എന്റെ വീടിന്റെ തേപ്പ് പണി നടക്കുമ്പോള്‍, തൊട്ടപ്പുറത്തെ പറമ്പില്‍ ഒരു ബന്ധുവിന്റെ വീടും പണി നടക്കുന്നുണ്ടായിരുന്നു. അതിന്റെ തേപ്പ് പണി ചെയ്തിരുന്നത് ശശിയേട്ടന് എന്നൊരാളായിരുന്നു. പണി സാമഗ്രികള്‍ പലതും പങ്കു വച്ച് ഞങ്ങള്‍ തമ്മില്‍ അറിയാതെ ഒരു അടുപ്പം വളര്‍ന്നു വന്നു. എന്റെ വീടിന്റെ തേപ്പ് മുഴുവന്‍ കഴിഞ്ഞ്, എന്റെ പണിക്കാര് അടുത്ത പണി സ്ഥലത്തേക്ക് പോയപ്പോഴും ശശിയേട്ടന് പലവക പണികളുമായി തൊട്ടപ്പുറത്ത് ഉണ്ടായിരുന്നു. ടെറസിന്റെ മേലെ ഓട് വിരിക്കാനുള്ള പട്ടിക കെട്ടാന്‍ എന്റെ പണിക്കാര്‍ക്ക് പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ തൊട്ടപ്പുറത്ത് മനോഹരമായി അത് ചെയ്തു കൊടുത്ത ശശിയേട്ടനെ ഞാന്‍ സമീപിച്ചു.
“ശരി മാഷെ , ഇവിടുത്തെ ഈ മതിലിന്റെ തേപ്പ് കൂടി ഒന്നു കഴിയട്ടെ...” ശശിയേട്ടന് പറഞ്ഞു.
മതില് പണി കഴിഞ്ഞ് പിന്നെ കുറേ കാലത്തിന് ശശിയേട്ടനേയും കാണാതായി. ഞാന്‍ വീണ്ടും പണിക്കാരെ അന്വേഷിച്ച് നടന്നെങ്കിലും ഒരു ഫലവും ഉണ്ടായില്ല.അതിനിടെ ആ പുരയുടെ ഉടമസ്ഥനില്‍ നിന്നും ഞാന്‍ ആ ഞെട്ടിപ്പിക്കുന്ന വിവരം അറിഞ്ഞു...”ശശിയേട്ടന് സുഖമില്ല, പനിയായിരുന്നു.ക്യാന്‍സറിന്റെ ബാക്കിയായുള്ള ചില അസുഖങ്ങളാണ്...”
അപ്പോഴാണ് , ഒരു ദിവസം പണിക്കാര് മുഴുവന്‍ ഊണ് കഴിക്കാന്‍ പോയ സമയത്തും പണി എടുക്കുന്ന ശശിയേട്ടനെ കണ്ടത് ഞാന്‍ ഓര്‍മ്മിച്ചത്. അന്ന് ഞാന്‍ ചോദിച്ചു: “ഇന്ന് മറ്റുള്ളവര്‍ ഒന്നും ഇല്ലേ?”
“ഉണ്ട്..ഊണ് കഴിക്കാന്‍ പോയതാ...”
“അപ്പോള്‍ നിങ്ങള്‍ക്ക് ഊണ് വേണ്ടേ?”
“ഇല്ല ...മുപ്പത്തഞ്ച് കൊല്ലമായി ഞാന്‍ ഒരു നേരമേ ഭക്ഷണം കഴിക്കാറുള്ളൂ..രാത്രി മാത്രം, അല്പം കഞ്ഞി....രാവിലേയും ഉച്ചക്കും എല്ലാം കട്ടന്‍ ചായ മാത്രം....”
ശശിയേട്ടന് ഭക്ഷണം കഴിക്കാത്തത് അപ്പോള്‍ ഈ ക്യാന്‍സര്‍ ഉള്ളതു കാരണമായിരുന്നു എന്ന് ഞാന്‍ ഊഹിച്ചു.എന്നിട്ടും അദ്ദേഹം അത് എന്നില്‍ നിന്നും മറച്ചു വച്ചു.
