം വിട്ട് നിന്നു.


“എന്താ , ഇന്ന് പത്രത്തില്‍ ഇത്ര ചിരിക്കാന്‍ ?” ഞാന്‍ ചോദിച്ചു.


“ഒരു ബെല്ല്യൊര് മന്സന്‍ .....”


“വലിയൊരു മനുഷ്യനോ?”


“ആ....ബെല്ല്യൊര് മന്സന്‍ പോലീസ് ന്ന് എയ്ത്യത് കണ്ടോ ?”


ഞാന്‍ പത്രം വാങ്ങി നോക്കി. അവള്‍ പറഞ്ഞ പോലെ പത്രത്തിന്റെ ഒന്നാം പേജില്‍ മന്ത്രി കൊടിയേരി KERALA POLLICE എന്നെഴുതി അണ്ടി പോയ അണ്ണാനെ പോലെ നില്‍ക്കുന്നു.


“അത് നമ്മുടെ ഒരു മന്ത്രിയാ മോളേ..” ഞാന്‍ പറഞ്ഞു.


“ആരായാലും അയാളെ ഒന്നാം ക്ലാസ്സ്ല്‍ കൊണ്ടേ ഇര്ത്തണം...പോലീസ്‌ന്റെ സ്പെല്ലിംഗും അറ്യാത്ത മന്സന്‍...”


എനിക്ക് പതിവ് പോലെ മറുപടി ഒന്നും ഇല്ലായിരുന്നു.മലയാളം ഭരണഭാഷ ആക്കാന്‍ സര്‍ക്കാര്‍ തന്നെ പലവിധ പ്രവര്‍ത്തനങ്ങളും നടത്തുന്നതിനിടയില്‍ ഇത്ര ബുദ്ധിമുട്ടി ഇദ്ദേഹം തന്റെ ഇംഗ്ലീഷ് ജ്ഞാനം വിളമ്പേണ്ട കാര്യമുണ്ടായിരുന്നില്ല.മലയാളത്തില്‍ എഴുതിയാലും ആ ഇന്റെറാക്ടീവ് ബോഡില്‍ അക്ഷരം തെളിയും എന്ന് ആരും അദ്ദേഹത്തിന് പറഞ്ഞു കൊടുത്തിട്ടുണ്ടാവില്ല.അതിനാല്‍ പ്രിയപ്പെട്ട മന്ത്രിമാരെ, ഉല്‍ഘാടനങ്ങള്‍ എല്ലാം നാട മുറിച്ചോ വിളക്ക് കത്തിച്ചോ മാത്രം മതി.എഴുതിയുള്ള പരിപാടി നിങ്ങളുടെ തൊലിക്കട്ടിക്ക് യോജിക്കുമെങ്കിലും സാക്ഷരകേരളത്തിന്റെ അന്തസ്സിന് നിരക്കില്ല.

 

20 comments:

Areekkodan | അരീക്കോടന്‍ said...

അതിനാല്‍ പ്രിയപ്പെട്ട മന്ത്രിമാരെ, ഉല്‍ഘാടനങ്ങള്‍ എല്ലാം നാട മുറിച്ചോ വിളക്ക് കത്തിച്ചോ മാത്രം മതി.

ramanika said...

:)

anoopkothanalloor said...

കണ്ടിരുന്നു.ചിരിക്കാതെ തരമില്ലാല്ലഓ മാഷെ

Anil cheleri kumaran said...

കണ്ടോണ്ടിരിക്കന്നെ..

OAB/ഒഎബി said...

ഞാൻ കണ്ടില്ല.
ഇപ്പൊ വായിച്ചു.

പിന്നെ ഒരു പറ്റൊക്കെ ഏത് പോലീ...അല്ല മന്ത്രിക്കും......

പ്രദീപ്‌ said...

ഞാനറിഞ്ഞില്ല ഇതെപ്പോ നടന്നു മാഷേ ????

വശംവദൻ said...

