Pages

Friday, August 13, 2010

റംസാന്‍ വ്രതം - ചില കാര്യങ്ങള്‍

റംസാന്‍ വ്രതം ആരംഭിച്ചു കഴിഞ്ഞു.ഞാനടക്കമുള്ള മുസ്ലിം സുഹൃത്തുക്കള്‍ക്ക് ഇനി വ്രതാനുഷ്ഠാനത്തിന്റെ നാളുകളാണ്.പലരും കരുതുന്ന പോലെ പകല്‍ സമയത്ത് കേവലം ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കുക എന്നതല്ല റംസാന്‍ വ്രതം കൊണ്ട് ഉദ്ദേശിക്കുന്നത്.മറിച്ച് ദേഹേച്ഛകളെ തടയുക എന്ന ഇന്നത്തെ കാലത്തെ ഒരു ഹിമാലയന്‍ ദൌത്യമാണ് നിര്‍വ്വഹിക്കപ്പെടുന്നത്.ഇതിലിത്ര വലിയ കാര്യം എന്ത് എന്ന് ന്യായമായും സംശയിക്കുന്നവരുണ്ട്.പറയാം.

സ്ഥിരം പുകവലിക്കുന്ന ഒരാള്‍ക്ക് ഒരു നേരം അല്പം പുക അക്ത്ത് ചെന്നില്ലെങ്കില്‍ എന്തൊക്കെയോ ഒരു അസ്വസ്ഥത തോന്നും.എന്നാല്‍ റംസാന്‍ വ്രതം അനുഷ്ഠിക്കുന്ന ഒരു മുസ്ലിമിന് പകല്‍ സമയത്ത് പുക വലി നിഷിദ്ധമാണ്.തന്നെ പുക വലിക്കാന്‍ പ്രേരിപ്പിക്കുന്നതെന്തോ അത് അവന് ഈ ദിവസങ്ങളില്‍ രാത്രിയിലേക്ക് നീട്ടി വയ്ക്കേണ്ടി വരുന്നു.

റംസാന്‍ വ്രതം അനുഷ്ടിക്കുന്ന ഒരു മുസ്ലിമിന് തന്റെ ദൃഷ്ടികളെയും നിയന്ത്രിക്കേണ്ടിയിരിക്കുന്നു.എവിടെ നോക്കിയാലും അശ്ലീലങ്ങള്‍ നിറഞൊഴുകുന്ന ഇന്നത്തെ കാലത്ത് ഈ നിയന്ത്രണം വളരെ പ്രയാസകരം തന്നെ.പക്ഷേ വ്രതശുദ്ധി നേടാന്‍ അത് നിര്‍ബന്ധമാണ്.

പോരാ.മനുഷ്യന് പലപ്പോഴും നിയന്ത്രണം ലഭിക്കാത്ത ഒന്നാണ് അവന്റെ നാവ്‌.വ്രതാനുഷ്ഠാനകാലത്ത് അവന്‍ ഏറ്റവും സൂക്ഷിക്കേണ്ടതും തന്റെ നാവിനെ തന്നെ.മറ്റുള്ളവരെ വെറുതെ കുറ്റം പറയുന്ന ശീലം ഇന്ന് ഒരു ദു:ശീലമല്ലാതായിരിക്കുന്നു.പരദൂഷണം എന്നത് നമ്മുടെ ഡിക്ഷ്ണറിയില്‍ നിന്ന് തേഞുമാഞ്ഞ് പോയിരിക്കുന്നു.അനാവശ്യമായ ഒരു വാക്കും ഒരാളുടെ സാനിദ്ധ്യത്തിലും അസാനിദ്ധ്യത്തിലും വ്രതം അനുഷ്ടിക്കുന്നവന്‍ ഉപയോഗിക്കാന്‍ പാടില്ല.

ഇനി വ്രതം അനുഷ്ഠിക്കാത്ത മാന്യ സുഹൃത്തുക്കള്‍ ഇതെല്ലാം ഒന്ന് നിയന്ത്രിക്കാന്‍ ശ്രമിച്ച് നോക്കൂ.നമ്മുടെ ലോകം എത്ര സുന്ദരമാകുമെന്ന് ആസ്വദിച്ചറിയൂ.

8 comments:

Areekkodan | അരീക്കോടന്‍ said...

പലരും കരുതുന്ന പോലെ പകല്‍ സമയത്ത് കേവലം ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കുക എന്നതല്ല റംസാന്‍ വ്രതം കൊണ്ട് ഉദ്ദേശിക്കുന്നത്.മറിച്ച് ദേഹേച്ഛകളെ തടയുക എന്ന ഇന്നത്തെ കാലത്തെ ഒരു ഹിമാലയന്‍ ദൌത്യമാണ് നിര്‍വ്വഹിക്കപ്പെടുന്നത്.

Sabu Kottotty said...

ചുരുക്കം പറഞ്ഞാല്‍ മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളെ നന്നാക്കണം!!

ഒഴാക്കന്‍. said...

മാഷെ ഞാനും വ്രതം എടുക്കാറുണ്ടായിരുന്നു ഈ കൊല്ലം സാഹചര്യം സമ്മതിച്ചില്ല

CKLatheef said...

സന്ദര്‍ഭോചിതമായ ഓര്‍മപ്പെടുത്തല്‍. അഭിനന്ദനങ്ങള്‍

ശ്രീനാഥന്‍ said...

താങ്കൾക്ക് റമദാൻ ആശംസകൾ! ലളിതമായി വ്രതത്തിന്റെ ഉദ്ദേശ്യം വിവരിച്ചിരിക്കുന്നു.

Mohamed Salahudheen said...

റമദാനിലെ വിചാരവും വിചാരണയും നന്നായി

OAB/ഒഎബി said...

ടിവിയില്‍ റംസാന്‍ കുക്കറി.മാസിക, വാരികകളീല്‍ റംസാന്‍ സ്പെഷ്യല്‍ വിഭവങ്ങള്‍.

നോമ്പിന്റെ സവിശേഷത അറിയാത്ത മറ്റു മതസ്ഥര്‍ കരുതും, ഈ ഒരു മാസം മുസ്ലിംങ്ങള്‍ക്ക് പകല്‍ ഭക്ഷണം ഒഴിവാക്കി രാത്രി തിന്ന് മതിക്കാനുള്ളതാണെന്ന്.

സത്യത്തില്‍ സാദാ ഒരു മാസത്തില്‍ ഭക്ഷണസാധനങ്ങള്‍ക്ക് വേണ്ടി കാശ് ചിലവാക്കുന്ന മൂന്നിലൊന്ന് മാത്രം മതിയാകും റമളാന്‍ മാസത്തില്‍.
എന്നാല്‍ ഇന്ന് കണ്ട്/ കേട്ട് വരുന്നത് അതിന്റെ മൂന്നല്ല മുന്നൂറ് ഇരട്ടിയായിരിക്കും.

എല്ലാവര്‍ക്കും ഓണം, റംസാന്‍ ആശംസകള്‍...

ബഷീർ said...

വിഷപ്പ് മാത്രം ബാക്കിയാവുന്ന നോമ്പ്കാരെ കുറിച്ചുള്ള തിരുനബി(സ.അ)യുടെ മൊഴികൾ കൂട്ടിവായിക്കാം. വെറുതെ പട്ടിണികിടന്നതു കൊണ്ട് മാത്രം നോമ്പ് സ്വീകരിക്കപ്പെടുകയില്ലെന്ന് തന്നെ..

Post a Comment

നന്ദി....വീണ്ടും വരിക