Pages

Friday, January 29, 2010

ഒരു ബസ് യാത്രാ അനുഭവം കൂടി

ബസ്സില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പീഢനങ്ങള്‍ പലതാണ്.പ്രത്യേകിച്ചും പെണ്‍കുട്ടികള്‍.എന്റെ ഒരു മുന്‍പോസ്റ്റില്‍ ഞാന്‍ ഇതിനെ പറ്റി സൂചിപ്പിച്ചിരുന്നു.പക്ഷേ ഇന്ന് ഞാന്‍ ഒരു സാധാരണ ദൃശ്യത്തിന് സാക്ഷിയായപ്പോള്‍ അത് ഇവിടെ പോസ്റ്റാതിരിക്കാന്‍ തോന്നുന്നില്ല.


പതിവ് പോലെ ഞാന്‍ എന്നും പോകുന്ന ആ മിഡി ബസില്‍ നിറയെ ആള്‍ക്കാരുണ്ട്.പക്ഷേ പതിവിന് വിപരീതമായി സ്ത്രീകളുടെ സീറ്റില്‍ ഒന്ന് കാലിയാണ്.ഒരു സ്ത്രീ മാത്രം അതില്‍ ഇരിക്കുന്നുണ്ട്.ബസ് അടുത്ത സ്റ്റോപ് എത്തിയപ്പോള്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ കയറി.സീറ്റിലിരിക്കുന്ന സ്ത്രീ അവരിലൊരാളെ ഇരിക്കാന്‍ ക്ഷണിച്ചെങ്കിലും അവര്‍ കണ്ട ഭാവം പോലും നടിച്ചില്ല.


ബസ് വീണ്ടും കുറേ ദൂരം പോയി.ബസില്‍ വിദ്യാര്‍ത്ഥിനികളുടേയും വിദ്യാര്‍ത്ഥികളുടേയും തിരക്കും കൂടിക്കൊണ്ടിരുന്നു.പക്ഷേ ഈ സീറ്റിലേക്ക് മാത്രം ആരും എത്തി നോക്കിയില്ല.അല്പം മുമ്പ് രണ്ട് പേരെ ക്ഷണിച്ചിട്ടും അവര്‍ വരാത്തതിനാലാവും സീറ്റിലിരിക്കുന്ന സ്ത്രീ നില്‍ക്കുന്നവരില്‍ ആരെയും ക്ഷണിച്ചില്ല.

തിരക്ക് വീണ്ടും കൂടി വരികയും  വിദ്യാര്‍ത്ഥിനികള്‍കൂടുതല്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നത് കണ്ടിട്ടാവും സീറ്റിലിരിക്കുന്ന സ്ത്രീ ഒരിക്കല്‍ കൂടി ഒരു കുട്ടിയെ ഇരിക്കാന്‍ ക്ഷണിച്ചു.അല്പ നേരം അവളും അത് കേള്‍ക്കാത്ത ഭാവത്തില്‍ നിന്നു.എന്നാല്‍ തിരക്ക് കൂടിയതിനാലാവും അല്പം കഴിഞ്ഞ് ആ കുട്ടി അവിടെ ഇരുന്നു.


ഇവിടെ ഒരു കാര്യം വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ മറന്ന് പോകുന്നു.നിങ്ങള്‍ കണ്‍സഷന്‍ ടിക്കറ്റ് ആണ് നല്‍കുന്നതെങ്കിലും സീറ്റിലിരിക്കരുത് എന്ന് നിയമമില്ല.ഒഴിഞ്ഞ സീറ്റില്‍ ഇരിക്കുന്നതിന് വിരോധവുമില്ല.ബസ് ജീവനക്കാര്‍ ചീത്ത പറയും എന്ന പേടിയാണെങ്കില്‍ അതിനെ ധൈര്യത്തോടെ നേരിടാന്‍ പരിശീലിക്കുക.വലിയവര്‍ വരുമ്പോള്‍ സ്വമേധയാ എഴുന്നേറ്റ് കൊടുത്താല്‍ ഒരു ജീവനക്കാരനും നിങ്ങളെ ചീത്ത പറയില്ല.സീറ്റ് ലഭിക്കുന്നവര്‍ക്ക് നിങ്ങളുടെ സന്മനോഭാവത്തില്‍ ആദരവ് തോന്നുകയും ചെയ്യും.എന്നാല്‍ അവരെ കണ്ട ഭാവം പോലും ഇല്ലാതെ കുത്തി ഇരുന്നാല്‍ എല്ലാവരുടേയും പഴി കേള്‍ക്കേണ്ടിയും വരും.


