സ്വകാര്യ ബസ് ഉടമകളുടെ ബസ് സമരം എന്റെ മാത്രം സ്വകാര്യ ദു:ഖമല്ല എന്ന് ഞാന്‍ നന്നായി മനസ്സിലാക്കുന്നു.എന്നെപ്പോലെ ഓഫീസില്‍ പോകാന്‍ കഴിയാത്ത കുറേ പേര് ലീവും എടുത്ത് വീട്ടിലിരിക്കുകയാണ്.ജനുവരി ആയതിനാല്‍ ലീവ് ക്രെഡിറ്റ് ഫുള്‍ ഗര്‍ഭിണി കണക്കെ നില്ക്കുന്നതിനാല് ഒട്ടേറെ കാശും മുടക്കി ഉന്തും തള്ളും സഹിച്ച് പേപ്പറിലും ചാനലിലും പടം വരുത്തേണ്ട എന്ന് കരുതി ഞാന്‍ വീട്ടില്‍ തന്നെ ഇരുന്നു.പക്ഷേ ഈ ബസ് സമരം ഒട്ടേറെ പോസ്റ്റിനുള്ള വഴിയും മറ്റ് ചില ഗുണങ്ങളും തന്നു എന്നത് എന്റെ സ്വകാര്യ സന്തോഷമായി ഞാന്‍ കരുതുന്നു.
എന്റെ പുതിയ വീടിന്റെ പണി ഏകദേശം പൂര്‍ത്തിയായി (ആരും ബഹളം വയ്ക്കേണ്ട, ഒരു ബൂലോക മീറ്റ് വീടിന്റെ ‘കുടിയിരിക്കല്‍‘ അഥവാ പാലുകാച്ചല്‍ ദിവസം ഉണ്ടായിരിക്കും.വരാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ ഫോണ്‍ നമ്പറുകള്‍ കമന്റായി ഇവിടെ ഇടുക.) വരുന്നു.ബാപ്പ ഉണ്ടായിരുന്ന കാലത്ത് അതിന്റെ ചുറ്റും ചെടി നടുന്നതും പച്ചക്കറി ഉണ്ടാക്കുന്നതും പുല്ല് കളയുന്നതും അദ്ദേഹത്തിന്റെ പതിവ് കര്‍മ്മങളില്‍ പെട്ടതായിരുന്നു. ബാപ്പ മരിച്ചതിന് ശേഷം അവിടെ പുല്ല് വളര്‍ന്ന് വൃത്തികേടായി.
ഇക്കഴിഞ്ഞ ദിവസം വീട്ടില്‍ സ്ഥിരം പണിക്ക് വരുന്ന ഗോപാലേട്ടനോട് മറ്റ് പണികള്‍ക്ക് ശേഷം ആ വഴിയിലെ പുല്ലു ചെത്താന്‍ പറഞ്ഞു.പക്ഷേ അന്ന് സമയം ഉണ്ടായിട്ടും അദ്ദേഹം അത് മറ്റൊരു ദിവസത്തെ പണിക്കായി മാറ്റി വച്ചോ എന്ന് എനിക്ക് ഒരു സംശയം.ഹും,കളി അരീക്കോടനോടോ?
ഗോപാലേട്ടന് അറിയോ അരീക്കോടന്‍ ആരാ മോന് എന്ന് ? അതും കാക്കൂരിലെ ഏതോ ഒരു മലവാരത്തെ കാടും പൊന്തയും വെട്ടുന്ന ഏഴു ദിവസത്തെ ക്യാമ്പ് കഴിഞ്ഞ് കയ്യിന്റെ തരിപ്പ് മാറാതിരിക്കുമ്പോള്‍?അനുഗ്രഹമായി ഒരു ബസ് സമരവും കൂടി ആയപ്പോള്‍ ഗോപാലേട്ടന്റെ കൂനിന്മേല് അത് ഒരു കുരുവായി.ഞാന്‍ കൈക്കോട്ടും കത്തിയും ചൂലുമായി ഇറങ്ങി.
