ബസ് സമരം കേരള ജനതയുടെ മനസ്സിന്റെ അഗാധതയിലേക്ക് പത്തിച്ചു കഴിഞ്ഞു.പക്ഷേ എനിക്ക് അത് മൂന്ന് പോസ്റ്റിന് വഴിയൊരുക്കി വച്ചിരുന്നതിനാല്‍ എന്റെ മനസ്സില്‍ അത് നീറിപ്പുകഞ്ഞുകൊണ്ടിരുന്നു.ആ പുക ഞാന്‍ ഇവിടെ തുറന്ന് വിടുന്നു.
സമര ദിവസങ്ങളിലെ എന്റെ വീരകൃത്യങ്ങള്‍ക്ക് മുമ്പ്, ചെറിയ മോളെ സ്കൂളില്‍ വിടാന്‍ റോഡില്‍ ബസ് കാത്തുനില്‍ക്കുക എന്നത് എന്റെ ഡ്യൂട്ടിയായി ഭാര്യ പ്രഖ്യാപ്പിക്കുകയും മോള്‍ അതിന്റെ മൂട് താങുകയും ചെയ്തതോടെ ഞാന്‍ അത് സ്വയം ഏറ്റെടുത്തു!
അങ്ങിനെ ബസ് കാത്തുനില്‍ക്കുന്ന ഒരു ദിവസം.സ്കൂള്‍ കുട്ടികള്‍ സൈക്കിളിലും ബൈക്കിലും ഓട്ടോയിലും കാല്‍നടയായും ഒക്കെയായി പരന്നൊഴുകുകയാണ്.റോഡ് പതിവിലും ജന-വാഹന നിബിഡം.പെട്ടെന്ന് എന്റെ സൈഡില്‍ കൂടി ഒരു പയ്യന്‍ സൈക്കിളില്‍ സാവധാനം കടന്നു പോയി.
അല്പം മുമ്പോട്ട് നിര്‍ത്തി റോഡിന്റെ മറു ഭാഗത്തുള്ള ഒരു പയ്യനെ അവന്‍ വിളിച്ചു.സ്വന്തം സൈക്കിളില്‍ കയറ്റി കൊണ്ടു പോകാനാണ് അവന്‍ ആ പയ്യനെ വിളിച്ചത്!!മുതിര്‍ന്ന നമുക്ക് എത്ര പേര്‍ക്ക് ഈ മാതൃക പിന്തുടരാന്‍ കഴിയും?
സമര ദിനത്തില്‍ സ്വന്തം കാറിലും ബൈക്കിലും ജോലിക്ക് പോയ നമ്മളില്‍ എത്ര പേര്‍ ഒരാള്‍ കൈ കാട്ടാതെ അല്ലെങ്കില്‍ ലിഫ്റ്റ് ചോദിക്കാതെ സ്വമേധയാ നിര്‍ത്തി മറ്റൊരാളെ കയറ്റി കൊണ്ടുപോയിട്ടുണ്ട്? ഈ പയ്യന്‍ എന്റെ മനസ്സില്‍ അപ്പോഴേ ഈ ചോദ്യം എറിഞ്ഞു തന്നു.നാം അടുത്ത സമരത്തിനെങ്കിലും ചിന്തിക്കേണ്ട ഒരു സംഗതിയാണിത് എന്നതില്‍ സംശയമില്ല.
കഴിഞ്ഞില്ല.വിളിക്കപ്പെട്ടെ പയ്യന്‍ സൈക്കിളില്‍ കയറാനായി റോഡ് ക്രോസ് ചെയ്യാന്‍ ഭാവിക്കുമ്പോഴാണ് അവന്റെ ഒരു ചങ്ങാതി അല്പം പിന്നില്‍ നിന്ന് അവനെ വിളിച്ച് ഓടി വന്നത്.ആ പയ്യന്‍ എതിഭാഗത്ത് നിന്നും വിളിക്കുന്ന സൈക്കിളിലെ പയ്യനെ കണ്ടിട്ടില്ലായിരുന്നു.നടന്നു പോകുന്ന തന്റെ സുഹൃത്തിന്റെ കൂടെ നടക്കാന്‍ ആയിരുന്നു അവന്റെ വരവ് എന്ന് വ്യക്തം.തീര്‍ച്ചയായും സൈക്കിളില്‍ കയറാന്‍ വിളിക്കപ്പെട്ടെ പയ്യന്‍ അങ്ങോട്ട് ഓടും എന്നായിരുന്നു എന്റെ ധാരണ.പക്ഷേ...അവന്‍ തന്റെ സുഹൃത്തിന് വേണ്ടി ആ ലിഫ്‌റ്റ് ഒഴിവാക്കി നടക്കാന്‍ തീരുമാനിച്ചു!!!