യൌവന കാലത്തേ നമുക്ക് ഇത്തരം സേവനങ്ങള്‍ ചെയ്യാന്‍ സാധിക്കൂ എന്ന് ഓര്‍മ്മിക്കുക.മാത്രമല്ല വാര്‍ധക്യ കാലത്ത് നമ്മെ ആരെങ്കിലും സഹായിക്കണമെങ്കില്‍ നമ്മുടെ നല്ല കാലത്ത് നാം അത്തരം ക്രിയകളില്‍ വ്യപൃതരാവേണ്ടതുണ്ട്.

22 comments:

Areekkodan | അരീക്കോടന്‍ said...

വലിയവര്‍ വരുമ്പോള്‍ സ്വമേധയാ എഴുന്നേറ്റ് കൊടുത്താല്‍ ഒരു ജീവനക്കാരനും നിങ്ങളെ ചീത്ത പറയില്ല.സീറ്റ് ലഭിക്കുന്നവര്‍ക്ക് നിങ്ങളുടെ സന്മനോഭാവത്തില്‍ ആദരവ് തോന്നുകയും ചെയ്യും.

വീകെ said...

മാഷുടെ ആ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു..
അങ്ങനെ തന്നെയാണ് വേണ്ടതും..

പക്ഷെ, വലിയവർ വരുമ്പോൾ എഴുന്നേറ്റു കൊടുക്കുന്ന ആ നല്ല ബഹുമാനശീലം ഇന്ന് സ്വന്തം വീട്ടിൽ പോലും കാണുന്നില്ല..

ആശംസകൾ...

കൂതറHashimܓ said...

മാഷെ,
സ്റ്റാന്റിൽ നിന്നും എടുക്കുന്ന ബസ്സിൽ മുമ്പേ കയറി ഇരുന്നാൽ മറ്റ് യാത്രക്കാരെ കിട്ടില്ല എന്ന കൺസപ്റ്റിൽ ആണ് കുട്ടികളെ ഇരിക്കാൻ സമ്മതിക്കത്തത്,
സ്റ്റന്റ് വിട്ടാൽ പിള്ളെർക്കു ഇരിക്കാം, അല്ല ഇരിക്കണം
സ്റ്റാന്റിൽ നിന്നും കയറുന്ന യാത്രക്കാരു മാത്രേ സീറ്റ് ഉണ്ടോ എന്നു നോക്കി കയറൂ..

പിന്നെ,
കമ്പിയിൽ കൈ എത്തിപ്പിടിക്കാൻ പോലും പറ്റാത്ത കുട്ടികളെ എഴുനേൽ‌പ്പിച്ച് വലിയവർ ഇരിക്കെണ്ടാ.. അവർക്കു നിന്നാലെന്താ ??

ഇരിക്കുന്ന കുട്ടികളെ കണ്ടക്റ്റർ ചീത്ത പറയുന്നതും കേട്ടിരിക്കും മുതിർന്നവർ, കുട്ടികൾ നിന്നാൽ തനിക്ക് ഇരിക്കാമല്ലോ എന്ന മട്ടിൽ

ഇരിക്കുന്ന കുട്ടികളെ മുതിർന്നവർ സപ്പൊട്ട് ചെയ്താൽ ബസ് ജീവനക്കാർ കുട്ടികളെ ചീത്ത പറയാൻ മുതിരില്ലാ... സത്യം!!!

