Pages

Thursday, June 10, 2010

‘ജുബുലാനി’ ഉരുണ്ടു തുടങ്ങുമ്പോള്‍....

ദക്ഷിണാഫ്രിക്കന്‍ ഗ്രൌണ്ടുകളില്‍ ‘ജുബുലാനി’ ഉരുണ്ടു തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.നമ്മുടേ നാട്ടിലെ ആവേശം കണ്ടാല്‍ ഇന്ത്യ എത്രയും പെട്ടെന്ന് ഒന്ന് യോഗ്യത നേടിയെങ്കില്‍ എന്ന് ആശിച്ചുപോകുന്നു.ഫ്ലക്സ് ബോഡുകള്‍ അത്രയും മലീമസമാക്കിയിരിക്കുന്നു നമ്മുടേ കവലകളെ.ഇന്ത്യ യോഗ്യത നേടിയാല്‍ ഇക്കണ്ട അണ്ടന്റേയും അടകോടന്റേയും പതാകകളും ഫ്ലക്സ് ബോഡുകളും നമ്മുടെ കവലകളില്‍ ഇടം പിടിക്കില്ലായിരുന്നു.ഫുട്ബാള്‍ കമ്പം മുറുകിയവരാണ് മലബാറിലെ ഭൂരിഭാഗവും.എന്റെ ഒരു ചെറിയ അനുഭവം ഞാനിവിടെ പങ്കു വയ്ക്കട്ടെ.

ഐ ലീഗില്‍ വിവാ കേരളയും സാല്‍ഗോക്കറും തമ്മിലുള്ള മത്സരം കാണാനായി കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ കോഴിക്കോട്‌ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെത്തി.ഒരു തിക്കും തിരക്കും കാണാത്തതിനാല്‍ അവിടെ നിന്ന സെക്യൂരിറ്റിക്കാരനോട് ഞാന്‍ കളിയപറ്റി അന്വേഷിച്ചു.
“കളി നാളെ, ഏതായാലും വന്നതല്ലേ, പ്രാക്ടീസ് കണ്ട് പൊയ്ക്കോളൂ...” അദ്ദേഹം പറഞ്ഞു.

അയാള്‍ പറഞ്ഞ പോലെ ഞാനും സ്റ്റേഡിയത്തില്‍ കയറി. പിന്നെ ഞാന്‍ ശ്രദ്ധയൂന്നിയത് കളിയിലല്ല, രണ്ടു പേര്‍ തമ്മിലുള്ള സംഭാഷണത്തിലാണ്.ഒരാള്‍ക്ക് ഏകദേശം എഴുപത് വയസ്സ് തോന്നിപ്പിക്കുന്നു.

ഒന്നാമന്‍‍: വിവായുടെ, ഇവരുമായുള്ള ഒന്നാം കളിയുടെ ഫലം എന്തായിരുന്നു?
70 കാരന്‍: ഒരു ഗോളിന് തോറ്റു.

ഒന്നാമന്‍‍: അപ്പോള്‍ ഇത് വിവയുടെ അവസാനത്തെ കളിയാണോ?”

70 കാരന്‍: ഏയ്...അവര്‍ക്കിനി സ്പോര്‍ട്ടിങ് ഗോവയുമായി ഗോവയില്‍ മുട്ടാനുണ്ട്. പൂനെ എഫ്.സി യും ലജോങ്ങും ഇവിടെ വന്ന് മുട്ടാനുമുണ്ട്.

ഒന്നാമന്‍‍:അവ്ര്ക്ക്, അവരുടെ നാട്ടില്‍ വിവയുമായുള്ള കളി കഴിഞോ?

70 കാരന്‍:കഴിഞോന്നോ??പൂനെയോട് 3 -0 ത്തിനാ തോറ്റത്.ലജോങ്ങിനോട്‌ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും.സ്പോര്‍ട്ടിങ്ങിനെ 4-2 ന് തുരത്തുകയും ചെയ്തു.

ഒന്നാമന്‍‍:ആ കളി എങ്ങനെ ഉണ്ടായിരുന്നു?

70 കാരന്‍:അന്ന് പത്താം നമ്പറ് , റൂബന്റെ ദിവസമായിരുന്നു.സ്റ്റോപ്പര്‍ ബാക്ക് ആയി ഇരുപത്തി ഒന്നാം നമ്പര്‍ ബെല്ലോ റസാക്കും..

ഒന്നാമന്‍‍: അപ്പോള്‍ ഇനി ,ബാക്കി കളിയൊക്കെ എന്നാ?

70 കാരന്‍: 28, 30....പിന്നെ ഏഴാം തീയതിയും.അത് കഴിഞാല്‍ പിന്നെ നീണ്ട ഒരിടവേള.

ഒന്നാമന്‍‍: അതെന്തിനാ ഒരിടവേള?

70 കാരന്‍: സന്തോഷ് ട്രോഫി ക്യാമ്പ് ഒമ്പതാം തീയതിമുതല്‍ ആരംഭിക്കുകയാണ്!!!

ഈ 70 കാരന്‍ കഴിഞ്ഞ കളികളിലെ സ്കോറ് വരെ പറഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി. തുടര്‍ന്ന് കളിയിലെ താരങ്ങളുടെ ജഴ്സി നമ്പറും പേരും, പിന്നെ ഇനി കളിക്കാനുള്ള മത്സരങ്ങളും‍ എണ്ണി എണ്ണി പറഞ്ഞപ്പോള്‍ ഞെട്ടല്‍ വീണ്ടും കൂടീ.അതും കഴിഞ്ഞ് സന്തോഷ് ട്രോഫിയുടെ ഡേറ്റും ഈ വയസ്സന്‍ കാക്ക ഓര്‍മ്മിച്ച് വച്ചിരിക്കുമ്പോള്‍ ചെറുപ്പക്കാരനായ എനിക്ക് എന്റെ അറിവിന്റേയും ഓര്‍മ്മയുടേയും പരിമിതിയില്‍ ലജ്ജ തോന്നി.

