Pages

Saturday, June 05, 2010

ഒരു പരിസ്ഥിതി ദിനചിന്ത

ഇന്ന് ജൂണ്‍ 5 - ലോക പരിസ്ഥിതി ദിനം.സ്കൂളുകളില്‍ “എന്റെ മരം” പദ്ധതിയിലൂടെ എല്ലാവര്‍ക്കും ഒരു മരം കിട്ടുന്ന ദിനം.2007 -ല്‍ കേരള സര്‍ക്കാര്‍ ആരംഭിച്ച ഈ പ്ദ്ധതി കുട്ടികളില്‍ പരിസ്ഥിതി ബോധം എത്രത്തോളം വളര്‍ത്തി എന്ന് നാം ഒരു പുനര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നു.

“എന്റെ മരം” പദ്ധതി വളരെ നല്ല ഒരു പരിപാടി ആയിരുന്നു.സര്‍ക്കാര്‍ അതിനെ മാര്‍ക്കുമായി കൂട്ടിക്കുഴച്ച് അതിന്റെ മഹത്വം ഇല്ലാതാക്കി. ശ്വന്തം വീട്ടില്‍ ഒരു മരം നട്ടുപിടിപ്പിച്ച് വളര്‍ത്തിയാല്‍ അതിന്റെ കായും തടിയും എല്ലാം തനിക്ക് ഉപയോഗിക്കാം എന്ന് മാത്രമല്ല അനേകം ജന്തുജാലങ്ങള്‍ക്ക് താങും തണലും അന്നവും കൂടി ലഭിക്കും എന്ന സന്ദേശം പിഞ്ചു മനസ്സിലേക്ക് നല്‍കുന്നതിന് പകരം നിനക്ക് ഗ്രേസ്മാര്‍ക്കായി ഈ മരം മാറും എന്ന തെറ്റായ സന്ദേശം സര്‍ക്കാര്‍ കൈമാറുന്നു. പരിസ്ഥിതി സംരക്ഷണത്തിന് സര്‍ക്കാര്‍ ഇത്തരം പരിപാടികള്‍ നടപ്പിലാക്കുന്ന അതേ സമയത്ത് തന്നെ മറ്റൊരു സ്ഥലത്ത് കായലുകളും വയലുകളും നികത്തി സര്‍ക്കാര്‍ മണിമന്ദിരങ്ങള്‍ ഉയര്‍ത്തുന്നതിന് മുങ്കൈ വഹിക്കുന്നതും ഇവര്‍ തന്നെ. അപ്പോള്‍ ചെയ്യുന്നതും പറയുന്നതും തമ്മിലുള്ള ഈ വൈരുദ്ധ്യം എങ്ങനെ ന്യായീകരിക്കും?

ഈ ദിനത്തില്‍ പല സംഘടനകളും പല വിധത്തിലുള്ള പരിപാടികളും നടത്തുന്നു.പണ്ട് പ്രസംഗങ്ങളും സെമിനാറുകളും നടത്തി പരിസ്ഥിതി ദിനത്തില്‍ അന്തരീക്ഷമലിനീകരണം കൂടി നടത്തിയിരുന്നെങ്കില്‍ ഇന്ന് അതിനൊരു മാറ്റം വന്നു. മരം നടുക എന്ന മിനിമം പരിപാടി നടപ്പിലാക്കി വരുന്നു.നട്ട മരം വീണ്ടും കാണാന്‍ അടുത്ത ജൂണ്‍ 15 വരേണ്ട ഗതികേട് ആണ് പലരും നേരിടുന്നത്.നമ്മുടെ കുഞ്ഞിനെ പരിപാലിക്കുന്ന പോലെ ഒരു മരത്തെ നട്ട് വളര്‍ത്തി അത് വളര്‍ന്ന് വലുതായി പക്ഷിലതാതികള്‍ക്കും മറ്റു മനുഷ്യര്‍ക്കും തണലും അഭയവും നല്‍കുമ്പോള്‍ നാമറിയാതെ നമ്മുടെ ഈ സുകൃതം വാഴ്ത്തപ്പെടുന്നു.അതിനുള്ള പ്രതിഫലം സര്‍വ്വ ശക്തനായ ദൈവം അവന് നല്‍കുകയും ചെയ്യും.

അതിനാല്‍ മരങ്ങള്‍ നടുക എന്നതിലുപരി നട്ടു വളര്‍ത്തി പരിപാലിക്കുക എന്നതിലേക്ക് മാറുക എന്നതാവട്ടെ ഈ പരിസ്ഥിതി ദിനത്തിലെ നമ്മുടെ തീരുമാനം.

6 comments:

Areekkodan | അരീക്കോടന്‍ said...

അതിനാല്‍ മരങ്ങള്‍ നടുക എന്നതിലുപരി നട്ടു വളര്‍ത്തി പരിപാലിക്കുക എന്നതിലേക്ക് മാറുക എന്നതാവട്ടെ ഈ പരിസ്ഥിതി ദിനത്തിലെ നമ്മുടെ തീരുമാനം.

Unknown said...

നാം തന്നെയാണ് എപ്പോഴും നമ്മുടെ ഘാതകര്‍ .
മാഷേ, അവസരോചിതമായ പോസ്റ്റ്‌ .

anoopkothanalloor said...

നിനക്ക് ഗ്രേസ്മാര്‍ക്കായി ഈ മരം മാറും എന്ന തെറ്റായ സന്ദേശം സര്‍ക്കാര്‍ കൈമാറുന്നു.
സർക്കാറല്ല ഒരോ വ്യകതിയുമാണ് ഇനി ചിന്തിക്കേണ്ടത്.

Unknown said...

അതിനാല്‍ മരങ്ങള്‍ നടുക എന്നതിലുപരി നട്ടു വളര്‍ത്തി പരിപാലിക്കുക എന്നതിലേക്ക് മാറുക എന്നതാവട്ടെ ഈ പരിസ്ഥിതി ദിനത്തിലെ നമ്മുടെ തീരുമാനം.

ഇതിനെ പിന്താങ്ങുന്നു.

ഷൈജൻ കാക്കര said...

മരങ്ങൾ നടുക നെൽകൃഷി പരിപാലിക്കുക എന്ന്‌ പ്രസംഗിക്കുന്നവർ ഇതു രണ്ടും ചെയ്യുന്നുണ്ടോ എന്നുകൂടി നാം പരിശോധന വിധേയമാക്കണം. നെഗറ്റീവ്‌ ആയി കാണണ്ട!

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

അതിനാല്‍ മരങ്ങള്‍ നടുക എന്നതിലുപരി നട്ടു വളര്‍ത്തി പരിപാലിക്കുക എന്നതിലേക്ക് മാറുക എന്നതാവട്ടെ ഈ പരിസ്ഥിതി ദിനത്തിലെ നമ്മുടെ തീരുമാനം.

താഴെ ഒരു കുഞ്ഞൊപ്പ്

Post a Comment

നന്ദി....വീണ്ടും വരിക