ഒഴാക്കന്‍. said...

മാഷെ.... ഇരിപ്പ് ഉറക്കാത്ത ചില ഞരമ്പ്‌ രോഗികളും ഉണ്ട്.... പ്രത്യേകിച്ചും നമ്മുടെ മലപ്പുറം സൈഡില്‍. അവന്മാരെ എങ്ങനെങ്ങിലും ഒന്നിരുത്തിയ തന്നെ നിക്കുന്നവര്‍ പകുതി രക്ഷപെടും

Typist | എഴുത്തുകാരി said...

ഞാനും കാണാറുണ്ട് സീറ്റ് ഒഴിഞ്ഞുകിടന്നിട്ടും കുട്ടികള്‍ നില്‍ക്കുന്നതു് (പ്രൈവറ്റ് ബസ്സുകളില്‍). ഇരിക്കാന്‍ പറഞ്ഞാലും അവര്‍ ഇരിക്കാന്‍ കൂട്ടാക്കാറില്ല.

Areekkodan | അരീക്കോടന്‍ said...

വീ.കെ...അപ്പോള്‍ വീട്ടില്‍ നിന്ന് തുടങ്ങേണ്ടിയിരിക്കുന്നു

കൂതറഹാഷിം...അതും ശരി തന്നെ

ഒഴാക്കാ...അത് എല്ലായിടത്തും ഉണ്ട് ഇത്തരം കുറേ രോഗികള്‍

എഴുത്തുകാരി ചേച്ചി...അവരെ പിടിച്ചങ്ങ് ഇരുത്തേണ്ടി വരും അല്ലേ?

പട്ടേപ്പാടം റാംജി said...

ഇരിക്കാന്‍ സീറ്റ് കാലിയായി കിടന്നാലും ഇരിക്കാത്തത്തിനു മറൊരു കാരണവും ഉണ്ട്.
കണ്ടക്ടറോ കിളിയോ ചിയ്ത്ത പറയും എന്നതു തന്നെ, തന്റേടത്തോടെ ചെരുത്താലും.

അതിനവര്‍ പറയുന്ന മുടന്തന്‍ ന്യായം ഞാന്‍ കേട്ടിട്ടുണ്ട്.
സീറ്റ് കാലി കാണാതാവുമ്പോള്‍ മറ്റുള്ളവര്‍ കയറില്ലത്രേ...!
എങ്ങിനയൂണ്ട്....കാര്യങ്ങള്‍.
ആ ബാസ്സിലപ്പോള്‍ ഉള്ള യാത്രക്കാര്‍ തന്നെയാണ് അപ്പപ്പോള്‍ പ്രതികരിക്കേണ്ടത്‌.
സ്വന്തം കാര്യം നോക്കി മിണ്ടാതിരിക്കുന്നവരാണ് നമ്മുടെ സഹൃദയരില്‍ ഭൂരിഭാഗവും.
പിന്നെങ്ങനെ നേരെയാവാന്‍.

Unknown said...

അരീക്കോട്ജീ,
ചിലപ്പോള്‍ ബഹുമാനമാകും, മറ്റ് ചിലപ്പോള്‍ അഹങ്കാരവും
www.tomskonumadam.blogspot.com

ramanika said...

ഇത് വായിച്ചപ്പോളാണ് പാലക്കാടു വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാത്രം രണ്ടു ട്രിപ്പ്‌ ഓടിക്കുന്ന പ്രൈവറ്റ് ബസ്സ് കഥ ടീവീയില്‍ കണ്ടത് ഓര്‍ത്തത്‌
മാഷിന്റെ പോസ്റ്റ്‌ വളരെ പ്രസക്തം !

ഭായി said...

മുതിര്‍ന്ന ആരെങ്കിലും ഇരുന്നോട്ടെയെന്ന് കരുതിയാകാം കുട്ടികള്‍ ഇരിക്കാതിരുന്നത്...?!

keraladasanunni said...

