അങ്ങനെ ഒരു വര്‍ഷം കൂടി നമ്മില്‍ നിന്ന് പറന്നു പോവുകയായി.മുമ്പ് ഒരു പോസ്റ്റില്‍ സൂചിപ്പിച്ചപോലെ മരണത്തോട് ഒരു വര്‍ഷം കൂടി അടുത്തു.അതില്‍ നാം ആനന്ദനൃത്തം ചവിട്ടുന്നു!!!അതു പോകട്ടെ.
പുതുവത്സരം പലര്‍ക്കും പല പുതിയ തീരുമാനങ്ങളും എടുക്കാനുള്ള അവസരം കൂടിയാണ്.ഞാനിനി കള്ള് കുടിക്കില്ല, പുകവലി അമ്പേ നിര്‍ത്തും തുടങ്ങീ സ്ഥിരം നമ്പറുകള്‍ ഇക്കൊല്ലവും പല മനസ്സിലും രൂപപ്പെട്ടിരിക്കും.ബൂലോകത്ത് നാല് ചൊറി വര്ത്ത്മാനം പറഞ്ഞ് ആളാകണം എന്ന പദ്ധതിയും ചില മനസ്സുകളില്‍ ഉണ്ടായേക്കാം.ഇക്കൊല്ലം ഒരു പുതുവത്സരം ഒരു സംഭവമാക്കണം എന്ന് തീരുമാനമെടുത്തവരും ഉണ്ടാകും.
ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ പി.എസ്.എം.ഒ. കോളേജിലെ ഇംഗ്ലീഷ് പ്രൊഫസര്‍ എസ്.എം.അലി സാര്‍ അന്നത്തെ പ്രോസില്‍ എടുത്ത ഒരു അദ്ധ്യായം - ന്യൂ ഇയര്‍ റസലൂഷന്‍സ് ,ഇപ്പോഴും എന്റെ മനസ്സില്‍ തങ്ങി നില്ക്കുന്നു.പുതുവര്‍ഷാരംഭത്തില്‍ നാം എടുക്കുന്ന പലതീരുമാനങ്ങളുടേയും ഗതിയെക്കുറിച്ചായിരുന്നു ആ അദ്ധ്യായത്തില്‍ പറഞ്ഞത് എന്നാണ് എന്റെ ഓര്‍മ്മ.
ന്യൂ ഇയര്‍ റസലൂഷന്‍സ് പലപ്പോഴും ജീവിതത്തിലെ ഏറ്റവും ആയുസ്സ് കുറഞ്ഞ ഒരു തീരുമാനമായിരിക്കും.മേല്‍ പറഞ്ഞ പോലെ ദുര്‍ഗുണങ്ങളോടുള്ള വിടപറയല്‍ തീരുമാനം ആഘോഷിക്കാന്‍ ബാറില്‍ പോകുന്നവര്‍ പലരുമുണ്ട്.ജനുവരി ഒന്നാം തീയതി തന്നെ, ഫൂ ഒരു ന്യൂ ഇയര്‍ റസലൂഷന്‍ - മണ്ണാങ്കട്ട എന്ന് പറഞ്ഞ് പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകുന്നവരും ധാരാളമുണ്ട്.നിങ്ങള്‍ ഏത് വിഭാഗത്തില്‍ പെടുന്നു എന്ന് നിങ്ങള്‍ തന്നെ ചിന്തിക്കുക.
ന്യൂ ഇയര്‍ റസലൂഷന്‍ എടുക്കുക എന്ന പതിവ് പണ്ടേ എനിക്കില്ലായിരുന്നു. ഒരു പക്ഷേ അതിന്റെ ക്ഷണികമായ ആയുസ്സ് കാരണമായിരിക്കും അതല്ലെങ്കില്‍ ഈ ബ്ലോഗിങ് അല്ലാതെ പ്രത്യേകിച്ച് ഒഴിവാക്കേണ്ട ഒരു ദുശ്ശീലവും ഇല്ലാത്തത് കൊണ്ടാകും (!!), ഇങ്ങനെ ഒരു സ്വഭാവമുണ്ടായത്.എപ്പോഴെങ്കിലും ഒരു ന്യൂ ഇയര്‍ റസലൂഷന്‍ എടുത്തവര്‍ക്ക് അറിയാം അത് നിലനിര്‍ത്തി കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടുകള്‍.