മഴ കനക്കുന്നതിന് മുമ്പ് ടെറസിന്റെ മേലെയുള്ള പണി തീര്‍ക്കണം എന്ന വേവലാതിയുമായി ഞാന്‍ ഓടി നടക്കുന്നതിനിടയിലാണ് ഒരു ദിവസം അപ്രതീക്ഷിതമായി ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ മുമ്പിലൂടെ ശശിയേട്ടന് പണി സ്ഥലത്തേക്ക് പോകുന്നത് കണ്ടത്.
“ശശിയേട്ടാ...നമ്മളെ ടെറസിന്റെ പണി...” ഞാന്‍ പറഞപ്പോഴേക്കും ശശിയേട്ടന് പറഞ്ഞു,
“ഓ...ഞാന്‍ സുഖമില്ലാതെ കിടപ്പിലായി...നാളെ കഴിഞ്ഞ് തുടങ്ങാം മാഷെ..”
“മഴ തുടങ്ങുന്നതിന് മുമ്പ്...”
“അതേ...പണിക്കാര് നാളെ , ഇപ്പോള്‍ എടുത്തു കൊണ്ടിരിക്കുന്ന സൈറ്റ് മുഴുവനാക്കും. ഒരു സൈറ്റ് മുഴുവനാക്കാതെ പോരുന്നത് എല്ലാവര്ക്കും ബുദ്ധിമുട്ടുണ്ടാക്കും.അതുകൊണ്ട് മറ്റന്നാള്‍ നമുക്ക് ഇവിടെ തുടങ്ങാം...”
പറഞ്ഞ ദിവസം പണിക്കാരേയും കൊണ്ട് ശശിയേട്ടന് എത്തി.അഞ്ച് ദിവസം കൊണ്ട് പണി പൂര്‍ത്തിയാക്കുകയും ചെയ്തു.ശശിയേട്ടന് എല്ലാ കാര്യങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചു.അതിനിടയില്‍ സംസാരത്തിലൂടെ ഞാന്‍ ആ സത്യം പൂര്‍ണ്ണമായും അറിഞ്ഞു...ശശിയേട്ടന്റെ ആമാശയം പൂര്ണ്ണ്മായും നീക്കം ചെയ്തിരിക്കുന്നു!കുടലുകളുടെ അറുപത് ശതമാനവും ഒഴിവാക്കി.അതിനിടയില്‍ രണ്ടാമത്തെ ഹാര്‍ട്ട് അറ്റാക്കും കഴിഞ്ഞു.രണ്ട് മാസത്തെ പൂര്‍ണ്ണ വിശ്രമം വിധിക്കപ്പെട്ട ആള് രണ്ട് മൂന്ന് ദിവസമായി എന്റെ വീടിന്റെ ടെറസിന്റെ മുകളില്‍ വരെ എത്തുന്നു!!മുമ്പൊരിക്കല്‍ വീണ് ഡിസ്ക് പൊട്ടി പ്ലാസ്റ്റിക്ക് ഡിസ്കുമായിട്ടാണ് ഇപ്പോള്‍ നടത്തം.എല്ലാം കുടുംബം പുലര്‍ത്താന്‍!!!
ഇങ്ങനെ കുടുംബം പുലര്‍ത്താന്‍ വേണ്ടി എത്ര എത്ര ശശിയേട്ടന്മാര് നമുക്ക് ചുറ്റും കഷ്ടപ്പെടുന്നു. ഉള്ള പണം കുടിച്ച് കൂത്താടി പാഴാക്കുന്ന വേറെ കുറേ ജന്മങ്ങളും.
15 comments:
അതിനിടയില്‍ സംസാരത്തിലൂടെ ഞാന്‍ ആ സത്യം പൂര്‍ണ്ണമായും അറിഞ്ഞു...ശശിയേട്ടന്റെ ആമാശയം പൂര്ണ്ണ്മായും നീക്കം ചെയ്തിരിക്കുന്നു!കുടലുകളുടെ അറുപത് ശതമാനവും ഒഴിവാക്കി.അതിനിടയില്‍ രണ്ടാമത്തെ ഹാര്‍ട്ട് അറ്റാക്കും കഴിഞ്ഞു.രണ്ട് മാസത്തെ പൂര്‍ണ്ണ വിശ്രമം വിധിക്കപ്പെട്ട ആള് രണ്ട് മൂന്ന് ദിവസമായി എന്റെ വീടിന്റെ ടെറസിന്റെ മുകളില്‍ വരെ എത്തുന്നു!!