ഇതിന്ന് ഒരു മറുവശം കുറിക്കട്ടെ. ഒരു പ്രൈവറ്റ് ബസ്സ് പുറപ്പെടുന്നതിന്ന് കുറച്ച് മുമ്പ് അതില്‍ കയറി. സീറ്റ് എല്ലാം ഫുള്‍. പുറകിലെ സീറ്റിലുള്ളവര്‍ ഒന്ന് ഒതുങ്ങിയിരുന്നാല്‍ എനിക്ക് കൂടി ഇരിക്കാം. അതില്‍
ഇരിക്കുന്ന കോളേജ് കുമാരന്മാര്‍ പ്രതീക്ഷയോടെയുള്ള എന്‍റെ നോട്ടം അവഗണിച്ചു. ഒടുവില്‍ ടിക്കറ്റ് റൈറ്റര്‍
ഇടപെട്ടപ്പോള്‍ അവരൊന്ന് നീങ്ങി. കഷ്ടിച്ച് ഇരുന്ന എന്നെ ഒരു ശത്രുവിനെ പോലെ അവര്‍ നോക്കി. ഇവരെ എങ്ങിനെ ഒതുക്കണം എന്ന് ആലോചിച്ച് ഇരിക്കുമ്പോള്‍ ഒരു ഭിക്ഷക്കാരന്‍ വൃദ്ധന്‍ കയറി വരുന്നു. മുഷിഞ്ഞു നാറിയ വേഷവും ഭാണ്ടക്കെട്ടുമായി വന്ന ആ മനുഷ്യന് ഞാന്‍ 
എഴുന്നേറ്റ് സീറ്റ് നല്‍കി. സാധാരണ ഗതിയില്‍
ഞാന്‍ കുട്ടികളുമായി നില്‍ക്കുന്നവര്‍ക്കെ എഴുന്നേറ്റ് സീറ്റ് നല്‍കാറുള്ളുവെങ്കിലും അന്ന് ആ പിള്ളേരെ ഒന്ന് പറ്റിക്കാന്‍ വേണ്ടി അങ്ങിനെ ചെയ്തു.

OAB/ഒഎബി said...

‘ബസ് ജീവനക്കാര്‍ ചീത്ത പറയും എന്ന പേടി...‘
ഇത് അധിക കുട്ടികളും വിചാരിക്കുന്നു.

‘...അവരെ കണ്ട ഭാവം പോലും ഇല്ലാതെ കുത്തി ഇരുന്നാല്‍...’
ചിലര്‍ക്ക് ആ സ്വഭാവം കണ്ടിട്ടുണ്ട്.
---------------------------
‘....നാം അത്തരം ക്രിയകളില്‍ വ്യപൃതരാവേണ്ടതുണ്ട്‘ ഇത് വായിക്കും. പഠിക്കും. പരീക്ഷക്ക് ശരി ഉത്തരവും എഴുതും.

പക്ഷെ ചിലര്‍ക്ക് അതങ്ങ് ജീവിതത്തില്‍ പകര്‍ത്താന്‍...?

Unknown said...

സീറ്റിലിരിക്കാന്‍ പോയിട്ട്, കേറാന്‍ പോലും സമ്മതിക്കില്ല ചില ബസ്സുകാര്‍. മുന്‍ അനുഭവം വച്ചായിരിക്കും കുട്ടികള്‍ ഇരിക്കാത്തത്.

ഷൈജൻ കാക്കര said...

ബസ്സിൽ കുട്ടികളുടെ യാത്രനിരക്ക്‌ 25% ആയി നിജപ്പെടുത്തുക.

സീറ്റിൽ ഇരുന്ന്‌ യാത്ര ചെയ്യുക, ആവശ്യത്തിന്‌ എഴുന്നേറ്റ്‌ സീറ്റും കൊടുക്കാം, അതൊക്കെ മര്യാദകൾ.