13 comments:

Areekkodan | അരീക്കോടന്‍ said...

ഈ 70 കാരന്‍ കഴിഞ്ഞ കളികളിലെ സ്കോറ് വരെ പറഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി. തുടര്‍ന്ന് കളിയിലെ താരങ്ങളുടെ ജഴ്സി നമ്പറും പേരും, പിന്നെ ഇനി കളിക്കാനുള്ള മത്സരങ്ങളും‍ എണ്ണി എണ്ണി പറഞ്ഞപ്പോള്‍ ഞെട്ടല്‍ വീണ്ടും കൂടീ.അതും കഴിഞ്ഞ് സന്തോഷ് ട്രോഫിയുടെ ഡേറ്റും ഈ വയസ്സന്‍ കാക്ക ഓര്‍മ്മിച്ച് വച്ചിരിക്കുമ്പോള്‍ ചെറുപ്പക്കാരനായ എനിക്ക് എന്റെ അറിവിന്റേയും ഓര്‍മ്മയുടേയും പരിമിതിയില്‍ ലജ്ജ തോന്നി.

Unknown said...

മാഷേടേ നാട്ടിലാണെന്ന് തോന്നുന്നു ഏറ്റവും വലിയ ലഹരി.കേരളത്തിലെ ഫുട്ബോളിന്റെ മണ്ണ് തന്നെ മലപ്പുറം അല്ലെ>

ഒരു നുറുങ്ങ് said...

കാലിപോസ്റ്റിലേക്ക് ഒരു ‘ജുബുലാനി ഗോള്‍‘..!
ഇയാള്‍ക്കും ലജ്ജ തന്നെ തോന്നീത്,പക്ഷെ അത്
70കാരന്‍റെ കളിപറച്ചില്‍ കേട്ടപ്പോഴല്ല!
എന്തായാലും മാഷക്ക് ‘ഐ ലീഗ്’കാണാന്‍
പോയി കാട് കണ്ട പ്രതീതിയെങ്കിലും ലഭിച്ചില്ലേ!

ഒരു നുറുങ്ങ് said...
This comment has been removed by the author.
കണ്ണനുണ്ണി said...

കളി രക്തത്തില്‍ അലിഞ്ഞാല്‍ അങ്ങനെയാ...
ഫുട്ബോള്‍ ആയാലും ക്രിക്കെറ്റ് ആയാലും

ഒഴാക്കന്‍. said...

അതാണിക്ക മലപ്പുറം! ഫ്ലെക്സ് പുറം

കൂതറHashimܓ said...

>>>ചെറുപ്പക്കാരനായ എനിക്ക് <<<
നുണയയാ‍....!!!

Mohamed Salahudheen said...

കവലയില് തൊപ്പിതുന്നിയും കുറ്റംപറഞ്ഞിരിക്കുന്നതിനേക്കാളും നന്ന്.

Areekkodan | അരീക്കോടന്‍ said...

അനൂപ്...അതെ എന്റെ മലപ്പുറം തന്നെ ഈ ലഹരിയില്‍ മുന്നില്‍.

ഹാറൂണ്‍ക്ക...ഐ ലീഗ് കണ്ടു, മുസ്ലീം ലീഗും കണ്ടു!!

കണ്ണനുണ്ണീ...അതെന്നെ

ഒഴാക്കാ...അപ്പോ അതാണ് പുതിയ പേര്‍ അല്ലേ?

കൂതറേ...അസൂയക്കും എന്റെ തലക്കും മരുന്നില്ല!!

സലാഹ്...അത് ശരിയാ.

മൻസൂർ അബ്ദു ചെറുവാടി said...

ശരിയാണ് അരീക്കോടാ. ഇങ്ങിനെയുള്ള സംഭാഷണങ്ങള്‍ കോഴിക്കോട്ടും മലപ്പുറത്തും പല മുക്കുകളിലും കേള്‍ക്കാം.

niyas said...

അരീക്കോടന്‍ മാഷിനു കളിയിലൊന്നും താത്പര്യമില്ലെ...? മാഷുടെ മനോരാജ്യത്തിലെ പുതിയൊരു തോന്ന്യാസിയാ ഞാന്‍.. പരിജയപെടലും കൂടിയാണ്ണ്‍ ഈ കമന്റ്

Unknown said...

ഫുട്ബോള്‍ ഒരു ലഹരിതന്നെയാണ്, എനിക്കും ഇഷ്ടമാണ്, നാട്ടിലുള്ളപ്പോള്‍ സെവന്‍സ്‌ കാണല്‍ മുടക്കാറില്ല.

Areekkodan | അരീക്കോടന്‍ said...

ചെറുവാടീ...അതാണ് മലബാര്‍

നിയാസ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.എനിക്ക് കളിയില്‍ നല്ല താല്പര്യമുണ്ട്.ഈ ബ്ലോഗ് ഒന്ന് നോക്കൂ.www.abidt.blogspot.com

തെച്ചിക്കോടാ..സെവന്‍സ് എന്നാല്‍ ഒരു ഒന്നൊന്നര കളി തന്നെയാണ്.

Post a Comment

നന്ദി....വീണ്ടും വരിക