Pages

Friday, August 20, 2010

ഓണക്കാല ഓഫറുകളുടെ പിന്നില്‍

ഓണക്കാലം ഓഫറുകളുടെ പെരുമഴക്കാലം കൂടിയാണല്ലോ?എന്നാല്‍ ഉപഭോക്താവ് ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില സംഗതികള്‍ ഇനിയെങ്കിലും ശ്രദ്ധിക്കാന്‍ വേണ്ടിയാണ് ഈ പ്രതികരണം.

വിവിധ വീട്ടുപകരണങ്ങളുടെ കച്ചവടമാണ്‍ ഓണക്കാലത്ത് തകൃതിയായി നടക്കുന്നത്.ഈയുള്ളവനും വാഷിംഗ്‌മെഷീന്‍ , ഗ്രൈന്ടര്‍,മിക്സി എന്നിവ വാങ്ങിയത് വിവിധ ഓണാവസരങ്ങളിലാണ്.ഇവയില്‍ സ്വന്തം നാട്ടില്‍ നിന്നും 9 വര്‍ഷം മുമ്പ് വാങ്ങിയ വാഷിംഗ്‌മെഷീനും 8 വര്‍ഷം മുമ്പ് വാങ്ങിയ ഗ്രൈന്ടറും ഇന്നും കുഴപ്പമില്ലാതെ പ്രവര്‍ത്തിക്കുന്നു.എന്നാല്‍ മൂന്ന് വര്‍ഷം മുമ്പ് കോഴിക്കോട്ടെ നന്ദിലത്ത് ജി-മാര്‍ട്ടില്‍ നിന്നും വാങ്ങിയ ഇനള്‍സ എന്ന മിക്സി (ഏതോ യൂറോപ്യന്‍രാജ്യ ടെക്നോളജി എന്നൊക്കെ അന്ന് പറഞ്ഞിരുന്നു) വാറന്റി പിരീഡിന് ഉള്ളില്‍ തന്നെ പണിമുടക്കം ആരംഭിച്ചു.വിറ്റുപോകാത്ത ഒരു ഐറ്റം കാലിയാക്കാന്‍ വേണ്ടിയായിരുന്നു സൈത്സ്മാന്റെ വാതോരാതെയുള്ള പ്രസംഗം എന്ന് കൃത്യം വാറണ്ടി പിരീഡ് കഴിഞ്ഞപ്പോള്‍ മിക്സി പൂര്‍ണ്ണമായും പണിമുടക്കിയതോടെ ഞാന്‍ തിരിച്ചറിഞ്ഞു.നന്നാക്കാനായി ഈ അടുത്തൊരു ദിവസം എന്റെ നാട്ടില്‍ തന്നെ നല്‍കിയപ്പോഴാണ് പ്രസ്തുത മിക്സിയുടെ പാര്‍ട്‌സ് മാര്‍ക്കറ്റില്‍ ലഭ്യമല്ല എന്ന സത്യവും മനസ്സിലായത്.