വളരെ ഉയരത്തിൽ ഘടിപ്പിക്കുന്ന കമ്പികൾ പൊക്കം കുറഞ്ഞവർക്ക്‌, പ്രതേകിച്ച്‌ സ്ത്രീകൾക്കും കുട്ടികൾക്കും പിടിക്കാനുള്ള ബുദ്ധിമുട്ട്‌ പരിഗണിച്ച്‌, സീറ്റിന്റെ (ബസ്സിന്റെ മധ്യഭാഗത്തോട്‌ ചേർന്ന്‌) മുകളിലായി അഞ്ചടി ഉയരത്തിൽ കമ്പികൾ സ്ഥാപിക്കണം.

ബഷീർ said...

അതെ, മുൻ അനുഭവമായിരിക്കാം കുട്ടികൾ ഇരിക്കാതിരിക്കുന്നത്. യാത്രക്കാരുടെ ഇടപെടൽ തന്നെയാണിത്തരം പ്രശനങ്ങളിൽ വേണ്ടത്. പക്ഷെ പലപ്പോഴും അതുണ്ടാവാറില്ല :(

Sabu Kottotty said...

മാഷേ...
ബസ്സില് സീറ്റുകുറവാണെങ്കില്‍ താങ്കള്‍ ആ ബസ്സില്‍ കയറാറുണ്ഠോ ? കമന്റുബോക്സിലല്ല ബസ്സിലാണ് തത്വങ്ങള്‍ സ്വയം നടപ്പിലാക്കേണ്ടത്. കുട്ടികളെ എഴുന്നേല്പിച്ച് നമുക്കു സീറ്റുതരുമ്പോള്‍ എത്രപേര്‍ അവരെത്തന്നെ ഇരിയ്ക്കാന്‍ അനുവദിച്ചിട്ടുണ്ട്?

കൂതറHashimܓ said...

@ keraladasanunni,

മാഷിന്റെ മറുവശം വായിചു..
ബസില്‍ ആദ്യം കയറുന്നവര്‍ക്കുള്ളതാനു സീറ്റ്, അതു മുതിര്‍ന്നവരായാലും കുട്ടികള്‍ ആണെങ്ങിലും.
പിന്നെ മാഷിനു വായതുറന്ന് ഒതുങ്ങിയിരിക്കാന്‍ പറയാര്‍ന്നില്ലേ..മാഷിന്റെ പ്രതീക്ഷയോടെയുള്ള വാക്കുകള്‍ ആയിരുന്നു നന്നായിരുന്നത്, അതെന്തിനാ ടിക്കറ്റ് റൈറ്ററെ ഏല്‍പ്പിച്ചെ??..
പിന്നെ, (ഒരു ഭിക്ഷക്കാരന്‍ വൃദ്ധന്‍ കയറി വരുന്നു. മുഷിഞ്ഞു നാറിയ വേഷവും ഭാണ്ടക്കെട്ടുമായി വന്ന ആ മനുഷ്യന് ) ഇത് മാഷിനുതൊന്നിയത്, പിള്ളെര്‍ക്ക് ഇതു പാവപെട്ട ഒരു വൃദ്ധന്‍ ആയി മാത്രമേ തോന്നീട്ടുണ്ടാവൂ...!!!
താന്‍ മനസ്സില്‍ കാണുന്നതു മട്ടുള്ളവര്‍ മനസ്സിലാക്കണം എന്നും താന്‍ ഒരാളെ വിലയിരുതുന്നതു പോലെ മറ്റുള്ളവരും അയാളെ കാണും എന്നതും മാഷിന്റെ പൊട്ടത്തരം (വിവരമില്ലായ്മ..!!!)

ചോദ്യം: മാഷ് ഫോണ്‍ബില്ല് |കറന്റ് ബില്ല് അടക്കാന്‍ വരിയില്‍ നിക്കുമ്പോ എത്ര വൃദ്ധന്‍മാര്‍ക്കു വേണ്ടി തന്റെ സ്താനം മാറികൊടുത്തിട്ടുണ്ട്..??

