Pages

Friday, February 19, 2010

എരഞ്ഞിമാവിലെ വെള്ളിയാഴ്ച കാഴ്ച !

ഇന്ന് വെള്ളിയാഴ്ച.ഏതൊരു സാധാരണ മലപ്പുറം കാക്കയുടെ വീട്ടിലും പോത്തിറച്ചി വാങ്ങുന്ന ദിവസം.വെള്ളിയാഴ്ച. പോത്തിറച്ചി വാങ്ങിയില്ലെങ്കില്‍ എന്തോ ഒരു വലിയ കുറവ് അനുഭവപ്പെടുന്ന പോലെ ഈ ബന്ധം വളര്‍ന്നു കഴിഞ്ഞു.പക്ഷേ എനിക്ക്  വെള്ളിയാഴ്ച പോത്തിറച്ചിഅത്യാവശ്യമില്ല, അനിയന് അത് കൂടാതെ കഴിയുകയുമില്ല!!!


പണ്ട് ഞാനോ അല്ലെങ്കില്‍ അനിയനോ ആയിരുന്നു വെള്ളിയാഴ്ച രാവിലെ മാര്‍ക്കറ്റില്‍ പോയി മാംസം വാങ്ങാറ്‌.അത് പാകം ചെയ്ത് തീന്മേശയില്‍ എത്തുന്ന വരെ മനസ്സിന് ഒരു ആധിയാണ്.തിന്നാനല്ല, വാങ്ങിക്കൊണ്ടു വന്ന സാധനം ഒറിജിനല്‍ പോത്ത് തന്നെയല്ലേ എന്നും വയസ്സനല്ലല്ലോ എന്നും അപ്പോഴേ തിരിച്ചറിയൂ. അങ്ങനെ നല്ല മാംസം വാങ്ങിയാലേ നമ്മുടെ ‘വില’ കൂടൂ!! പോത്ത് വയസ്സനാണെങ്കില്‍ അതിന്റെ മാംസം കടിച്ചാല്‍ പറ്റില്ല എന്നതായിരുന്നു പൊതുവെയുള്ള എന്റെ ധാരണ. പക്ഷേ വേവ് കുറഞ്ഞാലും അങ്ങനെ സംഭവിക്കും എന്ന തിരിച്ചറിവ് പിന്നീട് പല ദിവസങ്ങളിലും എന്റെ കഴിവ് കേടിനെ പ്രതിരോധിക്കാന്‍ എനിക്ക് സഹായകമായി.


അക്കാലത്ത് മാര്‍ക്കറ്റില്‍ പോയി മാംസം വാങ്ങുമ്പോള്‍ ഞങ്ങള്‍ അനുഭവിച്ചിരുന്ന പ്രധാന പ്രശ്നം ഞങ്ങളുടെ വലുപ്പം തന്നെ ആയിരുന്നു.ചെറിയ മക്കള്‍ ആയതിനാല്‍ മാംസത്തിനായി തിരക്കുകൂട്ടുന്ന മുതിര്‍ന്നവരും മാംസവില്പനക്കാരും ഞങ്ങളെ മൈന്‍ഡ് ചെയ്യാറില്ലായിരുന്നു.കുട്ടികളായതിനാല്‍ മാംസവില്പനക്കാര്‍ ,കൊള്ളാത്ത ഇറച്ചി തന്ന് പറ്റിക്കോ എന്ന പേടി വേറെയും.മാംസം കണ്ട് അതിന്റെ ക്വാളിറ്റി ഉറപ്പ് വരുത്താനുള്ള പ്രായം അന്ന് ഇല്ലായിരുന്നു.


വില്പനക്കാരനെ പൊതിഞ്ഞ് നില്‍ക്കുന്ന മുതിര്‍ന്നവരുടെ ഇടയിലൂടെ ഊര്‍ന്നിറങ്ങിയാണ് പലപ്പോഴും മാംസം വാങ്ങാറ്‌.ചില വിദ്വാന്മാര്‍ വില്പനക്കാരന്റെ അടുത്ത് എത്തുന്നതിന് മുമ്പ് തന്നെ ‘ഒരു കിലോ’ എന്ന് വിളിച്ചു പറഞ്ഞ് , സാധനവുമായി നടന്നകലുമ്പോളും ഒരു പക്ഷേ ഞങ്ങള്‍ തൂക്കിയിട്ട മാംസത്തിന് ചുറ്റും തിക്കിത്തിരക്കുകയായിരിക്കും.