ഒരു ന്യൂ ഇയര്‍ റസലൂഷന്‍ എടുത്ത് അത് ആ വര്‍ഷം മുഴുവന്‍ തുടര്‍ന്നു കൊണ്ടുപോകുന്നവനെ അല്ലെങ്കില്‍ അക്ഷരം പ്രതി പാലിക്കുന്നവനെ സമ്മതിക്കുക തന്നെ വേണം.കാരണം ഇന്നത്തെ അവസ്ഥയില്‍ അതിന് തരണം ചെയ്യേണ്ട കടമ്പകള്‍ ഏറെയാണ്.എന്നാല്‍ പോക്കരാക്കയുടെ ന്യൂ ഇയര്‍ റസലൂഷന്‍ പോലെ ആകരുത് നിങ്ങളുടെ ന്യൂ ഇയര്‍ റസലൂഷന്‍.
ബൂലോകര്‍ക്കെല്ലാം നല്ല ഒരു പുതുവത്സരം ആശംസിക്കുന്നു.
9 comments:
ന്യൂ ഇയര്‍ റസലൂഷന്‍ എടുക്കുക എന്ന പതിവ് പണ്ടേ എനിക്കില്ലായിരുന്നു. ഒരു പക്ഷേ അതിന്റെ ക്ഷണികമായ ആയുസ്സ് കാരണമായിരിക്കും അതല്ലെങ്കില്‍ ഈ ബ്ലോഗിങ് അല്ലാതെ പ്രത്യേകിച്ച് ഒഴിവാക്കേണ്ട ഒരു ദുശ്ശീലവും ഇല്ലാത്തത് കൊണ്ടാകും (!!), ഇങ്ങനെ ഒരു സ്വഭാവമുണ്ടായത്.
ന്യൂ ഇയര്‍ റസലൂഷന്‍ ഒന്നും ഇല്ല പതിവ് പോലെ എല്ലാം വരും വര്‍ഷത്തിലും
നല്ല ഒരു പുതുവത്സരം ആശംസിക്കുന്നു.
നല്ല ഒരു പുതുവത്സരം ആശംസിക്കുന്നു.
ന്യൂ ഇയർ റസലൂഷൻ എടുക്കണ്ട എന്നു തീരുമാനിച്ചു...അതെങ്കിലും നടപ്പിലാവുമോ എന്നൊന്ന് നോക്കട്ടെ:):):)
നവവത്സരാശംസകൾ മാഷെ...
ന്യൂയിയറോ?
അതെന്താ സാധനം?
:)
ഇവിടെ ആഘോഷമൊന്നുമില്ല മാഷെ, റസല്യൂഷന്സും. കലണ്ടര്‍ അങ്ങ് മറിച്ചിടും അത്രതന്നെ.
ആശംസകള്‍.
രമണിക ചേട്ടാ...അതില്ലാതിരിക്കുന്നത് തന്നെയാ നല്ലത്.
മുംബൈ മലയാളീ...നന്ദി.പുതുവത്സരത്തില്‍ ഈ പേര് ഒന്ന് മലയാളീകരിക്കാമോ?
ചാണക്യാ...അത് തന്നെ.പിന്നെ,ചെറായി മീറ്റിന് മുമ്പ് നാട്ടുകാരന് പറഞ്ഞ സംഗതി പുതുവര്‍ഷത്തിലെങ്കിലും നടക്കോ?
അനില്‍ജീ...കലണ്ടര്‍ മറിച്ചിടുകയോ അതോ വലിച്ചിടുകയോ ചെയ്തത്?പുതുവത്സര ദിനം എനിക്കും സാധാരണ ഒരു ദിനം തന്നെ.
നല്ല ഒരു പുതുവത്സരം ആശംസിക്കുന്നു
ബ്ലോഗ്ഗില്‍ നാല് ചൊറി വര്‍ത്താനം കാച്ചാം എന്ന രസോലുഷന് അങ്ങട് എടുത്താലോ മാഷേ
അനോണി മാഷ്...നന്ദി
ഭൂതത്താനേ...എങ്കില്‍ പിന്നെ ചൊറിയാനേ നേരമുണ്ടാകൂ...
Post a Comment
നന്ദി....വീണ്ടും വരിക