ശശിയേട്ടന് സങ്കടപെടുത്തി.
ജീവിതം ഒരു സമാസ
ഷാജി...ശശിയേട്ടന്റെ സങ്കടങ്ങള്‍ എന്നെ കൂടുതല്‍ ദു:ഖിപ്പിക്കുന്നു.ആ അനുഭവങ്ങള്‍ പിന്നീട് പറയാം.
ഒഴാക്കന്...തമാശയോ അതോ സമസ്യയോ?
മാരകരോഗത്തിനിടയിലും കുടുംബംപോറ്റാന്‍ കഷ്ടപ്പെടുന്ന ശശിയേട്ടനെപ്പോലുള്ളവര് നമുക്കിടയിലുണ്ട്. കഷ്ടപ്പാടറിയിക്കാതെ വളര്‍ത്തിവലുതാക്കുന്ന മക്കള്‍ക്കുപോലും വേണ്ടാത്ത ഇവരെ സമുഹമെങ്ങനെയേറ്റെടുക്കാന്.
ഉള്ളുതൊടുന്ന സങ്കടക്കഥ.
ശശിയേട്ടന്...........
ജീവിതം മെച്ചപെടുത്താനും അസുഖം മാറുവാനും ആയുസ്സ് ഒത്തിരി കൂടുതല്‍ ലഭിക്കുവാനും പ്രാര്‍ത്ഥിക്കുന്നു
[എനിക്ക് അതിന് മാത്രമേ കഴിയൂ.. :( ]
നമ്മുടെ ഇടയിലൂടെയുള്ള നടക്കുന്ന ചിലര്‍
നമ്മെയൊക്കെ സങ്കടത്തിലാക്കി നേരത്തെ പുറപ്പെട്ട് പോവാനൊരു ഹേതു വേണം...
സങ്കടങ്ങൾ ഉള്ളിലൊതുക്കി പുറമേ ചിരിച്ച് നടക്കുന്ന എത്രയോ ജന്മങ്ങൾ ഇത് പോലെയുണ്ടാകും...
എന്റെ ദൈവമേ,..ശശിയേട്ടനു നല്ലത് വരുത്തണേ..എന്ന് പ്രാർത്ഥിക്കുന്നു..
പ്രിയപ്പെട്ടവരേ...സത്യത്തില്‍ നമ്മളറിയാതെ എത്ര എത്ര ആള്ക്കാര് നമ്മുടെ അടുത്ത് ഇങ്ങനെ ജീവിക്കുന്നു എന്നത് പറയാന്‍ മാത്രമാണ് ഞാന്‍ ഇത് പോസ്റ്റിയത്.ശശിയേട്ടന്റെ ഒരു സന്തോഷം കൂടി ഞാന്‍ ഉടന്‍ പോസ്റ്റ് ചെയ്യുന്നുണ്ട്, ഇന്ഷാ അല്ലാഹ്
പാവം ശശിയേട്ടൻ! സർവ്വശക്തൻ അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നൽകട്ടെ..........
പാവം ശശിയേട്ടൻ! സർവ്വശക്തൻ അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നൽകട്ടെ..........
പാവം ശശിയേട്ടൻ!
പ്രാര്‍ത്ഥിക്കുന്നു...........
അസാധാരണമായ വ്യക്തിത്വത്തിന്റെ ഉടമയാണ് ശശിയേട്ടന്. സ്വയം കത്തിയെരിഞ്ഞ് അന്യര്‍ക്ക് പ്രകാശം ചൊരിയുന്ന മെഴുകുതിരി പോലെ.
അതേ...വാക്കിലും പ്രവൃത്തിയിലും യോജിക്കുന്ന, അപൂര്‍വ്വമായി കാണപ്പെടുന്ന ചില ജീവിതങ്ങള്‍ എന്ന് പറയാം.
പാവം ശശിയേട്ടൻ!
Post a Comment
നന്ദി....വീണ്ടും വരിക