ഈ പണിയില്‍ ഡോക്ടരേറ്റ് പോയിട്ട് എസ്.എസ്.എല്‍.സി പോലും പാസാകാത്തതിനാല് ഉച്ച വരെയേ എനിക്ക് ജോലി ചെയ്യാന്‍ സാധിച്ചുള്ളൂ.എങ്കിലും സന്തോഷമായി,കാരണം അതിനിടക്ക് ഗോപാലേട്ടന് അവിടെ വന്ന് എന്റെ പണി കണ്ട് അന്തം വിട്ടു നിന്നു - രൂപ 300 ഗോപാലേട്ടന് പോയി എന്നത് മാത്രമല്ല ഗോപാലേട്ടന്റെ അന്തവിടലിന് കാരണം, എന്റെ പണിയുടെ പൂര്‍ണ്ണത (!) എന്ന് നിങ്ങള്‍ തെറ്റി ധരിച്ചുവെങ്കില്‍ അതുമല്ല.ഗോപാലേട്ടന്റെ ആയുധങളുമായിട്ടായിരുന്നു എന്റെ കസര്‍ത്ത്!!! ഇതിലും നല്ല ഒരു പ്രതിഷേധം ഞാന്‍ എങ്ങനെ രേഖപ്പെടുത്തും ?
അതേ, ബസ് സമരം അരീക്കോടന്‍ പുല്ലാണ്.ഓഫീസില്‍ പോകാന്‍ പറ്റില്ല എങ്കില്‍ പറമ്പില്‍ കിളക്കാന്‍ പോകണം എന്ന് മാത്രം.മൂന്ന് ദിവസത്തെ സമരം എന്റെ വീടിന്റെ പരിസരം വളരെ വളരെ മനോഹരമാക്കി എന്ന് മാത്രം പറഞ്ഞാല്‍ മതിയാവില്ല.എനിക്കും ഇതെല്ലാം ചെയ്യാന്‍ കഴിയും എന്ന് സ്വയം ബോധ്യമായി.സമരം ഇന്ന് പിന്‍വലിക്കും എന്ന് കേള്‍ക്കുന്നു.ഒരു മാസം സമരം ചെയ്യാമെങ്കില്‍ ഈ പറമ്പ് മുഴുവന്‍ ഒന്ന് കിളക്കാമായിരുന്നു!!!
ഇതാ സമരത്തിനു മുമ്പും സമരത്തിന് ശേഷവുമുള്ള ആ വഴി.
(ഫോണ്‍ നമ്പര്‍ കമന്റായി ഇടാന്‍ പോകുന്നവര്‍ക്കുള്ള മുന്നറിയിപ്പ് - വീടിന്റെ ഫ്ലോറിങ്ങ് പണിക്കുള്ള മാര്‍ബിള്‍ ,രാജസ്ഥാനില്‍ ഖനനം ചെയ്യാനുള്ള നടപടികള്‍ ത്വരിത ഗതിയിലാക്കാനുള്ള പ്രവൃത്തികള്‍ കേരളത്തില്‍ മന്ദഗതിയില്‍ നടന്ന് വരുന്നു)
32 comments:
ഫോണ്‍ നമ്പര്‍ കമന്റായി ഇടാന്‍ പോകുന്നവര്‍ക്കുള്ള മുന്നറിയിപ്പ് - വീടിന്റെ ഫ്ലോറിങ്ങ് പണിക്കുള്ള മാര്‍ബിള്‍ ,രാജസ്ഥാനില്‍ ഖനനം ചെയ്യാനുള്ള നടപടികള്‍ ത്വരിത ഗതിയിലാക്കാനുള്ള പ്രവൃത്തികള്‍ കേരളത്തില്‍ മന്ദഗതിയില്‍ നടന്ന് വരുന്നു
ബസ് സമരം കൊണ്ട് ഇങ്ങനെ ചില നല്ല ഗുണങ്ങളുമുണ്ട് അല്ലെ ?
പുതിയ വീടിനു എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു
ഹര്‍ത്താലുകളും സമരങളും മുറപോലെ വരുംബോള്,എല്ലാവരും ഇതുപോലെ ചെയ്തിരുന്നെങ്കില്‍ നമ്മുടെ കേരളം ഒര്‍ജിനല്‍ സുന്ദരകേരളമായി മാറിയേനേ..!!
ചെത്തിയ വഴി കണ്ടു, കുറച്ചുംകൂടി ചെത്താമായിരുന്നു!
ആ നടുക്ക് നിന്ന ഇലക്ട്രിക് പോസ്റ്റും ചെത്തിമാറ്റിയാ?!!! :-)
ഗോപലേട്ടന് നോക്കുകൂലിക്ക് പിടിയിട്ടില്ലേ...? :)
ഗൃഹപ്രവേശത്തിനു എന്തായാലും ഞാനുണ്ട്. ഇനി രാജസ്ഥാനിലും പോയി ഖനനം ചെയ്തുകളയുമോ!
