ഇന്ന് ഒരു കല്യാണത്തിന് പോയി. പന്തലില്‍ ഇരിക്കുമ്പോള്‍ രണ്ട് പേര് തമ്മിലുള്ള സംസാരം ശ്രവിച്ചു.
“പറമ്പിലെ പണിക്കൊന്നും ആരെയും കിട്ടുന്നില്ല”
“അതെ അതെ...എടുപ്പിച്ചാല്‍ തന്നെ ഒക്കുന്നുമില്ല”
“ഇതുപോലെ പോയാല്‍ പറമ്പുകളൊക്കെ അക്കണക്കിന് തന്നെ ഇടേണ്ടി വരും..”
“പണിക്കാരെ എങ്ങനെ കിട്ടാനാ...? പറമ്പില്‍ പണി എടുത്തിരുന്ന ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും എല്ലാം തൊഴിലുറപ്പല്ലേ...”
“അതേ..അതേ...ആണിനും പെണ്ണിനും ഒരേ കൂലി കൊടുക്കുന്ന സമത്വ സിദ്ധാന്തം..”
“ഈ ആണുങ്ങള് എന്തിനാ ഇത്രയും കുറഞ്ഞ കൂലിക്ക് പോകുന്നത്?”
“എന്തൊക്കെ വാഗ്ദാനങ്ങളാ അവര്‍ക്ക്...സര്‍ക്കാര്‍ ഉദ്യോഗസ്ഥ്തന്മാരെ പോലെ ശമ്പളം (കൂലി അല്ല!), ഇന്‍ഷൂറന്‍സ് , പെന്ഷന്...”
“ങേ!! പിന്നെങ്ങന്യാ നമ്മടെ പറമ്പിലെ പണിക്ക് ആളെ കിട്ട്വാ?”
“കഴിഞ്ഞില്ല....സര്‍ക്കാര്‍ ഉദ്യോഗസ്ഥ്ന്മാരെ പോലെ പണി കുറവും വിശ്രമം കൂടുതലും..!!!”
“അപ്പോള്‍ നമ്മുടെ പറമ്പില്‍ ഇനി നാം തന്നെ ഇറങ്ങണം എന്ന് സാരം”
“ആളെ കി്ട്ടാത്തതിന് മറ്റൊരു കാരണം കൂടിയുണ്ട്...”
“അതെന്താ?”
“ഇപ്പോള്‍ അരി കിലോക്ക് രണ്ട് രൂപ നിരക്കിലാ കൊടുക്കുന്നത്...”
“അതും ഇവര്‍ക്ക് തന്നെയോ?”
“ങാ...പാടത്തും പറമ്പിലും പണി എടുത്ത് നടന്നിരുന്ന മിക്കവര്‍ക്കും...”
“നല്ല കാലം”
“അതിനാല്‍ തൊഴിലുറപ്പില്‍ തൊഴില്‍ ഇല്ലാത്ത ദിവസം മറ്റു പണിക്ക് പോയാല്‍ കിട്ടുന്നതില്‍ നിന്ന് ഒരല്പം മാത്രം മതി അരിക്ക്...ബാക്കി മുഴുവന്‍ കുടിക്കും...”
“തൊഴിലാളികളുടെ സ്വര്‍ഗ്ഗം എന്ന് പറഞ്ഞത് ഇതായിരിക്കും അല്ലേ?”
അപ്പോഴാണ് ഞാനും ഓര്‍ത്തത് - നാട്ടില്‍ ഒരു വിധം തണ്ടും തടിയുമുള്ള യുവാക്കളെല്ലാം മണല്‍ വാരാന്‍ പോകും.ഉച്ച വരെ പണി എടുത്താല്‍ തന്നെ ആയിരം രൂപയോളം കിട്ടും.മറ്റുള്ളവര്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴിലിനും.പിന്നെ കിലോക്ക് രണ്ട് രൂപ നിരക്കില്‍ അരിയും കൂടി ആകുമ്പോള്‍, എന്തിന് വെയിലും കൊണ്ട് ആരാന്റെ പറമ്പില്‍ കിള്ക്കണം എന്ന ചോദ്യം സ്വാഭാവികമായും അവരുടെ മനസ്സില്‍ ഉണ്ടാകില്ലേ?അപ്പോള്‍ നാട്ടിലെ തൊഴിലാളി ക്ഷാമത്തിനും കാരണക്കാര്‍ സര്‍ക്കാര്‍ തന്നെ !!!
7 comments:
“അതിനാല്‍ തൊഴിലുറപ്പില്‍ തൊഴില്‍ ഇല്ലാത്ത ദിവസം മറ്റു പണിക്ക് പോയാല്‍ കിട്ടുന്നതില്‍ നിന്ന് ഒരല്പം മാത്രം മതി അരിക്ക്...ബാക്കി മുഴുവന്‍ കുടിക്കും...”
അരീകോടന്‍ മാഷേ...ഇത് കളിയല്ല. കൃഷി ഇഷ്ടമുള്ള ഞാന്‍ സ്ഥലം വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ എന്റെ അച്ഛന് എന്നെ ചാടി കടിച്ചു. "ഉള്ള സ്ഥലത്ത് തന്നെ പണി എടുക്കാന്‍ ആളെ കിട്ടുന്നില്ല. അപ്പോഴാ ഇനിയും സ്ഥലം. നിനക്ക് വേണേല്‍ നീ വല്ല ഫ്ലാറ്റും വാങ്ങിച്ചോ" എന്ന്...സംഗതി സത്യമാ. ഒരു പ്രാവശ്യം ലീവിന് പോയപ്പോള്‍ വിലകൊടുത്തു വാങ്ങി വെച്ച വാഴ കന്ന് നടാന്‍ ആളെ കിട്ടാതെ ചീഞ്ഞു പോയത് കാണിച്ചുതന്നു....എന്താ ചെയ്യാ......സസ്നേഹം
തൊഴിലുറപ്പ് പദ്ധതിയുടെ ഒരു നെഗറ്റീവ് വശമാണിത്.
അപ്പോ പണി കൊടുത്തവനും കുറ്റം, പണിക്ക് പോയവനും കുറ്റം. ............ മാറിനിക്കുന്നവന് എന്തും പറയാലോ.. വലതും പറയാം ഇടതും പറയാം
ഓ , തന്നെ തന്നെ !!
:)
യാത്രികാ...വളരെ വളരെ സത്യം.
കാക്കരേ...അത് അനുഭവിക്കുമ്പോഴാണ് മനസ്സിലാകുന്നത്.
കൂതറ ഹാഷിം...കൂതറകള്‍ക്ക് എന്തും പറയാം..
അനില്‍ജീ...):
:)
Post a Comment
നന്ദി....വീണ്ടും വരിക