:)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...
This comment has been removed by the author.
പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

അല്ലേലും കൊടിയേരീടെ പോലീസിനു ഒരെല്ലു കൂടുതലാ...

Areekkodan | അരീക്കോടന്‍ said...

നിഷാര്‍,രമണിക ചേട്ടന്‍...നന്ദി

അനൂപ്...മന്ത്രിയുടെ ആ നില്പ് കണ്ടാ എനിക്ക് ചിരി വന്നത്.

കുമാരാ...കണ്ടുകൊണ്ടേ ഇരിക്കുക

ഒ.എ.ബി...നൂറ്റാണ്ടിലെ രംഗം നഷ്ടപ്പെട്ടു!!!

പ്രദീപ്...രക്ഷയില്ല ഇനി ആ ചിത്രം കാണാന്‍.

വശംവദാ...നന്ദി

പ്രവീണ്‍...ആരെങ്കിലും തല്ലി ഒടിച്ചതാണോ?

നിലാവ്‌ said...

അരീക്കോടാ...നിങ്ങളെപ്പറ്റി സൈബർ സെല്ലിൽ പരാതി പോയിട്ടുണ്ടെന്നാണ്‌ കേട്ടത്‌..സൂക്ഷിച്ചോ..

ശ്രദ്ധേയന്‍ | shradheyan said...

:(

Typist | എഴുത്തുകാരി said...

പത്രത്തില്‍ കണ്ടിരുന്നു. എന്തു പറയാ‍ന്‍!

Anonymous said...

he dont have any educational qualifiicaation.. he is a cheper goonda neethav

ദിയ കണ്ണന്‍ said...

:)

ഷൈജൻ കാക്കര said...

തച്ചങ്കരി സാർ കേട്ടെഴുത്ത്‌ നടത്തിയതാണോ?

ഇംഗ്ലീഷ്‌ മീഡിയത്തിനെതിരെ സമരം നയിച്ച സഖാവെ, ലാൽ സലാം.

Areekkodan | അരീക്കോടന്‍ said...

കിടങൂരാന്‍...ആ സെല്ല് ഞമ്മളെ വീടിന്റെ ബട്ക്കണീന്റെ അപ്പുറത്താ...അതോണ്ട് നൊ പ്രോബ്ലം

എഴുത്തുകാരി ചേച്ചീ...ചെറിയ കുട്ടികളില്ലാത്തത് നിങളുടെ ഭാഗ്യം.ഇല്ലെങ്കില്‍ ???

ദിയ...സ്വാഗതം

കാക്കര...സ്വാഗതം.ഏതായാലും ലോകം മൊത്തം മന്ത്രിയുടെ ജ്ഞാനം അറിഞ്ഞു.

ശ്രദ്ധേയന്‍,തെച്ചിക്കോടന്‍,കാപ്പിലാന്‍...എല്ലാവര്‍ക്കും നന്ദി.

അനോണി...പറയാനുള്ളത് സനോണിയായി വന്ന് ധൈര്യമായി പറയൂ...

ഭൂതത്താന്‍ said...

ബലിയ മന്സന്റെ ...ഓരോരോ കാര്യങ്ങള്‍ ...കൊള്ളാം മാഷേ




'SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

സ്വതന്ത്രന്‍ said...

ഒരു തെറ്റൊക്കെ എതൊരു പോലീസുക്കാരനും
പറ്റും ...ഷമി അണ്ണാ ...ഷമി .....

Areekkodan | അരീക്കോടന്‍ said...

ഭൂതത്താന്‍...ഇനി എന്തൊക്കെ മലയാളികള്‍ കാണാന്‍ കിടക്കുന്നു ആവോ?

സ്വതന്ത്രാ...ഇത്ര ജനങ്ങള്‍ ദര്‍ശിച്ച ഒരു അമളി ആദ്യത്തേതായിരിക്കും - ഒരു ഗിന്നസ് റിക്കാഡിന് വകുപ്പുണ്ട്.

Post a Comment

നന്ദി....വീണ്ടും വരിക