Areekkodan | അരീക്കോടന്‍ said...

റാംജീ...ആ ന്യായം ഞാനും കേട്ടിട്ടുണ്ട്.ഞാന്‍ പറഞ്ഞ സംഗതി ബസ് പുറപ്പെട്ടതിന് ശേഷവും ഒഴിഞ്ഞു കിടക്കുന്ന സീറ്റിനെക്കുറിച്ചാണ്.

റ്റോംസ്...എനിക്ക് മനസ്സിലായില്ല

രമണിക...അതേ, അങ്ങനേയും ചിലര്‍.

ഭായീ...പോക്കരാക്ക ആയിരുന്നെങ്കില്‍ മൂലക്കുരു ഉണ്ടോ എന്ന് കൂടി കേള്‍ക്കുമായിരുന്നു ആ കുട്ടി!!!

കേരളദാസനുണ്ണി...കുട്ടികളും ഒരു പ്രതികാരമായിട്ടായിരിക്കാം എഴുന്നേല്ല്ക്കാതിരുന്നത്.നാം കൂടുതല്‍ കൂടുതല്‍ സങ്കുചിത മനസ്കരാകുന്നതിന്റെ ചില ലക്ഷണങ്ങള്‍.അല്ലാതെന്താ?

Areekkodan | അരീക്കോടന്‍ said...

ഒ.എ.ബി...ഒരു മുന്‍ ബസ് ജീവനക്കാരന്‍ എന്ന നിലക്ക് താങ്കളുടെ അഭിപ്രായം ഒന്നു കൂടി വ്യക്തമാക്കാമോ?

തെച്ചിക്കോടന്‍...കയറാന്‍ സമ്മതിക്കാത്ത ബസ്സുകാര്‍ ഇന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്.

കാക്കര...ഞാന്‍ സ്ഥിരം പോകുന്ന ഒരു ബസ്സില്‍ ഉയരമില്ലാത്തവര്‍ക്ക് പിടിക്കാനായി പ്രത്യേക സംവിധാനമുണ്ട്.സബ് അര്‍ബന്‍ ട്രൈനുകളില്‍ കാണുന്ന പോലെ(മുന്‍ഭാഗത്ത് മാത്രം)

ബഷീര്‍...ഇടപെടാന്‍ ആര്‍ക്കും സമയമില്ല എന്നതാണ് വാസ്തവം.

ചാണക്യാ...ക്യാ ?

കൊട്ടോട്ടീ...എനിക്ക് തിരക്കുണ്ടെങ്കില്‍ തീര്‍ച്ചയായും കയറും.ഇല്ലെങ്കില്‍ അതിനെ വിട്ട് അടുത്തതില്‍ കയറും.

ഹാഷിം...അവസാനത്തെ ആ ചോദ്യം.അത് പ്രായോഗികമാക്കിയാല്‍ ഇന്നത്തെ കാലത്ത് മിക്കവാറും നമുക്ക് ബില്‍ അടക്കാന്‍ കഴിയില്ല.കാരണം ചെറുപ്പക്കാരെ ഇന്ന് ഈ പണിക്ക് കിട്ടാത്തതിനാല്‍ വയസ്സന്മാരാണ് മിക്ക വീടുകളുടേയും ബില്ലടക്കല്‍ തൊഴിലാളികള്‍.

കൂതറHashimܓ said...

അരീക്കോടന്‍ ഇപ്പം പറഞ്ഞതു ബില്‍ അടക്കണ സമയത്ത് മാറികൊടുക്കാന്‍ പറ്റില്ലെന്ന്, കാരണം അവിടെ എല്ലാം പ്രായമായവര്‍ ആണ് ഉണ്ടാവുക എന്നത്. (മുതിര്‍ന്നവര്‍ക്കെന്താ അട്ജസ്റ്റ്മെന്റ് പറ്റില്ലേ..??)