ഞാനും വന്നു
അപ്പോ ജീവിച്ചോളും.. :)
പടം കണ്ടു...
റോഡിന്റെ നടുക്കലെ പോസ്റ്റും(?) സൈഡിലെ കേബിളും ഒക്കെ ചെത്തി മാറ്റിയോ ?
അടുത്ത സമരത്തിന് ഈ വഴിയില്‍ മാര്‍ബിള്‍ ഇട്ടാലോ?
(ഓരോ സമരത്തിലും എന്തെല്ലാം സാധ്യതകള്‍ !!!)
അരീക്കോടന്‍ മാഷേ കൊട്കൈ!
ബസ്സ് സമരം,ഹര്‍ത്താല്‍, ബന്ദ് ഇങ്ങനെ മലയാളിയുടെ ദിവസങ്ങള്‍ പാഴായി പോകുന്നു എന്ന് വിലപിക്കുന്നവര്‍ വായിക്കട്ടെ ഈ പോസ്റ്റ്.വീണുകിട്ടുന്ന ഇതുപോലുള്ള ദിവസങ്ങള്‍ പരിസരശുചീകരണത്തിനും കുടുംബത്തോട് ഒപ്പവും ചിലവിടാന്‍ കിട്ടുന്ന സന്ദര്‍ഭമായി വിനയോഗിക്കുന്നത് എത്ര മഹത്തായ കാര്യം .ഗോപലേട്ടനെ പോലുള്ളവര്‍ അവധി പറഞ്ഞ് ജോലി നീട്ടി നീട്ടി കൊണ്ടു പോകുന്ന അവസ്ഥക്ക് ഒരറുതി ആവും .മാഷ് നല്ലൊരു മാതൃക കാട്ടി, ഏതു ജോലി ചെയ്യുന്നതിലും അഭിമാനിക്കാം വൈറ്റ് കോളര്‍ അല്ല കോളറില്ലാത്ത ജോലിയുടെയും മാന്യത വിളിച്ചറിയിച്ചു.
ഈ പോസ്റ്റിനു ആയിരമായിരം അഭിനന്ദനങ്ങള്‍.
പുലിമാഷ്.....
9899 99999 99999999
(ഇതെന്റെ ഒരു ശത്രുവിന്റ്റെ നമ്പറാ..... പണി അവിടെ കൊടുക്കുമല്ലോ)
ശോ !
ജോലി ചെയ്യുന്നത് വീടിനടുത്തായിപ്പോയി.
ഇല്ലെങ്കില്‍ കാണാമായിരുന്നു.
:)
കേരളത്തില്‍ വന്നു ജോലി ചെയ്യാന്‍ തുടങ്ങിട്ട് വേണം... സമരം കൂടാനും.. അവധി എടുക്കാനും
രമണിക ചേട്ടാ...അതെ, എല്ലാം നല്ലതിന് എന്നല്ലേ ഗീതയുടെ സന്ദേശം.പ്രാര്‍ഥനക്ക് നന്ദി
ഭായീ...അതേ,പക്ഷേ ആര്‍ക്കെങ്കിലും അതിനു തോന്നേണ്ടേ?പിന്നെ നടുക്ക് നീന്നത് പോസ്റ്റ് അല്ല, ഗോപാലേട്ടന്റെ കൈക്കോട്ടാ.
ബൈജു...ഹും,അരീക്കോടനോടാ കളി
എഴുത്തുകാരി ചേച്ചീ...തീര്‍ച്ചയായും സുസ്വാഗതം.
കാക്കര...ഇവിടെയോ അതോ അരീക്കോട്ടോ?
പ്രവീണ്‍...ഹും..കളി അരീക്കോടനോടോ ?
തെക്കേടന്‍...കേബിള്‍ അല്ല, പയര്‍ പടര്‍ത്താന്‍ ഇട്ട കയറാ !!!അടുത്ത സമരം വരെ കാത്തു നിന്നാല്‍ മാര്‍ബിള്‍ ഇടല് നടക്കില്ല.