മിക്സി വാങ്ങിയ അന്ന് തന്നെ ചില പന്തികേടുകള്‍ എനിക്കനുഭവപ്പെട്ടിരുന്നു.എന്നെ വാക്കിലൂടെ വീഴ്ത്തിയ സെയില്സ്മാന്‍ കൌണ്ടറിലേക്ക് നീങുന്ന വഴിയില്‍ കാണുന്ന മറ്റു സെയില്സ്മാന്‍മാരോടെല്ലാം ഒരു 2950 രൂപയുടെ മിക്സി 2500 രൂപക്ക് കൊടുത്തിട്ടുണ്ട് എന്ന് ഞാന്‍ കേള്‍ക്കെ പറഞ്ഞുകൊണ്ടിരുന്നു! മിക്സിയുമായി വീട്ടിലെത്തി നോക്കിയപ്പോഴാണ് പാക്ക് ചെയ്ത കവറിലെ എം.ആര്‍.പി രേഖപ്പെടുത്തിയ ഭാഗം കീറിക്കളഞ്ഞത് കണ്ടത്!അതിനാല്‍ യഥാര്‍ത്ഥവില എത്രയാണെന്നോ പറഞ്ഞ ഡിസ്കൌണ്ട് ലഭ്യമായോ എന്ന് അറിയാനും സാധ്യമായില്ല.ഉപഭോക്തൃദിനത്തോടനുബന്ധിച്ച് കണ്ട ഒരു പരസ്യപ്രകാരം, പ്രസ്തുത വിവരം സംസ്ഥാന ഉപഭോക്തൃഫോറത്തില്‍ എഴുതി അറിയിച്ചെങ്കിലും ജില്ലാ ഫോറത്തെ സമീപിക്കാനായിരുന്നു മറുപടി ലഭിച്ചത്.ഇതേ കടയില്‍ നിന്നും മിക്സി വാങ്ങിയ എന്റെ ഒരു സുഹൃത്തിനും എന്റെ അതേ അനുഭവങ്ങള്‍ തന്നെയുണ്ടായി.

ഈ ഓണത്തിനും ചില ഉപകരണങ്ങളുടെ വിലയറിയാനായി ഞാന്‍ അതേ കടയില്‍ ചെന്നു.പതിവ് പോലെ ഒരു പ്രത്യേക വാഷിംഗ്‌മെഷീനെ പറ്റി സെയില്സ്മാന്‍ വാചാലനായി.പ്രസ്തുത വാഷിംഗ്‌മെഷീനിന്റെ ഒരു ഭാഗത്ത് ഒരു മഞ്ഞ നിറം രൂപപ്പെടുന്നത് കണ്ട് ഞാന്‍ കാര്യം അന്വേഷിച്ചു.അപ്പോള്‍ ഇത് ഡിസ്പ്ലേ മോഡലാണ് , ഡിസ്പ്ലേക്ക് നല്ല മോഡല്‍ വയ്ക്കില്ല എന്ന ഞൊണ്ടിന്യായം പറഞ്ഞാണ് കക്ഷി തടിയൂരിയത്. ഞാന്‍ മറ്റൊരു മെഷീനില്‍ ശ്രദ്ധകേന്ദ്രീകരിച്ചപ്പോള്‍ പ്രസ്തുത വിവരം സെയില്സ്മാന്‍മാര്‍ തമ്മില്‍ ചര്‍ച്ച ചെയ്യുന്നത് ഞാന്‍ അവരറിയാതെ ശ്രദ്ധിച്ചു.

അതിനാല്‍ നന്ദിലത്ത് ജി-മാര്‍ട്ടില്‍ ഷോപ്പിംഗിന് പോകുന്ന മാന്യ ഉപഭോക്താക്കള്‍ സാധനം വാങ്ങുന്നതിന് മുമ്പ് ബ്രാണ്ട് ഇന്ത്യയില്‍ നിലവിലുള്ളതാണോ എന്നും എം.ആര്‍.പി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും നിങ്ങള്‍ തിരഞെടുക്കുന്ന സാധനം കണ്ട് ബോധ്യപ്പെട്ടതിന് ശേഷം മാത്രവും പേയ്മെന്റ് നടത്തുക.വാങ്ങാനുദ്ദേശിക്കുന്ന ഉപകരണത്തെപറ്റി നന്നായി മനസ്സിലാക്കിയതിന് ശേഷം മാത്രം കടയില്‍ പോകുക.കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ സെയില്സ്മാന്‍ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ കൂടുതല്‍ ജാഗ്രത പാലിക്കുക.അല്ലാത്തപക്ഷം ഈ ഓണക്കാലം നിങ്ങളുടെ കീശക്ക് ഓട്ടക്കാലമാകാന്‍ സാധ്യത വളരെ കൂടുതലാണ്.

9 comments:

Areekkodan | അരീക്കോടന്‍ said...