ബസില്‍ കയറണ 90% ആളുകള്‍ക്കും നിന്ന് യാത്ര ചെയ്യുന്നതിനു ഒരു കുഴപ്പവും ഇല്ലാതവരാണ്, ബക്കി വരുന്ന പ്രായമായവരെ കുട്ടികള്‍ മാനിക്കാറുമുണ്ട്.
കയരുന്ന എല്ലാവര്‍ക്കും വേണ്ടി സീറ്റില്‍ നിന്നും കുട്ടികള്‍ എഴുനേല്‍ക്കണമെന്നു പറയുന്നത് അഹങ്കാരം..!!
നിന്ന് യാത്ര ചെയ്യാന്‍ പറ്റാത്ത പ്രായമായവര്‍ക്കു വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുക്കാന്‍ കുട്ടികളെ തന്നെ തിരയണം എന്നില്ലാ മുതിര്‍ന്നവര്‍ക്കും ഇതു ചെയ്യാം
(ബസില്‍ എല്ലാവരും സമന്‍മാര്‍ എന്നതാണ് എന്റെ കന്‍സപ്റ്റ് അവിടെ കുട്ടികള്‍ എന്നോ മുതിര്‍ന്നവര്‍ എന്നോ നോക്കുന്നതെന്തിനാ?)

ചോദ്യം: നില്‍ക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടി താനിരിക്കുന്ന സീറ്റ് ഒഴിഞ്ഞു കൊടുക്കുന്ന എത്ര ആളുകള്‍ ഉണ്ട് ഇവിടെ (സ്ത്രീയേക്കാള്‍ നില്‍ക്കാന്‍ ആരോഗ്യം പുരുഷന്മാര്‍ക്ക് ഉണ്ടായിരിക്കെ..!!)

Akbar said...

അരീക്കോടന്‍ മാഷെ
നല്ല കാര്യം. ലളിതമായി പറഞ്ഞു. ബസ്സിനുള്ളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടന്നാലും ബസ്സ് പുറപ്പെടുന്നത് വരെ സ്കൂള്‍ കുട്ടികള്‍ പുറത്തു കാത്തു നില്‍ക്കുന്ന കാഴ്ചയ ദയനീയമാണ്. ഈ കുട്ടികളുടെ പേര് പറഞ്ഞാണ് എപ്പോഴും ബസ് ചാര്‍ജ് കൂട്ടാന്‍ സമരം നടക്കാറുള്ളത്. സീറ്റില്‍ ഒന്ന് ഇരുന്നു പോയാല്‍ ജീവനക്കാര്‍ എഴുന്നേല്‍പ്പിക്കും എന്ന ഭയം കൊണ്ടാണ് കുട്ടികള്‍ ഒഴിഞ്ഞ സീറ്റില്‍ പോലും ഇരിക്കാത്തത്. ഒരു പരീക്ഷയില്‍ തോറ്റു പോയാല്‍ പോലും ആത്മഹത്യ ചെയ്യുന്ന ഭീരുക്കളായ ഇന്നത്തെ കുട്ടികക്ക് എവിടെ മാഷേ ജീവനക്കാരുടെ ചീത്ത വിളിയെ നേരിടാനുള്ള ധൈര്യം.

Areekkodan | അരീക്കോടന്‍ said...

ഹാഷിം...ഇന്നലെ ഇതേ ബസ്സില്‍ കയറിയ ഒരു കുട്ടി നേരെ ഒഴിഞ്ഞ സീറ്റില്‍ ഇരുന്നു.കുറച്ച് സ്റ്റോപുകള്‍ കഴിഞ്ഞ് ഒരു സ്ത്രീ കുട്ടിയേയുമെടുത്ത് ബസ്സില്‍ കയറി.സീറ്റിലിരുന്ന വിദ്യാര്‍ത്ഥിനി ഉടന്‍ എണീറ്റു കൊടുത്തു.

അക്ബര്‍...അവസാനത്തെ ചോദ്യം വളരെ വളരെ ചിന്തനീയം.

Post a Comment

നന്ദി....വീണ്ടും വരിക