ഈ രംഗവും എന്നെ വല്ലാതെ ആകര്‍ഷിച്ചു.രണ്ട് പേര്‍ നടന്നു പോകുമ്പോള്‍ ഒരാള്‍ക്ക് ലിഫ്റ്റ് കിട്ടിയാല്‍ എത്ര പേര്‍ ഇത്തരം ഒരു തീരുമാനത്തില്‍ എത്തും?കാലം പുരോഗമിക്കുമ്പോള്‍ മുതിര്‍ന്നവര്‍ക്ക് വഴികാട്ടാന്‍ ചില കുട്ടികള്‍ എങ്കിലും വളര്‍ന്നു വരുന്നു എന്നത് ആശ്വാസം പകരുന്നു.
19 comments:
ബസ് സമരം കേരള ജനതയുടെ മനസ്സിന്റെ അഗാധതയിലേക്ക് പത്തിച്ചു കഴിഞ്ഞു.പക്ഷേ എനിക്ക് അത് മൂന്ന് പോസ്റ്റിന് വഴിയൊരുക്കി വച്ചിരുന്നതിനാല്‍ എന്റെ മനസ്സില്‍ അത് നീറിപ്പുകഞ്ഞുകൊണ്ടിരുന്നു.ആ പുക ഞാന്‍ ഇവിടെ തുറന്ന് വിടുന്നു.
മാഷെ നന്നായി, നല്ല പോസ്റ്റ്.
വരും തലമുറയെ കുറ്റം പരയുന്നവരാ കൂടുതലും
മാഷെങ്ങിലും നല്ലതു പറഞ്ഞല്ലോ..!! ഗുഡ്.
കുട്ടികൾ ഹെൽപ്പിഗ് മൈന്റ് ഉള്ളവരാ..
രക്ഷിതാക്കളാ ഇവ നിരുൽത്സാഹ പെടുത്തുന്നതു,
ആ പയ്യൻ ഇതു വീട്ടിൽ പോയി പറഞ്ഞാൽ ആദ്യം കേൾക്കണതു “വഴിയിൽ പോകുനവരെ ഒക്കെ കൂടെ കയറ്റി ചവുട്ടി നിന്റെ ആരോഗ്യം കളയനതു എന്തിനാ മോനെ”
ഈ ഒരു ചോദ്യം പോരേ ... മാഷ് തന്നെ പറ
പരയുന്നവരാ കൂടുതലും, ടൈപ്പിയപ്പോ തെറ്റിയതാ..പറയുന്നവരാ കൂടുതലും എന്നു വായിക്കണേ...!!!
കുട്ടികള്‍ കെടാവിളക്കുകളാവട്ടെ.
മാഷെ നന്നായി
സ്വാഗതം..
അമ്മ മലയാളം സാഹിത്യ മാസികയിലും താങ്കളുടെ സാനിദ്ധ്യ്ം പ്രതീക്ഷിക്കുന്നു.
http://entemalayalam1.blogspot.com/
ഹൌ..മൂത്തവന്മാരേയും,മുതുമുത്തഛന്മാരേയുമൊക്കെ
പൊള്ളിച്ചല്ലൊ,മാഷെ ! കുഞ്ഞു മക്കള്‍സിന് മാത്രമേ
നിഷ്ക്കളങ്കതയുള്ളു...അവരില്ലെങ്കില്‍ നാട് ഇരുണ്ട്
പോകും..ഇത്തരം അരുമകള്‍ നാട് നിറയട്ടെ!!