അല്ലാത്തപക്ഷം ഈ ഓണക്കാലം നിങ്ങളുടെ കീശക്ക് ഓട്ടക്കാലമാകാന്‍ സാധ്യത വളരെ കൂടുതലാണ്.

മൻസൂർ അബ്ദു ചെറുവാടി said...

ഇതുപോലെ തുറന്നെഴുതണം.
കൂടുതല്‍ പേര്‍ വഞ്ചിതരാവാതെ രക്ഷപ്പെടും.

ശ്രീനാഥന്‍ said...

നല്ല ഉപകാരപ്രദമായ പോസ്റ്റ്! പിന്നെ എവിടെനിന്ന് വാങ്ങുമ്പോഴും വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കുന്നത് നല്ലത്!

ഒരു നുറുങ്ങ് said...

ഗുണപാഠം :
ഓഫറുകളെ അവഗണിക്കൂ..
ആവശ്യമുള്ള ഉപകരണങ്ങള്‍,മാന്യമായി
വിലപേശിത്തന്നെ വാങ്ങീടാം...
നമ്മുടെ സ്വാതന്ത്ര്യം വഞ്ചനയില്‍ പൊതിഞ്ഞ
ഓഫറുകള്‍ക്ക് വേണ്ടി പണയപ്പെടുത്തരുത്...

ramanika said...

പോസ്റ്റ്‌ വളരെ നന്നായി
ഓഫറുകള്‍ക്ക് വേണ്ടി ഒരിക്കലും സാധനങ്ങള്‍ വാങ്ങരുത്

happy onam!

jamal|ജമാൽ said...

സമയോചിതമായ ഒരു പോസ്റ്റ്
നന്നായിട്ടുണ്ട്

IndianSatan said...

കൊള്ളാം, ഇതാണ് ഭലപ്രദമായ പ്രതികരണം, അഭിനന്ദനങള്‍..

OAB/ഒഎബി said...

നിങ്ങളവിടെ ചോദ്യം ചെയ്യാനും പിന്നെ കച്ചറക്കും നിന്നാല്‍ നിങ്ങള്‍ ഒറ്റപ്പെട്ട് പോകും. മറ്റുള്ളവര്‍ സഹകരിക്കില്ല എന്ന് മാത്രമല്ല നിങ്ങളെ കളിയാക്കി ചിരിക്കുകയും ചെയ്യും.
കാരണം, കുറേ അധികം പേര്‍ കേരളത്തില്‍(പ്രത്യേകിച്ച് മലപ്പുറം ജില്ലക്കാര്‍) പണം ദൂര്‍ത്തടിച്ച് കൊണ്ടിരിക്കുകയാണെന്ന് മനസ്സിലാവുന്നു. അവര്‍ക്ക് മരത്തില്‍ പണം റവര്‍ പാലായ് ഒലിച്ചിറങ്ങുന്നുണ്ട്.

(അനുഭവം:- സംസാരിച്ചതില്‍ ഒറ്റപ്പെട്ടിട്ടുണ്ട്.ഒരു മിക്സിയില്‍ ഞാനും പെട്ടിട്ടുണ്ട്)

Akbar said...

വാമനന് മാവേലി ഓഫര്‍ ചെയ്തത് മൂന്നടി മണ്ണാണ്. പക്ഷെ കൊടുക്കേണ്ടി വന്നതോ. ഓണക്കാല ഓഫറുകളും അത് പോലെ. തുച്ചമായ വിലക്ക് ഒരു മിക്സി വാങ്ങിയാല്‍ പിന്നെ റിപയര്‍ ചെയ്യാന്‍ വാങ്ങിയതിന്റെ നാലിരട്ടി കൊടുത്താലും സംഗതി നേരെയാവില്ല. ഓണക്കാലത്ത് വാമനന്മാരെ സൂക്ഷിക്കുക.

Post a Comment

നന്ദി....വീണ്ടും വരിക