ഇത്രയും പറഞ്ഞത് എല്ല വെള്ളിയാഴ്ചയും എന്റെ തൊട്ടയല്‍ പ്രദേശമായ എരഞ്ഞിമാവില്‍ ഞാന്‍ കാണാറുള്ള ഒരു കാഴ്ച പങ്കുവെക്കാനാണ്. നാട്ടിലെ മാര്‍ക്കറ്റിന്റെ  സമീപത്തുകൂടി  മേല്‍ പറഞ്ഞ പോലെ  ഞാന്‍ ഇന്ന് കടന്നുപോകുമ്പോഴും ജനങ്ങള്‍ മംസം വാങ്ങാന്‍ തിക്കും തിരക്കും കൂടുന്നുണ്ടായിരുന്നു.എന്നാല്‍ എരഞ്ഞിമാവില്‍ ജനങ്ങള്‍ വളരെ അച്ചടക്കത്തോടെ ഒരു ക്യൂ ആയി നിന്ന് ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ മാംസം വാങ്ങി സ്ഥലം വിടുന്ന കാഴ്ച എന്നെ അത്‌ഭുത സ്തബ്ധനാക്കി. ഈ പെരുമാറ്റചട്ടം മാംസവില്പനക്കാര്‍ ഉണ്ടാക്കിയതാണെങ്കിലും ജനങ്ങള്‍ ഉണ്ടാക്കിയതാണെങ്കിലും എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു.


വാല്‍:പിന്നീട് കൂട്ടിചേര്‍ക്കാം.

13 comments:

Areekkodan | അരീക്കോടന്‍ said...

പോത്ത് വയസ്സനാണെങ്കില്‍ അതിന്റെ മാംസം കടിച്ചാല്‍ പറ്റില്ല എന്നതായിരുന്നു പൊതുവെയുള്ള എന്റെ ധാരണ. പക്ഷേ വേവ് കുറഞ്ഞാലും അങ്ങനെ സംഭവിക്കും എന്ന തിരിച്ചറിവ് പിന്നീട് പല ദിവസങ്ങളിലും എന്റെ കഴിവ് കേടിനെ പ്രതിരോധിക്കാന്‍ എനിക്ക് സഹായകമായി.

ഒഴാക്കന്‍. said...

"കഴിവ് കേടിനെ" .. entha mashe poth erachi kazichal enthengilum mecham.. hummm?

Clipped.in - Explore Indian blogs said...

വേണമെങ്കില്‍ പോത്ത് എരഞ്ഞിമാവിലും കായ്ക്കും :-)

ശ്രീ said...

ഇവിടെയും മിക്കവാറൂം ആളുകള്‍ ക്യൂ നിന്ന് സാധനം വാങ്ങി പോകുകയാണ് പതിവ്.

Unknown said...

അറവുകാരന്റെ കയ്യിലെ കത്തികണ്ട് പേടിച്ചായിരിക്കും എരഞ്ഞിമാവുകാര്‍ ഇത്ര നല്ല പിള്ളേരായത് ... എന്തിനാ വെറുതെ റിസ്ക്‌ എടുക്കുന്നത് ...?!

Akbar said...

Q പാലിക്കുക

Sabu Kottotty said...

QQQQQQQQQQQQQQQQQ....
കൂട്ടിച്ചേര്‍ത്തിട്ട് ക്യൂ പൊട്ടിയ്ക്കാന്‍ ശ്രമിയ്ക്കാം..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ക്യു നിയമം ഇറച്ചി കച്ചവടക്കാരന്‍ തന്നെ ഉണ്ടാക്കിയതു ആവാനാണ് വഴി . കൂടിനിന്നാല്‍ അവരുടെ മേല്‍ ഇറച്ചി വെട്ടുന്നേരം രക്തം തെറിക്കും എന്ന് പറഞ്ഞു ഒന്ന് ഭീഷണി പ്പെടുതിയാല്‍ പോരെ?

Areekkodan | അരീക്കോടന്‍ said...

ഒഴാക്കാ...ഒഴപ്പ് മാറിക്കിട്ടും എന്നത് തന്നെ മെച്ചം.

ക്ലിപ്പ്ഡ് ഇന്‍...ങേ!!!

ശ്രീ...അത് ബംഗ്ഗളൂര്‍, ഇത് കേരള.

തെച്ചിക്കോടാ...എങ്കില്‍ ബാര്‍ബര്‍ ഷോപ്പിലും ക്യൂ കാണേണ്ടേ?

അക്ബര്‍...ക്യൂ നിന്ന് തന്നെ കയറി!!!

കൊട്ടോട്ടീ...എന്തും പൊട്ടിക്കാന്‍ വളരെ ഉത്സാഹമാണല്ലോ !!!

തണല്‍...ആരായാലും അത് നല്ല ഒരു സംഗതി തന്നെ.

ഗീത said...

പാവം പോത്ത് :(

Areekkodan | അരീക്കോടന്‍ said...

ഗീതേ...നന്ദി

അഭിമന്യു...വായിച്ചു.

മൻസൂർ അബ്ദു ചെറുവാടി said...

എരഞ്ഞിമാവ് എന്റെയും അടുത്ത നാടാണ്. അത് പരാമര്‍ശിച്ചു കാണുമ്പോള്‍ ഇങ്ങു ഗള്‍ഫിലിരുന്നു വായിക്കാന്‍ ഒരു സുഖം.

Areekkodan | അരീക്കോടന്‍ said...

ചെറുവാടി...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.നല്ല വാക്കുകള്‍ക്ക് നന്ദി.ചെറുവാടി പരമര്‍ശിക്കുന്ന ഒരു നര്‍മ്മ പോസ്റ്റ് കൂടി ഉണ്ട് ഈ ബ്ലോഗില്‍.തിരയൂ!!!

Post a Comment

നന്ദി....വീണ്ടും വരിക