മാണിക്യം...ഇതാ കൈ.ഇത്തരം ജോലികള്‍ ചെയ്യാന്‍ പലര്‍ക്കും മടിയാണ് എന്നതാണ് സത്യം.എന്റെ പിതാവ് സ്കൂളില്‍ കുട്ടികള്‍ക്കൊപ്പം ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.റിട്ടയര്‍ ചെയ്ത ശേഷം മരിക്കുന്നത് വരെ വീട്ടിലും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിരതനായിരുന്നു.വിശദമായ അഭിപ്രായത്തിന് നന്ദി.
കുമാരാ... ദൈവത്തിന്റെയോ സാത്താന്റെയോ ഈ നമ്പര്‍?
അനില്‍ജീ...എന്ത് കാണാമായിരുന്നു എന്നാ, യാത്രാക്ലേശമോ ?ഹും..കളി അരീക്കോടനോടോ ?
കണ്ണനുണ്ണീ...നല്ല ഭാവി പരിപാടിയാണല്ലോ.ഇങ്ങു വാ , എന്നിട്ട് വേണം ഇവിടെ ജോലി സമയം ഒന്ന് മാറ്റി മറിക്കാന്‍.
ബസ് സമരം കൊണ്ടും ഗുണമുണ്ടായി എന്ന് സാരം...
പോട്ടം കണ്ടിട്ടു ഈ പണി നമുക്കു പറ്റിയതല്ലാ എന്നാണു എനിക്കു തോന്നുന്നതു മാഷേ.എന്റെ നമ്പർ 0474 2456116 മൊബെയിൽ 9744345476
samaram thudarnnekil bus jeevanakkarum ee panikkirngumaayirunnu..
ഹിഹിഹിഹിഹിഹിഹിഹിഹിഹിഹി......
അയ്യട ഉവ്വേ.....ഈ വഴി ചെത്തിമിനുക്കിയത് മാഷാണെന്ന് ഗോപാലേട്ടൻ ആണയിട്ട് പറയട്ടെ...:):):)
മന്ദഗതി തീരാന്‍ മൂന്ന് മാസം കഴിയട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കട്ടെ?
എങ്കില്‍ നമ്പര്‍ പറയാമായിരുന്നു..
മാഷെ,ആ കൈക്കോട്ടും കത്തീം ചൂലുമൊക്കെയായി
ഉടന്‍ കണ്ണൂരേക്ക് വണ്ടി കയറൂ ! ഇവിടെ 300 ഉലുവക്കൊന്നും ഒരു മനുസനേം’പുല്ല് പറിപോയിട്ട് ഒന്നു
പുല്ല് നോക്കാന്‍ പോലും’കിട്ടാനില്ല! പിന്നെ ആ
ഗോപാലേട്ടനേം കൂടെ കൊണ്ട്വരാന്‍ മറക്കണ്ടാട്ടോ ...
കൈത്തരിപ്പ് മാറുവോളം പണിയാം...ആ’ഡിറ്റക്റ്ററും’
കരുതിക്കോളൂ!
ബസ് സമരം"ZINDA-BAD"
അരീക്കോടൻ മാഷെ,
ഗോപാലേട്ടനിട്ട് പണികൊടുത്തതിനും തോൽക്കാൻ തയ്യാറല്ലാത്ത മനസ് നിലനിർത്തുന്നതിനും എന്റെ വിപ്ലവം കലരാത്ത അഭിവാദ്യങ്ങൾ. ചെറുപ്പക്കാർ കണ്ടുപഠിക്കട്ടെ (ഓ... അതിനിപ്പൊ അരീക്കോടൻ മാഷിന് അത്ര പ്രായമൊന്നുമില്ല, ന്നാലും പോണവഴിക്ക് എന്റെ വക ഒന്ന് കിടക്കട്ടെ)
ഏതായാലും ചെത്തുന്നതിനു മുൻപ്, ചെത്തിയതിനുശേഷം എന്ന ഫോട്ടൊ നന്നായി. ഇനി മാർബിളിടുന്നതിനു മുൻപ് എന്ന അടിക്കുറിപ്പോടെ അരീക്കോടൻ മാഷിന്റെ ഇപ്പോഴത്തെ ഫോട്ടൊയും മാർബിളിട്ടതിനുശേഷം എന്ന അടിക്കുറിപ്പോടെ ന്യൂരാജസ്ഥാൻ മാർബിളിലെ മോഡലിന്റെ ഫോട്ടോയും പ്രതീക്ഷിക്കാമോ?