കുട്ടികളിൽ നിന്നും പലതും പഠിക്കാനുണ്ട്.
അല്ല ..മാഷേ , ബസ് സമരത്തിന്റെ അന്ന് ഏറ്റ് ബസിനാ കാത്തു നിന്നത് ? സ്കൂൾ ബസിനു തന്നെയല്ലേ :)
കുട്ടികളില്‍ നന്മയുണ്ടാവട്ടെ!
കൂതറ ഹാഷിം...എന്റെ ബ്ലോഗിലേക്ക് സ്വാഗതം.അമ്മയെ തല്ലിയാലും രണ്ട് പക്ഷം എന്ന് കേട്ടിട്ടില്ലേ.അതു തന്നെയാ ഇതും.
കുമാരാ...അതേ അങ്ങനയാവട്ടെ.
റ്റോംസ്...നന്ദി
അമ്മ മലയാളം...സ്വാഗതം.ഞാന്‍ പരമാവധി ശ്രമിക്കാം.ക്ഷണത്തിന് ഒരു പാട് നന്ദി.
ഒരു നുറുങ്ങ്...ശരിക്കും പൊള്ളിയോ?നന്മ കാണുമ്പോള്‍ പറയണം എന്ന് തോന്നിയതു കൊണ്ടാ.
ബഷീര്‍...അതെ.പിന്നെ കാത്തു നിന്നത് സ്കൂള്‍ ബസിന്‍് തന്നെ.
വാഴക്കോടാ...ആമീന്‍.
മാതൃക ആക്കേണ്ട കുട്ടികള്‍ !
cycle l double pokaan paadundo :) ?
നന്മ മരിക്കില്ല, അതിനുദാഹരണമാണ് ഈ കുട്ടികള്‍
എന്നും എങ്ങും നന്മകള്‍ വര്ഷിക്കട്ടെ.
നല്ല കുറിപ്പ്.
എല്ലാവർക്കും നന്മ ചെയ്യാൻ തോന്നട്ടേ!
കുട്ടികളില്‍ നിന്നും ഒരുപാട് നമുക്ക് പഠിക്കാനുണ്ട്.
നല്ലതും ചീത്തയും!
നല്ലതിനെ നാം തീര്‍ച്ചയായും അഭിനന്ദിക്കണം.
കുട്ടികളിലെ സൌഹൃദം കറ കളഞ്ഞതായിരിയ്ക്കും
"കാലം പുരോഗമിക്കുമ്പോള്‍ മുതിര്‍ന്നവര്‍ക്ക് വഴികാട്ടാന്‍ ചില കുട്ടികള്‍ എങ്കിലും വളര്‍ന്നു വരുന്നു എന്നത് ആശ്വാസം പകരുന്നു"
അവരുടെ മനസിലെ നന്മ എല്ലാവർക്കും ഉപകാരപ്പെടും വിധത്തിൽ എന്നും നിലനിൽക്കട്ടെ, ഒപ്പം മറ്റു കുട്ടികൾക്ക് മാത്ര്കയുമാകട്ടെ.
രമണിക ചേട്ടാ...അതേ
കോറൊത്ത്...സമര ദിവസം സൈക്കിളീല്‍ അഞ്ചും ആറും ഒക്കെ പോകാം(കഴിയുമെങ്കില്‍)
തെച്ചിക്കോടന്‍...നല്ല സന്ദേശം
ജയന്‍ സാര്‍...എങ്കില്‍ ഇവിടം സ്വര്‍ഗ്ഗമാകും(ഞാന്‍ മോഹന്‍ലാല്‍ ഫാന്‍ അല്ല)
ഭായി...എനിക്ക് അവരെ അഭിനന്ദിക്കാന്‍ കഴിഞില്ല,പകരം ഈ പോസ്റ്റിലൂടെ അവരെ ആദരിക്കുന്നു.
ശ്രീ...വളരെ സത്യം
വശംവദന്‍...എല്ലാവരും മാതൃകയാക്കട്ടെ.
നന്നായി, നല്ല പോസ്റ്റ്
Post a Comment
നന്ദി....വീണ്ടും വരിക