മിക്ക അരീക്കോടുകാരന്റേയും രക്തത്തില്‍ ഫുട്ബാള്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്നു.ചില സമയങ്ങളില്‍ അത് അസാധാരാണമായ ആവേശത്തോടെ ഒഴുകാന്‍ തുടങ്ങും.അന്ന് അവന്റെ ദൈനംദിന ജീവിതത്തില്‍ ആ ഉരുണ്ട സാധനം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. എന്നുവച്ചാല്‍ സംസാരം മുഴുവന്‍ ഫുട്ബാള്‍, ഉറക്കമിളച്ചുള്ള കളി കാണല്‍, ഭക്ഷണസമയം പോലും മാറ്റിമറിക്കുന്ന ഭ്രാന്ത്.അതേ അതാണ് ഒരു മാസം കൂടി കഴിഞ്ഞാല്‍ എന്റെ നാട് ദര്‍ശിക്കാന്‍ പോകുന്നത്.അരീക്കോടന്‍ അത്ര ഭ്രാന്തന് അല്ലെങ്കിലും കളി കാണാന്‍ താല്പര്യമുണ്ട്.
തളിപ്പറമ്പില്‍ പഠിക്കുന്ന കാലത്ത് അവിടെ നിന്നും ഏകദേശം മുപ്പത് കിലോമീറ്റര്‍ അകലെയുള്ള കണ്ണൂരില്‍ ,ഇന്ത്യന്‍ ഫുട്ബാളിലെ വന്‍ ക്ലബ്ബുകള്‍ മാറ്റുരക്കുന്ന ഫെഡറേഷന് കപ്പ് വിരുന്നെത്തി.നല്ല ക്ലബ്ബുകള്‍ കളിക്കാനിറങ്ങിയ മിക്ക ദിവസങ്ങളിലും ഞാനും കണ്ണൂരിലെത്തി.ക്ലാസ് കട്ട് ചെയ്തോ അല്ല അത് കഴിഞ്ഞോ എന്ന് ഇപ്പോള്‍ ഓര്‍മ്മയില്ല!!കളി കഴിഞ്ഞ് തിരിച്ച് തളിപ്പറമ്പ് വരെ ബസ് കിട്ടും.അവിടെ നിന്നും ഹോസ്റ്റലിലേക്കുള്ള മൂന്നര കിലോമീറ്റര്‍ ദൂരം പാട്ടും പാടി നടന്നാല്‍ പേടി അറിയാതെ രക്ഷപ്പെടാം.
അങ്ങനെ ഏതോ ഒരു കളി കഴിഞ്ഞ് ഞാന്‍ ഒറ്റക്ക് നടന്ന് വരുന്ന വഴി.സ്റ്റേഡിയത്തില്‍ കയറുന്നതിന് മുമ്പ് വാങ്ങിക്കഴിച്ച അരക്കിലോ ഓറഞ്ച് മാത്രമാണ് വയറ്റിലുള്ളത്.ഇത്തരം ദിവസങ്ങളില്‍ നേരം വൈകുന്നതിനാല്‍ , ഹോസ്റ്റലില്‍ രാത്രി ഭക്ഷണവും കിട്ടില്ല.വിശപ്പും ദാഹവും പേടിയും എന്നെ വലക്കുമ്പോള്‍ ഒരു മൂളിപ്പാട്ട് പോലും എന്നില്‍ നിന്നും പുറത്ത് വന്നില്ല. പെട്ടെന്ന് ഒരു ഓട്ടോ എന്നെ പാസ് ചെയ്തു അല്പം മുന്നോട്ട് ആയി നിര്‍ത്തി. .(ഇവിടെ വച്ച് എന്റെ മനസ്സിലൂടെ പല കഥാ സന്ദര്‍ഭങ്ങളും കടന്നുപോകുന്നു.പക്ഷേ അന്ന് സംഭവിച്ചത് മാത്രം ഇപ്പോള്‍ പറയുന്നു).
“ആബിദ്ക്കാ….കയറിക്കോ…..” ഓട്ടോയില്‍ നിന്നും പരിചിതമായ ശബ്ദം.ഈ ഇരുട്ടിലും എന്നെ തിരിച്ചറിഞ്ഞ (അന്ന് എന്റെ തലയുടെ ഇപ്പോഴത്തെ ട്രേഡ്മാര്‍ക്ക് രെജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നില്ല !) ആ നല്ല സുഹ്രുത്തുക്കള്‍ മറ്റാരുമായിരുന്നില്ല , എന്നെപ്പോലെ കളികഴിഞ്ഞ് മടങുന്ന ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥികളായ പൂക്കോയയും മുല്ലക്കോയയും മറ്റേതോ കോയയും.അങ്ങനെ അന്ന് അപ്രതീക്ഷിതമായി ദൈവത്തിന്റെ സഹായം എന്നെ തേടി എത്തി.