ഇനി ഒരു സമരത്തിനായി കാത്തുനിക്കണ്ട ഒരു 200 മുടക്കാന്‍ റെടി ആണെങ്ങില്‍ ആളെ ഞാന്‍ തോട്ടുമുക്കത്തുനിന്നും വരുത്തി തരാം അങ്ങനെങ്കിലും മാഷിന്റെ വീടും പരിസരവും വൃത്തി ആകട്ടെ.. ( ആ പറഞ്ഞ ആള് ഞാന്‍ തന്നെയാ കൂലി 200 )
ബസ് സമരം ഒരു നമ്പറല്ലെ?
ഒരു വണ്‍ ഡെ NSS ക്യാമ്പ് മാഷിന്റെ വീട്ടുപരിസരത്ത് സംഘടിപ്പിചെന്നാണ് ഞാനറിഞ്ഞത്.
സമരക്കാര്‍ക്ക് നന്ദി പറയണം അതുകൊണ്ടല്ലേ ഇത്രയും ചെയ്യാന്‍ പറ്റിയത്.
നിങ്ങളെ നാട്ടില്‍ യുനിയനോന്നുമില്ലേ, പാവം ഗോപലേട്ടന് ..
kollam mashe supper
ഉര്‍വശീ ശാപം ഉപകാരമായി ല്ലേ?
ശ്രീ...ഒന്ന് ചീയുന്നത് മറ്റേതിന് വളം എന്നല്ലേ?
ശരീഫ്ക്കാ...ഈ വയസ്സുകാലത്ത് ഊര ഞെട്ടിക്കേണ്ട, കാരണം ഉഴിച്ചിൽ ബില്ല് കണ്ടാൽ ഹൃദയവും ഞെട്ടും.
നിസാർ സർ...മിക്കവരും വീട്ടിൽ ടി,വിക്ക് മുന്നിലാണ്
ചാണക്യാ... ചാണകമിടുകയോ?ഇത് ഗോ അല്ല , ഗോപാലേട്ടനാ.
ഒ.എ.ബി...അപ്പോ മൂന്ന് മാസം കഴിഞേ നാട്ടിലേക്കുള്ളൂ അല്ലേ ?
ഒരു നുറുങ്...കണ്ണൂരിലേക്ക് വണ്ടി കയറാൻ നമ്മുടെ നാട്ടിലൂടെ കാളവണ്ടി മാത്രമേ ഉള്ളൂ.അത് അങെത്തുമ്പോഴേക്കും ഭൂമി സൂര്യനെ ഒന്ന് വലയം വച്ചിരിക്കും.
അപ്പൂട്ടാ...വിപ്ലവം എവിടെയൊക്കെയോ വാസനിക്കുന്നുണ്ടല്ലോ.പണ്ടൊരു വിപ്ലവകാരി ആയിരുന്നു അല്ലേ?
ഒഴാക്കാ...അപ്പൊ പേരു പോലെ ഒഴപ്പി നടക്കൽ തന്നെയാ പരിപാടി അല്ലേ?
ആർദ്ര ആസാദ്...വീട് കോളേജിന് അടുത്തായിരുന്നെങ്കിൽ അങനെ ഒന്ന് സംഘട്പ്പിക്കാമായിരുന്നു.
തെച്ചിക്കോടാ...അതേ, സമരം നീണാൾ വീഴട്ടെ.
നന്ദ...സ്വാഗതം
ശ്രദ്ധേയാ...കാവ്യാ മാധവ ശാപം എന്ന് പറ, ആർക്ക് വേണം ഈ .....നെ.
അഭിനന്ദനങ്ങൾ. അരീക്കോടൻ മാഷേ.. ഇങ്ങിനെയും ആവാം അല്ലേ :)
ഇതൊരു ബൂലോക കുടിയിരിയ്ക്കലാവാന് ആശംസിയ്ക്കുന്നു.... ഒപ്പം ഒരു ബൂലോക മ്ഈറ്റും...
ബഷീര്‍...ഗള്‍ഫീന്ന് വരുമ്പോള്‍ ഒരു തൂമ്പ കൂടി വാങ്ങിക്കോണ്ടൂ.നല്ല ഡിമാന്റാ പണിക്ക്
കൊട്ടോട്ടീ...അങ്ങനെ തന്നെയാവട്ടെ.
ഒരു മാസം സമരം ചെയ്യാമെങ്കില്‍ ഈ പറമ്പ് മുഴുവന്‍ ഒന്ന് കിളക്കാമായിരുന്നു!!!
കൊള്ളാം... :)
Post a Comment
നന്ദി....വീണ്ടും വരിക