എന്റെ നാട്ടിലും തൊട്ടടുത്ത പ്രദേശത്തും നടക്കുന്ന ഫുട്ബാള്‍ വാശിയെപറ്റി ഞാന്‍ മുമ്പ് ഇവിടെ സൂചിപ്പിച്ചിരുന്നു. ഇതില്‍ അരീക്കോട്ടെ കളി വേനല്‍ മഴയില്‍ ഒലിച്ചുപോയി.തെരട്ടമ്മലില്‍ സെമിഫൈനലിന്റെ ആവേശവും.ഞാനും കളികാണാന്‍ പോയി.കളി താമസിച്ച് അവസാനിച്ചതിനാല്‍ തിരിച്ചുപോരാന്‍ ഒരു വാഹനവും കിട്ടിയില്ല.വീണ്ടും പഴയ തളിപ്പറമ്പിലെ ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് രണ്ടര കിലോമീറ്റര്‍ വരുന്ന ദൂരം പാട്ടു പാടാതെ (മെയിന്‍ റോഡ് ആയതിനാല്‍) ഞാന്‍ നടന്നു.വരുന്ന ഓട്ടൊകള്‍ക്ക് മിക്കതിനും കൈ കാട്ടിയെങ്കിലും അവര്‍ ആരും എന്റെ കറുത്ത കൈ ഇരുട്ടില്‍ കണ്ടില്ല.പെട്ടെന്ന് ഒരു സ്കൂട്ടര്‍ ഞാന്‍ കൈ കാണിക്കാതെ തന്നെ മുന്നില്‍ നിര്‍ത്തി!
“എന്താ നടക്കാന്‍ തന്നെ തീരുമാനിച്ചോ?”
“ഇല്ല…ഒരാള്‍ക്കും എന്റെ അഞ്ചു രൂപ കിട്ടിയിട്ട് അരി വാങ്ങേണ്ട ഗതികേട് ഇല്ല എന്ന് തോന്നി.അതിനാല്‍ ഞാന്‍ നടക്കാന്‍ തീരുമാനിച്ചു…”
“എങ്കില്‍ കയറൂ..” എന്റെ അകന്ന ബന്ധുവായ സലാം ആ ഇരുട്ടിലും എന്നെ തിരിച്ചറിഞ്ഞപ്പോള്‍ ദൈവത്തിന്റെ സഹായം വീണ്ടും ലഭിച്ചതില്‍ ഞാന്‍ സര്‍വ്വശക്തനെ സ്തുതിച്ചു.
10 comments:
“എങ്കില്‍ കയറൂ..” എന്റെ അകന്ന ബന്ധുവായ സലാം ആ ഇരുട്ടിലും എന്നെ തിരിച്ചറിഞ്ഞപ്പോള്‍ ദൈവത്തിന്റെ സഹായം വീണ്ടും ലഭിച്ചതില്‍ ഞാന്‍ സര്‍വ്വശക്തനെ സ്തുതിച്ചു.
ഇതെല്ലാം നമ്മുടെ നാട്ടില്‍ തന്നെയാണല്ലോ നടക്കുന്നത് ഈശ്വരാ !
ഇതൊന്നു നോക്കൂ.
“അവിടെ നിന്നും ഹോസ്റ്റലിലേക്കുള്ള മൂന്നര കിലോമീറ്റര്‍ ദൂരം പാട്ടും പാടി നടന്നാല്‍ പേടി അറിയാതെ രക്ഷപ്പെടാം.”
അപ്പോൾ കഥകൾക്കിനിയും സ്കോപ്പുണ്ട്!
പോരട്ടെ അവ കൂടി!
അന്നും ഓസ് ഇന്നും ഓസ്,മ്മ്... നടക്കട്ടെ(പിന്നില്‍ വണ്ടി വരുമ്പോ കയറാം)
മാഷെ,കോയ പ്രയോഗം രസായി...കോഴിക്കോട്ടും
ഒട്ടും കുറവല്ല കോയമാര് !!
പണ്ട്,നടന്നൊരു പരിപാടിയില്‍ പങ്കെടുത്ത അതിഥികളെല്ലാം കോയമാര് :
സ്വാഗതം : ഹസ്സന് കോയ,
അദ്ധ്യക്ഷന്‍ : മമ്മദ് കോയ.
ഉദ്ഘാടനം : കോയസ്സന്‍ കോയ
മുഖ്യപ്രഭാഷണം : മുത്തു കോയ,
നന്ദി പ്രകാശനം : കോയമ്മ കോയ....
പന്തുരുട്ടിയില്ലെങ്കിലും,മാഷ്ക്ക് കളിയെഴുത്ത് വഴങ്ങും
സന്ദര്ഭ്ത്തിനനുസരിച്ചുള്ള ഓര്‍മ്മകള്‍ നിരത്തിയത് നന്നായി മാഷേ.
ചില സന്ദര്‍ഭങ്ങളില്‍ നമ്മളറിയാതെ നമ്മെ അറിയുന്ന ചില കൊയമാര്‍ ഇതുപോലെ രക്ഷക്കെത്തും!, ദൈവത്തിന്റെ സുകൃതികള്‍ !
കൂതറ പറഞ്ഞ കമന്റില്‍ കാര്യമുണ്ടോ മാഷേ?
:)
പൌരന്...വിചിത്രം തന്നെ.
ജയന് സാര്‍...വെറും സ്കോപ്പല്ല,സിനിമസ്കോപ്പുണ്ട്!!!
കൂതറേ...അതിനും വേണം സുകൃതം ചെയ്യാ
ഹാറൂണ്‍ക്കാ...അത് ഞമ്മക്കും ഇഷ്ടപ്പെട്ട്
റാംജി...നന്ദി
തെച്ചിക്കോടാ...അതേ സുകൃതികള്‍ തന്നെ
അരുണ്‍...കൂതറകള്‍ക്ക് എന്തും പറയാമെന്നല്ലേ?
പഴയ വീരകഥകളൊക്കെ ഓര്‍ത്ത്, ഒരു പൊതി കപ്പലണ്ടിയും വാങ്ങി നടന്നാല്‍ ,എത്ര സമയമെടുക്കും രണ്ടര കിലോമീറ്റര്‍ താണ്ടാന്‍...
Post a Comment
നന്ദി....വീണ്ടും വരിക